ദർശന അവളുടെ വീട്ടിൽ എത്തിയതും ഹാളിലെ ഡൈനിങ്ങ് ടേബിളിൽ വെച്ചിരുന്ന ഫ്ലവർവേസ് കയ്യിലെടുത്ത് അവിടെയുള്ള ടേബിളിന്റെ മുകളിൽ അടിച്ചു പൊട്ടിച്ചു... ചില്ലുകൾ തെറിച്ചു വീഴുന്ന ശബ്ദം കേട്ട് അവളുടെ അമ്മ വെപ്രാളത്തിൽ അവിടേക്ക് വന്നു...അവളുടെ ദേഷ്യം എന്നിട്ടും തീർന്നില്ല....
\" മോളെ എന്താ ഒരു ശബ്ദം കേട്ടത്...നീ അഖി മോനെ കണ്ടോ...അയ്യോ കയ്യ് മുറിഞ്ഞോ അമ്മ ബാൻഡേജ് എടുത്തിട്ട് വരാം... മോളെ അവിടെ നിൽക്ക് നീ എങ്ങോട്ടാ പോവുന്നേ \" ദർശന അതൊന്നും ചെവികൊള്ളാതെ അവളുടെ റൂമിലേക്ക് പോയി..
\" അഖി നീ അവളുടെ മുന്നിൽ വെച്ച് എന്നെ insult ചെയ്യ്തു...എന്നെ cheat ചെയ്യ്തു... നിന്നെ ഞാൻ വെറുതെ വിടില്ല.. നിന്നെ എന്റെ അടുത്തു നിന്ന് അകറ്റിയ അവളേയും ഞാൻ വെറുതെ വിടില്ല...\" അവൾ ബെഡിൽ കിടന്ന് അഗസ്ത്യ അവളോട് പറഞ്ഞ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു...
അപ്പോൾ ദർശനയുടെ ഫോൺ റിങ് ചെയ്യ്തു...അവൾ ഫോണിലേക്ക് നോക്കി സ്നേഹ ഗോപാലകൃഷ്ണൻ അവൾ അത് അറ്റൻഡ് ചെയ്യ്തു...
\" ഡി നീ ഇപ്പൊ വീട്ടിൽ ആണോ ഉള്ളത് \"
\" ഹമ്മ്...\"
\" നിന്റെ അഖിയും ആ എസ്തരും ഇന്ന് ഇവിടെ ഒരുമിച്ചാണ് കയറി വന്നത് \"
\" ആ രാക്ഷസിയുടെ പേര് മിണ്ടിപോവരുത് നീ \" അവൾ ചാടി എഴുന്നേറ്റു.. തന്റെ മുടി ഒരു ഭ്രാന്തിയെ പോലെ വലിച്ചു പറിച്ചു കൊണ്ട് സ്നേഹയുടെ വാക്കുകൾക്ക് ചെവി കൂർപ്പിച്ചു
\" നീ നല്ല ചൂടിലാണല്ലോ.. എസ്തറിനെ ഇവിടെ നിന്ന് തുരത്താനുള്ള ആയുധം എന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്... അന്നിവിടെ ഒരു ആക്സിഡന്റിൽ...ഒരു ജെറിൻ മരിച്ചത് ഓർമയില്ലേ നിനക്ക്...
ഈ എസ്തർ ആ ജെറിന്റെ പെങ്ങളോ..കാമുകിയോ മറ്റോ ആണ്... അഗസ്ത്യയാണ് ജെറിന്റെ മരണത്തിന് കാരണക്കാരൻ അതിന് പ്രായശ്ചിത്തം എന്നപോലെ ആണ് ആ എസ്തറിന് ഇവിടെ ജോലി കൊടുത്തത് ഈ കാര്യങ്ങൾ ഒന്നും എസ്തറിന് അറിയില്ല \"
\" നീ ഫോൺ വെച്ചോ ബാക്കി എന്താ വേണ്ടതെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട് \" ദർശന ഫോൺ കട്ട് ചെയ്തു..
__________________________________
എസ്തർ സ്കൂട്ടർ നേരെയാക്കി വീട്ടിലെത്തിയപ്പോൾ എൽസ എവിടേക്കോ പോകാൻ വേണ്ടി ഡ്രെസ്സ് മാറി മുടി കെട്ടുന്നത് കണ്ടു...
\" ആഹ്..ചേച്ചി വന്നോ ഞാനും എൽവിനും മമ്മയും അപ്പുറത്തെ റബേക്ക ചേട്ടത്തിയും കൂടി ഫെയറിന് പോകുന്നുണ്ട് ചേച്ചിയും വരുന്നുണ്ടോ \"
\" ഇല്ല നിങ്ങൾ പൊയ്ക്കോ അമ്മാമ്മ ഇവിടെ ഒറ്റയ്ക്കല്ലേ \"
\" ചേച്ചിയുടെ കഴുത്തിൽ എന്താ \" എൽസ കണ്ണാടിയിൽ കൂടി നോക്കിയപ്പോൾ എസ്തറിന്റെ കഴുത്തിലെ തിളക്കം കണ്ണിൽ പെട്ടു..
\" അത് \"
\" മിന്നോ..\" അവളത് പിടിച്ചു നോക്കി..
\" അത് ജെറിന്റെയാണ് \"
\" നിങ്ങൾ തമ്മിൽ കല്യാണവും കഴിഞ്ഞിരുന്നോ \"
\" ഇല്ല അവൻ വാങ്ങി വെച്ചിരുന്നു..ഇന്ന് ഷെറിനേച്ചിയെ കണ്ടപ്പോ തന്നതാണ് \"
\" പക്ഷേ മരിച്ചു പോയ ഒരാളുടെ മിന്ന് കഴുത്തിലിടുന്നത് അത് നല്ലതല്ല ചേച്ചി അത് അഴിച്ചു കളഞ്ഞേക്ക് \"
\" ജെറിന്റെ ശരീരമേ ഈ ഭൂമി വിട്ട് പോയിട്ടുള്ളു ആത്മാവ് എന്റെ കൂടെ തന്നെയുണ്ട്...\"
\" എന്താ ആത്മാക്കളെ പറ്റിയൊരു ചർച്ച മമ്മ വിളിക്കുന്നുണ്ട് എസ്തർ ചേച്ചിക്ക് വല്ലതും വാങ്ങിക്കണോ \" എൽവിൻ പെട്ടെന്ന് അവിടേക്ക് വന്നു..
\" വേണ്ട \"
\" ആരുടെ പൈസയ്ക്ക് എസ്തർ ചേച്ചിയുടെ പൈസക്ക് തന്നെ അല്ലേ ഇങ്ങനെ ഒരു തള്ള് വീരൻ ചേച്ചി ഞങ്ങൾ പോയിട്ട് വരാം \" മിന്നിന്റെ കാര്യം എൽവിൻ ചോദിക്കാതിരിക്കാൻ
വേണ്ടി എൽസ ആൽവിനോട് പറഞ്ഞു..
എല്ലാവരും പോയപ്പോൾ നിലാവിന്റെ നീല വെളിച്ചത്തിൽ ഒരാൾ ഗേറ്റ് തുറന്ന് വീടിനകത്തേക്ക് കയറി... ആ കറുത്ത രൂപം മുന്നിലെ വാതിലിന് മുന്നിൽ നിലയുറപ്പിച്ചു... വാതിലിൽ ശക്തിയായി മുട്ടിവിളിക്കാൻ തുടങ്ങി...ശബ്ദം കേട്ട് എസ്തർ പ്രധാന വാതിലിന് അടുത്തേക്ക് വന്നു...അവൾ കതക് തുറന്നു...ആരുമില്ല ചുറ്റും ഇരുട്ട് മാത്രം പൊടുന്നനെ ചുണ്ടിലെ ബീഡിയിലേക്ക് തീപ്പെട്ടി കൊള്ളി കത്തിച്ചു പിടിച്ച അയാൾ അവളുടെ മുന്നിലേക്ക് വന്നു..
\" നീ ഞെട്ടി അല്ലേ....അവരൊക്കെ പോവുന്നത് ഞാൻ കണ്ടു \"
(തുടരും..)