Aksharathalukal

Love practice...♡29

Love practice...♡

Part - 29

വാതിൽക്കൽ നിൽക്കുന്ന മൂന്ന് പേരെയും ഒരു സംശയത്തോടെ നോക്കി... 👀
_______________________________________

\"കാക്കുമാരോടൊരു കാര്യം....\"

നസ്രി മുഖവരയോട് കൂടി സംസാരിച്ചു തുടങ്ങി...

\"പോ അണ്ണാച്ചി പിന്നെ വാ... 😏\"

ഇതും പറഞ്ഞു കൊണ്ട് സുൽത്താൻ പുറത്തേക്ക് ഇറങ്ങി പോയി സുൽത്താൻ പോയതിന്റെ പിന്നാലെ ആറ്റിറ്റ്യൂഡ് മുഖത് വാരി വിതറി കൊണ്ട് നാസിറും ഇറങ്ങി പോയി... അത് കണ്ടതും എന്തോ നസ്രിയുടെ ഉള്ളിലെ സഹോദരിക്ക് ഒരു നോവ് ഉണ്ടായി... അവൾ ഒന്നും മിണ്ടിയില്ല ഇവരുടെ ഈ പോക്ക് കണ്ട് അന്തം വിട്ട് നിൽക്കാണ് ആയിഷുവും റിയയും... നസ്രി ഒന്നും പറയുന്നില്ലല്ലോ എന്ന് ചിന്തിച് ഒന്ന് തിരിഞ്ഞ് നോക്കിയ സുൽത്താൻ കാണുന്നത് സങ്കടത്തോടെ ചുണ്ടൊക്കെ കൂർപ്പിച്ചു കൊണ്ട് തലയും താഴ്ത്തി നിക്കുന്നതാണ്...

\"നാസ് നമ്മൾ പെട്ടു... നസ്രി തെറ്റി എന്ന് തോന്നുന്നു...\"

സുൽത്താൻ പറഞ്ഞതും നാസിർ പെട്ടന്ന് തിരിഞ്ഞ് നോക്കി...

\"ഡാ തെണ്ടി ണീ എണീcച്ച് പോന്നപ്പോ നാനും എണീച്ച്...നിപ്പോ ന്താ കാട്ട...\"

നാസിർ സുൽത്താനെ നോക്കി കൊണ്ട് ചോദിച്ചു... കാരണം അവർ കരുതിയത് നസ്രി അവരുടെ കൂടെ വന്ന് കാര്യം പറയും എന്നാണ്...

\"എന്ത് ചെയ്യാൻ... സ്ഥിരം ചെയ്യുന്നത് തന്നെ ചെയ്യണം...\"

സുൽത്താൻ നാസിറിന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു ശേഷം അവർ പുറത്തേക്ക് പോയി...

\"കുഞ്ഞാ.....\"×2

ആയിഷുവും റിയയും അവളെ വിളിച്ചു...

\"മ്മ്...\"

നസ്രി ഒന്ന് മൂളി....

\"സാരല്ല ഡീ...\"

ആയിഷു അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു...

\"പോട്ടെ... നമ്മക്ക് സെറ്റ് ആക്കാട്ടോ...\"

റിയായും അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു...

\"എന്ത് സാരല്ല എന്ത് പോട്ടെ എന്നൊക്കെ നിങ്ങളീ പറീണ്... 😁ഇതൊക്കെ ന്റെ നമ്പർ അല്ലെ... 😂\"

നസ്രി ചിരിച് കൊണ്ട് പറഞ്ഞു... എന്ത് നമ്പർ എന്ന ഭാവത്തിൽ ആയിഷുവും റിയയും അവളെ നോക്കി...

\"അതൊക്കെ ഉണ്ട് മക്കളെ... ഇന്ന് നൈറ്റ്‌ അറിയാ നിങ്ങൾക്ക് 😂\"

എന്നും പറഞ് ഒരു കള്ള ചിരിയും പാസ് ആക്കി മൂവരും നസ്രിയുടെ റൂമിലേക്ക് പോയി avide ബാൽക്കണിയിൽ പോയി ഇരുന്നു... മൂന്നാളും ഫോണിൽ തൊണ്ടുകയാണ്... ആയിഷുവും റിയയും അവരുടെ പഴയ ഫോണിൽ നിന്നും അവരുടെ ഫ്രണ്ടസിന്റെ നമ്പർ ഒക്കെ നോക്കി save ചെയ്യുകയാണ്...

\"ഇത് നോക്കി.....\"

നമ്പർ ഒക്കെ സേവ് ആക്കുന്നതിനിടയിൽ ആണ് നസ്രി അവളുടെ ഫോൺ നീട്ടി കൊണ്ട് പറയുന്നത്.. എന്താണ് എന്ന് അറിയാൻ വേണ്ടി ആയിഷുവും റിയയും നസ്രിയുടെ ഫോണിലേക്കു നോക്കി...
__________________________
തുടരും

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്



Love practice...♡28

Love practice...♡28

4.7
1250

Love practice...♡Part - 28നസ്രിയുടെ റൂമിൽ എത്തിയ മൂന്നാളും കട്ടിലിലേക്ക് മലർന്ന് കിടന്നു..._____________________________\"എന്ത് ആങ്ങളാരാ ഡീ നിന്റെ...😤\"ആയിഷു ദേഷ്യത്തോടെ പറഞ്ഞു...\"ആ മളെ കാണാനുള്ള ലുക്കെ ഉള്ളു വെറും ഊളകളാ... 😤\"നസ്രിയും അതെ ഭാവത്തിൽ പറഞ്ഞു...\"സുൽത്താനാക്കു ഇത്തിരി പാവമാണെന്നാ കര്തിയെ അതും തീരുമാനമായി... 😤\"ഒട്ടും കുറക്കാതെ റിയയും പറഞ്ഞു...നസ്രി ഒന്ന് ദീർഘ ശ്വാസം വലിച്ചു കൊണ്ട് കിടക്കുന്നിടത് നിന്നും എഴുന്നേച്ചു എന്നിട്ട് AC ഫുള്ളിൽ ഇട്ടു ശേഷം ടേബിളിൽ ഉള്ള ജെഗിൽ നിന്നും വെള്ളം എടത്തു കുടിച്ചു നസ്രി വെള്ളം കുടിക്കുന്നത് കണ്ടതും റിയാക്കും വെള്ളത്തിനു ദാഹിച്ചു അപ്പൊ തന്നെ ആയിഷു