ഈ നാട് പുരോഗമിച്ചോ
പുരോഗമനത്തിന്റെ നീണ്ട പട്ടികകൾ അവതരിപ്പിച്ചുകൊണ്ട്, നേട്ടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ നിരത്തിക്കൊണ്ട്, തെക്കുനിന്ന് വടക്കോട്ടും വടക്കുനിന്ന് തെക്കോട്ടു എത്രയെത്ര രാഷ്ടീയ വിശദീകരണ യാത്രകൾ കണ്ടുകഴിഞ്ഞു.
ഓരോ പ്രസംഗം കേട്ടു കഴിയുമ്പോഴും സ്വർഗത്തിൽ ജനിച്ചു മരിക്കാൻ ഭാഗ്യം കിട്ടിയ വിശിഷ്ട ജന്മമാണ് എന്റേത് എന്നു തോന്നിപ്പോകും.
ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട് അറുപത്തിനാലു കൊല്ലങ്ങളായെങ്കിലും ശരിയായ ഓർമ അറുപതു കൊല്ലങ്ങളിലെ മാത്രം. ഈ അറുപതു കൊല്ലങ്ങളിൽ ഞാൻ കണ്ട പുരോഗമനം എന്തൊക്കെ?
എന്റെ ചെറുപ്പകാലത്ത് വീട്ടാവശ്യത്തിന് പച്ചക്കറികളോ, കിഴങ്ങു വർഗങ്ങളോ ചന്തയിൽ നിന്ന് വാങ്ങിച്ചിരുന്നില്ല.
ഭക്ഷ്യജന്യ ശൈലീരോഗങ്ങൾ കുറവായിരുന്നു.
ഫാനിടാതെ ഉറങ്ങാമായിരുന്നു.
രണ്ടോ നാലോ കിലോമീറ്റർ നടന്നാലും ക്ഷീണം തോന്നിയിരുന്നില്ല.
കൊച്ചുകൊച്ചു കാര്യങ്ങളിൽ നിന്ന് വളരെയധികം സന്തോഷം കിട്ടിയിരുന്നു.
ഗ്രാമത്തിലെയും അയൽ ഗ്രാമങ്ങളിലെയും ആൾക്കാർ തമ്മിൽ അറിയുമായിരുന്നു.
മനുഷ്യന് നിലയും വിലയുമുണ്ടായിരുന്നു.
പെരുമാറ്റം മാന്യമായിരുന്നു.
കൃത്രിമ നിർമാണ വസ്തുക്കൾ വിരളമായിരുന്നു.
മിക്ക രോഗങ്ങളും നാട്ടു വൈദ്യന്മാർക്ക് ചികത്സിച്ച് മാറ്റാൻ കഴിയുമായിരുന്നു.
വലിയ പഠിപ്പും ഡിഗ്രികളും ഇല്ലാതിരുന്നിട്ടും പ്രായോഗിക ജ്ഞാനം കൂടുതലായിരുന്നു.
ഇന്ന് ഈ അവസ്ഥകൾ മാറി. ജീവിതത്തിന്റെ ഗതിവേഗവും തിരക്കും കൂടി. പരസ്പരം അറിയാതായി. പ്രായോഗിക ജ്ഞാനം കുറഞ്ഞു. രോഗങ്ങൾ കൂടി. ഭക്ഷ്യവസ്തുക്കൾ കമ്പോളച്ചരക്കായി. പണം നിർണായക വസ്തുവായി, സർവശക്തനായി.
വികസനത്തിന്റെ അളവുകോൽ എന്ത്?
അത് സന്തോഷവും സംതൃപ്തിയുമാണെങ്കിൽ, നമ്മൾ പുരോഗമിച്ചില്ല.
സഹകരണവും പങ്കുവെക്കലും പരസ്പര ബഹുമാനവും ആണെങ്കിൽ നമ്മൾ പുരോഗമിച്ചില്ല.
ജാതിയുടെയോ മതത്തിന്റെയോ ആചാരങ്ങളുടെയോ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിൽപ്പോലും അതൊരു സാമൂഹിക വിപത്തായി ആരും കരുതിയിരുന്നില്ല.
നമ്മുടെ സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും ജനനായകന്മാരും പൊലിപ്പിച്ചു പറഞ്ഞ് നമ്മുടെ നാടിനെ ഭ്രാന്താലയമാക്കി. ജനങ്ങളെ പറഞ്ഞ് പഠിപ്പിച്ച് പല ചേരികളിലാക്കി മനസ്സിൽ വൈരാഗ്യം കുത്തിനിറച്ചു. പടിഞ്ഞാറൻ ചിന്തകളെ നമ്മുടെ അന്തരീക്ഷത്തിലേക്ക് പറിച്ചു നട്ടപ്പോൾ വികലമായ സാമൂഹിക വ്യവസ്ഥകൾ രൂപപ്പെട്ടു. അങ്ങനെ ജീവിതം ഭയം നിറഞ്ഞ, ഉൽക്കണ്ഠ നിറഞ്ഞ, നാളെയെന്ത് എന്ന ആവലാതി പുകയുന്ന നെരിപ്പോടായി മാറി. ഇതിനെ പുരോഗമനമായി കണക്കാക്കാൻ കഴിയുമോ?
മഴക്കുഴിയും ഡ്രൈഡേയും
മഴവെള്ളക്കൊയ്ത്ത് കർശനമാക്കിയ സംസ്ഥാനമാണ് തമിഴ്നാട്. ഇരുപതുവർഷങ്ങൾക്കുമുമ്പ് ഞാൻ തമിഴ്നാട്ടിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്നു. ഞങ്ങളുടെ സ്കൂളിലും മഴക്കുഴികൾ കുത്തണം എന്ന ഓർഡർ വന്നു. സ്കൂൾ മാനേജർ ഒരു JCB വിളിച്ച് സ്കൂളിനു ചുറ്റും കളിസ്ഥലത്തും കുറെ കുഴികൾ നിർമിച്ചു. തുടരെത്തുടരെ മഴപെയ്തപ്പോൾ കുഴികൾ നിറഞ്ഞൊഴുകി. തമിഴ്നാട്ടിൽ സേലം ചെന്നൈ റോഡിൽ \'കള്ളക്കുറിച്ചി\' എന്ന വില്ലുപുരം ജില്ലയിലാണ് എന്റെ സ്കൂൾ. അവിടുത്തെ മണ്ണ് കളിമണ്ണ് നിറഞ്ഞതാണ്. നീർവാഴ്ച തീരെക്കുറവ്.മഴവെള്ളം കുഴിയിൽ തങ്ങി നില്ക്കുന്നു.പെട്ടെന്ന് കൊതുകുജന്യരോഗങ്ങൾ പടർന്നു പിടിച്ചു. സർക്ക