മരണം...
പലരും നിന്നെ പ്രണയിക്കുന്നു..
പലരും നിന്നെ ഭയക്കുന്നു..
പ്രണയിക്കുന്നവരുടെ മാലാഖയായും..
ഭയക്കുന്നവരുടെ ചെകുത്താനായും നിന്നെ കാണുന്നു....
നീ പലരെയും തേടിപോകുന്നു..
പലരും നിന്നെ തേടിവരുന്നു..
ചെകുത്താനായി നീ ആരായൊക്കെയോ പിടികൂടുന്നു...
ആരൊക്കയോ നിൻ കൈപിടിയിൽ നിന്ന് രക്ഷപ്പെടുന്നു...
മാലാഖയായി നിൻ വീട്ടിൽ പലർക്കും അഭയം കൊടുക്കുന്നു...
പലരെയും നിൻ വീട്ടിൽ നിന്ന് അകറ്റിവിടുന്നു.....