ഇച്ചായന്റെ അമ്മു ❤️ 2
ഇനി പാലമറ്റത്തു വീട്ടിലേക്കു പോവാം...
മുൻവശത്തെ വാതിൽ തുറന്നു അകത്തേക്ക് കേറിയപ്പഴേ വല്ലാത്തൊരു മണം വന്നു....
\"മിക്കുവേ നല്ല കരിഞ്ഞ മണം വരുന്നുണ്ടല്ലോടാ,...എഡ്ഢിച്ചായൻ അടുക്കളയിൽ കേറുന്ന തോന്നുന്നേ\"....
അകത്തേക്ക് കയറി അടുക്കള ഭാഗത്തേക്ക് നൊക്കി കൊണ്ട് അമ്മു പറഞ്ഞു.
മം.... ശെരിയാ,..... എന്നാ പിന്നെ വേറൊന്നും നോക്കണ്ട, നമ്മുടെ പാവം എഡ്ഢിച്ചായനെ എന്റെ ചേച്ചി ബാക്കി വെച്ചിട്ടുണ്ടോ എന്ന് മാത്രം നോക്കിയ
മതി... (മിയ)
നീ വാ.....നമ്മുക്ക് നോക്കാം. (അമ്മു)
മിക്കുവുമായി പതിയെ പോയി അടുക്കളയുടെ വാതിലിൽ നിന്നും എത്തി നൊക്കി,..... അപ്പൊ ദാ ഒരപ്പ ചട്ടിയും പിടിച്ചു നിൽക്കുവാണ് നമ്മുടെ എഡ്ഢിചായ്യൻ,
ഇച്ചേച്ചി തൊട്ടടുത്തു ഒരു കസേരയിൽ ഇരിക്കുന്നുണ്ട്, ബാൻഡേജ് ഇട്ടിരിക്കുന്ന വലത്തേ കാല് അടുത്തുള്ള ഒരു ചെറിയ സ്റ്റുളിന്റെ മുകളിൽ വെച്ചാണ് ഇച്ചേച്ചിയുടെ ഇരിപ്പ്....
ഇച്ചേച്ചിക്ക് രാവിലെ പാലപ്പം വേണമെന്നുള്ള കൊതി കൊണ്ട് അതുണ്ടാക്കുന്ന തിരക്കിലാണ് എഡ്ഢിച്ചായൻ,... നല്ലത് പോലെ കുക്കിംഗ് അറിയാവുന്നതു കൊണ്ട് ഒരപ്പം പോലും നേരെ കിട്ടുന്നില്ല, ഉണ്ടാക്കുന്നത് മുഴുവൻ നല്ല വൃത്തിയായിട്ട് കരിച്ചു കളയുകയും ചെയ്യുന്നുണ്ട്........
ഇതെല്ലാം കണ്ടു വിശപ്പ് സഹിക്കാനാവാതെ ടെമ്പർ തെറ്റി പാവം എഡ്ഢിച്ചായനോട് ചൂടാവുവാണ് നമ്മടെ
ഇച്ചേച്ചി🤭........
\"എന്റെ എഡ്ഢിച്ചായാ നിങ്ങളെന്തുവാ മനുഷ്യാ ഈ കാണിക്കുന്നേ,.....
അത്രേം സ്പീഡിലാണോ അപ്പച്ചട്ടി കറക്കുന്നത്, പയ്യെ ചുറ്റിക്കു കണ്ടോ മാവെല്ലാം തുളുമ്പി പോവുന്നെ\"......(ആനി)
എന്റെ ആനി നീ തന്നെ അല്ലോ പറഞ്ഞെ അപ്പം നല്ലോണം വട്ടത്തിൽ മൊരിച്ചു എടുക്കാൻ........ (എഡ്ഢി)
അപ്പം മൊരിക്കാനാ പറഞ്ഞെ അല്ലാണ്ട് ഇങ്ങനെ കരിച്ചു വെക്കാനല്ല😡... (ആനി)
എടി അങ്ങനെ മുഴുവനും ഒന്നും കഴിഞ്ഞിട്ടില്ല, ദേ സൈഡ് മാത്രേ പോയുള്ളു നീ ദാ ഈ നടുക്കത്തെ ഭാഗം വെച്ചു അങ്ങ് അഡ്ജസ്റ്റ് ചെയ്യ്😁......
പ്ളേറ്റിലേക്ക് ഒരപ്പം എടുത്തു അനിയുടെ അടുത്തേക്ക് നീട്ടികൊണ്ട് എഡ്ഢി പറഞ്ഞപ്പോൾ,... മുഖം കൂർപ്പിച്ചോരു നോട്ടമായിരുന്നു ആനിയുടെ മറുപടി.....
ദൈവമേ ഇത് കടിക്കുവോ😳..... (എഡ്ഢിച്ചായൻ അത്മ )
അടക്കി പിടിച്ചുള്ള ചിരി കേട്ടതും ആനിയും എഡ്‌ഡിയും ഒന്നിച്ചു അടുക്കളയുടെ ഡോൺറിന്റടുത്തേക്ക് നോക്കിയതും കണ്ടു അവരെ നൊക്കി പൊട്ടിച്ചിരിക്കുന്നെ അമ്മുവിനെയും മിയയെയും.
ആഹാ വന്നോ പാച്ചുവും കോവാലനും,... അല്ല നേരത്തെ ആണല്ലോ രണ്ടും,..... (എഡ്ഢി)
പിന്നില്ലാതെ........ ഇവിടെ ഇങ്ങനൊരു യുദ്ധം നടക്കുമ്പോ അത് മിസ്സ് ചെയ്യാൻ പാടില്ലല്ലോ ഇച്ചായ..... (മിയ)
ടി.. ടി...കുരുപ്പേ നിന്നെയുണ്ടല്ലോ.... 😡
മിയയെ തല്ലാൻ എന്നാ പോലെ കയ്യിലിരുന്ന തവിയും പൊക്കി എഡ്ഢിച്ചായൻ മുൻപിലേക്കു വന്നതും ഞാൻ രണ്ടുപേരുടെയും ഇടയിൽ കേറി നിന്നു....
അതെ... മതി...മതി......ബാക്കി സ്റ്റണ്ട് വല്ലതും കഴിച്ചിട്ട് ചെയ്യാം...... ബാ ദേ മമ്മി നല്ല സൂപ്പർ താറാവ് റോസ്റ്റ് കൊടുത്തു വിട്ടിട്ടുണ്ട്,........
എഡ്ഢിച്ചായൻ ഇങ്ങു മാറ് അപ്പം ഞാൻ ഉണ്ടാക്കാം........ (അമ്മു)
എന്റെ കുരിശുപള്ളി മാതാവേ നിനക്ക് സ്തോത്രം,.... എന്തായാലും അത് നന്നായി അല്ലേൽ ഞാൻ ഇന്ന് ഇങ്ങേരുടെ ഈ കരിഞ്ഞ അപ്പം തിന്നേണ്ടി വന്നേനെ......
നീ സമയം കളയാതെ രണ്ട് നല്ല
അപ്പം ഇങ്ങു ചുട്ടെടുക്ക്
അമ്മുസെ😋 ..........(ആനി)
എടി... ഉവ്വേ പിള്ളേര് ഇപ്പൊ പോവും കേട്ടോ, പിന്നെ എന്റെ കരിഞ്ഞ അപ്പമേ നിനക്ക് കാണാത്തൊള്ളൂ അതോർത്തോ........ (എഡ്ഢി)
ഓ..... ആയിക്കോട്ടെ,...... കൂടുതൽ മിണ്ടാതെ എന്നെ പൊക്കി ആ ഡെയിനിങ് ടേബിളിന്റെ കൊണ്ടിരുത്തിച്ചായാ ബാക്കി പിള്ളേര് നോക്കിക്കോളും....... (ആനി)
എഡ്ഢി ഒന്ന് ചിരിച്ചുകൊണ്ട് ആനിയെ എടുത്തു കഴിക്കാനിരുത്തി,
അമ്മു കയ്യോടെ ചൂട് അപ്പം ഉണ്ടാക്കിയതും അവരൊന്നിച്ചു കഴിച്ചു തുടങ്ങി......
അല്ല എഡ്ഢിച്ചായാ ഇച്ചക്ക് കോഫി കൊടുത്തോ,...
എഡ്ഢിക്കുള്ള അപ്പവും കറിയും പ്ളേറ്റിലേക്കു വിളമ്പികൊണ്ട് അമ്മു തിരക്കി.....
ഇല്ലടാ അവൻ ഇന്നലെ ലേറ്റ് ആയല്ലേ വന്നേ എണിറ്റു കാണില്ല,....
കഴിക്കുന്നതിനിടയിൽ എഡ്ഢി പറഞ്ഞു
ഒരു കാര്യം ചെയ്യൂ അമ്മു നീ, ആവുനുള്ള കോഫീ കൊണ്ട് കൊടുത്തു അവനെ എണീപ്പിക്കു നീ.... പള്ളി പോകേണ്ടതല്ലേ ഇനിയും ലേറ്റ് ആക്കണ്ട....
ഇച്ചേച്ചി അത് പറയേണ്ട താമസം ഓടി അടുക്കളയിൽ കയറി ഒരു കപ്പിലേക്കു കോഫി എടുത്തോണ്ട് ഞാൻ മുകളിലെക്ക് പോയി.... പോകും വഴി മിക്കുന്നേ ഒന്ന് ഒളി കണ്ണിട്ടു നോക്കിയപ്പോ കണ്ടു,.....എന്നെ നൊക്കി ആക്കി ചിരിച്ചോണ്ട് അപ്പം വായി കുത്തി കേറ്റുന്നവളെ,......
ഉള്ളിൽ ഊറി വന്ന ചിരി അടക്കി പിടിച്ചുകൊണ്ട് ഞാനെന്റെ ഇച്ചായന്റെ മുറിയിലേക്ക് കയറി....
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
ഉറങ്ങി എണീക്കുമ്പോ ബെഡ് കോഫീ നിർബന്ധ ഇച്ചക്ക് അതുകൊണ്ട് ലേറ്റ് ആയി വന്നു കിടക്കുമ്പോൾ മിക്കപ്പോഴും റൂം ലോക്ക് ആക്കാറില്ല.......
മുറി തുറന്നു ഉള്ളിലേക്ക് കേറിയപ്പഴേ കണ്ടു ബെഡിൽ കിടന്നു ഒരു സൈഡിലേക്ക് തലവണയിൽ മുഖം ചെരിച്ചു വെച്ച് കിടന്നുറങ്ങുന്ന
ആളെ,...........
ഷർട്ട് ഇടതാണ് കിടപ്പ്, ഉറങ്ങുമ്പോൾ മേൽ ഷർട്ട് ഇടില്ല അത് കൊച്ചിലെ ഉള്ള ശീലമാണ്.....
കയ്യിലിരുന്ന കോഫി ബെഡിന്റെ സൈഡിലുള്ള ടേബിളിൽ വെച്ച് ഇച്ച കിടക്കുന്ന സൈഡിലേക്ക് മുട്ടി കുത്തിയിരുന്ന് ആ മുഖതേക്കു നൊക്കി ഞാൻ,.......
നെറ്റിയിൽ വീണു കിടക്കുന്ന മുടി A. C. യുടെ കാറ്റിൽ ചെറുതായി ആടുന്നുണ്ട്...
ഞാനെന്റെ വിരലുകൾ കൊണ്ട് ആ മുടി ഒന്ന് ചെറുതായി ഒതുക്കി,
ഉറക്കം തടസ്സപ്പെട്ടതിനാലാവാം കണ്ണുകൾ തുറക്കാതെ തന്നെ ചെറുതായി ഒന്ന് കുറുകി ഇച്ചായൻ...........
പെട്ടന്ന് തോന്നിയ കുസൃതിയിൽ ട്രിമ് ചെയ്തു ഒതുക്കിയ ഇച്ചേടെ ആ കട്ടി താടിയുടെ ഇടയിൽ ഉള്ള കറുത്ത മറുകിൽ ആഞ്ഞൊരു കുത്തു വെച്ച് കൊടുത്തു ഞാൻ....☺️
\"ഹ....... അമ്മു!!!!!!!!!..........അടങ്ങി ഇരിക്ക് പെണ്ണെ \"........
ഉച്ചത്തിൽ വിളിച്ചു കൊണ്ട് തലയണയിലേക്ക് മുഖം പുഴ്ത്തിയിരുന്നു ഇച്ച......
അയ്യടാ പിന്നേം ഉറങ്ങാനുള്ള പ്ലാൻ ആണെങ്കിൽ വേണ്ടാട്ടോ,.... എണീറ്റെ ഇച്ചേ സമയം എത്രയിന്നു അറിയുവോ....
പള്ളി പോവണ്ടേ ഇന്ന്......
ചിരിച്ചുകൊണ്ട് ഇരുന്നിടത്തു നിന്നും എണിറ്റു മുറിയിലെ കർട്ടൻ മാറ്റി ഇച്ചായനോട് ഞാൻ പറഞ്ഞു.....
ഒരു അഞ്ച് മിനിറ്റ് കൂടെ കിടക്കേട്ടടി ഞാൻ,....ഇന്നലെ ഒത്തിരി ലേറ്റ് ആയിട്ടാടി കിടന്നേ............(എവിൻ)
മം.... എങ്ങനെ ലേറ്റ് ആവാതെ ഇരിക്കും ഇന്നലെ എത്ര കുപ്പിയ മോൻ
തീർത്തെന്ന് വല്ലോ
കണക്കുണ്ടോ?...... 🤨 ( അമ്മു)
ഹി... കുറച്ചു കൂടി പോയല്ലേ😜.......
ഒരു കള്ളചിരിയോടെ ബെഡ്ഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് ഇച്ച ചോദിച്ചു.........
കുറച്ചോ...... ഇന്നലെ വൈകിട്ട് ഞാൻ വിളിക്കുമ്പോ നല്ലപോലെ നാക്കു കുഴഞ്ഞാ ഇച്ച എന്നോട്
സംസാരിച്ചേ...............😡 (അമ്മു)
പറ്റിപോയടി.... സക്സസ്സ് സെലിബ്രേഷൻ പാർട്ടി അല്ലായിരുന്നോ, സ്റ്റാഫ് നിർബന്ധിച്ചപ്പോ അതാ ഞാനും പിന്നെ അവരുടെ കൂടെ കൂടിയേ.....
സൈഡിൽ ഇരുന്ന കോഫീ എടുത്തു കുടിച്ചു കൊണ്ട് ഇച്ച പറഞ്ഞു.
മം.. മതി....... ഇനിയതും പറഞ്ഞോണ്ടിരിക്കണ്ട പെട്ടന്ന് എണീറ്റു ഫ്രഷ് ആയി വന്നേ, ദേ മമ്മി നല്ല ചൂട് താറാവ് റോസ്റ്റും ഉണ്ടാക്കി കൊടുത്തു വിട്ടിട്ടുണ്ട് കൂട്ടത്തിൽ സ്പെഷ്യൽ ആയിട്ട് ഇച്ചായന്റെ ഫേവറിറ്റ് നൂലപ്പവും.........
എന്നാലേ ഇച്ചേടെ കൊച്ചി കപ്പ് അങ്ങ് പിടി, എന്നിട്ട് താഴോട്ട് പൊക്കോ ഒരു പത്തു മിനിറ്റ് ഞാനിപ്പോ വരാം...
അത്രയും പറഞ്ഞുകൊണ്ട് കുടിച്ചുകൊണ്ടിരുന്ന കപ്പ് എന്നിക്ക് നേരെ നീട്ടി ബെഡിൽ നിന്നും എണീറ്റ് ഒരു ടർക്കി എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കേറിയിരുന്നു ഇച്ച.
ഒരു പുഞ്ചിരിയോടെ ഇച്ഛയെ ഒന്ന് നോക്കിയശേഷം ഞാൻ താഴേക്കു ഇറങ്ങി.......
🔹🔺🔹🔺🔹🔺🔹🔺🔹🔺🔹🔺🔹🔺🔹🔺🔹🔺
താഴെ ഹോളിലെത്തിയപ്പഴേ സോഫയിൽ കാലും നീട്ടി ഇരിക്കുവാണ് ഇച്ചേച്ചി കയ്യിൽ ഒരു ഫയൽ ഉണ്ട് ആള് ഇനി അതിൽ ആവും,അടുക്കളയിലേക്ക് നോക്കിയപ്പോൾ കണ്ടു പാത്രങ്ങൾ എല്ലാം കഴുകി വെക്കുന്ന മിക്കുന്നേ,......
ആ... അമ്മു നീ വന്നോ.... ഡാ നിന്നെ എഡ്ഢിച്ചായൻ തിരക്കിയായിരുന്നു... (ആനി)
എന്തിനാ ഇച്ചേച്ചി?..... (അമ്മു)
അറിയില്ലെടാ... ഇച്ചയാൻ മുറിലുണ്ട് നീ ചെന്നൊന്നു കണ്ടേക്കു.... (ആനി)
മറുപടിയായി ഒന്ന് മൂളി കൊണ്ട് ഞാൻ എഡ്ഢിചായന്റെ മുറില്ലേക്കു പോയി.
ആഹാ പോകാൻ റെഡി ആയോ അപ്പോഴേക്കും..?....
കണ്ണാടിക്ക് മുന്നിൽ നിന്നും ടൈ കെട്ടുന്ന എഡ്ഢിചായന്റെ അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു.
ആടി മോളെ,... ഇന്നിപ്പോ നീയും മിയയും ഉണ്ടല്ലോ ഇവിടെ, കുറച്ചു കഴിയുമ്പോ ജെസ്സി മമ്മിയും ഇങ്ങു വരും. അപ്പൊ പിന്നെ ഞാൻ ഓഫീസ് വരെ പോയേച്ചും പെട്ടന്ന് വരാം....... (എഡ്ഢി)
മം... അല്ല എന്തിനാ ഇച്ചായ എന്നെ കാണണം എന്ന് പറഞ്ഞെ.?..... (അമ്മു)
അല്ല..... എന്തുവാ ഇന്ന് വിശേഷം, അമ്മുക്കൊച്ചും അവളുടെ ഇച്ചയും കൂടി രാവിലെ തന്നെ പള്ളിയിലൊക്കോ പോണേ............ (എഡ്ഢി)
അതെന്ന എഡ്ഢിച്ചായൻ അങ്ങനെ ചോദിച്ചേ? ഞങ്ങൾ രണ്ടുപേരും ഇടയ്ക്ക് പള്ളി പോകാറുള്ളതല്ലേ......... (അമ്മു)
അല്ല....... എവി ഇന്നലെ എന്നോട് പറഞ്ഞു, നാളെ എല്ലാരോടും കൂടെ ആയിട്ട് അവനെന്തോ ഇമ്പോട്ടന്റ് ആയിട്ടു പറയണം എന്ന്......
നീയാണേ രാവിലെ ഇങ്ങു പൊരുവേം ചെയ്തു പള്ളി പോകാനായിട്ട്,........
പറ എന്നതാ കാര്യം രണ്ടു പേരുടെയും.......(എഡ്ഢി)
ഏയ്..... എനിക്കറിയത്തില്ല...😁
ഉള്ളിൽ ഊറി വന്ന ചിരി മറച്ചു പിടിച്ചു ഞാൻ പറഞ്ഞു.....
മം... മ്മ്മം........ .എന്നിക്കു മനസ്സിലാവുന്നുണ്ട്, കേട്ടോ....😜
ഒരു കള്ളനോട്ടത്തോടെ ചിരിച്ചോണ്ട് എന്നോട് എഡ്ഢിച്ചായൻ പറയുമ്പോൾ എന്റെ ചുണ്ട്കളിലും ആ ചിരി പടർന്നിരുന്നു..........
\"അമ്മു!........\"
\"ആ ദാ വരുന്നു ഇച്ചേ\".....
ഇച്ചേടെ നീട്ടി ഉള്ള വിളി കേട്ട് ഞാൻ ഉറക്കെ മറുപടി കൊടുത്തു എഡ്ഢിച്ചായനോട് പോട്ടെ എന്ന് പറഞ്ഞു മുറിയിൽ നിന്നിറങ്ങി.....
\"ഹ... ഒന്ന് പയ്യെ പിടി ചെറുക്കാ വേദനിക്കുന്നു\",.... (ആനി)
ബെസ്റ്റ്,... പറയുമ്പോ വല്യ കൊമ്പത്തെ ഡോക്ടറാ എന്നിട്ട കാലിലെ ഉളുക്ക് ഓർക്കാതെ ഇങ്ങനെ കുത്തി
നടന്നെ, മിണ്ടാതെ അവിടെ മര്യാദയ്ക്ക് അടങ്ങി ഇരുന്നോ!..... (എവിൻ)
എടാ അതിനു ഞാൻ അങ്ങനെ നടന്നൊന്നുമില്ല, ബാത്‌റൂമിൽ ഒന്ന് പോയപ്പോ എഡ്ഢിചായനെ വിളിച്ചില്ല തനിയെ പോയി........അത്രേ ഉള്ളു, അതിപ്പോ ഇത്രേം നീര് വെക്കുന്നു
ഞാൻ അറിഞ്ഞോ........ (ആനി)
ദേ ഇച്ചേച്ചി എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ ഒരാഴ്ച്ച കൂടി കഴിഞ്ഞ ഈ ബാൻഡഡ് എടുക്കാം...
അപ്പഴാ ഈ പണി ഒപ്പിച്ചേ......... (എവിൻ)
ഞാൻ ഹാളിലേക്ക് വന്നപ്പോ കണ്ട കാഴ്‌ച ആണ് ഇത്, ഇച്ചേച്ചിയുടെ കാല് എടുത്തു മടിയിൽ വെച്ച് കാലിലെ ബാൻഡേജ് മാറ്റി കേട്ടുവായിരുന്നു ഇച്ച.
കാലിളക്കി നടന്നതിനു കണക്കിന് വഴക്ക് പറയുന്നുമുണ്ട് കൂട്ടത്തിൽ.
കുറച്ചു നേരം ഞാൻ ഇരുവരെയും നൊക്കി നിന്നു പോയി......
അല്ലേലും മറ്റാർക്കും നിർവചിക്കാൻ പറ്റാത്ത പോലെയുള്ള ഒരു പ്രതേക ബോണ്ട് ഉണ്ട് ഇച്ചേച്ചിയും ഇച്ചയും തമ്മിൽ......
ചേടത്തി ആയിട്ടല്ല എഡ്ഢിച്ചായൻ മിന്നു കെട്ടി കൊണ്ടുവന്ന നാൾ തൊട്ട് മകനായിട്ട ഇച്ചേച്ചി ഇച്ചായനെ കണ്ടിട്ടുള്ളു, അത് തിരിച്ചും അങ്ങനെ തന്നെയാണ്😊.
ഇച്ചക്ക് മാത്രമല്ല എഡ്ഢിച്ചായൻ ഞങ്ങൾക്ക് പപ്പക്ക് തുല്യമാണ് അതുപോലെ ഒരമ്മയുടെ സ്നേഹവും വാത്സല്യവും എന്നും ഞങ്ങളോട് ഇചേച്ചിക്കും ഉണ്ട്.....
\"അമ്മു\"!.....
പെട്ടന്ന് ഇച്ചേച്ചി വിളിച്ചപ്പോൾ ഒന്ന് ഞെട്ടി വിളിക്കട്ടു ഞാൻ.
നീയിതെന്ന ആലോചിച്ചു നിക്കുവടാ.... ചെല്ല് ചെന്ന് കഴിക്കാൻ എടുത്തു വെക്കു നിങ്ങള്ക്ക്,
കഴിച്ചിട്ട് രണ്ടാളും പെട്ടന്ന് ഇറങ്ങാൻ നോക്ക്....... (ആനി)
ആ..ദാ... ഇപ്പൊ എടുക്കാം ഇച്ചേച്ചി....
ഇച്ചേച്ചിക്ക് മറുപടി നൽകി ഞാൻ വേഗം ഡൈനിംഗ് ടേബിളിൽ എല്ലാം എടുത്തു വെച്ചു.
ഇച്ചയും ഞാനും ഒന്നിച്ചിരുന്നു കഴിച്ചെണിറ്റു പോകാനിറങ്ങി......
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
പള്ളിക്കകതെക്കു കയറും മുൻപ് സെമിത്തേരിയിലേക്കാണ് പോയത്. ഉള്ളിലുള്ള ഇഷ്ട്ടം ഇച്ഛയോട് തുറന്നു പറയുമ്പോ സാക്ഷിയാകാൻ പപ്പയും ഉണ്ടാകണമെന്ന് തോന്നി.........
ജോപപ്പയും സാറാമ്മച്ചിയും ഉറങ്ങുന്നത് ഒരു കല്ലറയിലാണ്. അതുനടുത്തു തന്നെയായി എന്റെ പപ്പയും ഉണ്ട്......
ഞാനും ഇച്ഛയും രണ്ടു കല്ലറയിലും പൂക്കൾ വെച്ചു....
ചുവന്ന റോസാപൂക്കൾ ജോപപ്പക്കും സാറാമ്മച്ചിക്കും. വെള്ള റോസാപൂക്കൾ എന്റെ പപ്പക്കും വെച്ചു........
വൈറ്റ് റോസ് പപ്പടെ ഫേവറിറ്റ് ആണ്, എന്റെയും.........
കുഞ്ഞു നാൾ തൊട്ടേ അപ്പേടെ മോളാണ് ഞാൻ അതുകൊണ്ട് തന്നെ അപ്പേടെ ഇഷ്ടവും അനിഷ്ടവും അതേപടി എന്നിക്കു കിട്ടിയിട്ടുണ്ട്.
അതാവും പപ്പെടെ പ്രിയപ്പെട്ട മോനും എന്റെയും ജീവൻ ആയതു🥰..........
\"അമ്മു!....\"
ഇച്ചായൻ തോളിൽ കൈ വെച്ചു വിളിച്ചപ്പോ പെട്ടന്ന് നിറഞ്ഞമിഴികൾ തുറന്നു ഞാനാ മുഖത്തേക്ക് നൊക്കി.
\"എന്നതാടാ ഇത്... എന്തിനാ എന്റെ കൊച്ചു ഇപ്പൊ ഈ കണ്ണ് നിറച്ചേ......\"
ഒരു പുഞ്ചിരിയോടെ എന്റെ കണ്ണ് തുടച്ചുകൊണ്ട് ഇച്ച ചോദിച്ചു....
\"ഏയ് ഒന്നുല്ല ഇച്ചേ.... ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചപ്പോ,.......
ഇന്ന് അവരും കൂടി
ഉണ്ടായിരുന്നേൽ..........\"
വാക്കുകൾ പൂർത്തിയാക്കാനാകാതെ പതറി പോയിരുന്നു ഞാൻ...
\"അവരെവിടെ പോവാനാടാ......
എങ്ങും പോകുവെല്ല ഇവിടെ തന്നെ ഉണ്ട് നമ്മുടെ കൂടെ.......എന്നും.......
ദേ ഇപ്പൊ നീയി കരയുന്നത് അവര് കാണുന്നുണ്ടാവും
പറഞ്ഞേക്കാം......... \"
നെഞ്ചോട് ചേർത്ത് പിടിച്ച് എന്നെ ആശ്വസിപ്പിച്ചപ്പോൾ ഒന്നുകൂടി ഞാനാ കൈകൾക്കുള്ളിലേക്ക് ചേർന്ന് നിന്നു....
\"മം.... ഇനി പറഞ്ഞെ, എന്താ എന്നോട് പറയാനുള്ളെ?........\"
എന്റെ മുഖം ഉയർത്തിപിടിച്ച് ഇച്ചയാൻ ചോദിച്ചു......
\"അ.... അത്.... ഇച്ചേ.... എ....എന്നിക്ക്..... എന്നിക്കു ഇച്ചായനെ...........\"
\"എവിച്ചാ!!!!!......\"
ഞാൻ പറഞ്ഞു തീർക്കും മുൻപേ
പുറകിൽ നിന്നാരോ വിളിക്കുന്നത്‌കേട്ട് പെട്ടന്ന് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു പുറകോട്ടു നൊക്കി........
\"ജെനി\"!.
എന്റെ ചുണ്ടുകൾ പയ്യെ പറഞ്ഞു പോയി.
\"ആഹാ നല്ല ആൾക്കാരാ ഞാൻ എത്ര നേരം ആയെന്നറിയുമോ
പള്ളിക്കകത്തു നിങ്ങളെ നൊക്കി നിൽക്കുന്നെ,\"......
ഇച്ചായരികെ വന്നു നിന്നെകൊണ്ട് ജെനി പറഞ്ഞു.
\"ആദ്യം പപ്പേടെ അടുത്ത് പോകണമെന്ന് ഇവൾ പറഞ്ഞത് കൊണ്ടടോ ഇങ്ങോട്ട് വന്നേ..... ഞങ്ങൾ ദാ പള്ളിയിലോട്ടു കേറാൻ തുടങ്ങുവായിരുന്നു.......\"
എന്നെ ഒന്ന് നോക്കികൊണ്ട് ജെനിയോട് ഇച്ച പറഞ്ഞു.
\"ഇങ്ങോട്ട് വന്നെങ്കിൽ ഒന്ന് വിളിച്ചു പറയാമായിരുന്നില്ലേ
എവിച്ചാ,......... ഞാനും വരില്ലായിരുന്നോ?........\"
ഇച്ചേടെ ഇടം കയ്യിലേക്ക് തന്റെ ഇരുകൈകളും കൊണ്ട് കെട്ടി പിടിച്ച് ജെനി അത് പറയുമ്പോ അവര് രണ്ടു പേരുടെയും മുഖത്തു നിറഞ്ഞ പുഞ്ചിരി ആയിരുന്നു.......
ഇച്ചായൻ ജെനിയെ ചേർത്ത് പിടിച്ച് എന്നിക്കു നേരെ നോക്കിയപ്പോൾ മുന്നിൽ കാണുന്ന കാഴ്ച
വെറും പകൽ കിനാവ് മാത്രം ആയിരിക്കണേ എന്ന് എന്റെ ഉള്ളം പറഞ്ഞു തുടങ്ങിയിരുന്നു..........
\"അമ്മു... ടാ...\"
പെട്ടന്നുള്ള ഇച്ചേടെ വിളിയാണ് എന്നെ സൊബോദത്തിലേക്ക് കൊണ്ട് വന്നേ...
\"അ... ആ......\"
വാക്കുകൾ ഇടറി മറുപടി കൊടുത്തു ഞാൻ....
ജെനിയെ മനസില്ലയോ നിനക്ക്,..... ഇതാരാണ് എന്ന് ഞാൻ പറയണ്ടല്ലോ
അല്ലെ............ (എവിൻ)
വേ... വെണ്ട... എനിക്കറിയാം ജെനിയെ ഇച്ചേടെ PA അല്ലെ?......... (അമ്മു)
അതെ...... ജെനി എന്നിക്ക് ഇതുവരെ PA ആയിരുന്നു,...... പക്ഷെ ഇനി അങ്ങോട്ട് അങ്ങനല്ല..... (എവിൻ)
\"എന്നിക്കു.... എന്നിക്കു... മനസിലാവുന്നില്ല ഇച്ച......\"
ഞാൻ വിക്കി വിക്കി ചോദിച്ചു......
\"എന്ന് വെച്ചാൽ..........
ദാ ഈ നിൽക്കുന്ന എന്റെ PA കൊച്ചിനെ ഒരു പ്രൊമോഷൻ കൊടുത്തു എന്റെ ഭാര്യയായിട്ട് ഞാൻ അങ്ങ് പാലമറ്റതേക്കു കൊണ്ടുപോകുവാണന്നു\"........ (എവിൻ)
💔💔💔💔💔
തുടരണോ.......... 🦋
ഇച്ചായന്റെ അമ്മു ❤️ 3
അമ്മു ജെനിയെ മനസില്ലായോ നിനക്ക്?.. ഇതാരാണ് എന്ന് ഞാൻ പറയണ്ടല്ലോ അല്ലെ............ (എവിൻ)
വേ... വെണ്ട... എനിക്കറിയാം ജെനിയെ ഇച്ചേടെ PA അല്ലെ?......... (അമ്മു)
അതെ...... ജെനി എന്നിക്ക് ഇതുവരെ PA ആയിരുന്നു,...... പക്ഷെ ഇനി അങ്ങോട്ട് അങ്ങനല്ല..... (എവിൻ)
എന്നിക്കു.... എന്നിക്കു... മനസിലാവുന്നില്ല ഇച്ച......
ഞാൻ വിക്കി വിക്കി ചോദിച്ചു പോയി...
എന്ന് വെച്ചാൽ.......
ദാ ഈ നിൽക്കുന്ന എന്റെ PA കൊച്ചിനെ ഒരു പ്രൊമോഷൻ കൊടുത്തു എന്റെ ഭാര്യയായിട്ട് ഞാൻ അങ്ങ് പാലമറ്റതെക്കു കൊണ്ടുപോകുവാണന്നു........ (എവിൻ)
💔💔💔
ഇന്ന് വരെ സ്വപ്നം കണ്ട് പടുത്തുയർത്തിയ എന്റെ ലോകം ഒറ്റ നിമിഷം കൊണ്ട് കണ്മുൻപിൽ ചിന്നിചിതറി പോയി..........
മുന്നില