Aksharathalukal

Psycho Love 8

അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു... അഭി അവനു ഒന്നും സംഭവിക്കരുത്...


അവൾ അപായം സംഭവിച്ചത് പോലെ നിലവിളിക്കാൻ തുടങ്ങി. അവൾക്ക് മുൻപിലെ വാതിൽ പെട്ടന്ന് തുറക്കപ്പെട്ടു. അഭി വെപ്രാളത്തോടെ അവൾക്ക് അരികിൽ വന്നു പരിഭ്രമത്തോടെ അവളുടെ മുഖം കയ്യിലെടുത്തു.


\"ദർശു... എന്ത് പറ്റി?? നീ എന്തിനാ നിലവിളിച്ചത്? \" അവൾക്ക് എന്തോ അപകടം പറ്റിയെന്നാണ് അവൻ കരുതിയിരുന്നത്.


\"ഒന്നും പറ്റിയില്ല അഭി.. നീ കൂടെ എന്റെ ഒപ്പം വാ... നീ ഇല്ലാതെ ഞാൻ പോകില്ല.\" അവന്റെ കണ്ണുകളിലേക്ക് നോക്കി അത് പറഞ്ഞപ്പോഴാണ് അവൻ തൊട്ടിടത്ത് അവൾക്ക് ഒരു തണുപ്പ് അനുഭവപ്പെട്ടത്. അവൾ ഞെട്ടി അവന്റെ കൈ പിടിച്ചു കൈയിലേക്ക് നോക്കി. അവന്റെ കയ്യിൽ നിറയെ ചോര ആയിരുന്നു. അവൻ കയ്യിലെ നരവ് മുറിച്ചിരുന്നു.


\"അഭി... നീ... നീ എന്താ ഇത് ചെയ്തത്???\" അവൾ പരിഭ്രാന്തിയോടെ ചോദിച്ചു. 


\"എനിക്ക് വയ്യ ദർശു നീ ഇല്ലാതെ... എനിക്ക് വയ്യ.. നീ പോകാൻ നോക്ക്...\" അതും പറഞ്ഞു അവൻ മുറിയിലേക്ക് പോകാൻ തുടങ്ങി. അവൾ അവന്റെ പിറകെ പോയി അവന്റെ എതിർപ്പ് കണക്കാക്കാതെ ആ മുറിവിൽ തുണി കൊണ്ട് കെട്ടി.


\"വാ അഭി.. നമുക്ക് ഹോസ്പിറ്റലിൽ പോകാം...\"


\"ഇല്ല.. നീ നാട്ടിലേക്ക് പൊക്കോ...\"


\"പ്ലീസ് അഭി.. ഇങ്ങനെ വാശി പിടിക്കല്ലേ... നീ എന്റെ കൂടെ വാ.. നീ പറയുന്നത് എന്തും ഞാൻ കേട്ടോളം.. പ്ലീസ് നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് താങ്ങാൻ ആകില്ല അഭി...\" അവൾക്ക് അവനെ ബലമായി പുറത്തേക്ക് കൊണ്ടു പോകാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോഴാ അവൾ അവിടെ അവൻ അവന്റെ കയ്യിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച കത്തി കണ്ടത്. അവൾ അത് എടുത്ത് അവളുടെ കഴുത്തിനു നേരെ വച്ചു.


\"നീ എന്റെ കൂടെ വന്നില്ലെങ്കിൽ ഇപ്പൊ ഞാൻ ഇവിടെ തീരും അഭി...\"


\"നോ... ദർശു...\" അവൻ അവളുടെ അടുത്തേക്ക് പോകാൻ ശ്രമിച്ചു.


\"അടുത്ത് വരരുത്.. പോയി കാറിൽ കേറൂ....\"


അവൾ രണ്ടും കല്പിച്ചാണെന്ന് അവനു മനസ്സിലായി. ഒപ്പം തന്നെ അവൾ അവിവേകം വല്ലതും കാണിക്കുമോ എന്ന ഭയവും അവനുണ്ടായി.

അവൻ മുൻപിൽ നടന്നു അവൾ പിന്നിലും. അവൻ വാതിൽ തുറന്ന് കാറിന്റെ അടുത്ത് എത്തിയപ്പോൾ അവനോട് കോ ഡ്രൈവർ സീറ്റിൽ കേറാൻ പറഞ്ഞു. അവൾ ഡ്രൈവർ സീറ്റിലും ഇരുന്നു. അവന്റെ ഫോൺ അവൾ മുറിയിൽ നിന്നും എടുത്തിട്ടുണ്ടായിരുന്നു.


❤️❤️❤️❤️❤️❤️❤️


അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും അവന്റെ ബോധം മറഞ്ഞിരുന്നു.


\"അഭി... അഭി...\" അവൾ പേടിയോടെ അവനെ കുലുക്കി വിളിച്ചു.


അഭിയെ ഐ സീ യൂവിലാക്കി. ഇരുപത്തി നാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.


അവൾക്ക് ആകെ എന്തോ ഒരു അവസ്ഥ ആയിരുന്നു. കയ്യിൽ ഫോൺ ഉണ്ട്. വീട്ടിലേക്ക് വിളിച്ചാലോ? അവർ എങ്ങനെ ആകും പ്രതികരിക്കുക... അവർ തന്നെ വിശ്വസിക്കുമോ..???


അപ്പോഴായിരുന്നു അവൾ വേറെ ഒരു കാര്യം ആലോചിച്ചത്. അവർ എല്ലാം അറിഞ്ഞു വിശ്വസിച്ചാൽ ചിലപ്പോൾ തന്നെ ഇവിടെ നിൽക്കാൻ സമ്മതിക്കില്ല. പിന്നെ അഭിക്ക് എതിരെ കേസ് കൊടുക്കാനും ഒക്കെ ശ്രമിക്കും. ഈ ഒരു അവസ്ഥയിൽ അവനെ വിട്ടിട്ട് തനിക്ക് ഒരിക്കലും പോകാൻ സാധിക്കില്ല..


\"ഈശ്വരാ.. എന്റെ അഭി... അവനെ കാത്തോളണേ... \" അവൾ അവനെ വീട്ടുകാർ കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ അതിനെ എതിർത്ത നിമിഷത്തെ ശപിച്ചു... അവൻ ഇപ്പൊ എന്റെ കൂടെ തന്നെ ഉണ്ടാകുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഒരുപക്ഷെ അവൻ എനിക്ക് സമയം തന്നേനെ അവനെ ഭർത്താവായി അംഗീകരിക്കാൻ... അവനെ താൻ ചിലപ്പോൾ അങ്ങനെ കണ്ടേക്കുമായിരുന്നേനെ....


അവൾ ചിന്തകളുടെ ഒടുവിൽ വീട്ടുകാരെ വിളിക്കേണ്ടെന്ന് തീരുമാനിച്ചു. അപ്പോഴായിരുന്നു അവൾക്ക് നീരുവിന്റെ കാര്യം ഓർമ വന്നത്. അവൾ ഫോൺ എടുത്ത് ഡയൽ ചെയ്ത് കാതിൽ വച്ചു...


\"ഹലോ? \"

\"ഹലോ \"

\"ഇതാരാ മനസ്സിലായില്ല...\" നീരു ചോദിച്ചു..

\"ഞാനാ മോളെ... ദർശിനി...\"

\"ചേച്ചിയോ.. ഇപ്പൊ എന്തിനാ വിളിച്ചേ ചേച്ചി.. എന്നെ പറ്റിച്ചത് മതിയാകാഞ്ഞിട്ടാണോ??? ഞാൻ വെറും മണ്ടി... ചേച്ചിനോട് എനിക്ക് ഒന്നും സംസാരിക്കേണ്ട..\" അവളുടെ ശബ്ദം ഇടറിയിരുന്നു. അതിനു മറുപടിയായി ദർശിനിയിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു... അത് കേട്ടപ്പോൾ നീരുവിന്റെ ഉള്ളിൽ പാവം തോന്നി..

\"നീരു... അഭി... അഭി ഐസിയൂവിലാണ്... നീ ഒന്ന് ഇവിടെ വരെ വരാമോ??\" അവൾ കരച്ചിലിനിടയിൽ ചോദിച്ചു.


അഭി... ആ പേര് മതിയായിരുന്നു നീരുവിനു ദർശിനിയെ കേൾക്കാൻ... അഭിക്ക് എന്തോ ആപത്ത് സംഭവിച്ചു.. അത് കേട്ടതും നീരു അടക്കി വച്ചിരുന്ന കണ്ണുനീർ ഒഴുകാൻ തുടങ്ങി..


(തുടരും )

Psycho Love 9

Psycho Love 9

4.5
1778

അഭി... ആ പേര് മതിയായിരുന്നു നീരുവിനു ദർശിനിയെ കേൾക്കാൻ... അഭിക്ക് എന്തോ ആപത്ത് സംഭവിച്ചു.. അത് കേട്ടതും നീരു അടക്കി വച്ചിരുന്ന കണ്ണുനീർ ഒഴുകാൻ തുടങ്ങി..\"ചേച്ചി.. അഭിയേട്ടൻ.. അഭിയേട്ടന് എന്ത് പറ്റിയതാ...? ഡോക്ടർ എന്താ പറഞ്ഞെ?\"\"ഞാൻ നീ വരുമ്പോൾ ഒക്കെ പറയാം... ഡോക്ടർ പറഞ്ഞത് 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ ആകില്ലെന്നാണ്.. എനിക്ക് ഇവിടെ ഒറ്റക്ക് നിന്നിട്ട് പേടിയാകുവാ നീരു.. അഭിക്ക് എന്തെങ്കിലും സംഭവിച്ചാൽ.. എനിക്ക് ഓർക്കാൻ കൂടെ വയ്യ...\"\"ഞാൻ വരാം ചേച്ചി.. പേടിക്കണ്ട അഭിയേട്ടന് ഒന്നും സംഭവിക്കില്ല...\" നീരു അത് പറഞ്ഞത് ദർശിനിയോട് എന്നതിനേക്കാൾ സ്വയം പറഞ്ഞു മനസ്സിലാൻ എന്ന