\"ആദിയേട്ടൻ കൂടെയുണ്ടെങ്കിൽ എന്തിനും ഞാനുണ്ട്... അവരുടെ നാശം അത് എനിക്കും കാണണം... \"\"ഗുഡ്... അതാണ് വേണ്ടത്... \"ആദി കാർ മുന്നോട്ടെടുത്തുകൊണ്ട് പറഞ്ഞു...\"എന്നാലും സൂക്ഷിക്കണം ആദിയേട്ടാ... ഇനിയൊരു നഷ്ടം താങ്ങാൻ എനിക്ക് വയ്യ... സ്വന്തം നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാൻ മടിക്കില്ല അവർ... അതിന് ഉദാഹരണമല്ലേ എന്റെ ഏട്ടനും ഇന്നലെ മരിച്ച സജീവേട്ടനും... എന്തോ ദൈവകാരുണ്യംകൊണ്ടാണ് കരുണേട്ടൻ രക്ഷപ്പെട്ടത്... \"\"അങ്ങനെ പേടിച്ച് ജീവിക്കുന്നവനല്ല ഈ ആദി... കിട്ടിയതിന് മറുപടി കൊടുത്തിട്ടേയുള്ളൂ ഞാൻ... എന്റെ അമ്മയുടെയും അനിയത്തിയുടെയും മുന്നിൽ ഞാനൊരു പേടിത്തൊണ്ടനാവാം... എന്നാൽ എന്