Aksharathalukal

Psycho Love 9

അഭി... ആ പേര് മതിയായിരുന്നു നീരുവിനു ദർശിനിയെ കേൾക്കാൻ... അഭിക്ക് എന്തോ ആപത്ത് സംഭവിച്ചു.. അത് കേട്ടതും നീരു അടക്കി വച്ചിരുന്ന കണ്ണുനീർ ഒഴുകാൻ തുടങ്ങി..


\"ചേച്ചി.. അഭിയേട്ടൻ.. അഭിയേട്ടന് എന്ത് പറ്റിയതാ...? ഡോക്ടർ എന്താ പറഞ്ഞെ?\"


\"ഞാൻ നീ വരുമ്പോൾ ഒക്കെ പറയാം... ഡോക്ടർ പറഞ്ഞത് 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ ആകില്ലെന്നാണ്.. എനിക്ക് ഇവിടെ ഒറ്റക്ക് നിന്നിട്ട് പേടിയാകുവാ നീരു.. അഭിക്ക് എന്തെങ്കിലും സംഭവിച്ചാൽ.. എനിക്ക് ഓർക്കാൻ കൂടെ വയ്യ...\"


\"ഞാൻ വരാം ചേച്ചി.. പേടിക്കണ്ട അഭിയേട്ടന് ഒന്നും സംഭവിക്കില്ല...\" നീരു അത് പറഞ്ഞത് ദർശിനിയോട് എന്നതിനേക്കാൾ സ്വയം പറഞ്ഞു മനസ്സിലാൻ എന്ന പോലെ ആയിരുന്നു..


കുറച്ചു മണിക്കൂറുകൾക്ക് ശേഷം നീരു അങ്ങോട്ടേക്ക് വന്നു. അവളെ കണ്ടതും ദർശിനി അവളെ കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി... അവളെ വീണ്ടും കാണാൻ ആകുമെന്ന് പോലും ഇന്നലെ വരെ ദർശുവിനു ഉറപ്പില്ലായിരുന്നു.


\"ചേച്ചി... കരയാതെ.. അഭിയേട്ടന് ഒന്നും പറ്റില്ല...\" നീരു വിട്ടു മാറി കൊണ്ട് പറഞ്ഞു.


\"എന്തു കോലമാണിത് ചേച്ചി...\" നീരു അവളുടെ തലയിൽ തലോടി ചോദിച്ചു..


\"നീരു.. എനിക്ക് പേടിയാകുവാ... അഭി... ഞാൻ കാരണമാണ്.. ഞാൻ കാരണമാ എല്ലാം... അച്ഛനും അമ്മയും ചോദിച്ചപ്പോൾ തന്നെ അവനെ കെട്ടിയാൽ മതിയായിരുന്നു... ഇതിപ്പോ... \"


\"എന്താ ചേച്ചി പറയുന്നത്?\" നീരുവിനു ദർശിനി എന്താ പറയുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.


\"നീരു.. നീ എന്നെ വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല.. ഞാൻ നിന്നോട് അന്ന് പറഞ്ഞത് സത്യമായിരുന്നു.. എനിക്ക് അഭിയോട് അങ്ങനെ ഒരു ഇഷ്ടം ഇല്ലായിരുന്നു...\"


\"പിന്നെ എന്തിനാ ചേച്ചി നിങ്ങൾ ഒളിച്ചോടിയത്..?\"


\"അഭിയാണ് ഒളിച്ചോടിയത്.. കൂടെ അവൻ എന്നെ കിഡ്‌നാപ്പ്‌ ചെയ്യുകയായിരുന്നു.\" ദർശിനി പിന്നെ അതുവരെ നടന്നതൊക്കെ പറഞ്ഞു..


\"എന്നെ അച്ഛനും അമ്മയും വെറുക്കുന്നുണ്ടാകുമല്ലേ നീരു... നീയും എന്നെ ഒരുപാട് ശപിച്ചു കാണുമല്ലേ...\"


\"ഞാൻ.. എനിക്ക് അങ്ങനെ ശപിക്കാൻ ആകില്ല ചേച്ചി.. അഭിയേട്ടനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു.. സത്യം പറഞ്ഞാൽ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്.. എന്നെ ചേച്ചി പറ്റിച്ചതിൽ ദേഷ്യമുണ്ടായിരുന്നു. പക്ഷെ ചേച്ചിയെ ശപിച്ചാൽ അത് ബാധിക്കുക അഭിയേട്ടനെ കൂടെ ആകും.. അതുകൊണ്ട് ശപിക്കാൻ തോന്നിയില്ലായിരുന്നു... ആ മനുഷ്യന് സ്നേഹിക്കാൻ ആരുമില്ലെന്ന് എനിക്ക് നന്നായി അറിയാം.. അതുകൊണ്ട് ആരുടെ കൂടെ ആയാലും സന്തോഷമായി ഇരിക്കണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു...\" നീരു നിറകണ്ണുകളോടെ പറഞ്ഞു.


\"അഭിക്ക് ഒരാളെ ഇഷ്ടമാണെന്നും എനിക്ക് അടുത്തറിയാവുന്ന ആളാണെന്നും എനിക്ക് ആരാണെന്ന് അറിഞ്ഞാൽ ശരിക്കും സർപ്രൈസ് ആകുമെന്നൊക്കെ പറഞ്ഞപ്പോൾ നിന്നെ ആകുമെന്നാ ഞാൻ കരുതിയത്... അവന്റെ മനസ്സിൽ ഇങ്ങനെ ഒന്ന് ഉണ്ടെന്ന് മുൻപേ അറിഞ്ഞിരുന്നെങ്കിൽ ഇത്രെയും മോശം അവസ്ഥയിലേക്ക് ചിലപ്പോൾ കാര്യങ്ങൾ എത്തുമായിരുന്നില്ല നീരു...\"


\"ചേച്ചി.. നടന്നത് നടന്നു.. ഇപ്പോൾ നമുക്ക് അഭിയേട്ടന് വേണ്ടി പ്രാർത്ഥിക്കാം.. ചേച്ചിയോട് ചെയ്തതൊക്കെ ക്രൂരത തന്നെയാണ് എന്ന കാര്യത്തിൽ എനിക്ക് എതിരഭിപ്രായമില്ല.. പക്ഷെ ചേച്ചിയെ അഭിയേട്ടൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. അതൊരു പാവമാ ചേച്ചി... ചേച്ചി ഇനി എന്താ ചെയ്യാൻ പോകുന്നത്? വീട്ടുകാരെ എല്ലാം അറിയിച്ചു ഡിവോഴ്സ് വാങ്ങുകയാണോ അതോ അഭിയേട്ടന്റെ കൂടെ ജീവിക്കുകയാണോ?\"


ദർശിനി മറുപടി പറയാൻ തുടങ്ങിയതും അവിടേക്ക് ഡോക്ടർ വന്നു.


\"അഭിറാമിന് ബോധം തെളിഞ്ഞു.. ആരാ ദർശു ?\"


\"ഞാനാ ഡോക്ടർ..\" ദർശിനി പറഞ്ഞു.


\"ബോധം വന്നപ്പോൾ ദർശു ദർശു എന്ന് ബഹളം വെക്കുകയാ.. കേറി കണ്ടോളു..\" അതും പറഞ്ഞു ഡോക്ടർ പോയി.


ഐസിയൂവിന്റെ ഉള്ളിൽ കയറിയ ദർശിനിക്ക് അവന്റെ കിടപ്പു കണ്ടപ്പോൾ പാവം തോന്നി. അവൾ ചെന്ന് അവന്റെ അരികിൽ ഇരുന്നു. അവന്റെ മുറിവില്ലാത്ത കൈ എടുത്ത് അവൾ അവളുടെ കൈകളാൽ പൊതിഞ്ഞു പിടിച്ചു. പിന്നെ മെല്ലെ ആ കൈ ചുണ്ടോട് ചേർത്തു.. അഭിയുടെ മുഖത്തു നേരിയ ഒരു പുഞ്ചിരി തെളിഞ്ഞു..


\"എന്തിനാ അഭി ഇങ്ങനെ ചെയ്തത്??\"


\"എനിക്ക് നീ അല്ലാതെ ആരാ ദർശു ഈ ലോകത്ത് ഉള്ളത്? നിന്നെ ഇനിയും കഷ്ടപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ലായിരുന്നു. എന്നെ സ്നേഹത്തോടെ നോക്കിയ നിന്റെ കണ്ണുകളിൽ ദേഷ്യം വെറുപ്പ് പേടി ഇതൊക്കെയാ എനിക്ക് കാണാൻ കഴിഞ്ഞത്.. അത് താങ്ങാൻ ആകാതെയാ നിന്നോട് പൊക്കോളാൻ പറഞ്ഞത്.. പക്ഷെ ശരിക്കും എന്നെ വിട്ടു പോകുമെന്ന് ഓർത്തപ്പോൾ... കൈ വിട്ടു പോയെടി...\"


അതിനു മറുപടി പറയാതെ അവൾ അവന്റെ കൈ നെഞ്ചോട് ചേർത്തു പിടിച്ചു കരഞ്ഞു.


\"പക്ഷെ ഞാൻ കരുതിയത് എന്നെ നീ നോക്കാതെ പോകുമെന്നാ... എന്നോട് വെറുപ്പായിരിക്കുമെന്നാ.. പക്ഷെ പോകുമ്പോൾ എന്നെ വിളിച്ചല്ലോ.. എന്നെ രക്ഷിക്കണമെന്ന് തോന്നിയല്ലോ.. എന്നോടപ്പോൾ നിനക്ക് വെറുപ്പില്ലല്ലോ.. അത്രെയും മതി.. നിന്റെ കണ്ണിൽ അപ്പോൾ ഞാൻ കണ്ടു നിനക്ക് എന്നോടുള്ള സ്നേഹം... പിന്നെ കയ്യിൽ ഫോൺ ഉണ്ടായിട്ടും നീ വീട്ടിൽ വിളിച്ചു പറഞ്ഞില്ലെന്നാണ് എനിക്ക് തോന്നുന്നത്.. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ നീ ഇവിടെ ഇപ്പൊ ഉണ്ടാകുമായിരുന്നില്ലല്ലോ...\"


\"ഞാൻ നീരുവിനെ മാത്രം വിളിച്ചു.. എനിക്ക് ഇവിടെ ഒറ്റക്ക് പറ്റുന്നുണ്ടായിരുന്നില്ല നീ ഇങ്ങനെ കിടക്കുന്നത് കാണാൻ... അച്ഛനെയും അമ്മയെയും വിളിക്കാൻ തോന്നിയില്ല.. നീ പറഞ്ഞത് തന്നെയാ അതിനു കാരണം.. പെട്ടന്ന് എല്ലാം മാറട്ടെ.. എന്നിട്ട് നമുക്ക് നാട്ടിലേക്ക് പോകാം...\"


എന്നിട്ട് തന്നെ ഡിവോഴ്സ് ചെയ്യുമോ എന്ന് ചോദിക്കണമെന്ന് അഭിക്ക് ഉണ്ടായിരുന്നെങ്കിലും പിന്നെ എന്തോ ഓർത്തു അവൻ അത് വേണ്ടെന്ന് വെച്ചു.


\"നീരു പുറത്തുണ്ട്.. അഭിയെ കാണണമെന്ന് അവൾക്കുണ്ട്.. ഒരു സമയം ഒരാൾക്കേ കയറാൻ ആകു.. ഞാൻ പോട്ടെ.. \"


അഭി അതിനു തല അനക്കി സമ്മതം അറിയിച്ചതും അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു അവിടം വിട്ടു പോയി.


നീരു കരഞ്ഞു കൊണ്ടായിരുന്നു അങ്ങോട്ടേക്ക് കയറി വന്നത്.. അവൾക്ക് അവനെ ഒന്ന് പുണരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ തന്റെ ചേച്ചിയുടെ ഭർത്താവാണ് അഭി ഇപ്പോൾ.. ആ ചിന്ത അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു..


\" അഭിയേട്ടാ.. ചേച്ചി എന്നോട് എല്ലാം പറഞ്ഞു... \" അവൾ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. അവളുടെ മുഖത്തു അവനോട് ദേഷ്യം ഇല്ലായിരുന്നു. പക്ഷെ ഒരുപാട് സങ്കടം ഉണ്ടായിരുന്നു.


\"നീ എന്നിട്ട് അവളുടെ വീട്ടിൽ പറഞ്ഞു കാണുമല്ലേ?\" അഭി ഒരു ചിരിയോടെ ചോദിച്ചു.


\"ഞാൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ? പിന്നെ അഭിയേട്ടൻ ചേച്ചിയോട് ചെയ്തതിൽ എനിക്ക് ന്യായം ഒന്നും കണ്ടെത്താൻ കഴിയില്ല. പക്ഷെ അതിനു പിന്നിലെ ചേട്ടന്റെ വികാരം എനിക്ക് പൂർണമായും മനസ്സിലാകും.. ഒരാളെ അത്രയ്ക്കും സ്നേഹിച്ചിട്ട് അത് തിരിച്ചു കിട്ടാതെ നിക്കുമ്പോഴും അയാളുടെ ഉള്ളിൽ മറ്റൊരാളാണെന്ന് അറിയുമ്പോഴുമുള്ള വിഷമം എനിക്ക് നന്നായി അറിയാം...\"


അവൾ അവന്റെ കാര്യമാണ് പറയുന്നതെന്ന് അവനു നന്നായി അറിയാമായിരുന്നു. അവൾക്ക് അവനോട് പ്രണയമാണെന്ന് അഭിക്ക് പണ്ടേ മനസ്സിലായിരുന്നു. പക്ഷെ അത് തീർത്തും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അവൻ.


\"പക്ഷെ അഭിയേട്ടാ ചേട്ടനെ സ്നേഹിക്കാൻ വേണ്ടി നീരവേട്ടനെ മോശമാക്കി ചിത്രീകരിച്ചത് എന്തിനാ?\"


\"നീരവ്.. അവന്റെ കാര്യം പറയരുത്.. ആ ഹേമയുമായി അവനു ബന്ധമുണ്ടായിരുന്നു.. പിന്നെ അവരുടെ നിശ്ചയവും കഴിഞ്ഞില്ലേ.. ദർശു പോകാൻ കാത്തിരുന്നതല്ലേ ആ ചെറ്റ..\"


\"അഭിയേട്ടൻ നീരവേട്ടനെ ഒരുപാട് തെറ്റുധരിച്ചിരിക്കുകയാണ്.. അല്ലെങ്കിലും ചേച്ചി സ്നേഹിക്കുന്ന ആളെന്ന നിലയ്ക്ക് ആദ്യമേ അങ്ങേരെ ശത്രു സ്ഥാനത്ത് പ്രധിഷ്ഠിച്ചില്ലേ. പിന്നെ എങ്ങനെ മനസ്സിലാക്കാനാണ്..\"


\"നീ എന്താ പറഞ്ഞു വരുന്നത്?\"


\"ഹേമ ചേച്ചിക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ നീരവേട്ടന് ഇല്ലായിരുന്നു. ഹേമചേച്ചിക്ക് അങ്ങനെ ഇഷ്ടമുണ്ടായിരുന്നെന്ന് നീരവേട്ടൻ അറിഞ്ഞത് പോലും നിങ്ങളുടെ വിവാഹം കഴിഞ്ഞെന്നൊക്കെ അറിഞ്ഞതിനു ശേഷമായിരുന്നു. അതും ഹേമചേച്ചി പോയി നീരവേട്ടന്റെ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ.


 പാവം നീരവേട്ടൻ.. എല്ലാരും വിശ്വസിച്ചു അവരെ ചതിച്ചു ചേച്ചി പോയതാണെന്ന്. പക്ഷെ നീരവേട്ടൻ അത് വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു. ചേച്ചിയെ കാണാനില്ലെന്ന് പറഞ്ഞു കേസ് കൊടുത്തത് നീരവേട്ടൻ മാത്രമായിരുന്നു. അതിന്റെ പിറകെ കുറേ അലഞ്ഞു. പാവം.. എവിടെയൊക്കെ അന്വേഷിച്ചെന്ന് അറിയാമോ? ചേച്ചി പോയതിൽ പിന്നെ മര്യാദക്ക് എന്തേലും കഴിച്ചിട്ടുണ്ടെന്നോ ഉറങ്ങിയിട്ടുണ്ടെന്നോ തോന്നുന്നില്ല..\"


\"അപ്പൊ നിശ്ചയമോ?\"


\"വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്. നീരവേട്ടന്റെ അച്ഛനും അമ്മയും ഹെമേച്ചിയുടെ അച്ഛനും അമ്മയും പിന്നെ ദർശു ചേച്ചിടെ അച്ഛനും അമ്മയും ഒക്കെ കൂടെ പറഞ്ഞു പറഞ്ഞാ അതിനു നിന്നു കൊടുത്തത്.. എന്നിട്ട് ഇപ്പോഴും കേസിന്റെ പിന്നാലെ നടക്കുവാ.. സ്വന്തം അച്ഛനും അമ്മയ്ക്കും പോലും ദർശു ചേച്ചിയെ വിശ്വാസം ഇല്ല.. എന്നിട്ടും ഇത്രയും നടന്നിട്ടും നീരവേട്ടൻ വിശ്വസിക്കുന്നു.. അഭിയേട്ടനാണ് ചേച്ചിയെ ഏറ്റവും മനസ്സിലാക്കിയതെന്നാ ഞാൻ കരുതിയിരുന്നത്.. എന്നാൽ അത് നീരവേട്ടനാ...\" നീരു പറഞ്ഞു നിർത്തിയതും അഭി ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.


(തുടരും )
❤️❤️❤️❤️❤️

Psycho Love 10

Psycho Love 10

4.6
1586

\"വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്. നീരവേട്ടന്റെ അച്ഛനും അമ്മയും ഹെമേച്ചിയുടെ അച്ഛനും അമ്മയും പിന്നെ ദർശു ചേച്ചിടെ അച്ഛനും അമ്മയും ഒക്കെ കൂടെ പറഞ്ഞു പറഞ്ഞാ അതിനു നിന്നു കൊടുത്തത്.. എന്നിട്ട് ഇപ്പോഴും കേസിന്റെ പിന്നാലെ നടക്കുവാ.. സ്വന്തം അച്ഛനും അമ്മയ്ക്കും പോലും ദർശു ചേച്ചിയെ വിശ്വാസം ഇല്ല.. എന്നിട്ടും ഇത്രയും നടന്നിട്ടും നീരവേട്ടൻ വിശ്വസിക്കുന്നു.. അഭിയേട്ടനാണ് ചേച്ചിയെ ഏറ്റവും മനസ്സിലാക്കിയതെന്നാ ഞാൻ കരുതിയിരുന്നത്.. എന്നാൽ അത് നീരവേട്ടനാ...\" നീരു പറഞ്ഞു നിർത്തിയതും അഭി ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.\"അഭിയേട്ടന് അറിയോ.. ആ നിശ്ചയം കഴിഞ്ഞന്ന് ദർശ