Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -7

കാര്യമായ ആലോചനക്ക് ശേഷം ആനികൊച്ചു


"പുള്ളി ശരിക്കും നിന്റെ ചേട്ടൻ തന്നെയാണോ. ഞാൻ പറഞ്ഞതൊന്നും നീ പോയി ചേട്ടനോട് പറയല്ലേ....പിന്നെ നീ എന്നെ ഏടത്തി... ന്ന് വിളിക്കേണ്ടി വരും......"

എല്ലാരും സംശയത്തോടെ അവളെ നോക്കി

"അല്ല....എനിക്കിഷ്ടായി എന്ന് നീ നിന്റെ ചേട്ടനോട് പോയി പറഞ്ഞാൽ ഇത്രയും സൗന്ദര്യമുള്ള എന്നെ വേണ്ടന്ന് വക്കാൻ നിന്റെ ചേട്ടൻ കണ്ണുപൊട്ടൻ ഒന്നും അല്ലല്ലോ......"

എല്ലാരും അവളെ തറപ്പിച്ചു
നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.....

"അല്ലടാ എനിക്കൊരു സംശയം നിന്നെ തവിട് കൊടുത്തു വാങ്ങിയതാണോ നിന്റെ വീട്ടുകാർ......ആവാനാണ് സാധ്യത..."

നിങ്ങൾ തമ്മിൽ നേരെ ഓപ്പോസിറ്റ് ആണ്.... ക്യാരക്ടർ ആണെങ്കിലും കാണാനാണേലും.....

"ആ അവനങ്ങനെയാ..... നമുക്ക് പോവാം ടൈം ആയി...."

ചേട്ടനെ കുറിച്ച് പറയുമ്പോൾ അവന് എന്തോ വിഷമം ഉള്ളതായിട്ട് എല്ലാവർക്കും തോന്നി.....പിന്നീട്  അധികം ആരും ചേട്ടനെ കുറിച്ച് സംസാരിച്ചില്ല.... . അവൻ നേരെ ഞങ്ങളെയും കൂട്ടി റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു...എന്നെ ട്രെയിൻ കയറ്റിവിട്ടശേഷം അവരെ രണ്ടുപേരെയും വീട്ടിൽ കൊണ്ടാക്കിയാണ് ജുന്നു വീട്ടിലേക്ക് പോയത്....
ഞാൻ വീട് എത്തിയതിനുശേഷം എല്ലാരേം വീഡിയോ കോളിൽ വിളിച്ച് എത്തിയ കാര്യം അറിയിച്ചു. പിന്നെ കത്തിയടിയായി അമ്മയും കൂടെ കത്തിയടിയിൽ ജോയിൻ ചെയ്‌തു..... പിന്നീട് എന്നെ സംസാരിക്കാൻ അനുവദിക്കാതെ അവര് തമ്മിൽ തുടങ്ങി.... അപ്പോഴാണ് ജുന്നു മമ്മയോട് പറയുന്നത് അവന്റെ പള്ളിയിൽ അടുത്താഴ്ച endho ഉത്സവം ആണ് അതുകൊണ്ട് അടുത്താഴ്ച്ച അവളെ വീട്ടിലോട്ട് അയക്കില്ല......എന്റെ വീട്ടിലോട്ട് കൊണ്ട് പോകുവാന്നു ...... അഡ്മിഷന് കണ്ടത് മുതൽ അമ്മയും അവനും തമ്മിൽ കോൺടാക്ട് ഉണ്ട്‌......ഈ കുറഞ്ഞ സമയത്തിൽ തന്നെ അമ്മക്ക് അവൻ സ്വന്തം മോനെ പോലെ ആയി തീർന്നു അത്കൊണ്ട് തന്നെ എന്നെ കൊണ്ടുപോവുന്നതിൽ എതിർപ്പൊന്നും പറഞ്ഞില്ല.
പിന്നീട് അമ്മ endho ഓർത്തെന്നപോൽ അവനോട് പറഞ്ഞു പപ്പയ്ക്ക് ഒരു മെഡിക്കൽ ക്യാമ്പ് ഉണ്ട് next week അത് ഒരു റൂറൽ ഏരിയ ആണ്.....പീസ്ഫുൾ place.....അച്ഛൻ പറഞ്ഞപ്പോൾ എനിക്കും പോകണമെന്നുണ്ടായിരുന്നു. മോള് വരുമ്പോ തനിച്ചാവണ്ടാലോ എന്ന് കരുതി ഞാൻ പോകുന്നില്ല എന്ന് വച്ചതാ.....10 days ആ ക്യാമ്പ്.... ഇനിയിപ്പം നെക്സ്റ്റ് വീക്ക് അവൾ വരുന്നില്ലേൽ എനിക്കും പോകാലോ......ആദിവാസി ഏരിയ ആണ്...... നല്ല വൈബ് ആയിരിക്കും....
അമ്മ അവനോട് പറയുമ്പോഴാണ് ഞാൻ തന്നെ ഇത് അറിയുന്നത്.....
പിള്ളേർ പിന്നെ അമ്മക്ക് ഫുൾ സപ്പോർട്ട്...... അങ്ങനെ ആ കാര്യത്തിൽ തീരുമാനം ആയി..... വൈഗേടെ വീട്ടിലും ആനക്കുട്ടിയുടെ വീട്ടിലും പെർമിഷൻ നേരത്തെ വാങ്ങിയിരുന്നു..... അപ്പൊ ഞങ്ങൾ ഫുൾ ഹാപ്പി....

ഒഴിവുദിവസം എന്നത്തേയും പോലെ ഉറങ്ങി തന്നെ തീർത്തു..... അച്ഛനും അമ്മയും  ഞാൻ  ഉറങ്ങുമ്പോൾ അധികമായി ഡിസ്റ്റർബ് ചെയ്യാൻ വരാറില്ല......വന്നാലും ഞാൻ എണീക്കാറില്ലന്ന് പറയുന്നതാവും ശെരി ....പിന്നേം അതിനു മുതിർന്നാൽ അവർക്ക് തന്നെ അറിയാം  പണി കിട്ടുമെന്നു..... അങ്ങിനെ ഒരുദിവസം കഴിഞ്ഞുകിട്ടി അടുത്ത ദിവസം  പിന്നെ സൺഡേ ആയതോണ്ട് അമ്മയ്ക്ക് ലീവ് ആയിരുന്നു.അച്ഛയ്ക്ക് എമർജൻസി എന്തേലും വന്നാൽ മാത്രമേ പോവേണ്ടുന്നും പറഞ്ഞ് ഞങ്ങളുടെ കൂടെ കൂടി......  അങ്ങിനെ അന്നത്തെ ദിവസം അടിപൊളിയായി എൻജോയ് ചെയ്തു.....അമ്മേടെ food ഉം അച്ഛനൊപ്പം ഗാർഡനിങ് ഒക്കെ ആയി അടിപൊളി ആയിരുന്നു......വൈകുന്നേരം ആയപ്പോൾ endho നിരാശ വന്നു മൂടുന്നു പോലൊരു തോന്നൽ..... തിരിച്ചു പോണം...ഇനി അടുത്ത ആഴ്ച വരാനും പറ്റില്ല.......അമ്മയെയും  അച്ഛയെയും  കാണണമെങ്കിൽ രണ്ടാഴ്ച കഴിയണം..... പോവാൻ ഇറങ്ങുമ്പോൾ ഒരു സങ്കടം..... മടിയൊന്നുമല്ല.....എന്നാലും ഒരു മടി.... രണ്ടെണ്ണത്തിന്റേം കാലുപിടിച്ച് പറഞ്ഞു 2ദിവസം ലീവ് ആക്കാന്നു  എവിടെ
അനക്കം ഇല്ല...... അവസാനം ചട്ടിയും പെട്ടിയും കെട്ടി ഞാൻ ട്രെയിന് കയറി.....

Monday കാലത്താണ് ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വല്ല ഓട്ടോയും വിളിച്ചുവരാന്നാണ് ഞാൻ ജുന്നുനോട്‌ പറഞ്ഞ്ത് പക്ഷെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു. എന്നെ ഹോസ്റ്റലിൽ ആക്കി അവൻ  നേരെ കോളേജിലേക്ക് വിട്ടു....
പിന്നെ വൈകിക്കാതെ ഞാനും റെഡിയായി കോളേജിലേക്ക് പോയി .....
ഉറക്കംതൂങ്ങി ക്ലാസ്സിൽ ഇരിക്കുമ്പോഴാ ബാക്കിലിരുന്നു ആരോ എന്റെ മുടി പിടിച്ചു വലിക്കുന്നത്..... തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസ്സിലായി.... ജുന്നു...... ഗേൾസിന്റെ ലാസ്റ്റ് ബെഞ്ചിലാണ് ഞങ്ങൾ...ക്ലാസിൽ ബോയ്സ് കൂടുതലും ഗേൾസ് കുറവുമായതുകൊണ്ട് ഞങ്ങളുടെ ബാക്കിൽ രണ്ട് row ആണ്പിള്ളേരാണ് ഇരിക്കുന്നത് ....  ഞങ്ങളുടെ തൊട്ടു ബാക്കിലെ ബെഞ്ചിലാണ് ജുന്നു ഇരിക്കുന്നത്........

ക്ലാസിൽ ശ്രദ്ധിച്ചിട്ട് ഒരു വസ്തു മനസ്സിലാവാതേവന്നപ്പോൾ ഞങ്ങൾ ഞങ്ങളുടെ സ്ഥിരം കലാപരിപാടി തുടങ്ങി.... മെസ്സേജ് എക്സ്ചേഞ്ച്... പേപ്പറിൽ ഓരോ കാര്യങ്ങൾ എഴുതി അങ്ങോട്ടും ഇങ്ങോട്ടും എക്സ്ചേഞ്ച് ചെയ്തുകൊണ്ടിരിക്കും.......just for ടൈം പാസ്സ്.....അങ്ങനെ ഞാൻ എന്തൊക്കെയോ കൊനഷ്ട് എഴുതി ജുന്നുന് പാസ്സ് ചെയ്യുമ്പോ ടീച്ചർ പൊക്കി..... പേപ്പർ എല്ലരുടേം മുന്നിൽ വച്ചു വായിച്ചു.........

"ലഞ്ച്ന് എന്താടാ കൊണ്ടുവന്നിരിക്കുന്നെ ഇന്നെന്താ മമ്മി സ്പെഷ്യൽ....."

പിള്ളാരെല്ലാം കൂട്ട ചിരിയായി..... ഹോ ഈ പേപ്പർ ആണോ കിട്ടിയത്......നന്നായി വേറെ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ ദൈവമേ ഓർക്കാൻ പോലും വയ്യ..... ഇതിനുമുമ്പത്തെ പേപ്പറിൽ ചെക്കനെ നാലു മുട്ടൻ തെറിയാ വിളിച്ചിരിക്കുന്നു..... അതെങ്ങാനും കിട്ടിയിരുന്നെങ്കിൽ പെട്ടേനെ......ദൈവം കാത്തു....
അവസാനം ഞങ്ങളെ രണ്ടാളെയും പിടിച്ച് getout അടിച്ചു..... സന്തോഷത്തോടെ എല്ലാവർക്കും tata യും പറഞ്ഞു ഞങ്ങൾ കാന്റീൻ ലോട്ട് വിട്ടു.....
അവിടെ ഇരുന്നു രണ്ടും കൂടെ പപ്സ് കഴിച്ചിരിക്കുമ്പോഴാണ് തൊട്ട ചെയറിൽ നമ്മുടെ പാട്ടുകാരൻ ചേട്ടൻ ഇരിക്കുന്നു...എന്നെ കണ്ടതും ചിരിച്ചു ഞാനും ചിരിച്ചു......പിന്നെ പുള്ളിടെ കണ്ണ് എന്റെ മുഖത്തു തന്നെ ആയിരുന്നു ......endho ഒരു വശപ്പിശകു....എനിക്കൊരുമാതിരി ഇറിറ്റേഷൻ ആവാൻ തുടങ്ങിയിരുന്നു..... എന്റെ അവസ്ഥ കണ്ട് ജുന്നുവും അവനെ ശ്രദ്ധിച്ചു .... പിന്നെ അധികനേരം അവിടെ ഇരുന്നില്ല എന്നെയും കൂട്ടി ഗ്രൗണ്ടിലേക്ക് വിട്ടു.....
ഓരോന്ന് സംസാരിക്കുന്നതിനിടയിൽ അവന്റെ പള്ളിയിലെ ഉത്സവം കേറി വന്നു.... പിന്നെ അതിനെക്കുറിച്ച് ആയി സംസാരം.....
രണ്ടുദിവസത്തെ തകർപ്പൻ ഉത്സവമാണ്... വെടിക്കെട്ടും ചെണ്ടയും ആനയും ഡാൻസും ഡിജെ ഒക്കെ ആയി തകർപ്പൻ പരിപാടിയാണ്...... നിനക്ക് ഭാഗ്യമുണ്ടെങ്കിൽ നല്ല നാടൻ തല്ലും കാണാം...... നാട്ടിൽ ഒരു വർഷം നടന്ന എന്തേലും പ്രശ്നങ്ങളൊക്കെ തല്ലി പരിഹരിക്കുന്നത് ഈ ഒരു ദിവസം മാത്രമാണ്.... എല്ലാം പറഞ്ഞു നിന്റെ ത്രില്ലുകളയുന്നില്ല ബാക്കി നേരിട്ട് കണ്ടറിയാം......


                                                തുടരും......


കാർമേഘം പെയ്യ്‌തപ്പോൾ part -8

കാർമേഘം പെയ്യ്‌തപ്പോൾ part -8

4.6
1309

അങ്ങിനെ കാത്തിരിപ്പിന് വിരാമമിട്ടു വെള്ളിയാഴ്ച വന്നെത്തി....... പള്ളീലെ പരുപാടിയുമായി ബന്ധപ്പെട്ട് ജിന്നു എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ബാക്കിയുള്ളൊരുമായിട്ട് കൂടി ഷെയർ ചെയ്‌തു.....അവസാനം എല്ലാവർക്കും പോകാനുള്ള ഉത്സാഹം കൂടി..... അവൻ വിളിച്ചു റെഡി ആയി നിൽക്കാൻ പറഞ്ഞത് കൊണ്ട് എല്ലാരും പോവാനുള്ള തയ്യാറെടുപ്പിലാണ്..... ജുന്നു ഞങ്ങളെ കൊണ്ടുപോവാൻ കാറുമായി വന്നു.....ഫ്രണ്ട് സീറ്റ്‌ മുഖ്യം ബികിലെ..... ഞാൻ ഓടിക്കേറി ഫ്രണ്ട്ൽ സ്ഥാനം പിടിച്ചു..... അത് എപ്പോഴും അങ്ങിനെയാ ....അച്ഛന്റെ കൂടെ ആണേലും അത് വിട്ടൊരു കളിയുമില്ല...വ്യൂ ഒക്കെ കറക്റ്റ് ആയി കിട്ടണേൽ അതാ സൗകര്യം...... അങ്ങനെ ഞങ