Aksharathalukal

Love practice...♡28

Love practice...♡

Part - 28

നസ്രിയുടെ റൂമിൽ എത്തിയ മൂന്നാളും കട്ടിലിലേക്ക് മലർന്ന് കിടന്നു...
_____________________________

\"എന്ത് ആങ്ങളാരാ ഡീ നിന്റെ...😤\"

ആയിഷു ദേഷ്യത്തോടെ പറഞ്ഞു...

\"ആ മളെ കാണാനുള്ള ലുക്കെ ഉള്ളു വെറും ഊളകളാ... 😤\"

നസ്രിയും അതെ ഭാവത്തിൽ പറഞ്ഞു...

\"സുൽത്താനാക്കു ഇത്തിരി പാവമാണെന്നാ കര്തിയെ അതും തീരുമാനമായി... 😤\"

ഒട്ടും കുറക്കാതെ റിയയും പറഞ്ഞു...നസ്രി ഒന്ന് ദീർഘ ശ്വാസം വലിച്ചു കൊണ്ട് കിടക്കുന്നിടത് നിന്നും എഴുന്നേച്ചു എന്നിട്ട് AC ഫുള്ളിൽ ഇട്ടു ശേഷം ടേബിളിൽ ഉള്ള ജെഗിൽ നിന്നും വെള്ളം എടത്തു കുടിച്ചു നസ്രി വെള്ളം കുടിക്കുന്നത് കണ്ടതും റിയാക്കും വെള്ളത്തിനു ദാഹിച്ചു അപ്പൊ തന്നെ ആയിഷുനും ദാഹിച്ചു...അങ്ങനെ ആ ജെഗിലെ പാനി കാലിയായി.. പിന്നെ മൂന്നും ബെഡിൽ ചുരുണ്ടു കൂടി കെട്ടിപിടിച് കിടന്നുറങ്ങി...ഉറക്കത്തിൽ പെട്ട മൂവരിൽ നിന്നും നേരത്തെ എഴുന്നേച്ചത് ആയിഷു ആയിരുന്നു ആയിഷു ഫോൺ എടുത്ത് നോക്കിയപ്പോൾ അതാ സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു... ആയിഷു അപ്പോൾ തന്നെ മറ്റേ രണ്ടിനെയും തല്ലിയും കുത്തി ചവിട്ടിയും ഒക്കെ അവരുടെ ഉറക്കവും കളഞ്ഞു...പിന്നെ മൂന്നും just ഒന്ന് ഫ്രഷ് ആയി വേഗം താഴേക്ക് പോയി... ഒരുമണിയോട് അടുത്തപ്പോൾ ഫുഡ്‌ ഒക്കെ കഴിച് ഇപ്പോ മൂന്നും ഹാളിൽ ഇരിക്കുകയാണ്.. അപ്പോഴാണ് ആയിഷുന്റെ കണ്ണിൽ ആ ഹാളിൽ തന്നെ ഉള്ള ഒരു ഓപ്പൺ റൂമിൽ നിന്നും ചുറ്റിക ഒക്കെ കയ്യിൽ പിടിച്ചു രണ്ട് സെർവെൻസ് പോകുന്നത് കാണുന്നത്...

\"കുഞ്ഞാ... അവിടെ എന്തുവാ....\"

അത് കണ്ടതും ആയിഷു നസ്രിയോട് ചോദിച്ചു...

\"ആ... ഞാൻ അവിടെ കാണിച്ചു തന്നില്ലല്ലോ...അവിടെ ഒരു ചെറിയ work കമ്പ്ലീറ്റ് ആക്കാൻ ഉണ്ടായിരുന്നു അത് കൊണ്ട ഞൻ അവിടെ നിങ്ങൾക്ക് കാണിച്ചു തരാന്....

വാ അവിടെ ഒരു suspense ഉണ്ട്...\"

എന്ന് പറഞ്ഞു കൊണ്ട് നസ്രി അവിടേക്ക് പോകാൻ എഴുന്നേച്ചു കൂടെ ആയിഷുവും റിയയും...

അവിടെ വലിയ ഒരു റൂം ആയിരുന്നു ഫുൾ white and red theme-ലുള്ള ഒരു റൂം... ഒരു സൈഡ് ചുമരിൽ മുഴുവൻ വെഡിങ് ഫോട്ടോസ് ആണ്...അവിടെ ഒരു വൈറ്റ് കളർ സോഫ ഉണ്ട് റെഡ് കളർ ഫ്ലവഴ്‌സ് വെച്ച ഫ്ലവർ വൈസസ് ഉണ്ട് വലിയ കട്ടിയുള്ള മെഴുകു തിരികൾ വെച്ച നീളമുള്ള ഒരുപാട് സ്റ്റാൻഡ് ഉണ്ട് മൊതത്തിൽ പറഞ്ഞാൽ അവിടെ ഒരു റൊമാന്റിക് ലുക്ക്‌ ആണ്...

\" വെല്ലിപ്പന്റെ ഉപ്പൂപ്പ മുതൽ ഇതാ ഇന്നലെ നടന്ന ഇങ്ങളെ നിക്കാഹിന്റെ ഫോട്ടോ ഫ്രെയിംസ് ആണ് ഇതൊക്കെ...\"

വെഡിങ് ഫോട്ടോസ് സെറ്റ് ചെയ്ത ആ ചുമരിലേക് നോക്കി കൊണ്ട് നസ്രി പറഞ്ഞു.... റിയയും നാസിറും ഒരുമിച്ച് നിന്നുള്ള ഫോട്ടോ കണ്ടതും എന്തോ റിയാന്റെ ഉള്ളിൽ ഒരു പുച്ഛം മാത്രമായിരുന്നു...കാരണം ഒരുപാട് പ്രതീക്ഷകളും അതിലുപരി സന്തോഷവും കലർന്നതായിരുന്നു ആ ഫോട്ടോയിൽ കാണുന്ന അവളുടെ മുഖത്.. എന്നാൽ വരനായി നിൽക്കുന്നവൻ വെറുതെ പോലും ഒന്ന് പുഞ്ചിരിച്ചിട്ടില്ല...

\"ഹോ... ഇതിലുള്ള പുതിയണ്ണ്ങ്ങൾ ഒക്കെ റെഡ് കളർ ഡ്രസ്സ്‌ തന്നെ ആണല്ലോ കുഞ്ഞാ.. ഇതാണല്ലേ പറഞ്ഞത് ഇത് പാരമ്പര്യം ആണെന്ന്..\"

ആ ചുമരിലെ ഓരോ ഫോട്ടോസിലേക്കും നോക്കി കൊണ്ട് ആയിഷു നസ്രിയോട് പറഞ്ഞു...

\"മ്മ്....\"

നസ്രി ഒന്ന് മൂളി...

\"ഞാൻ അവിടെ ഹാളിൽ കാണും...\"

ഇതൊന്നും കാണാൻ താല്പര്യം ഇല്ലാത്ത മട്ടിൽ റിയ ഇതും പറഞ്ഞു കൊണ്ട് ഹാളിലേക്ക് നടന്നു അത് കണ്ടതും ആയിഷുവും നസ്രിയും പരസ്പരം ഒന്ന് നോക്കി പിന്നെ റിയാക്ക് പിന്നാലെ തന്നെ നടന്നു...

അവർ ഹാളിൽ പോയി ഇരുന്നു അപ്പോൾ ആണ് വെല്ലിപ്പ അവിടേക്ക് വന്നത്.. വല്ലിപ്പനെ കണ്ടതും ആയിഷുവും റിയയും ഇരിക്കുന്നിടത് നിന്നും എഴുന്നേച്ചു... അത് രണ്ടതും നസ്രിക്ക് 🙄ഈ ഒരു expiration ആയിരുന്നു...അവർ രണ്ട് പേരും എണീച്ച് നിൽക്കുന്നത് കണ്ടതും നസ്രിയും ഒന്ന് എഴുന്നേച്ചു നിന്ന്..

\"ഓ.. മക്കൾ അവിടെ ഇരുന്നോളൂ....\"

എന്ന് ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവർക്ക് നേരെ ഓപ്പോസിറ്റ് ഉള്ള സെറ്റിയിൽ വെല്ലിപ്പ ഇരുന്ന് അവർ മൂന്ന് പേരും ഇരുന്നിടത് തന്നെ ഇരുന്നു...

\"ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാ....\"

\"ന്താ വെല്ലിപ്പ...\"

നസ്രി വല്ലിപ്പന്റെ അടുത്തേക്ക് ചെന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു...

\"അത് ഇനീപ്പോ ഇവർക്ക് ഡിഗ്രി എടുക്കണ്ടേ...റിയ മോളും ആയിഷു മോളും ഒരു കോളേജിൽ അല്ലെ പോകുന്നെ നാസിറും സുൽത്താനും പുറത്ത് പോയി ആണ് ഡിഗ്രി എടുക്കുന്നത് എന്ന് പറഞ്ഞു നിങ്ങള്കും ആ കോളേജിൽ തന്നെ അഡ്മിഷൻ എടുക്കാം...എന്താ നിങ്ങളുടെ അഭിപ്രായം...\"

വെല്ലിപ്പ ആയിഷുനെയും റിയയെയും നോക്കി പറഞ്ഞു... അത് കേട്ടതും ആയിഷുവും റിയയും ഒന്നും മനസിലാവാതെ മുഖാമുഖം  നോക്കി... ഇത്രയും ആയിട്ട് നാസിറും സുൽത്താനും ഡിഗ്രി ഫുൾ ആക്കിട്ട് ഇല്ലേ എന്നായിരുന്നു അവരുടെ ചിന്ത മുഴുവൻ അപ്പോൾ...

\"മ്മ്... അത് നല്ലതാ.... ഞാൻ +1 എടുക്കാനും കാക്കുമാര് ഡിഗ്രി എടുക്കാനും ഈ വർഷം ബാംഗ്ലൂർ പോകണം എന്ന് പറഞ്ഞിരുന്നു... നാസിറാകുന്റെ പ്ലാൻ ആർന്നു... കുറെ മുന്നേ പ്ലാൻ ചെയ്തതാണ് ഇനീപ്പോ ന്താവുമോ ന്തോ...\"

(+2 ഡിഗ്രി ഒക്കെ ഒരേ കോളേജിൽ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ലാട്ടോ... 😂👩‍🦯)

നസ്രി ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞു നിർത്തി.. അപ്പോഴേക്കും വെല്ലിപ്പക്കൊരു കാൾ വന്നു...

\"ഹ്മ്മ്... എന്നാൽ നിങ്ങൾ അഞ്ചാളും  ആലോചിച് പറയിൻ... വഴുകിക്കണ്ട ക്ലാസ്സ് ഒക്കെ തുടങ്ങാൻ ആയാലോ...\"

എന്നൊരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വെല്ലിപ്പ എണീച്ച് പോയി...നസ്രി വീണ്ടും ആയിഷുന്റെയും റിയാന്റെയും അടുത്തേക്ക് പോയി...

\"ഇരുപത്തൊന്ന് വയസായിട്ടും നിന്റെ ആങ്ങളാര് ഇത് വരെ സ്റ്റഡി കമ്പ്ലീറ്റ് ആക്കിട്ടല്ലേ...\"

ആയിഷു അതിശയത്തോടെ നസ്രിയോട് ചോദിച്ചു...

\"ഇല്ല മളെ....\"

നസ്രി ഫോണിലേക്ക് നോക്കി കൊണ്ട് ഒഴിക്കൻ മട്ടിൽ പറഞ്ഞു...

\"അതെന്തേ ഡീ....\"

\"അപ്പോ ഇതാണല്ലേ ഇത്രയും നേരം പറഞ്ഞിരുന്ന ലൈഫ് സെറ്റിൽഡ് ആവല് ആവല് എന്ന് പറഞ്ഞിരുന്നത്...\"

റിയ ന്തോ ആലോചിച് കൊണ്ട് പറഞ്ഞു... അത് കേട്ടതും നസ്രിക്ക് എന്തോ പോലെ തോന്നി അവൾ ഫോൺ ഓഫ് ആക്കി...

\"റിയാ.. ണീ ടെൻഷൻ ഒന്ന് ആവേണ്ട നമ്മക്കൊക്കെ just ഒരു ഡിഗ്രി മതി ഫാമിലി ബിസിനെസ് ഏറ്റെടുത് നടത്തുകയലേ...അപ്പോ പിന്നെ ഒരു നാല് കൊല്ലം ഒക്കെ മതിയേ ഡീ സെറ്റിൽഡ് ആവാൻ...\"

നസ്രി റിയയുടെ ആരായിലൂടെ കൈ ഇട്ട് കൊണ്ട് അവളുടെ തോളിൽ തല ചായ്ച് കൊണ്ട് പറഞ്ഞു...

\"ഹ്മ്മ്... അത് വിട്... ന്തായാലും ഞാൻ നനഞ്ഞു ഇനീപ്പോ കുളിച്ചിട്ട് കയറ... 🥴\"

റിയ ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞു...

\"കുഞ്ഞാ.. നിന്റെ വീട്ടുക്കാര് ന്നെയും ഓടിപ്പിക്കോ ഡീ....\"

ആയിഷ ആകാംഷയോടെ നസ്രിയോട് ചോദിച്ചു...

\"എന്റെ വീട്ടുക്കാർ അല്ല ആയിഷു നമ്മളെ വീട്ടുക്കാർ ആണ്.. അങ്ങനെ വേണം ഇനി പറയാൻ... 😊

ഓക്കേ...

നമ്മൾ മൂന്നും ഇനി പൊളിക്കും ഒരേ കോളേജിലേക് ആണ് നമ്മൾ പോകുന്നെ... 🥳

പക്ഷെ..... 😐\"

നസ്രി ആദ്യം പറഞ്ഞത് പക്വതയുടെയും പിന്നെ പറഞ്ഞത് ആഹ്ലാതത്തോടെയും അവസാനം പറഞ്ഞത് ഇത്തിരി സങ്കടത്തോടെ പറഞ്ഞു നിർത്തി... അവളുടെ പക്ഷെ പറഞ് നിർത്തലിൽ ആയിഷുവും റിയയും സംശയത്തോടെ അവളെ നോക്കി..

\"നിങ്ങൾ രണ്ടാളും ഒരേ ക്ലാസ്സിൽ ആവും കാരണം നിങ്ങൾ ഡിഗ്രി അല്ലെ but ഞാൻ +2 അല്ലെ... അതാണ് ഒരു സങ്കടം...\"

നസ്രി സങ്കടത്തോടെ പറഞ്ഞു...

\"ഹോ... അതൊന്നും സാരല്ല... നമ്മൾ എപ്പോഴും ഒപ്പം തന്നെ ആവും ക്ലാസ്സ് അല്ലെ വേറെ ഉള്ളു കോളേജ് ഒന്നാണല്ലോ...\"

എന്ന് ആയിഷു പറഞ്ഞു അവളെ സമാധാനപ്പെടുത്തി...

\"Yes.... 🥳\"

നസ്രി ആഹ്ലാത്തതോടെ പറഞ് കൊണ്ട് അവളുടെ വലത് കൈ മുന്നോട്ട് നീട്ടി അവളുടെ കൈ കണ്ടതും ആയിഷുവും റിയയും ഒന്ന് സംശയിച്ചു നിന്നെങ്കിലും പിന്നെ സന്തോഷത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ അവരുടെ കരങ്ങളും നസ്രിയുടെ കയ്യിൽ വെച്ചു മൂന്ന് പേരും വിരലുകൾ കോർത്തു \"yeeh....\" എന്ന് ഇത്തിരി ഉറക്കെ പറഞ്ഞു...

\"അല്ല ഇനി നിന്റെ ബ്രോതേഴ്‌സിന്റെ തീരുമാനം കൂടി അറിയണ്ടേ...👀\"

ആയിഷു സംശയത്തോടെ നസ്രിയെ നോക്കി ചോദിച്ചു...

\"Yes... അതൊരു ടാസ്ക് ആണ് മക്കളെ... പിന്നെ പറഞ്ഞ വാക്ക് പാലിക്കുന്നവരാണ് രണ്ട് പേരും അതാണ് ഒരു സമാധാനം..

ന്തായാലും നിങ്ങൾ വാ... 😁\"

ഒരു ഇളിയോടെ നസ്രി പറഞ്ഞു ശേഷം മൂവരും കൂടി നാസിറിന്റെ റൂമിലേക്ക്‌ പോയി അവിടെ ആണലോ സുൽത്താനും നാസിറും... അവർ രണ്ട് പേരും ഫുഡ്‌ ഒക്കെ കഴിക്കൽ കഴിഞ്ഞ് വെറുതെ ഇരുന്ന് ഫോണിൽ തോണ്ടി കളിക്കുമ്പോൾ ആണ് മൂവർ സംഗം റൂമിലേക്ക്‌ ഇടിച് കയറി വരുന്നത്... അവർ രണ്ട് പേരും വാതിൽക്കൽ നിൽക്കുന്ന മൂന്ന് പേരെയും ഒരു സംശയത്തോടെ നോക്കി... 👀
_______________________________________
തുടരും....

അക്ഷര തെറ്റുകൾ ഉണ്ടങ്കിൽ തിരുത്തി വായിക്കണേ...

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്



Love practice...♡30

Love practice...♡30

4.7
1047

Love practice...♡Part - 30എന്താണ് എന്ന് അറിയാൻ വേണ്ടി ആയിഷുവും റിയയും നസ്രിയുടെ ഫോണിലേക്കു നോക്കി...__________________________\"യ്യോ... ഇത് അന്ന് നമ്മൾ ആ cafe -ന്ന് കളിച്ച മൊതലാമ ഡാൻസ് അല്ലെ....\"ആയിഷു അത് കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ചിരിയോടെ ഓർത്ത് കൊണ്ട് പറഞ്ഞു..\"അതേലോ..നമ്മക്ക് ഇൻസ്റ്റയിൽ ഒരു അകൗണ്ട് ഉണ്ടാക്കണം നമ്മക്ക് മൂന്നാൾക്കും കൂടി... ന്നിട്ട് നമ്മക്ക് അതിൽ ഓരോന്നു post ആക്കണം...\"നസ്രി രണ്ട് പേരെയും നോക്കി കൊണ്ട് പറഞ്ഞു...\"അതൊക്കെ മാണോ... 👀\"സംശയ ഭാവത്തിൽ ചോദിച്ചത് ആയിഷു ആയിരുന്നു....\"വേണം... കാക്കുമാർക്ക് അവർക്ക് ഓരോ പേഴ്സണൽ അകൗണ്ടും പിന്നെ രണ്ടാൾക്കും കോമൺ ആയി വേറെ അകൗണ്ടും ഇണ്ട്... ആ അക