ഇച്ചായന്റെ അമ്മു ❤️ 4
ഇന്നാണ് ഇച്ചേടെയും ജെന്നിയുടെയും മിന്നുകെട്ടു.
ഒരു സാധാരണ ദിവസം പോലെ ഇന്നും തള്ളി നിക്കാൻ ശ്രെമിച്ചുകൊണ്ടേ ഇരുന്നു...... എന്നാൽ കഴിയുന്നില്ലായിരുന്നു.
2 ദിവസമായി മമ്മി പാലമറ്റത്തു തന്നെയാണ്, കൂട്ടത്തിൽ ചാച്ചനും. കല്യാണത്തിരക്കായിട്ട് ഓടി നടക്കുകയാണ്. ഇന്നലെ വൈകുന്നേരം ഇല്ലാത്ത തലവേദന പറഞ്ഞു അവിടെ നിന്നും വീട്ടിലേക്കു ഞാൻ പൊന്നു, കൂട്ടത്തിൽ മിക്കുവും ഉണ്ടായിരുന്നു കൂടെ.
എന്നെ ഒറ്റക്ക് ആക്കാതിരിക്കാൻ അവൾ നല്ലപോലെ ശ്രെദ്ധിക്കുന്നത് ഞാൻ ഓർത്തു.........
ഇന്നാ ചടങ്ങിൽ പങ്കെടുക്കരുതെന്നു മനസ്സ് പറഞ്ഞപ്പോൾ ബുദ്ധി അതിനെ എതിർത്തു.........
\"പോകണം,....... കാണണം എന്നിക്ക് എന്റെ ഇച്ച മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ മിന്നു കെട്ടുന്നത്.........
എങ്കിലേ എനിക്കെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ആകു ഇച്ച ഇനി എന്റെ അല്ലെന്നു.....
...........മറക്കാനാകുമോ.... അറിയില്ല,.... പക്ഷെ ഇനിയും മനസ്സിൽ നിന്നും മായ്ക്കാൻ ശ്രെമിച്ചില്ലെങ്കിൽ തെറ്റുകാരിയാകും ഞാൻ.\"....
വീണ്ടും നിറഞ്ഞൊഴുകിയ കണ്ണുകളെ അമർത്തി തുടച്ചു ഞാൻ ഇറങ്ങി....
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
സമയം വൈകിയതിനാൽ ഞങ്ങൾ നേരെ പള്ളിയിലേക്കാണ് പോയത്.... ചാച്ചൻ എന്നിക്ക് വേണ്ടി വാങ്ങി കൊണ്ടുവന്ന ഗൗൺ ആണ് ഞാൻ ഇട്ടിരിക്കുന്നത്. ഒരു സാധാ ചുരിദാർ ഇട്ടോണ്ട് ഇറങ്ങാൻ തുടങ്ങിയ എന്നെ ശകാരിച്ചു മിക്കുവാണ് ഇത് ഇടിപ്പിച്ചത്...
\"നിനക്ക് ആ കല്യാണത്തിന് പോകണം എന്ന് നിർബന്ധം ആണേങ്കിൽ ഈ പുതിയ ഗൗൺ ഇടണം ഇല്ലേൽ ആ ചടങ്ങിന് നീയും പോവില്ല ഞാനും പോവില്ല\".......
മിക്കു പറഞ്ഞത് ഞാനോർത്തു.
പള്ളിമുറ്റത്തു മമ്മിയും ഇച്ചേച്ചിയും. ഉണ്ടായിരുന്നു, താമസിച്ചു വന്നതിനു കണക്കിന് വഴക്ക് കേട്ടു ഞങ്ങൾ,
\"അല്ല ചേച്ചി എഡ്ഢിച്ചായൻ എന്തിയെ?..... ഇവിടെങ്ങും കാണുന്നില്ലല്ലോ\"......
\"മം... നിന്റെ എഡ്ഢിചായനെ തന്നാ ഞാൻ ഈ വിളിച്ചോണ്ടിരിക്കുന്നെ, നേരം വെളുത്തപ്പോൾ തൊട്ട് കയ്യിൽ ഫോണും പിടിച്ചോണ്ട് വെരുഗിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടപ്പായിരുന്നു വിട്ടിൽ നിന്ന് ഇങ്ങോട്ട് ഇറങ്ങുമ്പോ കൂടെ ഉണ്ടായിരുന്നു..........
ഞാനിപ്പോ വരുമെന്നും പറഞ്ഞു ഒരു പോക്ക് പോയതാ,....... പോയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു ചടങ്ങ് തുടങ്ങാറായി എന്നിട്ട് ഇതുവരെ അങ്ങേരെ ഇങ്ങോട്ട് കണ്ടില്ലാ.......\"
മിക്കുന്റെ ചോദ്യത്തിനു മറുപടി നൽകുമ്പോൾ ഇച്ചേചിടെ മുഖത്തെ ദേഷ്യം നന്നായി അറിയാമായിരുന്നു. അപ്പോഴാണ് ഞാനും ഇച്ചേച്ചിയും തമ്മിൽ നോക്കിയത്.
ഇച്ചേച്ചി എന്നെ നൊക്കി ചെറുതായി ചിരിച്ചു എന്നല്ലാതെ വേറൊന്നും മിണ്ടിയില്ല, പരിഭവം ആയിരിക്കാം എന്നോട്,..........എന്തോ പെട്ടന്ന് ഇച്ചേച്ചി മിണ്ടാതായപ്പോൾ വല്ലാണ്ട് ആയി ഞാൻ.
ചാച്ചൻ ധൃതി പിടിച്ചു ഓരോ കാര്യങ്ങളുമായി ഓടി നടപ്പുണ്ട് കൂടെ അരുൺ ചേട്ടനുമുണ്ട്. അരുണേട്ടൻ ഓഫീസിലെ സ്റ്റാഫ് ആണ് പിന്നെ ചാച്ചന്റെയും ഇച്ചേടെയും ഫ്രണ്ട്.
അപ്പോഴും എന്റെ കണ്ണുകൾ തിരഞ്ഞത് മറ്റൊരു മുഖമായിരുന്നു, ഒന്ന് കാണാൻ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു........
പയ്യെ ഞാൻ അവിടെനിന്നും മാറിനടന്നു തേടിയെതെന്തോ കിട്ടിയതുപോലെ ചുറ്റിനും പരതിയ എന്റെ നിറഞ്ഞ മിഴികൾ ഒരാളിൽ ഉടക്കി........
\"ഇച്ച!\".......
പള്ളിയ്ക്ക് വെളിയിൽ കാറിൽ ചാരി നിന്ന് ഫോണിൽ സംസാരിക്കുകയാണ്.
എന്നത്തേലും സുന്ദരനായിരിക്കുന്നു ഇച്ച ഇന്ന്. നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചു സംസാരിക്കുമ്പോൾ ആ കാപ്പി കണ്ണുകളിലെ തിളക്കം ഞാൻ നൊക്കി നിന്നു............
നിറഞ്ഞു നിന്ന എന്റെ കണ്ണുകളിൽ നിന്നു മിഴിനീര് ഒഴുകി തുടങ്ങിയി.......
ആൾ ഇങ്ങോട്ടേക്കു തിരിഞ്ഞ് നോക്കിയപ്പോൾ തമ്മിൽ കാണാതിരിക്കാനായി തുണിന്റെ മറവിലേക്കു പെട്ടന്ന് ഒളിച്ചു നിന്നു ഞാൻ........
ഒന്ന് കാണണം എന്നെ ഉണ്ടായിരുന്നു... മതി.... ഇത്രേം മതി..... അന്നും ഇന്നും ആ മുഖത്തെ സന്തോഷമേ ആഗ്രഹിച്ചിട്ടുള്ളു അതു എനിക്കിപ്പോ കാണാം........
കണ്ണുകൾ അമർത്തി ഒന്ന് തുടച്ചു ഞാൻ അവിടെ നിന്നും മാറാൻ തുടങ്ങിയപ്പോഴാണ് പെട്ടന്ന് പുറകിൽ നിന്നും ആരോ എന്റെ കയ്യിൽ പിടിച്ചു വലിച്ചത്............
അപ്രതീക്ഷിതമായിട്ടുള്ള വലി ആയതുകൊണ്ട് ഞാനാ നെഞ്ചിൽ തട്ടി നിന്നു, അപ്പോൾ ഒരു കൈ കൊണ്ടെന്നെ ചേർത്ത് പിടിച്ചിരുന്നു.............
ആ നെഞ്ചോരം മുഖം ചേർന്ന് നിൽക്കുമ്പോൾ പരിചിതമായ പെർഫ്യൂമിന്റെ മണം എന്റെ ഉള്ളിലേക്ക് അടിച്ചു കേറി,............. അതു മാത്രം മതിയായിരുന്നു എന്നിക്കു എന്നെ പിടിച്ച ആ കൈകളുടെ ഉടമയെ തിരിച്ചറിയാൻ.
\"എന്തുവാടി ഉവ്വേ ഒളിച്ചു കളിക്കുവാണോ നീ...?\"
ഗൗരവത്തോടെ ഇച്ച ചോദിക്കുമ്പോൾ മുഖമുയർത്ഥനാവാതെ നിന്നു ഞാൻ.
\"എനി..... എനിക്കറിയില്ല ഇച്ച എന്നാ പറയുന്നെന്നു......\"
\"ഇല്ലേ........ എങ്കിൽ ഞാൻ പറയാം....... വിളിച്ചാൽ മോള് ഫോൺ എടുക്കില്ല, നേരെ കണ്ടോന്നു സംസാരിക്കാൻ ചെന്നാല്ലോ ഓരോ ഒഴിഞ്ഞു മാറ്റവും....... നിന്ന നിൽപ്പിൽ കണ്മുന്നിൽ നിന്നും മാറിക്കളയുകയും ചെയ്യും നീ........
എന്നിട്ട്,....
ഒളിച്ചു പാത്തും മാറി നിന്നും ഒക്കെയുള്ള ഈ നോട്ടത്തിന്റെ കാര്യാ നിന്നോട് ചോദിച്ചതെന്നു?........\"
\"ഇല്ല ഇച്ചേ..... ഇച്ചക്കു തോന്നുന്നത,.. ഞാൻ ഇച്ഛയെ കാണാനായിട്ട ഇങ്ങോട്ട് വന്നത്.......പിന്നെ ഫോണിൽ ഇച്ചായൻ കാര്യായിട്ട് സംസാരിക്കുന്നതു കണ്ടപ്പോ അങ്ങ് മാറി നിന്നന്നെ ഉള്ളു.......\"
ഉള്ളിലെ പതർച്ച മറച്ചു പിടിച്ചു ഞാൻ എങ്ങനെയൊക്കെയോ സംസാരിച്ചു.
\"അത്രേയുള്ളൂ?.........\"
വീണ്ടും മുഖത്തുനിന്നും കണ്ണെടുക്കാതെ ചോദിച്ചപ്പോൾ ഞാനും ആ കണ്ണുകളിൽ തറഞ്ഞു നിന്നു പോയി,... അപ്പോഴേക്കും ഹൃദയം കൈവിട്ട് മിടിക്കാൻ തുടങ്ങിയിരുന്നു എന്റെ.
ഇല്ല....... പറ്റില്ല...... ആ മുഖത്തു നോക്കി ഇനിയും കള്ളം പറയാനാവില്ല എന്നിക്കു..
\"ഇച്ചായ.... അത് ഞാൻ.... എനിക്ക് ഇച്ഛയാനോട് ഒരു......കാ....\"
\"എവി!..........\"
പെട്ടന്ന് ചാച്ചന്റെ വിളിയിൽ ഞെട്ടി ഞാൻ ഇച്ഛയിൽ നിന്നും അകന്നു.......
അപ്പോഴാണ് ഞാൻ എന്താ ഇച്ചയോട് പറയാനായി തുടങ്ങിയതെന്നു ഓർത്തേത്..........
\"ആ.... അലക്സി ടാ നിന്നെ ഞാൻ വിളിക്കാനിരിക്കുവായിരുന്നു....... ടാ പൊട്ടാ നമ്മടെ രണ്ടുപേരുടെയും ഫോൺ തമ്മിൽ മാറിയിട്ടുണ്ട്. ദേ നിന്റെ ഫോണ എന്റെ കയ്യിൽ........\"
ഞങ്ങളുടെ അടുത്തേക്ക് വെപ്രാളത്തോടെ നടന്നു വരുന്ന ചാച്ചനെ നൊക്കി കയ്യിലിരിക്കുന്ന ഫോൺ നീട്ടി ഇച്ച പറഞ്ഞു.
\"എവി.... ഞാനും നിന്നെ തന്നെ തി.... തിരക്കി വരുവായിരുന്നു..... എ... എന്റെ കയ്യിലുണ്ട് നിന്റെ ഫോൺ.......\"
\"അ.... അതെല്ലെടാ ഞാൻ പറഞ്ഞെ രാവിലെ വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ മറ്റോ മാറിയതാവും........\"
ഒരു ചിരിയോടെ ചാച്ചനോട് ഇച്ച പറയുമ്പഴാണ് ഞാൻ ചാച്ചന്റെ മുഖം ശ്രദ്ധിച്ചത്. എന്തോ ടെൻഷൻ ഉള്ളതുപോലെ കാണാം...... ഇച്ഛയോട് സംസാരിക്കുമ്പോ വാക്കുകൾ പതറുന്നും
ഉണ്ടായിരുന്നു.....
അലക്സി എന്താടാ....എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നെ....... (എവിൻ)
അ.. അത്... എവി... ഒരു കാര്യം ഉണ്ട്, നീയൊന്നു എന്റെ കൂടെ വാ നമ്മുക്ക് അങ്ങോട്ടു മാറി നിൽക്കാം.....
അത്രയും പറഞ്ഞു ചാച്ചൻ എന്റെ നേർക്കു തിരിഞ്ഞു......
മോളെ.... അമ്മു നീ ചെല്ല് അവിടെ മിയ തിരക്കുന്നുണ്ട് നിന്നെ.... അങ്ങോട്ടേക്ക് ചെല്ല്....
എന്നോടായി ചാച്ചൻ പറഞ്ഞപ്പോൾ സമ്മതം എന്നോണം എന്റെ തല ആട്ടി ഞാൻ.
എവി.... വാ എഡ്ഢിച്ചായൻ നിന്നെ തിരക്കുന്നുണ്ട്.......നമ്മുക്ക് അങ്ങോട്ട് പോവാം....
ചാച്ചൻ ഉടനെ തന്നെ ഇച്ഛയുടെ കൈയും പിടിച്ചു അപ്പുറത്തേക്ക് നടന്നു...
പോകുന്നവഴി എന്നെ തിരിഞ്ഞു നൊക്കി കണ്ണ് ചിമ്മി ഒന്ന് ചിരിച്ചു കാണിച്ചു എന്റെ ഇച്ച 💞.
എന്തോ ആ നിമിഷം മനസ്സ്നിറഞ്ഞു ഞാനും ഒരു പുഞ്ചിരി തിരികെ നൽകി..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨✨
പള്ളിമുറ്റത്തൂടെ എന്തോ ആലോചിച്ചു അങ്ങോട്ടുമിങ്ങോട്ടും നടടക്കുവായിരുന്നു മിക്കു. ഞാനവളുടെ അടുത്ത് ചെന്നു വിളിച്ചു.
മിക്കു..... എന്താടി, എന്തിനാ നീ എന്നെ വിളിച്ചേ.... (അമ്മു)
എന്റെ അമ്മുസേ നീയിതെവിടെ ആയിരുന്നു..... എവിടെയൊക്കെ തിരക്കി ഞാൻ നിന്നെ......... (മിയ)
ഞാൻ... ഇച്ഛയെ ഒന്ന് കാണാൻ പോയതാടാ...........അപ്പോഴാ ചാച്ചൻ വന്ന് ഇച്ഛയെ കൂട്ടികൊണ്ട് പോയത്..... എന്താടാ എന്തെങ്കിലും
പ്രശ്നമുണ്ടോ........ (അമ്മു)
എനിക്കും.... അറിയില്ലെടാ എന്താ കാര്യമെന്നു. കുറച്ചു നേരം മുൻപ് എഡ്ഢിചായന്റെ കാറു ചിറി പാഞ്ഞു ഇവിടെ വന്നേ.... കാറിൽ നിന്നിറങ്ങിയ എഡ്ഢിചായന്റെ മുഖമൊന്നു കാണണമായിരുന്നെടി ദേഷ്യം കൊണ്ട് ചുവന്നിരിക്കുവായിരുന്നു........(മിയ)
എന്നിട്ട്..... എന്നിട്ടെന്ന പറ്റിയെ,... ഇച്ചേച്ചി എവിടെ മിക്കു....... (അമ്മു)
\"എടി അതല്ലേ പറഞ്ഞു വരുന്നത്,..... എഡ്ഢിച്ചായൻ വന്നതും അലക്സിച്ചായാനുമായി സംസാരിക്കുന്നത് കണ്ടു. പിന്നെ അലക്സിച്ചായൻ എവിചായനെ വിളിക്കാനാവും പുറകിലോട്ട് പോവുന്നത് കണ്ടു. അപ്പോഴേക്കും ഇച്ചേച്ചിയും ജെസ്സിയാന്റിയും കൂടി എഡ്ഢിചായന്റെ അടുത്തേക്ക് പോയി...... അവര് പള്ളിക്ക് പുറകിലുള്ള മുറിയിലുണ്ട്........\"
ഒരൊറ്റ ശ്വാസത്തിൽ മിക്കു പറഞ്ഞു നിർത്തി. എന്തോ ആ വാക്കുകൾ എന്നിൽ ഒരു ഭയം ഉളവാക്കി..... എന്തായിരിക്കും കാര്യമെന്നു ഞാനും ഭയപ്പെട്ടു......
നമ്മുക്കും അങ്ങോട്ട് പോയി നോക്കിയാലോ അമ്മുസേ.... എന്താ കാര്യമെന്നു അറിയാലോ..... (മിയ)
വേണ്ടടാ... അത് വേണ്ട... അവര് സംസാരിക്കട്ടെ.... നമ്മൾ അറിയേണ്ട കാര്യം ആണെങ്കിൽ അവര് നമ്മളോട് പറയും....... (അമ്മു)
ഞാൻ പറഞ്ഞതിന് മിക്കു അനുകൂലമായി ഒന്ന് തലയാട്ടി...
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
പള്ളിമുറ്റത്തെ ഗാർഡനിലെ സ്റ്റോൺ ബെഞ്ചിൽ മിക്കൂനൊപ്പം ഇരിക്കുകയായിരുന്നു ഞാൻ. ഇപ്പൊ താന്നെ സമയം ഒരുപാടായി, മനസ്സ് വല്ലാണ്ട് ആസ്വസ്ഥമാകാൻ തുടങ്ങി.... എന്താണ് പ്രശ്നം എന്നറിയാതെ ഒരു വല്ലാത്തൊരു വീർപ്പ്മുട്ടൽ..........
\"അമ്മു.....!\"
എഡ്ഢിചായന്റെ വിളിയാണ് ആലോചനകളിൽ മുഴുകിയിരുന്ന ഞങ്ങളെ ഉണർത്തിയത്.
അമ്മു..... മോളെ എഡ്ഢിച്ചായൻ നിന്നോട് ഒരു കാര്യം പറയാനാ വന്നേ...... (എഡ്ഢി)
\"എന്നാ ഇച്ചായ...... എന്നതാ കാര്യം, എന്തെകിലും പ്രശ്നമുണ്ടോ..... കല്യാണം.... കല്യാണം നടക്കില്ലേ?.......\"
ഉള്ളിലൂറി വന്ന സംശയം ഞാൻ തുറന്നു ചോദിച്ചു.
\"മം.... പ്രശ്നം ഉണ്ട്....
ജെനി..... ജെനി ഇന്ന് കല്യാണത്തിന് എത്തില്ല!!!.....\"
കേട്ടത് വിശ്വസിക്കാനാവാതെ ഞാനും മിക്കവും പരസ്പരം നൊക്കി.
എഡ്ഢിച്ചായൻ എന്നതായി പറയുന്നേ.... ജെനി വരില്ലന്നോ,
അതെന്താ .......... (മിയ)
\"ജെനി വരില്ല മിയ.......... അവൾ..... അവൾ ചതിക്കുവായിരുന്നു എവിനെ...... അവന്റെ പതനം ആയിരുന്നു അവളുടെ ലക്ഷ്യം, അതിനുവേണ്ടി അവൾ കരുതികൂട്ടി കളിച്ച നാടകം ആയിരുന്നു അവൾക്കു അവനോടുള്ള പ്രേമവും ഈ കല്യാണവുമൊക്കെ..........\"
എഡ്ഢിചായന്റെ വാക്കുകൾ വിശ്വസിക്കണവാതെ നിന്നു പോയി ഞാൻ......
ജെനി.... ജെനി അങ്ങനെ ചെയ്യുവോ ഇച്ചായനോട്.........
മനസ്സിൽ ചോദ്യങ്ങൾ കുമിഞ്ഞുതുടങ്ങി.
ജെനി എന്തിനാ എഡ്ഢിച്ചായാ എവിച്ചായനോട് ഇത് ചെയ്തത്?.... അവൾക്ക് എന്ത് നേടാൻ വേണ്ടിയാ
ഇത്....... (മിയ)
\"അവൾക്കു എന്ത് നേടാനാണ് ഇത് ചെയ്തതെന്ന് ഇനിയും എനിക്കറിയില്ല പക്ഷെ ഇന്ന് എവിൻ വിവാഹം മുടങ്ങി എല്ലാരുടെയും മുൻപിൽ തല കുനിച്ചു നിൽക്കാൻ
വേണ്ടിയാണു അവൾ ഇതെല്ലാം ചെയ്തത്,.........
അവൻ ഏറ്റവും സക്സസ് ആയി നിൽക്കുന്ന ഈ സമയം അവൾ മുതലെടുത്തതാണ്.........
പക്ഷെ ഇതൊന്നും എവിൻ അറിഞ്ഞതുമില്ല.\" (എഡ്ഢി)
\"ഇനി.... ഇനി എന്താ എഡ്ഢിച്ചായാ നമ്മൾ ചെയ്യുന്നേ, കല്യാണം മുടങ്ങിയാൽ എവിച്ചായന്റെ അവസ്ഥ....... അ... ആ ഡ്രീം പ്രൊജക്റ്റ് അതൊക്കെ മുടങ്ങില്ലേ.... ... \"
മിക്കു അത് പറഞ്ഞതും ഞാൻ നെഞ്ചിൽ കൈ വെച്ചു പോയി..... ഞാൻ ഓർത്തു എന്റെ ഇച്ചേടെ സ്വപ്നമാണ്.... വർഷങ്ങളുടെ അധ്വാനം ആണ് ആ പ്രൊജക്റ്റ്...........
..... ഇശോയെ അതെല്ലാം.... എല്ലാം അവസാനിക്കുവാണോ.
\"ഇല്ല മിയ.... എന്റെ ചെറുക്കൻ ആരുടെയും മുന്നിൽ തല താഴ്ത്താൻ സമ്മതിക്കില്ല ഈ എഡ്ഢി.
ഇന്ന് എവിന്റെ മിന്നുകേട്ട് നടക്കും. പക്ഷെ വധു ജെനി അല്ല!........\"
എഡ്ഢിചായന്റെ വാക്കുകളിൽ ഞെട്ടി ഞാനും മിയയും ആ മുഖത്തേക്ക് നൊക്കി.
പിന്നെ.... പിന്നെ ആരാ.........(മിയ)
മിക്കു അത് ചോദിച്ചതും എഡ്ഢിച്ചായൻ കുറച്ചു മുൻപിലേക്ക് അടുത്ത് വന്നെന്റെ ഇരുകൈകളും കൂട്ടി പിടിച്ചു, എന്താണെന്നറിയാനായി ഞാനാ മുഖത്തേക്ക് നോക്കിനിന്നു.
\"അമ്മു!!!!.......\"
\"പാലമറ്റത്തെ എവിൻ ജോണിന്റെ മിന്നിന്റെ അവകാശിയായി,.....അവന്റെ നല്ല പാതിയായി മറ്റൊരു പെണ്ണ് ഈ ഭൂമിയിൽ ഇല്ലടാ....... ഞങ്ങളുടെ ഈ അമ്മുകൊച്ചല്ലാതെ............\"
എന്റെ കയ്യിൽ ഇറുക്കി പിടിച്ച് എഡ്ഢിചായന്നത് പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം വന്ന് മൂടി എന്നിൽ,......
കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ്....
കണ്ണുകൾ നിറഞ്ഞു തുളുമ്പിയോഴുകി.......
നിറഞ്ഞ പുഞ്ചിരി മുഖത്തു സ്ഥാനപിടിച്ചു..........
മുറുവശത്തു എഡ്ഢിചായന്റെ അവസ്ഥയും മറിച്ചായിരുന്നില്ല....... നിറഞ്ഞ സന്തോഷത്തോടെ ചേർത്ത് പിടിച്ചിരുന്നു എന്നെ.
പെട്ടന്ന് എന്തോ ഓർത്തതും എന്റെ മുഖത്തെ ചിരി മാഞ്ഞു, എന്നെ പിടിച്ചിരുന്ന എഡ്ഢിചായന്റെ കൈകളെ ഞാൻ വിട്ടുമാറി നിന്നു..............
എഡ്ഢിചായന്റെ വാക്കുകൾ തന്ന സന്തോഷത്തിൽ ഒരു നിമിഷം എല്ലാം മറന്നു നിന്നപ്പോഴാണ് ജെനിയെ ചേർത്ത് പിടിച്ചു സന്തോഷത്തോടെ എന്റെ മുന്നിൽ നിന്നിരുന്ന ഇച്ചേടെ മുഖം മനസ്സിലേക്ക് വന്നത്.....
\"എഡ്ഢിച്ചായൻ എന്നതാ ഈ പറയുന്നേ.... ഞാൻ..... ഞാനെങ്ങനെയ ഇച്ചായ..... ജെനിടെ സ്ഥാനത്തേക്ക് പെട്ടന്ന് .......\"
തികട്ടി വരുന്ന കരച്ചിലിനെ അടക്കി പിടിച്ചു ഞാൻ എഡ്ഢിച്ചായനോട് ചോദിച്ചു.
ഒരു ഓപ്ഷൻ ഇല്ലാതെ ആയപ്പോൾ പെട്ടന്ന് എടുത്ത ഒരു തീരുമാനം അല്ല മോളെ ഇത്...............
എപ്പോഴെക്കെയോ ഞങ്ങളുട ഉള്ളിൽ കേറി കൂടിയ ഒരാഗ്രഹമാ ഞാൻ പറഞ്ഞത്....
എവിന് ഏറ്റവും അനുയോജ്യമായ കൂട്ടു നിയായരിക്കും എന്നുള്ള എന്റെ ഉറപ്പാടാ ഇത്........
കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച വാക്കുകളാണ് എഡ്ഢിചായന്റെ നാവിൽ നിന്നും വന്നത്............... പക്ഷെ, ഇങ്ങനെയായിരുന്നോ........ ഇങ്ങനൊരു സാഹചര്യം ആയിരുന്നോ ഞാൻ ആഗ്രഹിച്ചത്..........
മനസ്സിൽ വീണ്ടും ചോദ്യങ്ങൾ വീർപ്പ് മുട്ടിച്ചപ്പോൾ അടക്കി വെച്ച കരച്ചിൽ പുറത്തു വന്നു..........
\"ഇല്ലിച്ചയാ.............ജെനിടെ സ്ഥാനത്തു എന്നെ.........എന്നെയൊരിക്കലും അക്‌സെപ്റ് ചെയ്യില്ല ഇച്ച...........സ്വികരിക്കില്ലെന്നേ..........\"
എങ്ങി കരഞ്ഞു പറയുമ്പോഴും വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു എന്റെ, അപ്പോഴേക്കും മിക്കു ഓടി വന്നനേ വട്ടം പിടിച്ചു..........
\"മോളെ..... നിനക്കോ എവിനോ ദോഷം വരുന്നതെതെങ്ങിലും ഞങ്ങൾ ചെയ്യുമെന്ന് തോന്നുന്നുണ്ടോ നിനക്ക്....
എന്റെ മാത്രമല്ല ഞങ്ങളുടെ തീരുമനാ ഇത്.........\"
അടുത്ത് വന്നേന്റെ മുഖം കൈകുമ്പിളിൽ എടുത്തത് പറയുമ്പോൾ
ഞാനും മിക്കുവും മനസ്സിലാകാതെ ഇച്ചായന്റെ മുഖത്തേക്ക് നൊക്കി.
\"അമ്മു\"!!!!!....
പുറകിൽ നിന്നുള്ള ചാച്ചന്റെ വിളിയിൽ ഞങ്ങൾ മൂന്നു പേരും തിരിഞ്ഞു നൊക്കി.
\"എഡ്ഢിച്ചായാ.... അച്ഛൻ തിരക്കി ചടങ്ങ് തുടങ്ങുവാ.... ഇച്ചായൻ പള്ളിലോട്ട് കേറൂ..... അമ്മുനേം കൊണ്ട് ഞാൻ വരാം, ....\"
അടുത്തേക്ക് വന്നു ചാച്ചൻ പറഞ്ഞതും എന്നെ ഒന്നുകൂടി നൊക്കി എഡ്ഢിച്ചായൻ പള്ളിയിലേക്ക് കേറി പോയി.
ഞാൻ ചാച്ചന്റെ നെഞ്ചോരം ചേർന്ന് നിന്നു...........
\"ഇച്ച.....ഒരിക്കലും സമ്മതിക്കില്ല ചാച്ചാ.......\" (അമ്മു)
\"സമ്മതിച്ചു.... അവന് സമ്മതാ ഈ കല്യാണത്തിന്..........\" (അലക്സി)
\"പക്ഷെ....... ചാച്ചാ...... \" (അമ്മു)
\"ഇപ്പൊ ഒന്നും കൂടുതൽ ആലോചിക്കണ്ട ചാച്ചന്റെ കോച്ചു........... ഞാനും, മമ്മിയും അടക്കം എല്ലാരും ഒരുമിച്ചെടുത്തതാ ഈ തീരുമാനം..........\"
ചാച്ചന്റെ വാക്കുകൾ വിശ്വസിക്കാനാകാതെ മിക്കുനെ നൊക്കി ഞാൻ,
\"എല്ലാം നന്നായിയെ വരൂ അമ്മുസേ........ ചിലപ്പോ ഇതാവും നടക്കണ്ടേ.... നീ ധൈര്യമായിരിക്ക്...... \"
എന്റെ ഇരുകൈകളും കൂട്ടി പിടിച്ച് മിക്കു പറയുമ്പോഴും ശാന്തമാക്കാതെ അലതല്ലി മറിയുകയായിരുന്നു എന്റെ മനസ്സ്.......
തുടരും.......... 🦋
ഇച്ചായന്റെ അമ്മു ❤️ 5
ചാച്ചന്റെ കൈപിടിച്ചു അൾത്താരായിലേക്ക് നടക്കുമ്പോൾ തല കുമ്പിട്ടിരുന്നു എന്റെ,.........ചടങ്ങുകൾ തുടങ്ങിയപ്പഴും തമ്മിൽ തമ്മിൽ മോതിരങ്ങൾ മാറിയപ്പഴും ഒന്നും,.... ഒരിക്കൽ പോലും മുഖമുയർത്തി ഞാൻ ഇച്ഛയെ നോക്കിയില്ല...........എന്തോ ആ മുഖത്തു നോക്കാനുള്ള ധൈര്യം എയ്ക്കില്ലായിരുന്നു.....ഒടുവിൽ ഇച്ഛയുടെ പേരിലെ മിന്നു എന്റെ കഴുത്തിൽ വീണപ്പോൾ ഇരുകയ്യും കൂപ്പി കണ്ണടച്ച് പ്രാത്ഥിച്ചു ഞാൻ........\" ഈ മിന്നുഒരിക്കലും എന്റെ നെഞ്ചിൽ നിന്നും അടർത്തിയെടുക്കരുതേ എന്ന്............. \"ചടങ്ങ് കഴിഞ്ഞതും പെട്ടന്ന് തന്നെ എല്ലാവരും വീട്ടിലേയ്ക്ക് തിരിക്കാനായി ഇറങ്ങുമ്പോഴാണ് ഒരു കാർ ഞങ്ങൾക്ക് മുൻപി