Aksharathalukal

ഇച്ചായന്റെ അമ്മു ❤️ 3
















അമ്മു ജെനിയെ മനസില്ലായോ നിനക്ക്?.. ഇതാരാണ് എന്ന് ഞാൻ പറയണ്ടല്ലോ അല്ലെ............  (എവിൻ)

വേ... വെണ്ട... എനിക്കറിയാം ജെനിയെ ഇച്ചേടെ PA അല്ലെ?......... (അമ്മു)

അതെ...... ജെനി എന്നിക്ക് ഇതുവരെ PA ആയിരുന്നു,...... പക്ഷെ ഇനി അങ്ങോട്ട്‌ അങ്ങനല്ല..... (എവിൻ)

എന്നിക്കു.... എന്നിക്കു... മനസിലാവുന്നില്ല ഇച്ച......

ഞാൻ വിക്കി വിക്കി ചോദിച്ചു പോയി...

എന്ന് വെച്ചാൽ.......
ദാ ഈ നിൽക്കുന്ന എന്റെ PA കൊച്ചിനെ ഒരു പ്രൊമോഷൻ കൊടുത്തു എന്റെ ഭാര്യയായിട്ട് ഞാൻ അങ്ങ് പാലമറ്റതെക്കു കൊണ്ടുപോകുവാണന്നു........ (എവിൻ)


💔💔💔

ഇന്ന് വരെ സ്വപ്നം കണ്ട് പടുത്തുയർത്തിയ എന്റെ ലോകം ഒറ്റ നിമിഷം കൊണ്ട് കണ്മുൻപിൽ ചിന്നിചിതറി പോയി..........
മുന്നിലെ കാഴ്ചയും പറഞ്ഞ വാക്കുകളും കേട്ട് വിശ്വസിക്കാനാകാതെ നിന്നു പോയി ഞാൻ..............
കണ്ണുകൾ ഇടവിടാതെ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു........



\"അമ്മു!.......... മോളെ ടാ എന്നതാ
ഇത്.... എന്തിനാ നീ ഇങ്ങനെ കരയുന്നെ?..........\"


വെപ്രാളത്തോടെ പെട്ടന്ന് അരികെ വന്ന് കവിളിൽ ഒരു കൈ ചേർത്ത് വെച്ച് ഇച്ച ചോദിച്ചപ്പോൾ ആ മുഖത്തേക്ക് നോക്കാനാവാതെ തല കുനിച്ചു പോയിരുന്നു ഞാൻ......


അയ്യോ... അമ്മു... താൻ ok അല്ലെ,..
ഐ ആം സോറി.... ഞാൻ കാരണം തനിക്കു പെട്ടന്ന് ഒരു ഷോക്ക് ആയോ,....
എവിച്ചായൻ നേരത്തെ എല്ലാരോടും പറയുമെന്നാ ഞാനും കരുതിയെ......(ജെനി)

\"ഏയ് അങ്ങൊന്നൊന്നുമില്ലടോ... തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞങ്ങളുടെയി തൊട്ടാവാടി പെണ്ണിനെ കുറിച്ച്,.. സന്തോഷം വന്നാലും സങ്കടം വന്നാലും അപ്പൊ കരയുന്ന ഞങ്ങടെ പാവം പൂച്ചാക്കുഞ്ഞ ഇത്,......
എപ്പഴും എന്റെ സന്തോഷമാ എന്റെ കൊച്ചിന്റെയും സന്തോഷം അല്ലേടാ,.......\"




ചേർത്ത് നിർത്തിയെന്റെ മുഖമുയർത്തി നിറഞ്ഞ കണ്ണുകൾ തുടച്ചു ഇച്ച അത് പറയുമ്പോൾ ആ മുഖത്തിലെ സന്തോഷം ഞാൻ നൊക്കി നിന്നു,....


ജെനിടെ കാര്യം  നേരത്തെ

പറയാത്തത്തിന്റെ ദേഷ്യം ആണോ ഇച്ചേടെ

കൊച്ചിന്......... (എവിൻ)



എ... ഏയ്... ഇച്ച.. എന്നതാ ഈ പറയുന്നേ അങ്ങനൊന്നുമില്ല,....
പെട്ടന്ന് ഇതറിഞ്ഞപ്പോൾ അ... അറിയില്ല... എന്താ പറയേണ്ടതെന്നു,
അതാ............. (അമ്മു)


കണ്ടോ ജെനി ഞാൻ പറഞ്ഞില്ലെടോ, ദാ....ഇത്രേ ഉള്ളു ഈ പെണ്ണിന്റെ ദേഷ്യവും പിണക്കവും
എല്ലാം...........(എവിൻ)


\"ആ... എനിക്കറിയാം അത്,...
അമ്മു പിന്നെ തനിക്കൊരു കാര്യം അറിയോ എവിച്ചായന്റെ സംസാരത്തിൽ മിക്കപ്പോഴും കേറി വരുന്ന പേര അമ്മു,..........
എന്ത് പറഞ്ഞുതുടങ്ങിയാലും കറങ്ങി തിരിഞ്ഞു അത് അവസാനം തന്റെ കാര്യമേ ഇച്ചായൻ പറയു............
അതുകൊണ്ട് ഞാൻ അംക്ഷൈസ് ആയിട്ടു വെയിറ്റ് ചെയ്യുമായിരുന്നു തന്നോടൊന്നു മിണ്ടാൻ............\"


അടുത്ത് വന്ന് ജെനി എന്നോടായി പറഞ്ഞപ്പോൾ ഒരു മങ്ങിയ ചിരിയായിരുന്നു ഞാൻ മറുപടിയായി നൽകി.

\"ആ.... എന്നാ വന്നേ നമുക്ക് പള്ളി കേറി പ്രാർത്ഥിച്ചിട്ടു ഇറങ്ങാം,.......

വീട്ടിൽ എല്ലാരും നമ്മളെ നൊക്കി ഇരിക്കുവായിരിക്കും......\"      (എവിൻ)



അ.... അത്....ഇച്ചെ....നിങ്ങൾ രണ്ടു പേരും കെ... കേറീട്ടു വാ.... ഞ... ഞാൻ... പോയി മെഴുകുതിരി വാങ്ങിട്ടു വരാം.... (അമ്മു)



ഓ... ശെരിയാ തിരി വാങ്ങാൻ ഞാൻ വിട്ടു പോയി,.......
എന്നാ ഒരു കാര്യം ചെയ്യ് നീയും ഐറിനും പള്ളിലോട്ടു കേറൂ ഞാൻ പോയി വാങ്ങിട്ടു വരാം..........      (എവിൻ)


\"വേ... വെണ്ട ഇച്ചേ ഞാൻ പോവാം നിങ്ങൾ ചെല്ല്,...... ഞ... ഞാൻ ഇത്തിരി നേരം കൂടി പപ്പേടെ കൂടെ
ഇരിക്കട്ടെ..........\"


അപേക്ഷ എന്നപോലെ ഞാൻ ഇച്ഛയോട് പറയുമ്പോൾ വീണ്ടും നിറഞ്ഞു തുടങ്ങിയിരുന്നു എന്റെ കണ്ണുകൾ.....


\"ശെരി എന്നാ നീ പപ്പേടെ അരികെ ഇരുന്നോ ഞാനും ജെനിയും പെട്ടന്ന് കേറീട്ടു ഇറങ്ങാം..... എന്നിട്ട് തിരികെ പോകും വഴി വെളിയിൽ കുരിശ്ശടിയിൽ നമുക്കൊന്നിച്ചു തിരി കത്തിക്കാം.... എന്താ?..........\"


ഒരു നിമിഷം ഒന്ന് ആലോചിച്ച ശേഷം
ചോദ്യരൂപേണ എന്നോട് ഇച്ച പറഞ്ഞു....


അതിന് സമ്മതം എന്നോണം എന്റെ തല ചലിച്ചു........


\"എന്നാ വാ എവിച്ചാ..... നമ്മുക്ക് പെട്ടന്ന് പള്ളി കേറീട്ടു വരാം........\"


അത് പറഞ്ഞു കൊണ്ട് ഇച്ചായന്റെ കൈ പിടിച്ചു മുൻപോട്ട് നടന്നിരുന്നു ജെനി, കൂടെ  ഒരു ചിരിയോടു കൂടി
എന്റെ ഇച്ചയും........ 💔


ആ കാഴ്ച്ച കണ്ട് ജീവൻ ശരീരത്തിൽ നിന്നും വിട്ട പോലെ പപ്പെടെ കല്ലറക്കടുത്തേക്ക് ഊർന്നിരുന്നു പോയി ഞാൻ......



🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀


ബാങ്കിലേക്ക് പോകാൻ വീട് പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പഴാണ് ഓട്ടോയിൽ വന്നിറങ്ങുന്ന അമ്മുവിനെ ജെസ്സി കാണുന്നത്.


\"അല്ല ഈ കൊച്ചെന്ന ഓട്ടോയിൽ വന്നേ.......അപ്പൊ മിയ എന്തിയെ?........ \"


ജെസ്സി സംശയത്തോടെ അമ്മുവിനരികെ ചെന്നു.


അമ്മു!.... നീയെന്ന മോളെ ഇങ്ങു പൊന്നെ....... അവരെല്ലാം
എന്തിയെ?........... (ജെസ്സി)


\"മമ്മി.. ഓ... ഓട്ടോയുടെ പൈസ കൊടുത്തേക്കുവോ.......\"

വിക്കി പറഞ്ഞുകൊണ്ട് മമ്മിയുടെ കയ്യിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങി അകത്തേക്കു നടന്നു ഞാൻ.


\"ശെടാ.... ഈ പെണ്ണിനിതെന്ത
പറ്റിയത്,......\"

ജെസ്സി ഒന്നും മനസിലാവാതെ അമ്മുവിനെ നൊക്കി.....


നേരെ എന്റെ മുറിയിലേക്കാണ് പോയത്, ബാത്ത്റൂമിൽ കേറി ഷവർ തുറന്നു ആ വെള്ളത്തിനടിയിലേക്ക് ഇരുന്നു,....
ഉള്ളിൽ അത്രേം നേരം പിടിച്ചു വെച്ചിരുന്ന കണ്ണിരു അണപ്പൊട്ടി ഒഴുകി തുടങ്ങി.......

പ്രാണനെക്കാളും സ്നേഹിക്കുന്നവൻ ഇന്ന് മറ്റൊരു പെണ്ണിന് സ്വന്തമായി....
ഇന്നാ കൈകളിൽ പിടിച്ചു അൾത്താരയ്ക്ക് മുൻപിൽ പോയി മുട്ടുകുത്തണം എന്നാ ആഗ്രഹിച്ചത്,......



പക്ഷെ.... അ.. അതും... ഇന്ന് മറ്റൊരാൾ സ്വന്തമാക്കി എന്ന് കണ്ടപ്പോ........
          വയ്യ.....
അത് കാണാനുള്ള ത്രാണി ഇല്ലാതെയാണ് ഇച്ചായനോട് പോലും ഒരു വാക്ക് പറയാതെ അവിടുന്ന് ഓടിപോന്നത്........


\"അമ്മു!!!!... മോളെ... എന്താടാ എന്നതാ പറ്റിയെ നിനക്ക്?\".......

ബാത്ത്റൂം ഡോറിൽ തട്ടിക്കൊണ്ടു മമ്മി ചോദിച്ചപ്പോഴാണ് മമ്മിയോട്‌ ഒന്നും പറയാതെയാണ് ഞാൻ കേറി വന്നതെന്ന് പെട്ടന്ന് ഓർത്തെ......


\"അ.. ഒ.. ഒന്നുമില്ല.. മ.. മമ്മി... ഞ.. ഞാൻ ഒന്ന് കുളിക്കുവായിരുന്നു....\"

ഇരുന്നടത്തു നിന്നും എണീക്കാതെ തന്നെ മമ്മിക്ക് മറുപടി നൽകുമ്പോഴും ശബ്ദം നന്നേ ഇടറുന്നുണ്ടായിരുന്നു എന്റെ...........


അതെന്ന പെട്ടന്നൊരു കുളി,.... എന്താ അമ്മു പറ്റിയെ നിന്റെ ഒച്ച എന്നാ വല്ലാതെ ഇരിക്കുന്നെ..... (ജെസ്സി)

\"അത്... അതൊന്നുമില്ല മമ്മി.... എ.
എന്നിക്കു വയ്യാതായി... അ.. അതാ
ഞാൻ..... \"


വാക്കുകൾ മുഴുവിക്കാൻ പറ്റാതായി പോയിരുന്നു എന്റെ.....


\"എന്തെ ഒട്ടും വയ്യേ നിനക്ക്?.... പിൽസ് വല്ലതും വേ..... \"ട്രണിം.... ട്രണിം.....\"

പറഞ്ഞു മുഴുവിക്കും മുൻപേ മമ്മിയുടെ ഫോൺ റിങ് ചെയ്തു..


\"എഡ്ഢിയാ വിളിക്കുന്നെ ഇറങ്ങിയോന്നു ചോദിക്കനാവും......
മോളുവേ എന്നാ ഞാൻ അങ്ങോട്ട്‌ പൊക്കോട്ടെ.?... അതോ.... മമ്മി നിക്കണോ അടുത്ത്.....\"


ഫോൺ നോക്കിയ ശേഷം വീണ്ടും ഡോറിൽ തട്ടി മമ്മി ചോദിച്ചു....



\"വേ... വെണ്ട.. മമ്മി പൊക്കോ... ഞാൻ... ഞാൻ.. Ok ആണ്.......\"

മമ്മിയെ ഒന്ന് ഇറുക്കികെട്ടി പിടിക്കണം എന്നുണ്ട് പക്ഷെ
മമ്മിയുടെ മുഖത്തു നോക്കിയാൽ ചിലപ്പോൾ ഞാൻ എല്ലാം തുറന്നു പറഞ്ഞു പോകും,.......അതുകൊണ്ട് വെണ്ട.... ഇപ്പൊ മമ്മിയെ ഫേസ് ചെയ്യാൻ വയ്യ.........


\"പൊക്കോ.... മമ്മി എന്നിക്കു കുഴപ്പമൊന്നുമില്ല.... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ മമ്മി ചെല്ല്.......\"

ഒച്ച പതറാതെ എങ്ങനൊക്കെയോ പറഞ്ഞു ഞാൻ......

\"മം... ശെരി... എന്നേലും ഉണ്ടേൽ മമ്മിയെ.. വിളിക്കണം കേട്ടോ.......
എന്നാ മമ്മി ഇറങ്ങുവാണേ.....\"


ഒരിക്കൽ കൂടി ഡോറിൽ തട്ടി മമ്മി പറഞ്ഞു.
ഒരു മൂളലിലുടെ മമ്മിക്ക് മറുപടി കൊടുത്ത ശേഷം കാൽമുട്ടിലേക്കു തല കുമ്പിട്ടു ആ വിഴുന്ന വെള്ളത്തിലേക്കു ചുരുണ്ടിരുന്നു ഞാൻ.............

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

[ഒരു വർഷം മുൻപാണ് ജെനി എന്ന ജെനിഫർ ഇച്ചേടെ PA ആയിട്ടു ജോലിക്ക് കയറിയത്. ജോലിയിൽ വളരെയധികം നീതി പുലർത്തുന്ന ആളായിരുന്നു ജെനി, കൂടാതെ ഒരു ഓർഫൻ കൂടി ആയതിനാൽ എഡ്ഢിചായനും  നല്ല കാര്യമായിരുന്നു ജെനിയെ. ഇടയ്ക്ക് എപ്പഴോ വീട്ടിൽ വന്ന് മമ്മിയെയും ഇച്ചേച്ചിയെയും പരിചയപ്പെട്ടിട്ടുമുണ്ട്.]

.....

ജെനിയെ വിവാഹം കഴിക്കണം എന്ന് എവിച്ചായൻ പറയുമ്പോൾ അത് എല്ലാവർക്കും ഒരു ഷോക്ക് ആയിരുന്നു... രണ്ടു പേരും കുറച്ചു നാളായി ഇഷ്ട്ടതിലായിരുന്നു അത്രേ...... എവിചായന്റെ തീരുമാനം ആയിരുന്നു പെട്ടന്ന് വിവാഹം...........


അതും 2 ആഴ്ചക്കുള്ളിൽ വേണം എന്ന്. ആദ്യം ഇതെല്ലാം കേട്ടപ്പോൾ എഡ്ഢിച്ചായൻ ദേഷ്യപ്പെട്ടു ഇച്ചേച്ചിയും എഡ്ഢിച്ചായന്റെ കൂടെ നിന്നു.
എന്നാൽ എവിച്ചായൻ അവരെ കൺവീൻസ് ചെയ്തു ഇപ്പൊ ഈ കല്യാണത്തിന്റെ ആവശ്യം ഉണ്ടെന്നു പറഞ്ഞപ്പോൾ പിന്നെ അവരൊന്നും പറഞ്ഞില്ല.......


മുറിയിലെ കട്ടിലിൽ എന്നെ പിടിച്ചോണ്ട് ചേർന്നിരുന്നു കൊണ്ട് മിക്കു ഇന്ന് അവിടെ നടന്ന കാര്യങ്ങൾ എന്നോട് പറയുകയായിരുന്നു......



\"മമ്മി....... മമ്മി ഒന്നും പറഞ്ഞില്ലേ മിക്കു?\"..........

അവളുടെ തോളിൽ തല വെച്ചു കിടന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു...


ജെസ്സിയാന്റി എന്ത് പറയാനാടാ.... എന്നും നമ്മുടെ ഇഷ്ട്ടങ്ങളല്ലേ ആന്റികൊള്ളു.
പിന്നെ ഓരോ തീരുമാനം എടുക്കുന്നതിനു മുൻപ് അത് നന്നായി ആലോചിക്കണം എന്ന് മാത്രം എവിച്ചായനോട് പറഞ്ഞു......... (മിയ)

ഇച്ഛയുടെയും ജെനിയുടെയും കാര്യം ഇച്ച വീട്ടിൽ പറഞ്ഞപ്പോ  ഓടി പിടിച്ചു എന്റെ അടുത്തേക്ക് വന്നതാണ് മിക്കു.......

അവളെ കെട്ടി പിടിച്ചു കുറച്ചുനേരം കരഞ്ഞു.... ഉള്ളിലെ സങ്കടങ്ങൾ മാറില്ലെങ്കിലും കുറച്ചു ആശ്വാസം തോന്നി........



\"നീ ഒന്ന് ഉറങ്ങിക്കോ അമ്മുസേ\"....

കുറച്ചു നേരത്തെ നിശബ്ദത ഭേദിച്ചു മിക്കു പറഞ്ഞു.....


ഞാൻ മിക്കുന്നേ ഒന്ന് നൊക്കി,
ഇച്ചയെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഏറ്റവും കൂടുതൽ അറിയാവുന്നതു എന്റെ മിക്കുനാണ്....
അതുകൊണ്ടാണ് ഓടി അലച്ചു എന്റെ അടുത്തു എത്തിയെ.... വന്നപ്പം മുതൽ എന്റടുത്തു നിന്നും മാറിയിട്ടില്ല അവൾ...


ഇന്ന് നടന്നതൊക്കെയും ഒരു പകൽ കിനാവ് ആയിരിക്കണെന്ന് പ്രാത്ഥിച്ചു ഒന്നൂടി മിക്കുന്നേ ചേർത്ത് പിടിച്ചു  കിടന്നു ഞാൻ........
.........



  💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

ദിവസങ്ങൾ ആർക്കും വേണ്ടി കാത്തു നിൽക്കാതെ ഓടി. നാളെ കഴിഞ്ഞ് മറ്റെന്നാൾ ഇച്ചേടെയും ജെനിയുടെയും മിന്നുകേട്ടാണ്........ മനസമ്മദവും മിന്നുകെട്ടും എല്ലാം ഒരുമിച്ചാക്കി പള്ളിയിൽ വെച്ചുള്ള ചഒരു ചെറിയ ചടങ്ങ്, പുറത്തുനിന്നും അങ്ങനെ  ആളില്ല,

 കുടുംബക്കാർ കുറച്ചു പേര് മാത്രമേ ഉള്ളു...... ഓഫീസിലുള്ള  സ്റ്റാഫ്സും അടുത്ത ബന്ധുക്കളും, കൂട്ടുകാർക്കും ആയി  ചടങ്ങിന് ശേഷം അന്ന് റിസപ്ഷനും വെച്ചിട്ടുണ്ട്.....
ഈ ദിവസങ്ങളിൽ ഒന്നും ഞാൻ പാലമറ്റത്തു പോയില്ല...


ഇല്ലാത്ത ഒരു വയ്യാഴിക പറഞ്ഞു ഒഴിഞ്ഞു,...... മിക്കുവും ഉണ്ടായിരുന്നു എന്റെ കൂട്ടായിട്ട്........


എഡ്ഢിചായനും ഇച്ചേചിക്കും ഒപ്പം ഇച്ചയും മാറി മാറി എന്നെ വിളിച്ചോണ്ടിരുന്നു, ഞാൻ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു..... വയ്യാ ആ മുഖം നേരിൽ കാണാൻ പോലും വയ്യാതായി
എന്നിക്കു............




\"എന്തോ വല്യ അസുഖം ആണെന്ന് മമ്മി പറയുന്ന കേട്ടല്ലോ\"............?

ഓരോന്ന് ആലോചിച്ചു ബാൽക്കെണിയിൽ നില്ക്കുമ്പഴാണ് പുറകിൽ നിന്നും ചോദ്യം കേട്ടത്.
ആ ശബ്‌ദത്തിന്റെ ഉടമയെ അറിയാമായിരുന്നത് കൊണ്ടവാണം തിരിഞ്ഞു നോക്കുമ്പഴേക്കും എന്റെ കണ്ണ് നിറഞ്ഞു.......


\"അല്ല..........സ്വന്തം ആങ്ങളയെ ഒന്ന് വിളിക്കാൻ പോലും പറ്റാത്ത എന്നാ അസുഖ എന്റെ കുഞ്ഞുപെങ്ങൾക്ക് ?\"..........

ഒരു കുസൃതി ചിരിയോടെ, ഇരു കൈകളും നെഞ്ചോട്‌ ചേർത്ത്  കെട്ടി ഡോറിൽ ചാരി നിക്കുവാണ് എന്റെ ചാച്ചൻ..........


\"ചാ...... ചാച്ചാ......\"!!!!

ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ ഓടി ചെന്നാ കൈകൾക്കുള്ളിൽ കേറി ആ നെഞ്ചിൽ മുഖം പൂഴ്ത്തി എങ്ങി തുടങ്ങി.......




\"എന്തോന്നാ എന്റെ കൊച്ചേ ഇത്...... കുറച്ചു നാളങ്ങു ഞാൻ മാറി നിൽക്കുമ്പോ ഇതാ അവസ്ഥയെങ്കി, നിന്നെ എങ്ങനാടി ഉവ്വേ ഞങ്ങൾ
വല്ലോടുത്തും കെട്ടിച്ചു വിടുന്നെ.........\"


ചേർത്ത് പിടിച്ചെന്നോട് ചോദിക്കുമ്പോൾ
മറുപടി പറയാതെ ഞാനാ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നു.......



പിണക്കാണോ ചാച്ചന്റെ മോൾക്ക്...... നേരത്തെ വന്നേനെടാ ഞാൻ പക്ഷെ അപ്പഴാ അവിടെ Terrorist Threats വന്ന് എയർപോർട്ട് എല്ലാം അടച്ചത്....
കുടിങ്ങി പോയില്ലേ........
അല്ലെങ്കിൽ ആ നാറി അവന്റെ കല്യാണകാര്യം പറഞ്ഞു വിളിച്ചപ്പോൾ ആ സെക്കന്റിൽ ഇങ്ങു തിരിച്ചു എത്തില്ലായിരുന്നോ
ഞാൻ...........  (അലക്സി)


അ...അപ്പൊ.....അപ്പൊ ചാച്ചൻ ഇച്ഛയെ കണ്ടായിരുന്നോ?....... (അമ്മു)


കണ്ടോന്നോ............!
നേരെ വന്ന വഴി ആ പന്ന മോനെ കണ്ട് ഒരെണ്ണം ചൂടോടെ പൊട്ടിച്ച് വായി വന്നതെല്ലാം പറഞ്ഞിട്ട ഞാൻ ഇങ്ങോട്ട് വന്നേ..........      (അലക്സി)


അതെന്ന?....
ചാച്ചൻ എന്നതാ ഇച്ചയോട് പറഞ്ഞെ... (അമ്മു)


\"വേറെന്ത് പറയാൻ.... എനിക്ക് അവനെ കണ്ട് രണ്ട് വർത്തമാനം പറയണമായിരുന്നു അവന്റെ പെട്ടന്നുള്ള ഈ കല്യാണത്തിന്റെ കാര്യത്തിൽ,.....
പക്ഷെ...


അവന് അവന്റെതായ കൊറേ കാരണങ്ങൾ പറഞ്ഞോണ്ട് വന്നു. ഇപ്പൊ ഈ കല്യാണം അനിവാര്യമാണ് എന്ന അവന്............
പിന്നെ അവനെല്ലാം തീരുമാനിച്ചല്ലോ അതുകൊണ്ട് ഞാൻ കൂടുതലൊന്നും പിന്നെ ചോദിക്കാൻ നിന്നില്ല.........\"


പറയുന്നതോടൊപ്പം താന്നെ എന്നെയും ചേർത്ത് പിടിച്ചുകൊണ്ട് ബെഡിൽ വന്നിരുന്നു ചാച്ചൻ.........അപ്പഴും ആ കൈകളിൽ ചേർന്നിരിക്കുകയായിരുന്നു ഞാൻ.



\"ഇച്ഛയോട് ദേഷ്യം ഉണ്ടോ ചാച്ചന്?\".......

മുഖമുയർത്തി ഞാൻ ചോദിച്ചു....


ഏയ്... ഇല്ലടാ.  അവനോടു ദേഷ്യപ്പെട്ടിരിക്കാൻ എന്നിക്കാവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?.. പിന്നെ
അറിയില്ല ഒരു സമ്മതക്കുറവ് ഉണ്ട്‌ ജെനിടെ കാര്യത്തിൽ,............(അലക്സ്)


\"സാരമില്ല ചാച്ചാ ഇച്ചേടെ സന്തോഷമല്ലേ അത്...... അതല്ലേ നമ്മുക്ക് വലുത്.....\"

ഉള്ളിലെ വേദനയെ മറച്ചു ഞാൻ ചാച്ചനോട് പറഞ്ഞു....
എന്നിക്ക് മറുപടിയായി ഒന്ന് മൂളി
ചാച്ചൻ.....


ഞാൻ ഓർത്തു,   ചാച്ചനെയും ഇച്ചെയെയും പറ്റി,......
ഒരു മനസും ഇരു ശരീരവും ആണ് പാലമറ്റത്തെ എവിനും കൊച്ചുപുരയ്ക്കലെ അലക്സും, പരസ്പരം ഒന്നും മറച്ചു വെക്കാത്ത ഉറ്റ സുഹൃത്തുക്കൾ, എന്തിനും ഏതിനും ഒരുമിച്ചു നിൽക്കുന്നവർ............



\"അല്ല നിന്റെ ഇച്ച എന്നോട് പറഞ്ഞല്ലോ അവൻ വിളിച്ചിട്ടൊന്നും നീ ഫോൺ എടുക്കുന്നില്ലന്നും,....... അങ്ങ് പാലമറ്റത്തേക്ക് പോകുന്നില്ലന്നും ഒക്കെ... എന്നതാടാ എന്നാ പറ്റിയെ?\".........


പെട്ടന്നായിരുന്നുള്ള ചാച്ചന്റെ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ ഞാൻ ഒന്ന് ഉഴറി...

ഇല്ല.... ഇല്ല ചാച്ചാ അങ്ങനൊന്നും ഇല്ല.... വയ്യാതിരുന്നത് കൊണ്ട അങ്ങോട്ടേക്ക് പോകാതിരുന്നത്,.... (അമ്മു)


അല്ലാതൊന്നുമില്ലേ...?...( അലക്സ്)


ഏയ്.... വേറൊന്നുമില്ല ചാച്ചാ...
ചാച്ചൻ ചോദ്യത്തിനു അത്ര മാത്രം മറുപടി നൽകി
മുഖത്തേക്ക് നോക്കാതെ തല കുനിച്ചിരുന്നു ഞാൻ.


\"മം......... ശെരി,
എന്നാലേ എന്റെ കൊച്ചു ഇങ്ങനെ ചടഞ്ഞു ഇരിക്കാതെ മിടുക്കിയായിട്ട് എണീറ്റ് വാ.........ദേ നല്ല ഒന്നാതരം ഒരു ഡിസിനെർ ഗൗൺ വാങ്ങിട്ടുണ്ട് ഞാൻ നിന്റെ ഇച്ചേടെ മിന്നു കെട്ടിന്നു എന്റെ മോൾക്ക്‌ ഇടാൻ.........
വാ ചെന്നു അതൊക്കെ ഒന്നെടുത്തു നോക്ക് കേട്ടോ.........\"



എന്റെ നെറ്റിയിൽ ഒരുമ്മയും തന്നു ചാച്ചനതു പറയുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി ഞാൻ....



\"അപ്പൊ ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ,    നീ താഴേക്കു ചെല്ല് ഞാനിപ്പോ വരാം\"......


പറഞ്ഞിട്ടു മുറിക്കു പുറത്തേക്കു പോകും വഴി എന്തോ ഓർത്തപോലെ ഒന്ന് നിന്ന് വീണ്ടും തിരിഞ്ഞ് ചാച്ചൻ എന്നോട് ചോദിച്ചു........


\"അമ്മുസേ...........നിനക്കു കുഴപ്പമൊന്നുമില്ലന്ന് എന്നോട് പറഞ്ഞത് കള്ളമാണെന്ന് എനിക്കറിയാം,..........
ഇപ്പൊ ഞാൻ ഒന്നും ചോദിക്കുന്നില്ല.
പക്ഷെ,
എവിന്റെ കല്യാണം കഴിയുമ്പോൾ മോനോട് ചാച്ചൻ ഒന്നുടെ ചോദിക്കും, അന്ന് മോൾടെ ഉള്ളിലുള്ളത് എന്താണെങ്കിലും ചാച്ചനോട്
പറയണം.............\"


അത്രയും പറഞ്ഞു കൊണ്ട് ചാച്ചൻ മുറി വിട്ടു ഇറങ്ങി....

കുഞ്ഞു നാൾ മുതൽ നിഴൽ പോലെ കൂടെ നടക്കുന്ന,...........
എന്നെ മകളെ പോലെ നോക്കുന്ന........
എന്റെ ചാച്ചന് ഞാൻ പറയുന്നത് കള്ളമാണെന്ന് മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടില്ലെന്നു
അറിയാമായിരുന്നു എന്നിക്കു........


.................. പറയണം.... എല്ലാം.... എന്റെ ചാച്ചനോട് തുറന്നു പറയണം എന്നിക്കു.
അങ്ങനെയെങ്കിലും ഉള്ളിലെ ഈ വേദന കുറയുമെങ്കിൽ അത് ഞാൻ
ചെയ്യും............
മനസിലതുറപ്പിച്ചുപറഞ്ഞു ഞാൻ.....



തുടരും.......... 🦋



അതെ... പ്രൊമോയും ആദ്യത്തെ പാർട്ടുകളും കണ്ട് ഒരു കരഞ്ഞു കഥ ആണെന്ന് തെറ്റ്ധരിക്കരുത് 😜



ഇച്ചായന്റെ അമ്മു ❤️ 4

ഇച്ചായന്റെ അമ്മു ❤️ 4

3.5
1104

ഇന്നാണ് ഇച്ചേടെയും ജെന്നിയുടെയും മിന്നുകെട്ടു.ഒരു സാധാരണ ദിവസം പോലെ ഇന്നും തള്ളി നിക്കാൻ  ശ്രെമിച്ചുകൊണ്ടേ ഇരുന്നു...... എന്നാൽ കഴിയുന്നില്ലായിരുന്നു.2 ദിവസമായി മമ്മി പാലമറ്റത്തു തന്നെയാണ്, കൂട്ടത്തിൽ ചാച്ചനും. കല്യാണത്തിരക്കായിട്ട് ഓടി നടക്കുകയാണ്. ഇന്നലെ വൈകുന്നേരം ഇല്ലാത്ത തലവേദന പറഞ്ഞു അവിടെ നിന്നും വീട്ടിലേക്കു ഞാൻ പൊന്നു, കൂട്ടത്തിൽ മിക്കുവും ഉണ്ടായിരുന്നു കൂടെ.എന്നെ ഒറ്റക്ക് ആക്കാതിരിക്കാൻ അവൾ നല്ലപോലെ ശ്രെദ്ധിക്കുന്നത് ഞാൻ ഓർത്തു.........ഇന്നാ ചടങ്ങിൽ പങ്കെടുക്കരുതെന്നു മനസ്സ് പറഞ്ഞപ്പോൾ ബുദ്ധി അതിനെ എതിർത്തു.........\"പോകണം,....... കാണണം എന്നിക്ക