Aksharathalukal

സ്വപ്നം

ഇന്ന് അമ്മ എന്നോട് പറഞ്ഞു എന്താടാ കല്യാണം ഒന്നും വേണ്ടേ എന്ന്. ആരെങ്കിലും ഉണ്ടങ്കിൽ പറയടാ അല്ലങ്കിൽ വിളിച്ചുകൊണ്ടു വാടാ എന്നൊക്കെ. പറഞ്ഞു കഴിഞ്ഞു അമ്മയുടെ കണ്ണിൽ കണ്ട തിളക്കം ഒരു തുള്ളി കണ്ണീരിന്റെ ആണന്നു മനസിലായപ്പോഴേക്കും എന്റെ മനസ്സിൽ ഒരു മുഖം മാത്രമായിരുന്നു
പ്രേണയിച്ചിട്ടും താലി കെട്ടി സ്വന്തമാക്കിയിട്ടും എന്നിൽ നിന്നാകന്ന് പോയ മറ്റൊരാളുടെ താലി അണിഞ്ഞു ജീവിക്കുന്ന നിന്റെ മുഖം. അമ്മക്കൊ മറ്റുള്ളവർക്കോ അറിയില്ലല്ലോ 4 വർഷങ്ങൾക് മുൻപ് ജീവിതത്തിലേക്കു കൂടെ കുട്ടിയവൾ അകന്ന് പോയപ്പോൾ ഇല്ലാതായത് എന്റെ ജീവൻ കുടിയാണന്നു
പ്രേണയിക്കാനോ ജീവിക്കാനോ മറ്റൊരാളെ കൂടെ കൂട്ടുവാനോ അറിയാത്തതല്ല മറ്റൊരാളെ കാണുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് നിൻ മുഖം മാത്രമാണ്