\" കാന്താരി വല്ലാത്ത ദേഷ്യത്തിൽ ആണല്ലോ \"
\"പിന്നെ ദേഷ്യം വരത്തില്ലേ
ഈ എ ച്ചി പ്പിക്ക് ഒട്ടും പച്ചാലിറ്റി ഇല്ല \"
\"പച്ചാലിറ്റി അല്ല പങ്ചെവ്വാലിറ്റി \" ആദി മിയയെ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.
\"അല്ല ഏട്ടന് ഇന്ന് ജോയിൻ ചെയ്യേണ്ടതല്ലേ \" അഞ്ജലി അവിടേക്ക് കയറി വന്നു.
\"ജോയിൻ ചെയ്തല്ലോ ഇന്ന് നീ ഇങ്ങോട്ട് വരുന്നതല്ലേ ഒന്ന് വന്ന് നോക്കിയില്ലേൽ നീയൊക്കെ ഈ ഫ്ലാറ്റ് തലകീഴായി മറിച്ചിടും \"
___________________________
ഈ സമയം ദക്ഷ ശ്രീനിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. അവൾ കാർ ഓടിച്ചു ഹൈവേയിൽ എത്തി. അവിടെ നല്ല തിരക്കുളള ഒരു റോഡിലൂടെ അവൾ കാർ ഓടിച്ചു പോവുകയായിരുന്നു.
ട്രാഫിക് സിഗ്‌നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞു.
അവൾ കാർ നിർത്തി പുറത്തു വല്ലാത്ത ചൂടായിരുന്നു. അവൾ എസി ഓൻ ചെയ്യ്തു. കണ്ണൊന്ന് അടച്ചു തുറന്നപ്പോഴേക്കും
പെട്ടെന്ന് കാറിന്റെ ഗ്ലാസ്സിൽ എന്തോ വന്നിടിച്ച പോലെ അവൾക്ക് തോന്നി. നോക്കുമ്പോൾ ചുവന്ന നിറമുള്ള ഒരു കയ്യപ്പത്തിയുടെ അടയാളം.
അവൾ ഡോർ തുറന്നു പുറത്തിറങ്ങി. പുറകിലേക്ക് നടന്നു അവിടെ വാഹനങ്ങൾ അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അപ്പോഴേക്കും സിഗ്‌നൽ മാറി അവൾ പെട്ടെന്ന് കാറിൽ കയറി.കാർ ഒരു സ്ഥലത്ത് പാർക്ക് ചെയ്ത് അവൾ ആ കയ്യ്പത്തിയിലെ ചുവപ്പ് നിറം കയ്യ്കൊണ്ട് തൊട്ടു. അവൾ അത് മണത്തു നോക്കി. അതിന് ചോരയുടെ ഗന്ധം ആയിരുന്നു.
അവൾ തിരിച്ചു പോലീസ് സ്റ്റേഷനിൽ എത്തി.
ശ്രീനിയുടെ ക്യാബിനിലേക്ക് കയറി. അവിടെ ശ്രീനി
ഫോറൻസിക് എക്സ്പേർട്ട് പൂജയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
\"നീയും ഉണ്ടോ \"
\"ആഹ്....എനിക്ക് കുറച്ചു വർക്കുണ്ട് ആ പീഡന കേസിലേ പ്രതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലേ ക്ലാരിഫിക്കേഷന് വന്നതാ \" പൂജ പറഞ്ഞു.
\"എന്താടി പോയ പോലെ അല്ലല്ലോ തിരിച്ചു വരവ് \" ശ്രീനി ചോദിച്ചു.
\"ഇതാ ഫുഡ് മറിയാമ്മ തന്നു വിട്ടതാ \"
\"എടി ഇതെന്താ ഇതിൽ ചുവപ്പ് നിറം മറിയാമ്മ ഹോളിക്ക് പോയോ.....\" ശ്രീനി പറഞ്ഞു.
ആ ടിഫിന്റെ ഹാൻഡിലിൽ ചോരയുണ്ടായിരുന്നു.
\"അത്.....ട്രാഫിക് ബ്ലോക്ക് ഉണ്ടായപ്പോൾ ആരോ എന്റെ കാറിന്റെ ചില്ലിൽ കയ്യ് വച്ചു ഞാൻ ആദ്യം കരുതി കളർ ആണെന്ന് പക്ഷേ അത് ബ്ലഡ് ആണ് \"
\"ബ്ലഡ് ഓ.... നട്ടുച്ചയ്ക്ക് നിന്റെ കാറിന്റെ ചില്ലിൽ കയ്യ് പതിപ്പിക്കാൻ എന്താടി അവിടെ വല്ല മാടനും ഇറങ്ങിയിട്ടുണ്ടോ... \"
\"നോ....ഇത് കണ്ടിട്ട് ബ്ലഡ് പോലെ തന്നെയുണ്ട് സർ...\" പൂജ പറഞ്ഞു.
\"ഫോറൻസിക് പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല \"
ശ്രീനി ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ ക്യാബിനിലേക്ക് പോവുമ്പോൾ ഐജി ജേക്കബ് അവളെ അയാളുടെ ക്യാബിനിലേക്ക് വിളിപ്പിച്ചു.
\"സർ.....മെയ് ഐ \"
\"യെസ്....ഞാൻ തന്നെ വിളിപ്പിച്ചത് എനിക്ക് തന്റെ ഒരു ഹെല്പ് വേണം \"
\"എന്ത് ഹെല്പ് ആണ് സർ ഇസ് ഇറ്റ് ലീഗൽ \"
\"എന്റെ ഒരു ഫ്രൻഡിന്റെ മോനെ 3 ദിവസമായി കാണുന്നില്ല പേര് ക്രിസ്റ്റി... ലഡാക്കിലേക്ക് ട്രിപ്പ് പോയതാണെന്നാണ് അവൻ പോവുമ്പോൾ പറഞ്ഞത് പക്ഷേ ട്രിപ്പ് ക്യാൻസൽ ചെയ്ത് അന്ന് തന്നെ വീട്ടിലേക്ക് പോയയെന്നു അവന്റെ ഫ്രണ്ട്‌സ് പറഞ്ഞു ഇവൻ മാത്രം വീട്ടിൽ എത്തിയില്ല ഇപ്പോ തന്നെ 4 ദിവസം കഴിഞ്ഞു അവൻ എവിടെയാണെന്ന് ആർക്കും അറിയില്ല എന്റെ ഫ്രിൻഡിന് ഒരു പേടി ഇത് മീഡിയ ഇഷ്യൂ ആവുമൊന്ന് തനിക്ക് അറിയാൻ ചാൻസ് ഉണ്ട്..ആ Luxurious മാൾ ഇല്ലേ അതിന്റെ ഉടമ കോശി കുരുവിള ........ ഇതാ അവന്റെ ഫോട്ടോ \"
അവൾ ആ ഫോട്ടോ വാങ്ങി.
\"സോ തനിക്ക് ഇത് സെക്രെട്ട് ആയിട്ട് ഒന്ന് ഇൻവെസ്റ്റിഗേറ്റ് ചെയ്യാൻ പറ്റുമോ....\"
\"ഓക്കെ.... സർ...ഐ വിൽ ഡു ഇറ്റ് \"
\" one more thing keep ഇറ്റ് സീക്രെട്ട് from ആദി..\"
അവൾ അയാളെ സല്യൂട്ട് ചെയ്യ്തു.
അവൾ അവളുടെ ക്യാബിനിലേക്ക് പോയി.
അവൾ അവിടെയുള്ള ചെയറിൽ ഇരുന്നു.
അപ്പോൾ മേശപുറത്തിരുന്ന ഫോൺ റിങ് ചെയ്തു.
അവൾ അത് അറ്റൻഡ് ചെയ്യ്തു.
\"ഹലോ \"
ദീർഘനേരത്തേക്ക് ഒരു ബീപ്പ് സൗണ്ട് മാത്രം ആയിരുന്നു.
\"ഹലോ...ഹു ഇസ് ദിസ് \"
\" ഹലോ ദക്ഷാ.........ഇറ്റ്സ് മീ യുവർ ജോക്കർ......\" ഒരു ഗൂഢമായ സ്വരം.
\" താൻ ആരാ മിസ്റ്റർ......\"
\"ഞാൻ ആരാ.... എന്താ എന്നൊക്കെ നിനക്ക് തന്നെ അറിയാം.....നിനക്ക് പണ്ടേ സർപ്രൈസ് ഇഷ്ടമല്ലേ നിനക്കുള്ള സർപ്രൈസ് പുറത്ത് നിന്റെ കാറിൽ വെയ്റ്റിങ്ലാണ്....... ഗോ ആൻഡ് ഗെറ്റ് ഇറ്റ്....\" കാൾ കട്ട് ആയി
അവൾ പെട്ടെന്ന് ഓഫീസിന് പുറത്തേക്കിറങ്ങി.
അവൾ കാറിന്റെ ഡോർ തുറന്നു.
അതിൽ ഒരു പെട്ടി.
അത് സെല്ലോ ടേപ്പ് വെച്ച് സീൽ ചെയ്തിട്ടുണ്ട്.
അതിൽ നിന്ന് ചുവപ്പ് നിറത്തിലുള്ള ദ്രാവകം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.
അവൾ അത് തുറന്നുനോക്കി.
ആ കാഴ്ച അതിഭീകരമായിരുന്നു.
ഒരു മനുഷ്യന്റെ തല പുരുഷൻ ആണോ അതോ സ്ത്രീ ആണോ ഒന്നും ഉറപ്പിക്കാൻ പറ്റാത്ത വിധം ആയിരുന്നു ആ രൂപം..അതും പകുതി കത്തിയ കരിഞ്ഞ നിലയിൽ മുഖത്ത് നിന്ന് പുഴുവരിക്കുണ്ടായിരുന്നു...അതിൽ നിന്ന് വല്ലാത്ത ദുർഗന്ധം വരുന്നുണ്ടായിരുന്നു....അതിന്റെ കണ്ണുകൾ ചൂഴ്നെടുത്ത പോലെ കണ്ണുകളുടെ സ്ഥാനത്ത് ചോര കല്ലിച്ച പാട്.....വായ ഇരുവശത്തേക്കും കീറിയിട്ടുണ്ട്.... ഇത് കണ്ട് അവൾക്ക് ഓക്കാനം വന്നു.....
അവൾ പിന്നോട്ട് മാറി..
\"ഹലോ പൂജ നീ പെട്ടെന്ന് താഴേക്ക് വാ \" അവൾ പരിഭ്രാന്തിയിൽ ഫോൺ വിളിച്ചു.
\"എന്താടി.... ഞാൻ വരാം \"
പൂജ അവിടെ എത്തിയപ്പോൾ.
ബോക്സിൽ നോക്കി നിൽക്കുന്ന ദക്ഷയെയാണ് കണ്ടത്.
\"എന്താ വിളിച്ചേ \"അപ്പോൾ അവൾ അത് കണ്ടു.
\"ഓഹ്....മൈ ഗോഡ് ഇറ്റ്സ് സോ ബ്രൂട്ടൽ \"
\"എനിക്ക് ഒരു കാൾ വന്നു മെയ് ബീ അയാൾ ആവും അനിവേ ഞാൻ രജത്തിനെ വിളിക്കാം \" ദക്ഷ പറഞ്ഞു.
ആ മനുഷ്യതല ഫോറൻസിക് ലാബിലേക്ക് കൊണ്ട് പോയി...ദക്ഷ ആ കാൾ ട്രെസ്സ് ചെയ്യാൻ വേണ്ടി സൈബർ ഡിപാർട്മെന്റിലേക്ക് വിളിച്ചു.
\"ഹലോ....ബഷീർ എനിക്ക് ക്രൈം ഡിപാർട്മെന്റിലേക്ക് 12 മണിക്കും 1 മണിക്കും ഇടയിൽ വന്ന കാൾസിന്റെ ഡീറ്റൈൽസ് വേണം അതിന്റെ ലൊക്കേഷനും \"
അവൾ കാൾ കട്ട് ചെയ്തു..
( തുടരും..)