Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -13

എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് എന്നോ തീരുമാനിച്ചതാ..... പക്ഷെ ഇവളെ കാണുമ്പോഴും അടുത്ത് വരുമ്പോഴുമൊക്കെ എനിക്കെന്നെ തന്നെ നഷ്ടമാവുന്നപോലെ...... അവളിലേക്കെന്നെ എന്തോ അടുപ്പിക്കുന്ന പോലെ..... രാവിലെ അവൾ ഫ്രോക്ക് ഇട്ടിട്ടു വന്നതും നല്ല ദേഷ്യം വന്നു..... മുട്ടിനു മേലെ ഡ്രസ്സ്‌ ഇട്ട്......അതാ ദേഷ്യത്തോടെ നോക്കിയേ..... അതും പോരാഞ്ഞു മെൽവിന്റെ വക... ഞാൻ അവന് അവളെ സെറ്റ് ആക്കി കൊടുക്കണത്രെ.... എന്താന്നറിയില്ല അതും കൂടെ കേട്ടപ്പോ ദേഷ്യം ഒന്നൂടെ കൂടിയതേ ഉള്ളു.... അവളെന്റെ ആരാ..... ആരുമല്ല...... പക്ഷെ എന്റെ മനസ് എന്നോട് തന്നെ തർക്കിക്കുന്നു..... അവൾ എന്റെ ആരൊക്കെയോ ആണെന്ന് .... എന്തെന്നറിയില്ല,അവൾ മേൽവിനോട് ചിരിച്ചിടപഴക്കുന്നത് കാണുമ്പോൾ ദേഷ്യം കൂടി വരുവാ........ അവൾ ബ്ലാക്ക് saree സെലക്ട്‌ ചെയ്‌തെന്നും പറഞ്ഞ് അവൻ ബ്ലോക്ക്‌ ഷർട്ട്‌ ഉം മുണ്ടും എടുത്തപ്പോൾ ദേഷ്യം തോന്നി അതാ.....  

\" ഇതിട്ടാൽ പെൺപിള്ളേരുപോയിട്ട് അമ്മൂമ്മ മാര് കൂടെ നിന്നെ നോക്കൂല...... \"

അവനോട് അങ്ങിനെ പറഞ്ഞപ്പോ എന്തായിരുന്നു എന്റെ മനസ്സിൽ..... അവൾ മാത്രം....അവളുടെ മുഖം മാത്രം.....ചെക്കൻ വേറൊരു ഡ്രസ്സ് എടുത്തു..... ഞാൻ മെല്ലെ ഇതിനെ പൊക്കി....... ഛെ ഞാൻ എന്തിനാ ഇങ്ങ്നൊക്കെ ചെയ്യ്തേ ....... അവസാനം വിടെത്തിയപ്പോൾ വീട്ടിൽ ഒരു അനക്കവുമില്ല..... അപ്പം മനസ്സിലായി എല്ലാവരും പള്ളിയിലേക്ക് പോയെന്ന്..... പിന്നെ ഞാൻ പള്ളിയിലേക്ക് ഇറങ്ങാൻ നേരമാ വല്യമ്മച്ചി പറഞ്ഞത് ജാനു മോൾ എവിടെ ഉണ്ട് അവളെ കൂടെ  കൊണ്ടുപോടാന്ന്...... മനസ്സിൽ എവിടുന്നില്ലാത്ത സന്തോഷം തോന്നി എങ്കിലും അത് പുറമെ കാണിച്ചില്ല.....

\"വല്യമ്മച്ചിക്ക് അറിയുന്നതല്ലേ എന്റെ എല്ലാ കാര്യങ്ങളും പിന്നെന്തിനാണ് കൂടെ കൊണ്ടുപോകാൻ പറയുന്നത്....ഇനിയും എന്നെക്കൊണ്ട് പറ്റില്ല.......ഒരു നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും എന്നെ കാർന്നു തിന്നോണ്ടിരിക്കുവാ......\"

\" മോൻ പള്ളിയിലേക്കന്നറിഞ്ഞപ്പോ ഞാൻ പറഞ്ഞെന്നേയുള്ളൂ...... മോന് പറ്റില്ലേൽ വേണ്ട മാത്തൻ വന്നു കൊണ്ടുപൊക്കോളും കൊച്ചിനെ........നീ പൊക്കോ....... \"

എന്തോ വല്യമ്മച്ചി നിർബന്ധിക്കുമെന്നാ തോന്നിയത് പക്ഷേ പുള്ളിക്കാരി ഇങ്ങനെ പറഞ്ഞപ്പോൾ ആകെപ്പാടെ ഒരു വിഷമം.... കുറച്ചുനേരം ഫോണിൽ തോണ്ടി സെറ്റിയിലിരുന്നു..... അന്നമ്മ പപ്പേനെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു പപ്പ വരാൻ ലേറ്റ് ആവുമെന്നു പറഞ്ഞപ്പോ അന്നക്കൊച്ചു പിന്നെയും എന്നോട് ഒന്നൂടെ ചോദിച്ചു..... പിന്നെ അധികം ജാഡ ഇടാതെ ഒക്കെ പറഞ്ഞു...... വീണ്ടും ഫോണിൽ നോക്കിയിരുന്നപ്പോഴാ പെണ്ണിന്റെ സൗണ്ട് കേട്ടത്.... സാരിയിൽ അവളെ കാണാൻ ശരിക്കും ഒരു ഏഞ്ചൽ നെ പോലെ തോന്നി....... അവളിൽ നിന്ന് കണ്ണെടുക്കാൻ ഞാൻ ഒരുപാട് പാടുപെട്ടു....... പക്ഷെ പണ്ടത്തെ സംഭവം മനസ്സിൽ കേറിവന്നതും വീണ്ടും ദേഷ്യത്തിന്റെ മുഖമൂടി എടുത്തണിഞ്ഞു.........കൂടെ ഇനിയൊരിക്കലും അടിപതരില്ലെന്ന ഉറച്ച തീരുമാനവും........വീണ്ടും അവൾ വണ്ടിയിൽ കയറി എന്റെ മേത്തു പിടിച്ചപ്പോൾ ദേഷ്യമല്ല തോന്നിയത് മറിച്ചു എന്നോ എവിടെയോ നഷ്ടപ്പെട്ട  എന്റെ എന്തോ ഒന്ന് എന്നിലേക്ക്‌ തന്നെ അടുത്ത പോലെയാ.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വഴിയിലൂടെ പോവുമ്പോൾ തന്നെ കാണാം വഴിനിറയെ ആളുകൾ.... റോഡിന്റെ ഇരുവശങ്ങളിലായി ഒരുപാട് കച്ചവടക്കാർ.... പല പല കളിപ്പാട്ടങ്ങൾ..... കുപ്പിവളകൾ...... പലതരം പലഹാരക്കടകൾ.........

പിന്നെയും കുറച്ചൂടെ മുന്നോട്ടു പോയപ്പോൾ റോഡിന്റെ ഇരുവശങ്ങളിലുമായി അലങ്കരിച്ചിരിക്കുന്ന LED ബുൾബുകൾ .... പലതരം വർണങ്ങളിൽ കണ്ണിന് കുളിർമ നൽകുന്ന കാഴ്ച ആയിരുന്നു.... പലതരത്തിലുള്ള ആളുകൾ.... പലതരം വേഷങ്ങൾ......ഓരോരുത്തരും ഓരോ സാധനങ്ങൾ വാങ്ങുന്ന തിരക്കിൽ....മുന്നോട്ട് പോവുംതോറും തിരക്ക് കൂടിക്കൂടി വന്നു.... ഞങ്ങളുടെ നാട്ടിൽ..... അങ്ങു പാലക്കാട് വേലകൾക്ക് മാത്രം കിട്ടുന്ന കോല്മിട്ടായി കണ്ടതും വായിൽ വെള്ളമൂറി..... പക്ഷെ കൂടെയുള്ള ആളെ ഓർത്ത് ഒന്നും മിണ്ടിയില്ല..... കുറച്ചു ദൂരം കൂടി പോയപ്പോൾ വണ്ടി നിന്നു.... ഞാൻ പതിയെ ഇറങ്ങി പുള്ളിയും വണ്ടി പാർക്ക്‌ ചെയ്‌തുഎന്നോടൊപ്പം വന്നു..... തിരക്ക് കൂടിയപ്പോൾ പുള്ളി പതിയെ എന്റെ കൈയിൽ പിടിച്ചു ആദ്യം ഒരു നടുക്കം ഉണ്ടായെങ്കിലും പിന്നെ പതിയെ പുള്ളിയോട് ചേർന്ന് നടന്നു...... അച്ഛനോടൊപ്പം ഞാൻ എത്ര സുരക്ഷിതയാണോ അതുപോലെ..... ആ നടത്തം എന്നിൽ മടുപ്പല്ല ഉണ്ടാക്കിയത് പകരം പറഞ്ഞറിയിക്കാൻ കഴിയാത്ത ഏതോ വികാരം..... ഇതാണോ പ്രണയം..... അറിയില്ല........

കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോൾ .... അവിടെ  തിരക്ക് കുറവായിരുന്നു.....
അവിടെ വച്ചു പുള്ളീടെ ഏതോ ഫ്രണ്ട് നെ കണ്ടു.... അവരും വൈഫ്‌ ഉം ഉണ്ടായിരുന്നു..... എന്റെ കൈവിട്ട് അവരുടെ അടുത്തേക്ക്  പോയി.....ആദ്യം അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു ഇടയ്ക്കു എന്നെ നോക്കുന്നുണ്ട്..... പിന്നീട് ആ ചേട്ടൻ എന്റടുത്തേക്ക് വന്നു.....

\" ഹായ് ഞാൻ ശ്യാം ഇവന്റെ കോളേജ് mate ആണ്..... നിങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യമൊന്നും ഇവൻ എന്നോട് പറഞ്ഞില്ല......  എന്തായാലും പറ്റിയ ആളെ തന്നെ കണ്ടുപിടിച്ചു...... മെയ്ഡ് ഫോർ ഈച്ച് അദർ.... \"

\"Oh tanks മച്ചാ....\" 

  ഞാൻ എന്തേലും പറയുന്നതിനുമുമ്പ് പുള്ളി ചാടിക്കേറി പറഞ്ഞു ഒരു നിമിഷം ഞാൻ ഫ്രീസായി നിന്നു..... എന്തിനായിരിക്കും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക...... ഇനി അയാളുടെ വൈഫ്‌ എങ്ങാനും ആവോ ഇയാളെ തേച്ചിട്ട് ഉണ്ടാവുക..... 🙄🙄

\" ആ ഫ്രീ ആകുമ്പോൾ നിങ്ങൾ വീട്ടിലോട്ട് ഇറങ്ങ്..... \"

ശ്യാം ചേട്ടന്റെ ന്റെ സംസാരമാണ് എന്നെ ചിന്തയിൽ നിന്ന് തിരികെ കൊണ്ടുവന്നത്.....

\"Oh അതിനെന്നാ വരാടാ..... തിരക്ക് വരുമ്പോഴേക്കും നിങ്ങളു വിട്ടോ.....\"

\"Ok.....\"

ഒരു മടിയും കൂടാതെ കാലൻ റിപ്ലൈ കൊടുത്തു..... ഇയാളെ ഒക്കെ കെട്ടാൻ എന്റെ പട്ടി വരും എന്ന് പറയണം എന്നുണ്ടായിരുന്നു.... പക്ഷേ ജീവനിൽ എല്ലാവർക്കും കാണാമല്ലോ  കൊതി.....
അതുകൊണ്ട് മാത്രം ഒന്നും തന്നെ തിരിച്ചു പറഞ്ഞില്ല...... എന്താന്നറിയില്ല അല്ലെങ്കിൽ എനിക്ക് 100 നാവാ ഇയാളുടെ മുന്നിൽ മാത്രം ഞാൻ പൂച്ച കുട്ടിയാ..... തിരക്ക് കുറവായതുകൊണ്ട് പിന്നീട് കൈയിൽ ഒന്നും പിടിച്ചില്ല...... വീണ്ടും മുന്നോട്ട് നടക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല സാരി എവിടെയോ കുടുങ്ങിയത്  പോലെ....എവിടായിരിക്കും  എന്ന് തിരിഞ്ഞു നോക്കി..... ഒരു ചേട്ടൻ എന്റെ സാരിയുടെ മുന്താണി ചുരുട്ടിപ്പിടിച്ച് നിൽക്കുവാ....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കുറച്ചുനേരം ചെന്നിട്ട് അവളെ കൂടെ കാണാത്തത് കൊണ്ടാ തിരിഞ്ഞു നോക്കിയത്........ അവനോട് വൈഫാന്ന് പറഞ്ഞതിന്റെ ദേഷ്യത്തിൽ ആയിരിക്കും കൂടെ വരാത്തത് എന്ന് മനസ്സിലായി.... പക്ഷേ എനിക്ക് അപ്പൊ അങ്ങനെ പറയാനാ തോന്നിയത്.......
തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾ വർത്താനം പറഞ്ഞ് നിന്നിടത്തിന്ന് അനങ്ങിട്ടില്ല പെണ്ണ്.... പക്ഷെ തിരിഞ്ഞാണ് നിൽക്കുത്...... അടുത്തോട്ട് പോയപ്പോൾ കണ്ടു അവളുടെ സാരിയിൽ പിടിച്ചുനിൽക്കുന്ന ഒരുത്തനെ...... പക്ഷേ അവന്റെ മുഖത്ത് മൊത്തം പേടിയായിരുന്നു...... ഒരുമാതിരി കുരിശ് കണ്ട യക്ഷിടെ കണക്കിരിക്കുന്നു ...... അടുത്തെത്തിയപ്പോൾ കേട്ടു.....

\" പെങ്ങളെ ആളറിയാതെ ചെയ്തതാ....ഇനി ഉണ്ടാവില്ല....\"

\" എന്താണ്ണാ ഇത്രയും നല്ല ഒരെണ്ണത്തെ കയ്യിൽ കിട്ടിയിട്ട് വെറുതെ വിടുന്നെ ...  അങ്ങോട്ട് മാറിയെ ഞാൻ ഒന്ന് നോക്കട്ടെ...\"

കൂട്ടത്തിലുള്ള ഒരുത്തൻകേറി വന്ന് പറഞ്ഞു...... പക്ഷേ ഞാൻ ശ്രദ്ധിച്ചത് അവളെ ആയിരുന്നു....അവളുടെ മുഖത്ത് ഒരു തരി പോലും ടെൻഷൻ ഉണ്ടായിരുന്നില്ല.... എന്താ നടക്കുന്നതെന്ന് അറിയാൻ വേണ്ടി ഞാൻ അവിടെ തന്നെ നിന്നു......

\" എടാ അവളുടെ കയ്യിക്ക് പണിയുണ്ടാക്കല്ലേ...... \"

\" ഈ പീറ പെണ്ണിനെ ആണോ അണ്ണൻ പേടിക്കുന്നത്........ \"

\" എടാ  ആറുമാസം മുമ്പ് ഒരു അടിപിടിക്ക് പോയി ഞാൻ രണ്ടുമാസം ഹോസ്പിറ്റലിൽ കിടന്നത് നീ ഓർക്കുന്നുണ്ടോ......എന്റെ കൂടെ അഞ്ചാറഅവന്മാരും ഉണ്ടായിരുന്നു....... അന്ന് നീ എത്ര പേരാ തല്ലിയത് എന്ന് ചോദിച്ചില്ലേ..... , ആ മൊതലാ ഈ നിൽക്കുന്നത്..... ഒറ്റ ആളെ ഉണ്ടായിരുന്നുള്ളൂ......... ഇനിയും നിനക്ക് കൊണ്ടേ മതിയാവൂ എന്നുണ്ടെങ്കിൽ നീ പൊക്കോ......\"

\" അന്നത്തെ നിങ്ങടെ കിടപ്പ് കണ്ടിട്ട് എനിക്ക് മൂത്രം പോയി പിന്നെയാ ഈ മുതലിന്റെ അടുത്ത് തല്ലുകൂടന്നെ..... \"

അയ്യോ മോളായിരുന്നോ ആളറിയാതെയാ ചേട്ടൻ......ഇനി ഉണ്ടാവില്ല.... മോള് പൊയ്ക്കോ....

\"മ്മ്....\"

ഒരു മൂളൽ മാത്രം അവളിൽ നിന്ന് ഉണ്ടായിരുന്നുള്ളൂ തിരിഞ്ഞതും എന്നെ കണ്ട് അവൾ ഷോക്ക് ആയി......
    
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
            

   

                  

                         തുടരും........



കാർമേഘം പെയ്യ്‌തപ്പോൾ part -14

കാർമേഘം പെയ്യ്‌തപ്പോൾ part -14

4.8
1322

"അതൊന്നുമില്ല......ആ ചേട്ടന് ആളുമാറിയതാ....."അവനെന്തേലും ചോദിച്ചാലോ എന്ന് പേടിച്ച് അവള് ചാടിക്കയറി പറഞ്ഞു "അതിന് ഞാൻ നിന്നോടൊന്നും ചോദിച്ചില്ലല്ലോ....."എന്തുപറയണം എന്നറിയാതെ അവൾ അവിടെ നിന്ന് തുള്ളിക്കളിക്കുന്നത് കാണുമ്പോൾ അവനൊരുമനസുഗം..... അതല്ല.... ഇവള് ശരിക്കും വല്ല ഗുണ്ടയാണോ..... അവര്  ഇവളെ കണ്ട് പേടിക്കുന്നത് കണ്ടതാണല്ലോ..... ഇനി ഇവളായിരിക്കുമോ അവരുടെ നേതാവ്.....തിരക്ക് വരാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു തിരക്കൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നിർത്തി...." ഇനി പറ നിനക്ക് അവരെ എങ്ങനെ അറിയാം..... നുണ പറയാൻ നിക്കണ്ട...... അവരിവിടുത്തെ അറിയപ്പെടുന്ന ഗുണ്ടകളാണ് എന്ന