Aksharathalukal

ഇച്ചായന്റെ അമ്മു ❤️ 5







ചാച്ചന്റെ കൈപിടിച്ചു അൾത്താരായിലേക്ക് നടക്കുമ്പോൾ തല കുമ്പിട്ടിരുന്നു എന്റെ,.........
ചടങ്ങുകൾ തുടങ്ങിയപ്പഴും തമ്മിൽ തമ്മിൽ മോതിരങ്ങൾ മാറിയപ്പഴും ഒന്നും,.... ഒരിക്കൽ പോലും മുഖമുയർത്തി ഞാൻ ഇച്ഛയെ നോക്കിയില്ല...........

എന്തോ ആ മുഖത്തു നോക്കാനുള്ള ധൈര്യം എയ്ക്കില്ലായിരുന്നു.....

ഒടുവിൽ ഇച്ഛയുടെ പേരിലെ മിന്നു എന്റെ കഴുത്തിൽ വീണപ്പോൾ ഇരുകയ്യും കൂപ്പി കണ്ണടച്ച് പ്രാത്ഥിച്ചു ഞാൻ........



\" ഈ മിന്നുഒരിക്കലും എന്റെ നെഞ്ചിൽ നിന്നും അടർത്തിയെടുക്കരുതേ എന്ന്............. \"



ചടങ്ങ് കഴിഞ്ഞതും പെട്ടന്ന് തന്നെ എല്ലാവരും വീട്ടിലേയ്ക്ക് തിരിക്കാനായി ഇറങ്ങുമ്പോഴാണ് ഒരു കാർ ഞങ്ങൾക്ക് മുൻപിൽ വന്ന് നിന്നത്. കാറിന്റെ ബാക്ക് സിറ്റിൽ നിന്നും ഇറങ്ങിയത് ഒരു കന്യാസ്ത്രീ ആയിരുന്നു, എനിക്കവരെ ഒരു പരിചയവും തോന്നിയില്ല......


എന്നാൽ മറുവശത്തു നിന്നും ഇറങ്ങിയ ആളെ കണ്ടു ഞാൻ ഞെട്ടി.

\"ജെനി\"........

എന്റെ ചുണ്ടുകൾ പതിയെ ചലിച്ചു.
ഞാൻ ഇച്ഛയെ നൊക്കി, ചുവന്ന കണ്ണുകളും ദേഷ്യംകൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി നിക്കുന്നു....
ജെനിയെ കണ്ട അമ്പരപ്പ് ആ കണ്ണുകളിൽ കാണാനുണ്ട്.........
ഇച്ച മാത്രമല്ല,
ജെനിയെ കണ്ട എല്ലാരുടെയും കണ്ണുകളിൽ അമ്പരപ്പാണ്.........



ജെനി ഇച്ചയുടെ മുന്നിൽ വന്ന് അടുത്തേക്ക് നിന്നപ്പോഴാണ് അവളുടെ മുഖത്തെ അടി കൊണ്ട പാടും കരഞ്ഞു കലങ്ങിയ കണ്ണുകളും ഞാൻ കാണുന്നത്.



\"എന്തിനായിരുന്നു എവിൻ ഈ ചതി എന്നോട്........ അമ്മുനെ ആണ് നിങ്ങൾക്കിഷ്ടമെങ്കിൽ എന്തിനായിരുന്നു എന്നെ വെച്ചിങ്ങനെയൊരു കല്യാണ നാടകം\"........


\"ജെനി........... നീ........ നീ വരില്ലെന്ന് പറ\"


\"ഹ.... വരില്ലായിരുന്നു ഞാൻ..... ഇന്നേനെ പിടിച്ചോണ്ട് പോയവര് എന്നെ കൊന്നിരുന്നേൽ ഇപ്പൊ നിങ്ങളുടെ മുൻപിൽ ഇങ്ങനെ നിക്കില്ലായിരുന്നു ഞാൻ..........\"


ഇച്ചയോട് മറുപടി കൊടുക്കുമ്പോൾ ജെനിയിൽ ദേഷ്യവും  സങ്കടവുമൊക്കെ തെളിഞ്ഞു കാണുമായിരുന്നു.......




\"What....!...പിടിച്ചോണ്ട് പോയെന്നോ....... ആര്?.....\"       



\"ദാ.....ആ നിൽക്കുന്ന നിങ്ങളുടെ ചേട്ടനോട് തന്നെ ചോദിക്ക്
ആരാണെന്നു.......\"


എഡ്ഢിചായന് നേരെ കൈ ചുണ്ടി ജെനി അത്  ഇച്ഛയോട് പറയുമ്പോൾ ഇച്ചയടക്കം ഞങ്ങളെല്ലാരും ഞെട്ടി എഡ്ഢിചായനെ നൊക്കി....

ദേഷ്യം കൊണ്ട് ചുവന്നു വലിഞ്ഞു മുറുകി നില്ക്കുവാണ് എഡ്ഢിച്ചായൻ.


അതെ സമയം തന്നെ ഒരു ബ്ലാക്ക് ജീപ്പ് അവിടെ വന്നു അതിൽ നിന്നും 4 പേര് ഇറങ്ങി, വന്നവരിൽ ഒരാളെ മാത്രം എനിക്ക് മനസ്സിലായി.......


\"ജോസേട്ടൻ\".......


ഞങ്ങളുടെ സ്റ്റീലിന്റെ കമ്പനിയിലെ സ്റ്റാഫ്‌ ഹെഡ്,....... മാത്രമല്ല എഡ്ഢിചായന്റെ വലം കൈ.


                        



\"നോക്ക്........... എന്നെ തട്ടിക്കൊണ്ടു പോകാൻ ആ വരുന്ന ആളിനെ പറഞ്ഞു ഏൽപ്പിച്ചില്ലെന്നു ചോദിക്ക് എവിൻ....
ഇന്നലെ മുതൽ ഇയാളെ എന്റെ പുറകെ വീട്ടില്ലെന്ന് ചോദിക്ക് ചേട്ടനോട്...........\"


ജോസേട്ടന് നേരെ കൈ ചുണ്ടി ജെനി പറഞ്ഞു.


\"പന്ന@*#©*@മോളെ...... വെച്ചേക്കില്ലടി ഞാൻ നിന്നെ......\"


ജെനിയുടെ അടുത്തേക്ക് വീറോടെ പാഞ്ഞടുത്ത എഡ്ഢിച്ചായൻ മുൻപിലേക്കു ഇച്ച കേറി നിന്നു.......


\"തൊട്ടു പോവരുതിവളെ.........!\"


എഡ്ഢിചായന് മുൻപിൽ വിരൽ ചൂണ്ടി പറയുന്ന ഇച്ച,.........  ഒരു നിമിഷം എല്ലാരും നിശബ്ദം ആയി. ജനിച്ചിട്ടുന്നേവരെ എഡ്ഢിചായന്റെ വാക്കിന് മറുത്തോരക്ഷരം പറയാത്ത ഇച്ഛയാണ് ഇന്നിങ്ങനെ..........
അതും ജെനിക്കുവേണ്ടി ആണെന്ന് കണ്ടപ്പോൾ വീണ്ടും നെഞ്ച് വേദനിച്ചു തുടങ്ങിയിരുന്നു എന്റെ......




\"എവിൻ....!
നീയെന്തറിഞ്ഞിട്ട എഡ്ഢിച്ചായനോട് ഒച്ച വെക്കുന്നത്......  ഇവൾ നിന്നോട് ചെയ്തത് എന്താണന്നറിയുമോ നിനക്ക്..........\"


ഇച്ചേച്ചി ഇച്ചായനു നേരെ ശബ്‌ദിച്ചു.....


\"ഇല്ല........എനിക്കറിയില്ല.......പറ അറിയാവുന്നവർ പറ,.....
ഈ നിക്കുന്ന ജെനിയെ വിവാഹം കഴിക്കാനാ ഞാനിന്നു വന്നേ,.......

ആ എന്നോട് കുറിച്ചുമുമ്പ് ഇച്ചേച്ചി തന്നല്ലയോ പറഞ്ഞെ ഇവൾ എന്നെ ചതിക്കുകയായിരുന്നു എന്നും, ഇവൾ ഈ കല്യാണത്തിൽ നിന്നും ഒഴിഞ്ഞു എന്നും.......
എന്നെ എല്ലാർക്കും മുൻപിൽ നാണം കെടുത്താനായിട്ടാണ് എന്നെ സ്നേഹിച്ചതെന്നും........ എന്നൊക്കെ......


ഇച്ചേച്ചിയും അലക്സിയും  പറഞ്ഞത് മുഴുവൻ ഞാൻ അപ്പൊ കേട്ടു,  
ഇന്ന് തന്നെ എന്റെ മിന്നു കേട്ട് നടക്കണം എന്ന് പറഞ്ഞതും ഞാൻ കേട്ടു......... 


ഒടുവിൽ ഈ നിക്കുന്ന അമ്മുനെ ഞാൻ വിവാഹം കഴിക്കണമെന്നും പറഞ്ഞപ്പോൾ  മറിച്ചൊന്നും പറയാതെ അനുസരിച്ചത് നിങ്ങൾ ഒന്നും വെറുതെ പറയില്ലാന്നു അറിയാവുന്നതു കൊണ്ടാ.........\"


കിതച്ചു കൊണ്ട് ഉള്ളിലെ ദേഷ്യം മുഴുവനെടുത്തു പറയുന്ന ഇചായനെ ഞാൻ നിറമിഴിയാലേ നൊക്കി നിന്നു.


\"അപ്പൊ ഞാൻ നിങ്ങളോട് ചോദിച്ചില്ല,
പറ.........ഇപ്പോൾ പറ എന്നോട് എന്താ ഉണ്ടായതെന്നു......\"


\"അത് ഞാൻ പറയാം എവി!..........\"


ചാച്ചൻ ഇച്ഛയ്ക്ക് മുന്പിലോട്ട് വന്നു...




\"രാവിലെ എന്റെയും നിന്റെയും ഫോൺ തമ്മിൽ എങ്ങെനെയോ മാറിയിരുന്നു.........
ഇന്ന് രാവിലെ പള്ളിയിൽ എത്തിയപ്പോൾ അതിൽ വന്ന ഒരു മെസ്സേജ് കണ്ടപ്പൊഴാ അത് ഞാൻ ശ്രദ്ധിച്ചത്.........
പക്ഷെ ആ മെസ്സേജ് ആയിരിന്നു ഇന്നിവിടെ നടന്നതിന്റെയെല്ലാം തുടക്കം.........\"       




\"എന്തായിരുന്നു അത്.......?\"


ഇച്ച അത് ചോദിച്ചപ്പോൾ ഞങ്ങളെയെല്ലാം ഒന്ന് നോക്കികൊണ്ട് ചാച്ചൻ വീണ്ടും സംസാരിച്ചു തുടങ്ങി.........


\"അതൊരു വീഡിയോ ആയിരുന്നു ജെനി നിനക്ക് അയച്ച വീഡിയോ......
അവൾ ഈ കല്യാണത്തിൽ നിന്നും പിന്മാറുകയാണെന്നും....... നീയുമയുള്ള അടുപ്പം അവളുടെ വെറും അഭിനയം ആയിരുന്നും എന്നായിരുന്നു അതിൽ.\"


ചാച്ചൻ പറഞ്ഞത് വിശ്വസിക്കാനാകാതെ ഇച്ച ജെനിയെ നൊക്കി, ഇല്ല എന്ന രീതിയിൽ ജെനി തലയാട്ടി..........


\"ഈ വർഷത്തെ Best business man, ബിസിനസ് ലോകത്തിന്റെ പുതിയ tycoon  ആയ  നിന്റെ കല്യാണം ഇന്നിവിടെ വെച്ച് മുടങ്ങി നീ എല്ലാരുടെയും മുൻപിൽ തലകുനിച്ചു നിൽക്കുന്നത് കാണണം ഇവൾക്ക്.......
അതായിരുന്നു ഇവൾ ആ വീഡിയോയിൽ പറഞ്ഞത് പറഞ്ഞത്..........\"


\"കള്ളം.......... പച്ച കള്ളമാ അലക്സ് പറയുന്നേ........ ഞാൻ അങ്ങനൊരു വീഡിയോ അയച്ചിട്ടില്ല.........\"


ചാച്ചൻ പറഞ്ഞതിനെതിരെ പെട്ടന്ന് ജെനി കയർത്തു സംസാരിച്ചു........



\"അലക്സി........ ആ വീഡിയോ എന്നിക്ക് കാണണം.......\"


\"എവി... അത്........\"


ഇച്ച അത് ചോദിച്ചതും ചാച്ചന്റെ മുഖം വാടി....


\"എവി അത്................ ആ ഫോൺ  അത് പോയി........\"


ചാച്ചന്റെ ആ പറഞ്ഞത് ഒരു ഷോക്ക് ആയിരുന്നു എന്നിക്കു,......... 
ഒരാശ്രയം എന്നോണം ഞാൻ അടുത്ത് നിന്ന മിക്കുവിനെ ഇറുക്കി പിടിച്ചു....


\"അത്........ അതെന്റെ  മിസ്റ്റേക്ക് ആണ് എവിൻ, മിന്നുകെട്ട് കഴിഞ്ഞു നിന്നെ ഫോൺ കാണിച്ചാൽ മതിയെന്ന് എഡ്ഢിച്ചായൻ പറഞ്ഞു, അപ്പൊ അലക്സ്റ്റിന്റെ കയ്യിൽ നിന്നും ഫോൺ ഞാൻ വാങ്ങും വഴി എന്റെ കയ്യിന്ന അത് വെളിയിലെ കുളത്തിൽ വീണത്..........
I\'m Sorry Evin......... It\'s my fault.........\"


ഒന്നും മിണ്ടാതെ ഇരിക്കുന്ന ഇച്ചക്ക് മുൻപിലായി വന്നൊണ്ട് അരുണേട്ടൻ അത് പറയുമ്പോൾ ഒരു പുച്ഛഭാവത്തിൽ ഇച്ച ചാച്ചനെ തിരിഞ്ഞു നോക്കി...........




\"ഇനിയും എത്ര കള്ളങ്ങൾ പറയും നിങ്ങൾ........... ഒന്നിന് മേലെ നൂറു കള്ളം നിരത്തിയാലും   അത്
സത്യമാവില്ല.............\"        


\"എവിൻ!......\"



\"മതി,..... നീ ഇത്രയും പറഞ്ഞല്ലോ..... ഞാൻ ഒന്ന് ചോദിക്കട്ടെ?......... ഞങ്ങളെയെല്ലാം ഒറ്റ നിമിഷം കൊണ്ട് ആവിശ്വസിക്കാൻ മാത്രം എന്താ നിനക്കറിയാവുന്നത്,......... ജെനി പറയുന്നതാണ് സത്യം എന്ന് എന്ത് അടിസ്ഥാനത്തിലാ നീ വിശ്വസിക്കുന്നത്...........\"


എഡ്ഢിചായന്റെ ശബ്ദം ഉയർന്നു അവിടെ.....



\"ഒരുപാടൊന്നുമില്ല ഇച്ചായ...........
ദാ ഈ നിൽക്കുന്നവൾ ഒരിക്കൽ പോലും കണ്ടിട്ടില്ല ജോസേട്ടനെ,......
ആ ജോസേട്ടനെ നിങ്ങൾ വിട്ട ആളായിട്ട് ഇവൾ പറഞ്ഞെങ്കിൽ അത് തന്നെ ധാരാളം അല്ലെ കള്ളം ആരാണ് പറയുന്നതെന്ന് തിരിച്ചറിയാൻ.........\"



ജെനിയെയും ജോസേട്ടനെയും മാറി മാറി നൊക്കി ഇച്ച അതു പറഞ്ഞപ്പോൾ ജോസേട്ടനും എഡ്ഢിചായനും പരസ്പരം നൊക്കി........


\"ഇനി ഞാനൊരു കാര്യം എന്റെ ഇച്ചായനോട്  ചോദിക്കട്ടെ?....... എഡ്ഢിചായന്റെ വലംകൈ ആയ ജോസേട്ടനെ ജെനിയുടെ പുറകെ ഇച്ചായൻ അയച്ചോ?...........\"


\"എവി മോനെ.... അത് ഞാൻ......\"


\"അയച്ചോ.... ഇല്ലയോ?.........\"


\"അതെ ഞാനാ ജോസിനെ ജനിക്ക് പുറകെ വിട്ടത്.......... പക്ഷെ അത് നീ വിചാരിക്കും പോലൊ.......\"



\"മതി ഇച്ചായ.......... മതി ഇനിയൊന്നും കേൾക്കണമെന്നില്ല എന്നിക്കു...........
പറയാമായിരുന്നില്ലേ ആദ്യമേ ഈ വിവാഹത്തിന് താല്പര്യമില്ലെങ്കിൽ  ഇച്ചായ........\"


\"മോനെ  എവി നിന്റെ നല്ലതിന് വേണ്ടിയാ ഇച്ചായൻ ഇതെല്ലാം ചെയ്തേ.... ജെനി നീ കരുതും പോലെയല്ല അവൾ അ.....\"


\"മതി.... നിർത്തു.......!\"

എഡ്ഢിച്ചായൻ പറഞ്ഞു മുഴുവിക്കും മുൻപേ ജെനി യുടെ ശബ്ദം ഉയർന്നു.



\"മതിയാക്കി നാടകം എവിൻ......... മനസ്സിലായി എനിക്കെല്ലാം........ 
എന്റെയും എവിന്റെയും വിവാഹകാര്യം അന്ന് എല്ലാരുടെയും മുൻപിൽ പറഞ്ഞപ്പോഴേന്ന് ഇവരെല്ലാവരുടെയും എതിർപ്പ് ഞാൻ കണ്ടതാ.......


  എന്നെപോലെ ആരും ഇല്ലാത്ത ഒരുത്തി ഒരിക്കലും അനിയന് ചേരില്ലന്ന് ഓർത്താവും അല്ലെ എഡ്ഢിസാറെ സാർ ഇതെന്നോട് ചെയ്തേ.........
ഞാൻ പൊട്ടി ഒരു കുടുംബം എനിക്കും കിട്ടുമെന്ന് വിശ്വസിച്ചു..........


പിന്നെ അമ്മു!...

ഇവളെ ആദ്യം മുതലേ എവിനായിട്ട് കൊടുക്കുനായിരിക്കും അല്ലെ ഇന്നെന്താണ് നടന്നതെന്നു ഒന്നനേഷിക്ക്വപോലും ചെയ്യാതെ ഈ വിവാഹം എടി പിടിന്ന് എല്ലാവരും കൂടി പെട്ടന്ന് നടത്തിയത്............\"


എല്ലാരേയും മാറി മാറി നൊക്കി പറയുമ്പോൾ കരയുകയായിരുന്നു ജെനി,
ഞാൻ ഇച്ഛയെ നൊക്കി കണ്ണെടുക്കതെ ജെനിയെ തന്നെ നൊക്കി നിൽക്കുവാണ് ഇച്ച, ആ കണ്ണുകൾ നിറഞ്ഞത് എന്നിക്കു കാണാം. ആ മനസ്സ് വേദനിക്കുന്നതിനു ഞാനും കാരണക്കാരിയാണ് എന്നത് എന്നെ കുത്തി നോവിച്ചു തുടങ്ങി...........



\"ജെനി.... മതി മോളെ  വാ നമ്മുക്ക് പോകാം\"......

ജെനിക്കൊപ്പം വന്ന കന്യാസ്ത്രീ ജെനിയെ വന്ന് വിളിച്ചു, തിരിഞ്ഞു അവർക്കൊപ്പം പോകുന്നതിനു മുൻപായി ഒന്നുടെ ജെനി ഇച്ഛയെ നൊക്കി.


\"ഒരുപാടു Thanks ഉണ്ട്‌ എവിൻ..... കുറച്ചു നാളത്തേക്ക് ആണെങ്കിലും ഒരു മോഹം തന്നതിന്............
പിന്നേ, എനിക്കുവേണ്ടി ചോദിക്കാനും പറയാനും ഒന്നും ആരും വരില്ല, അതുകൊണ്ട് ആ  കാര്യത്തിൽ നിങ്ങളും നിങ്ങളുടെ കുടുംബക്കാരും വിഷമിക്കണ്ട.
And
Happy Married Life Both of You\"........


അവസാനത്തെ വാക്കുകൾ ഇച്ചയിൽ നിന്നും എന്നെ നൊക്കി പറഞ്ഞു ജെനി അവിടെനിന്നും പോയി............... 


ഒരു നിമിഷം അവരുടെ കാറു പോകുന്നതും നൊക്കി നിന്ന ശേഷം, പെട്ടന്ന് തന്നെ ഇച്ച തന്റെ കാറെടുത്തു  അവിടെ നിന്നും പോയി................
ചാച്ചനും എഡ്ഢിചായനും തടയാനായി മുൻപോട്ടു വന്നതിനുമുന്പേ തന്നെ ഇച്ചയുടെ കാർ ഞങ്ങളുട കണ്ണിൽ നിന്നും മറഞ്ഞിരുന്നു...............
നിറകണ്ണുകളോടെ  ഞാനത് നൊക്കി നിന്നു, അപ്പോഴും വലം കൈകൊണ്ട് കഴുത്തിലുള്ള എന്റെ മിന്നുമാലയിൽ ഞാൻ ഇറുകി പിടിച്ചിരുന്നു .................




🔸🔹🔸🔹🔸🔷🔸🔹🔸🔹🔸🔹🔶🔸🔹🔸🔹🔸


\"വന്നോ എന്റെ ഭാര്യ😏.. ഹ്മു വെൽകം Mrs എവിൻ ജോൺ\".....

തല കുമ്പിട്ടു താഴേക്കു നൊക്കി നില്ക്കുന്നവളെ നൊക്കി പുച്ഛത്തോടെ അവൻ പറഞ്ഞു..........


പള്ളിയിൽ നിന്നും ജെനിയുടെ പുറകെ പോയ എവിൻ ഒരുപാട് വൈകി ആണ് തിരികെ എത്തിയത്,
വന്നപ്പോൾ മുതൽ ആരോടും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചിരുന്നു........

അപ്പോൾ കയ്യിൽ ഒരു പാൽ ഗ്ലാസും കൊടുത്ത് ആനിയാണ് അമ്മുവിനെ എവിന്റെ അടുത്തേക്ക് വിട്ടത്........
ഇനിയും അവര് തമ്മിൽ മിണ്ടാതിരുന്നാൽ ഇപ്പോഴുള്ള അകൽച്ച കൂടുകയെ ഉള്ളു എന്ന് തോന്നിയതിനാലാണ് ആനി അങ്ങനെ ചെയ്തേ............


മടിച്ചിട്ടാണെങ്കിലും ആനി കൊടുത്ത ധൈര്യത്തിലാണ് എവിന്റെ അടുത്തേക്ക് അമ്മു ചെന്നത്....




ദേഷ്യം കൊണ്ടു ചുവന്നു കലങ്ങിയ കണ്ണുകളുമായി എന്നിക്ക് മുന്നിലേക്ക് നിന്നതും പെട്ടന്ന് ഞാൻ രണ്ടടി പിന്നോട്ട് വെച്ചുപോയി......
അപ്പോൾ ഒരു പുച്ചചിരി ആ മുഖത്തു ഞാൻ കണ്ടു.......






\"എന്താ മണിയറയിലേക്ക് വരാൻ ഇത്രേം താമസിച്ചത്, എന്റെ പുന്നാര കെട്ട്യോൾ വരുന്നതും നൊക്കി കാത്തിരിക്കുവായിരുന്നു ഞാൻ.........\"

ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റെ അസ്‌ല്യത്തിൽ ചോദിക്കുമ്പോൾ നാവു കുഴഞ്ഞിരുന്നു........


\"നിനക്കു എന്നെ ഇഷ്ട്ടം ആയിരുന്നോ?\"

ഉറച്ച ശബ്ദത്തിൽ പെട്ടന്ന്  ആ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം കൊടുക്കാൻ ആവാതെ തല കുമ്പിട്ടു നിന്നു അവൾ.


\"നിന്നോടല്ലെടി പുല്ലേ ഞാൻ ചോദിച്ചത്, നിനക്കെന്നെ ഇഷ്ട്ടം ആയിരുന്നോ
എന്ന്?\"...........


എവിൻ ഉച്ചത്തിൽ അലറി

\"ഇ..... ഇച്ചേ.. അ... അത്... ഞ.. ഞാൻ......\"

നിറഞ്ഞു തുവുന്ന കണ്ണുകളുമായി സംസാരിക്കുമ്പോൾ വാക്കുകൾ പതറുന്നുണ്ടായിരുന്നു എന്റെ,.....

\"ച്ചി നിർത്തടി\"!!!!!.....

വിളിക്കരുത് നീ എന്നെ അങ്ങനെ, നീ ഇച്ചേ എന്ന് വിളിക്കുമ്പോ വിളിക്കെട്ടിരുന്ന ഒരു എവിൻ ഉണ്ടായിരുന്നു ഇന്നലെ വരെ.......
പക്ഷെ,..


ഇന്ന് നിന്റെ മുൻപിൽ നിൽക്കുന്ന ഈ എവിന് വെറുപ്പാ നിന്നോട്......
എല്ലാവർക്കും മുൻപിൽ ഞാൻ വിഡ്ഢി ആയി, സ്നേഹിച്ച പെണ്ണിനെ ചതിച്ചവൻ ആയി..........
സ്വന്ത ലാഭത്തിനു വേണ്ടി ഒരു പാവം പിടിച്ച പെൺകൊച്ചിന്റെ ജീവിതം തകർത്തവൻ ആയി..........
അത്,
അതെല്ലാം........ നീയും കൂടി അറിഞ്ഞുകൊണ്ടല്ലായിരുന്നോടി.........


അലൈക്സിനെ പോലെ തന്നെ എല്ലാം ഷെയർ ചെയ്യുതിരുന്നതല്ലെടി ഞാൻ നിന്നോട്,
എന്നിട്ടും......
ചതിക്കുവായിരുന്നില്ലേ അ... അമ്മു... നീയും എന്നെ..........\"


ഉച്ചത്തിൽ ചോദിച്ചു തുടങ്ങിയ  വാക്കുകൾ അവസാനം പറഞ്ഞു തിരുമ്പോൾ ശബ്ദം ഇടറിയിരുന്നു എവിന്റെ.


\"അയ്യോ.... ഇല്ല... ഇല്ലിച്ചയാ ഞാൻ എന്റെ ഇച്ചായനെ ചതിച്ചിട്ടില്ല.... പറ്റുവോ ഇച്ചായ എന്നിക്ക് അതിനു,
അവൾ ആ ജെന്നി അവൾ ചതിക്കുവായിരുന്നു എന്റെ ഇച്ചായനെ, അവളാ എല്ലാം....\"

\"ചിൽ\".............


പറഞ്ഞു മുഴുവിക്കും മുൻപ് തന്റെ കയ്യിലിരുന്ന പാതി കുടിച്ച വിസ്ക്കിയുടെ ബോട്ടിൽ നിലത്തെറിഞ്ഞു പൊട്ടിച്ചവൻ
അലറി.....


\"പു%*@%*#മോളെ മതിയടി നിന്റെ നാടകം, നിന്റെ ഈ കണ്ണിരു കാണുമ്പോ നെഞ്ച് പിടയുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നിക്കു.....
അത് നീയായിട്ട് തന്ന ഇല്ലാണ്ടാക്കിയത് അമ്മു,


അതുകൊണ്ട് എന്റെ മുൻപിൽ നിന്ന് വെണ്ട നിന്റെയി പൂകണിര്.........!!\"


പ്രാണനെ പോലെ സ്നേഹിക്കുന്നവന്റെ വായിൽ നിന്നും വരുന്ന ഓരോ വാക്കുകളും കേട്ട് കാരിരുമ്പ് കുത്തി കേറുന്ന വേദനയോടെ വാ പൊത്തി എങ്ങി കരഞ്ഞു പോയിരുന്നു ആ പെണ്ണ്.


\"നീയെന്താടി പുല്ലേ വിചാരിച്ചത് ഇവിടെ എന്റെ കൂടെ സുഖമായി ജീവിക്കാം എന്നോ?........
ഇല്ല,.......



എന്റെ ഇച്ചേച്ചിക്കു വേണ്ടി എവിൻ കെട്ടിയ മിന്നാ നിന്റെ കഴുത്തിൽ കിടക്കുന്നതു,........
എന്റെ ഇച്ചേച്ചിക്ക് ഞാൻ കൊടുത്ത വാക്കാ ഇന്ന് നീ ഇങ്ങനെ എന്റെ മുറിക്കുള്ളിൽ എന്നിക്കു മുന്നിൽ നിൽക്കുന്നത്,....
പക്ഷെ,

അതിനുമപ്പുറം ആയിട്ടു എന്റെ ഭാര്യ എന്നിൽ നിന്നും ഒരു സ്നേഹമോ പരിഗണനയോ പ്രതീക്ഷിക്കണ്ട.....
തരില്ല ഞാൻ,
ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പോലും അംഗീകരിക്കില്ല ഞാൻ നിന്നെ
ഒരിക്കലും!........\"


അത്രയും പറഞ്ഞു കൊണ്ടവൻ മുൻപിൽ നിൽക്കുന്നവളെ തട്ടി മാറ്റി വാതിൽ തുറന്നു പുറത്തു പോയി....


കണ്മുൻപിൽ ഇപ്പോൾ കണ്ടതും കേട്ടതും ഒന്നും വിശ്വസിക്കാനാകാതെ ഭിത്തിയോട് ചേർന്ന് വെറും നിലത്തേക്ക് വീണു പൊട്ടിക്കരഞ്ഞിരുന്നവൾ....


\".. ഇല്ല.... ഇച്ചായ... ഇല്ല,.... ആ മനസ്സൊന്നു നുള്ളി നോവിപ്പിക്കാനാകില്ല ഇച്ചേടെ ഈ അമ്മുന്,...... പിന്നെ.... പിന്നെ എങ്ങനാ ഇച്ചായ ഞാൻ എന്റെ ഇച്ചായനെ ചതിക്കുന്നത്..... വഞ്ചിക്കുന്നത്......
എന്റെ ജീവനേക്കാൾ ഈ അമ്മു സ്നേഹിക്കുന്ന ന്റെ ഇച്ച അല്ലെ,.... അങ്ങനെയുള്ളപ്പോ എങ്ങനെയാ ഇച്ചായ ഇച്ചായന്റെ സന്തോഷം അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നതു ഞാൻ.... പ.... പറ്റുവോ ഇച്ചായ എനിക്കതിനു.......\"


മനസ്സിലെ വേദന മുഴുവൻ എണ്ണി പറഞ്ഞു കൊണ്ടു എങ്ങി കരഞ്ഞു പോയിരുന്നു അവൾ.....

\"എന്തായിരുന്നു ഇച്ചേ നമുക്ക് പറ്റിയെ.... എന്ത് തെറ്റ് ചെയ്തിട്ട ഇച്ചായ നമ്മുടെ ജീവിതം ഇങ്ങനെ തെന്നി മാറിപ്പോയ്യേ\"..... 

ആ മുറിയുടെ മൂലയിൽ മുട്ടിൽ മുഖം പൂഴ്ത്തി എണ്ണി പറഞ്ഞിരുന്നു പൊട്ടി കരഞ്ഞു അവൾ.......
ഒറ്റ ദിവസത്തിൽ മാറി മറിഞ്ഞു പോയ തങ്ങളുടെ ജീവിതം ഓർത്തു...........




തുടരും.............. 🦋



ഇച്ചായന്റെ അമ്മു ❤️ 6

ഇച്ചായന്റെ അമ്മു ❤️ 6

3.7
1233

തുടർച്ചയായുള്ള ഡോറിന്റ മുട്ട് കേട്ടാണ് കണ്ണുകൾ വലിച്ചു തുറന്നത്.........തലയ്ക്ക് വല്ലാത്ത വേദന തോന്നി,  കട്ടിലിൽ ചാരി നിലത്താണ് ഞാൻ കിടന്നേ, വെറുംന്നിലത്തു കിടന്നതിന്റെ ആവും എണീക്കാൻ നോക്കുമ്പോൾ ദേഹത്തും വല്ലാത്തൊരു വേദന,ഞാൻ ബാൽക്കണിയിലേക്ക്നൊക്കി നേരം വെളുത്തു തുടങ്ങിയിട്ടേയുള്ളു, ഇന്നലെ ഇച്ചായൻ തിരികെ വരുന്നതും നോക്കി ഇരുന്നു, പിന്നെ എപ്പഴോ ഉറങ്ങി പോയി.............\"അമ്മു......മോളെ വാതിൽ തുറക്കടാ.... \"ഇചേച്ചിയാണ് വീണ്ടും ഡോറിൽ തട്ടി വിളിക്കുന്നുണ്ട്.പതിയെ എണീറ്റ്‌ പോയി വാതിൽ തുറന്നു പരിഭ്രമത്തോടെ നോക്കുന്ന ഇച്ചേച്ചിയായിരുന്നു മുന്നിൽ.ആ കണ്ണിലെ നിസ്സഹായാവ