Aksharathalukal

നാലാം ക്ലാസിലെ പ്രണയം

        ഹരിഷേ. എടാ ഇന്ന് രാവിലെ ഇഡലിയും  ചമ്മന്തിയുമായിരുന്നു  കഴിച്ചത് ഇന്നലെ ദോശ   
       നല്ല രൂചിയായിരിക്കുമല്ലേ ഞാനിതുവരെ കഴിച്ചിട്ടില്ല ഞങ്ങൾക്ക് എന്നും പഴങ്കഞ്ഞിയായിരിക്കും 
            
           കാര്യം അവൻ പറഞ്ഞത് സത്യം തന്നെ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും ദാരിദ്രവാസികളാണ് അപ്പോൾ നിങ്ങളോർക്കും ഞാൻ വലിയ സമ്പന്നനാണെന്ന് അല്ലേയല്ല ഞാനും അവരിൽപ്പെട്ടത് തന്നെ    പിന്നെന്താ അമ്മ അടുത്തുള്ള വലിയ തറവാട്ടിൽ രാവിലെ വീട്ടുപണിക്ക് പോകും കൂലിയായി കിട്ടുന്നത് അവിടുത്തെ പലഹാരത്തിലൊരു പങ്ക് കഷ്ടിച്ച് എനിക്കും അനിയനും കഴിക്കാനുണ്ടാകും അത് കഴിച്ചിട്ടാണ് പള്ളിക്കുടത്തിൽ വന്നുള്ള എന്റെ തള്ള് അത് കേൾക്കാൻ ഹരീഷുൾപ്പടെ കുറച്ച് പേരും അത് പറയുമ്പോൾ ഉള്ള മനസ്സുഖം ഒന്ന് വേറെ തന്നെ   
                  ഇനി ഹരീഷിനെക്കുറിച്ച് 4-ാം ക്ലാസ്സിലെ " ഗുണ്ടയാണവൻ" ഭീകരൻ പിള്ളേരെയെല്ലാം ഒരു കാരണവുമില്ലാതെ ഓടിച്ചിട്ട് ഇടിക്കും  കൂട്ടികൾക്ക് പേടിയാണവനെ  
         പിന്നെ വിനോദ് രണ്ടാം ഗുണ്ട ഹരിഷി ല്ലാത്തപ്പോൾ സ്കൂള് ഭരിക്കുന്നത് അവനാണ് മുനാമൻ രാജു ഞങ്ങളുടെ തലവൻ ഗുണ്ടയൊന്നുമല്ല പക്ഷേ 4ാം ക്ലാസ്സിൽ പഠിക്കുമ്പോഴും പത്തിലെ കുട്ടികളുടെ അത്രയും വണ്ണവും പൊക്കവുമുണ്ട് അവനാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്  നാലാമത് രാഗേഷ് പണവും പ്രതാപവുമുള്ള നായർ തറവാടിയാണവൻ അവന്റെ ചിലവിലാണ് മുഠായിയും ഐസുമൊക്കെ വാങ്ങുന്നത് പിന്നെ ഞാനും  
             ഇവർക്കുള്ള ഒരു ഗുണവും എനിക്കില്ല പിന്നെ എങ്ങനെ ഇവരുടെ കൂട്ടത്തിൽ വന്നുപെട്ട് എന്ന് ചോദിച്ചാൽ ..... ഒറ്റ വാക്കിൽ പറയാം പേടിച്ചിട്ടാണ്
               ഒന്നു മുതൽ മൂന്നാം ക്ലാസ്സു വരെ കുട്ടികളുടെ സ്ഥിരം തല്ലുകൊള്ളി യായിരുന്നു ഞാൻ തിരിച്ചിടിക്കാനുള്ള ധൈര്യം എനിക്കില്ല    ആ ദീലിപിന് എന്നെ കണ്ടാൽ അപ്പോ ഇടിക്കണം  സഹികെട്ട് അമ്മയോടു പരാതി പറഞ്ഞു അമ്മയുടെ മറുപടി എന്നെ തളർത്തിക്കളഞ്ഞു  നീ ചെറുത് കൊടുത്തിട്ടാവും അവര് വലുത് തരുന്നത്  മേടിച്ചോ ....... ചെറുത് പോയിട്ട് ഒന്ന് തൊടാൻ പോലും പേടിയാണെന്ന് ആരോട് പറയാൻ എന്നെ സഹായിക്കാൻ ആരുമില്ലേ .....
                 അവസാനം കണ്ട വഴിയാണ് ഹരീഷിനെ കൂട്ടുപിടിക്കൽ അതാകുമ്പം ആരും തൊടില്ല രണ്ടു മുന്നു ദിവസം എന്റെ പങ്ക് ദോശയും ഇഡ്ഡിലിയും അമ്മ കാണാതെ അവന് കൊണ്ട് കൊടുത്തു അതിലവൻ വീണു പതിയെ മറ്റുള്ളവരും ഇപ്പോ ഞങ്ങൾ ഉറ്റ ചങ്ങായിമാരാണ്   
                            അവരുടെ കരുത്തിലാണ് എന്റെ വിലസൽ ആ ദിലീപിനെ കണുമ്പോഴൊക്കെ ഇടിക്കും  ഞാനല്ല ഹരിഷ്  ഞാൻ നോക്കി നിക്കും ഒരു സുഖം.... 
        നാലാം ക്ലാസ്സു വരെ മാത്രമേ ഞങ്ങളുടെ സ്കൂളിൽ ഡിവിഷനുള്ളു അത് കഴിഞ്ഞാൽ വലിയ സ്കൂളിലേക്ക് മാറണം  അത് കുറച്ച് മാറിയിട്ടാണ് അതു കൊണ്ട് സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല 4-ാം ക്ലാസ്സുകാർക്കാണ് 
                        ആ വർഷത്തെ ചുമതല ഇവന്മാരുടെ കരുത്തിൽ ഞങ്ങൾ പഞ്ചപാണ്ഡവൻന്മാർ ഏറ്റെടുത്തു അതുകൊണ്ടുള്ള ഗുണം ഉച്ചയ്ക്ക് നേരുത്തെ ക്ലാസിൽ നിന്നിറങ്ങാം പാചകപ്പുരയിലെത്തി ആവിശ്യത്തിന് ഇടിമുളകിട്ട പയറും കൊഴുത്ത കഞ്ഞിയും കഴിക്കാം  പാചകക്കാരി ചേച്ചി ബക്കറ്റിൽ പകർത്തി വയ്ക്കുന്ന കഞ്ഞിയും പയറും എത്തിച്ചു കൊടുക്കണം ജോലി തീർന്നു. : ശേഷം ബാക്കി വരുന്ന പയറ് ബുക്കിന്റെ താള് കിറി കൂമ്പിളാക്കി പൊതിഞ്ഞ് വീട്ടിൽ കൊണ്ട് പോകാം ഇതൊക്കെയാണ് ഗുണങ്ങൾ
                  യഥേഷ്ടം വിഹരിക്കുന്നതിനിടയിൽ ഇവന്മാരുടെ കുരുത്തക്കേടുകൾക്ക് എനിക്കും പണി കിട്ടാറുണ്ട് ഒരു ദിവസം ക്ലാസുനടക്കുന്നതിയിൽ ഹരിഷ് മുമ്പിലെ ബഞ്ചിലിരുന്ന ആശയുടെ പാവട പൊക്കി തുടയിലൊരു നുള്ളു കൊടുത്തു കരഞ്ഞ് ചാടി എണീറ്റ അവള് ചൂണ്ടിക്കാണിച്ചതെന്നെയായിരുന്നു ഞാനല്ലെന്ന് പറയും മുമ്പേ തുടയിൽ അടി വീണു കഴിഞ്ഞു  അവനൊന്നും അറിഞ്ഞില്ലന്ന് ഭാവിച്ചു  ഉച്ചവരെ ഒരു നീറ്റലായിരുന്നു  അരിശം തീർത്ത് പാചകപുരയിൽ വച്ച് ഹരിഷിന്റെ മുതുകിന് ഒരെണ്ണം കൊടുത്തു  തിരിച്ചിടിക്കുമെന്ന് പേടിച്ചെങ്കിലും അവൻ ചിരിച്ചേയുള്ളു
          ആശയോടുള്ള അരിശം മുഖത്ത് പ്രകടമാക്കി ...ഞാനല്ല നുള്ളിയതെന്ന് രാജു പറഞ്ഞ് അവളറിഞ്ഞിരുന്നു ..ആ വർഷത്തെ ഉത്സവത്തിന് ആരുമറിയാതെ അവളെനിക്ക് ഒരു പാക്കറ്റ് കളറ് മുഠായി വാങ്ങി തന്നു. ആദ്യം വാങ്ങാൻ മടിച്ചെങ്കിലും മുഠായിയുടെ കളറിൽ ഞാൻ വീണു പതിയെ അവളോട് എനിക്ക് അടുപ്പം കൂടി വന്നു. ഇടയ്ക്കൊക്കെ പഞ്ചപാണ്ഡവൻമ്മാരെ നാൽവർ സംഘമാക്കി ഞാൻ ആശയോടൊപ്പം കളിക്കാൻ പോകും പോക്കറ്റിൽ കരുതി വെച്ച പൊതിഞ്ഞ പയറ് ഞാൻ അവൾക്ക് കൊടുക്കും 
                ഒരു ദിവസം മൂത്രപ്പുരയ്ക്കടുത്ത് വച്ച് ആരും കാണാതെ അവളെനിക്ക് "ഉമ്മ" തന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി കള്ളച്ചിരിയുമായി ഓടി മറഞ്ഞ അവളെ നോക്കി നിക്കേ ഞാൻ കണ്ടേ എന്ന് പറഞ്ഞ് അതാ വരുന്നു ഹരിഷ് പിന്നെ സ്കൂളിൽ പാട്ടാക്കാൻ അധികം സമയം വേണ്ടി വന്നില്ല കളിയാക്കലുകൾ കാര്യമാകതെ ദിവസങ്ങൾ കടന്ന് വർഷവസാന പരീക്ഷ പൂർത്തിയാക്കി അവധിക്ക് പിരിഞ്ഞപ്പോൾ ആശയും കൂട്ടുകാരും പിരിഞ്ഞ സങ്കടം കുറച്ച് ദിവസം നിന്നു. അവധി കഴിഞ്ഞ് 5-ാം ക്ലാസ്സിൽ വലിയ സകുളിലേക്ക് എത്തിയപ്പോൾ കൂട്ടുകാർ പലരും പല വഴിക്ക് പിരിഞ്ഞ് പല ഡിവിഷനിൽ ചേക്കറി   പിന്നീട് കുറച്ച് ദിവസം കൊടുത്തതിനൊക്കെ തിരിച്ച് വാങ്ങലായിരുന്നു. അമ്മ പറഞ്ഞതുപോലെ ചെറുത് കൊടുത്ത് വലുത് വാങ്ങി എന്ന് സമധാനിച്ചു ......പക്ഷേ ആശയെ മാത്രം തിരിച്ച് കിട്ടിയില്ല :പിന്നിടെപ്പോഴോ അറിഞ്ഞു അവർ വീടും സ്ഥലവും വിറ്റു പോയന്ന് അതിനു ശേഷം പിന്നെയും " ഉമ്മകൾ' കിട്ടിയെങ്കിലും ആ മൂത്രപ്പുരയ്ക്കടത്ത് അറിയാതെ കിട്ടിയ ഉമ്മയുടെ മധുരവും സുഖവും മറ്റൊന്നിനും ഉണ്ടായിട്ടില്ല .......