Aksharathalukal

♥️പ്രണയാർദ്രം ♥️3

പ്രണയാർദ്രം 3

ഭക്ഷണംകഴിക്കുമ്പോൾ എന്നും പൂരപ്പറമ്പായിരുന്ന ഡെയിനിങ് ടേബിളിൽ പതിവിലും വിപരീദമായി അന്ന് കഴിക്കുമ്പോൾ ആരും പരസ്പരം ഒന്നും തന്നെ മിണ്ടുന്നില്ലെന്ന് കണ്ട് ശ്രീ എല്ലാരുടേം മുഖത്തേക്ക് മാറി മാറി നോക്കി

എല്ലാർക്കും എന്താ പറ്റിയേ എന്താ മൂന്നാളും ഒന്നും മിണ്ടാത്തെ

ഹേയ്.....ഒന്നുല്ല മോളേ

അല്ല ഇന്ന് കോളേജിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു പ്രോഗ്രാം ഒക്കെ

അച്ഛന്റെ ആക്കിയ ഭാവത്തിലുള്ള ചോദ്യവും അമ്മയുടെ കള്ളച്ചിരിയും കണ്ട് ശ്രീ ഇടം കണ്ണിട്ട് കിച്ചുനെ നോക്കി ഏട്ടന്റെ മുഖത്തെ ചിരി കണ്ടപ്പോൾ തന്നെ മനസിലായി എല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞെന്ന്

ഒന്നുല്ല അച്ഛാ പരിപാടി എല്ലാം തന്നെവളരെ നന്നായി നടന്നു

മ്മ്മ്മ്.... ഞങ്ങളറിഞ്ഞു🤭🤭

എന്തറിഞ്ഞുന്ന അമ്മാ

അപ്പുന്റെ......അച്ഛന്റെ.....കട
അമ്മ അവളെ നോക്കി ഒരു പ്രേത്യേക താളത്തിൽ പറഞ്ഞു

അപ്പോ ഏട്ടൻ എല്ലാം പറഞ്ഞല്ലേ 😁

ഏട്ടനല്ല പറഞ്ഞത് ഹരിയാ പറഞ്ഞേ അവൻ അപ്പോ തന്നെ ഈ വിവരം ഞങ്ങളെ വിളിച്ചുപറഞ്ഞു

എടാ പട്ടി ഹരി നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഫ്രണ്ടിനെ ചതിക്കുന്നോഡാ ദുഷ്ട്ടാ
എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ശ്രീ ഏട്ടനെ നോക്കി

എന്നാലും അച്ഛാ ആരായിരിക്കും അത്
കിച്ചു ആലോചനയോടെ അച്ഛനെ നോക്കികൊണ്ട് ചോദിച്ചു

ആര്?

അല്ല ഇവളെ വഴക്ക് പറഞ്ഞവൻ
കിച്ചു ആലോചനയോടെ ചോദിച്ചു

അയാളെ കിട്ടീട്ട് എന്തിനാ 😡

ശ്രീ ദേഷ്യത്തിൽ കിച്ചുനേനോക്കി ചോദിച്ചു

അല്ല കേട്ടിടത്തോളം അവൻ പുലിയാ ഒന്നുല്ലേലുംനീ അവന്റെ മുന്നിൽ വായടച്ചുനിന്നില്ലേ 😁

അയിന് 🤨
ശ്രീ സംശയഭാവത്തിൽ അവനെ നോക്കി

അല്ല ഇത്രയൊക്കെ ആയസ്ഥിതിയ്ക്ക്

എത്രയൊക്കെ ആയ സ്ഥിതിക്ക്

അത് ശ്രീക്കുട്ടി നമുക്കവനെ കണ്ടുപിടിച് നല്ലൊരു പണിതന്നെ കൊടുക്കാം

എന്ത് പണി
ശ്രീ ആവേശത്തോടെ കിച്ചുനെ നോക്കികൊണ്ട് ചോദിച്ചു

അതേ.......  അവനെക്കൊണ്ട് ഒരു കല്യാണംകഴിപ്പിയ്ക്കാം അതിലും വലിയ പണി വേറെന്താ അവന് കിട്ടാനുള്ളത്

കിച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു

അതിന് നമുക്ക് പെണ്മക്കൾ ഇല്ലല്ലോടാ മോനേ പിന്നാർക്ക്വേണ്ടിയാ ആലോചിയ്ക്കുന്നെ 🙄

ആ പെണ്ണിന്റെ സ്വഭാവം ഉള്ള ആരും ഇല്ല എന്നാ പെണ്ണിന്റെ രൂപമുള്ള ഒരുത്തി ഇവിടുണ്ടല്ലോ അച്ഛാ

ശ്രീയെ നോക്കിക്കൊണ്ടാണ് കിച്ചു അത് പറഞ്ഞത്

ശരിയാ അങ്ങനൊരാളുണ്ടല്ലേ ഞാനത് മറന്നു

എന്തടിമോളെ ആലോചിക്കട്ടെ

ദേ ഏട്ടാ അച്ഛാ രണ്ടാളും പറഞ്ഞുപറഞ്ഞെങ്ങോട്ടാ ഹേ.......എന്താ പറഞ്ഞേ എനിക്ക് കല്യാണോ

അതേ....എന്തേ.....

ദേ അമ്മേ ഏട്ടൻ പറയുന്നേ കേട്ടോ
ശ്രീ ദേഷ്യത്തോടെ അമ്മയെ നോക്കി

കേട്ടു ഞാൻ അവന്റെ ഭാഗത്താണ്അപ്പോ എല്ലാരും ഒരുമിച്ചിറങ്ങിയേക്കുവാല്ലേ
എന്നും പറഞ്ഞ് ശ്രീ മുഖം വീർപ്പിച്ചു എഴുന്നേറ്റു പോയി

ദേ പെണ്ണേ ആഹാരത്തോട് നിന്റെ ദേഷ്യം കാണിക്കേണ്ട

എനിക്ക് വേണ്ട നിങ്ങടെ ഫുഡ്
എന്നും പറഞ് ശ്രീ തന്റെമുറിയിലേക്കുപോയി

                    ❤❤❤❤❤❤

ഇതേ സമയം മറ്റൊരിടത്.......

ഈശ്വരാ..... നീയെന്റെ പ്രാർത്ഥനകേട്ടു ഇത്രയും നാൾ ഞാൻ തേടി നടന്നവൾഇന്നെന്റെ മുന്നിൽ എന്റെ കൈകളിൽ ഒരുപാട് സന്തോഷം ഉണ്ട് അഞ്ചു വർഷം മുന്നേ ഒരു നോക്കേ ഞാനവളെ കണ്ടുള്ളു എന്നാലും ഇന്നും ഒരൽപ്പം പോലും മങ്ങിയിട്ടില്ല എന്റെ മനസ്സിലുള്ള അവളുടെ ചിത്രം .

അന്ന് ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ പറഞ്ഞത്  എനിക്കത് കേൾക്കുകയേ നിവർത്തിയുണ്ടായിരുന്നുള്ളു അവനെ ഇനിയും കാണാൻ അവന്റെ ഹൃദയ മിടിപ്പ് ഇനിയും തൊട്ടറിയാൻ ഞാനതിനുസമ്മതിച്ചു അച്ഛനും അമ്മയും ഇല്ലാത്ത ഞങ്ങൾ കണ്ടു മുട്ടിയത്
❤ആത്മിക❤ എന്ന ഒരു അനാഥാലയത്തിൽ വച്ചാണ് പിന്നീട് എനിക്കവനും അവനുഞാനും എന്നായി ഞങ്ങൾ സഹോദരങ്ങളായി കോളേജ് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചത് അവൻ സബ്ഇൻസ്പെക്റ്ററും ഞാൻ ബിസിനസ് കാരനും ആയി ഇടക്കെപ്പോഴോ അവൻ ഒരു പെൺകുട്ടിയെ പ്രണയിച്ചു എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ഒരാക്സിഡന്റിൽ അവൾ പോയി തലയിൽ സാരമായി പരിക്കേറ്റ അവൻ.......

കാളിങ് ബെൽ കേട്ടാണ് അമർ ഓർമകളിൽ നിന്നും തിരിച്ചു വന്നത്ഇരുകണ്ണുകളും അമർത്തി തുടച്ചു കൊണ്ട് അവൻ ഡോർ തുറന്നു മുൻപിൽ നിറഞ്ഞചിരിയുമായി കിച്ചു

ഹലോ.... കിച്ചു താനോ കയറി വാ

താനിന്നുവീട്ടിലേക്കു വന്നില്ലെന്ന് അമ്മപറഞ്ഞു
അമറിനു പിറകെ അകത്തേയ്ക്ക് കയറിക്കൊണ്ട് കിച്ചു ചോദിച്ചു

നീവന്നിട്ടു വരാമെന്നു കരുതി അതോണ്ടാടാ

എന്നാ താൻ വാ അച്ഛനും അമ്മയും കാത്തിരിക്കുവാതന്നെ

ok ഡാ ഒരുമിനിറ്റ് നീ ഇരിയ്ക്ക് ഞാനൊന്ന് മുഖംകഴുകീട്ടു വരാം

ശെരിടാ.....

അമറും കിച്ചുവും കയറി വരുന്നത് കണ്ട് മാധവൻ ചെറുചിരിയോടെ ഉമ്മറത്തേക്ക് ചെന്നു

അച്ഛാ ഇതാണ് അമർനാഥ്

ഓ...മനസ്സിലായി മോനിന്നു ഉച്ചയ്ക്ക് വരും എന്ന് കിച്ചുവിളിച്ചു പറഞ്ഞായിരുന്നു പിന്നെന്തേ വരാതിരുന്നേ

സോറി അങ്കിൾ കിച്ചു ഇല്ലാതെ വരാൻ ഒരു മടി

ഏയ്...... ഇതും മോന്റെ സ്വന്തം വീടാണ് എന്ന് കരുതിയാ മതി

ശരി അങ്കിൾ

ഹാ..... അമർ ഇതെന്റെ അമ്മ ഭദ്ര

നമസ്കാരം അമ്മ

നമസ്കാരം

അല്ല കിച്ചു നിനക്കൊരു അനിയത്തി ഇല്ലേ അവളെവിടെ

ആളിവിടുണ്ട്പക്ഷേ ഇപ്പോ വിളിച്ചാവരൂലന്ന് മാത്രം

എന്തു പറ്റി
അവൻ സംശയഭാവത്തിൽ കിച്ചുനെ നോക്കി

അതൊന്നും പറയറേണ്ടമോനേ ഇന്നവളോട് ആരോ മോശമായി പെരുമാറി

എന്നിട്ട് നീ അവനെഒന്നും ചെയ്തില്ലേ എടുത്തു പഞ്ഞിക്കിടണ്ടേ കിച്ചു

ഒന്ന് പോയെ ഡാ മോശമായി പെരുമാറി എന്നൽ വഴക്ക്പറഞ്ഞെന്നാ അർത്ഥം

ഓ അങ്ങനെ

എന്നിട്ട്

എന്നിട്ടെന്ത് അയാള് പറഞ്ഞേന്റെ അപ്പർത് അവളും പറഞ്ഞുകാണും എന്റെ അല്ലേ അനിയത്തി

കിച്ചു ചിരിയോടെ അമറിനെ നോക്കി ചിരിച്ചു

നീ വാ  നിനക്ക് ഫുഡ് കഴിയ്ക്കണ്ടേ

അല്ല നിങ്ങളൊക്കെ കഴിച്ചോ

ഉവ്വ് നിന്നെ നോക്കിയപ്പോ വീട്ടിൽ ലൈറ്റ് ഇല്ല പുറത്ത് ആളെ കണ്ടില്ലഅതോണ്ട് ഞാങ്ങൾ മോൾക്കൊപ്പം കഴിച്ചു അവൾക്ക് മെഡിസിൻ കഴിയ്ക്കാൻ ഉള്ളതോണ്ട് ഞങ്ങളെല്ലാം അവൾക്കൊപ്പം കഴിക്കും

ok

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് കിച്ചു അമർനെ കുറിച്ച് കൂടുതൽ ചോദിച്ചത്

അവൻപറഞ്ഞ കാര്യങ്ങൾ കേട്ട് മാധവന്റെയും  ഭദ്രയുടെയും കണ്ണുകൾ നിറഞ്ഞു

അമർ തനിക്കെന്നെ നല്ല ഒരു ഫ്രണ്ടും സഹോദരനും ആയി കാണാം പിന്നെ എന്റെ അച്ചനും അമ്മയും ഇനിമുതൽ നിനക്കും അങ്ങനെ തന്നെയാ അല്ലേ അച്ഛാ

മ്മ്.....നീയും ഇനി മുതൽ ഞങ്ങൾക്ക് മകനാണ് കേട്ടല്ലോ

ആമിറിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് മാധവനും ഭദ്രയും അവനേ ചേർത്ത് പിടിച്ചു

                         ❤❤❤❤❤

എത്ര ശ്രമിച്ചിട്ടും ശ്രീക്കു ഉറക്കം വന്നില്ല

അച്ഛനെയും അമ്മയെയും തന്റെ മുന്നിലിട്ടാ അവന്മാർ കൊന്നത് അതും ഒരു പോലിസ് ഓഫീസറെയും ഭാര്യയെയും രക്ഷിക്കാൻ ശ്രമിച്ചതിന്

നാളെയാണ് ആ നശിച്ച ദിവസം തറവാട്ടിൽ നിന്നും ഞാനും അച്ഛനും അമ്മയും ഞങ്ങളുടെ വീട്ടിലെത്തിയപ്പോ ഞാൻപറഞ്ഞിട്ട അന്ന് ഫുഡ് കഴിക്കാൻ ഹോട്ടലിലേക്ക് പോയത് അപ്പോഴാ ആ ചെയ്യനേം ചേച്ചിയേം  ഒരു ലോറി ഇടിച്ചിട്ടു പോയത് ഞങ്ങൾ കണ്ടത് അച്ഛൻ അവരെ രക്ഷിക്കാൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതാ എന്നാൽ ആ ലോറി ഞങ്ങളുടെ വണ്ടിയും ഇടിച്ചു തെറിപ്പിച്ചു ആ ഓർമയിൽ ശ്രീ ഞെട്ടി വിറച്ചു. മുഖം തലയിണയിൽ അമർത്തി വിങ്ങിപൊട്ടി തലയിൽ ആരോ തലോടുന്നതായി തോന്നിയപ്പോൾ അവൾ തലയുയർത്തി നോക്കി അച്ഛനും അമ്മയും കിച്ചുഏട്ടനും തനിക്ക് ചുറ്റും ഇരിക്കുന്നു

എല്ലാരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു

മോളേ ഇന്ന് നീ ഉറങ്ങില്ലെന്ന് ഞങ്ങൾക്കറിയാം ഞങ്ങളും കൂടി വിഷമിക്കാതിരിക്കാൻ വേണ്ടിയല്ലേ നീ ഞങ്ങളോട് വഴക്കിട്ടത്

അമ്മേ അത്

മോളേ ഞാൻ നിനക്കച്ചൻ തന്നല്ലേ എന്റെ മോൾടെ സങ്കടം ഈ അച്ഛന് മനസിലാവും എന്റെ അനിയനും ഭാര്യക്കും അത്രയേ ആയുസുള്ളുന്ന് കരുതാം

ശ്രീക്കുട്ടി നിനക്ക് ഞാനില്ലേ മോളേ

ഏട്ടാ..... എന്ന് വിളിച്ചുകൊണ്ട് ശ്രീ കിച്ചുന്റെ നെഞ്ചിലേക്ക് വീണ് വിങ്ങി പൊട്ടി

എന്നും ഇങ്ങനെ ചേർത്ത് പിടിക്കാൻ ഈ ഏട്ടനുണ്ട് കേട്ടല്ലോ നമുക്ക് നാളെ ചെറിയാച്ചനെയും ചെറിയമ്മയെയും കാണാൻ തറവാട്ടിൽ പോവാം കേട്ടോ മോളേ

വേണ്ട ഏട്ടാ അവരെ കണ്ടാൽ... വേണ്ട നാളെ എനിക്കവരെ കാണാൻ പോവണ്ട ഏട്ടാ

എന്നാ കരയാതെ ഏട്ടന്റെ മോൾ ഉറങ്ങിക്കോ

നിങ്ങൾ മൂന്ന് പേരും ഇന്നെനിക്കൊപ്പം കിടക്കാമോ

പിന്നെന്താ മോളേ എന്നുപറഞ് എല്ലാരും കുടെ ശ്രീയെ കെട്ടിപിടിച്ചു കിടന്നു തനിക്ക് ഇന്ന് എല്ലാരും ഉണ്ട് എന്ന ഉറപ്പിൽ ശ്രീ ഉറക്കിലേക്കുവഴുതി വീണു

                      ❤❤❤❤❤❤

രാവിലെ 9മണിക്കാണ് അമർ എഴുന്നേറ്റത് ഉണർന്നപാടേ കിച്ചുനെ വിളിച്ചപ്പോൾ അവനിന്ന് ലീവാണെന്നറിഞ്ഞു അൽപ്പനേരം കൂടെ കിടക്കാം എന്നോർത്തപ്പോളാണ് പുറത്ത് കാളിങ് ബെൽ കേട്ടത് ആരാണെന്ന് മനസിലോർത്ത് ചെന്ന് വാതിൽ തുറന്നു മുന്നിൽ കിച്ചുനെ കണ്ട് അവനൊന്നു പുഞ്ചിരിച്ചു

എന്താ അമർ നീ ഇപ്പോ എഴുന്നേറ്റതേ ഉള്ളോ

ഉം ഇന്നലെ കിടക്കാൻ വൈകി

പിന്നെ നീയെന്താ രാവിലെ

ഏയ് ഒന്നുല്ല വീട്ടിലാരുല്ല

എല്ലാരും എവിടേ?

ചെറിയച്ഛന്റേം ചെറിയാമ്മേടേം മരണം നടന്ന ദിവസമാണിന്ന് ശ്രീകുട്ടിയേം കൂട്ടി അവർ അമ്പലത്തിൽ പോയതാ

നിനക്കെന്താ ഒരു സങ്കടം ശ്രീയുമായി വഴക്കിട്ടോ

ഇല്ലെടാ ഇന്നവളോടാരും വഴക്കിടില്ല

എന്തേ ഇന്നവൾക്കെന്തെലും പ്രശ്നം ഉണ്ടോ കിച്ചു ശ്രീയെ കുറിച് അവനോട് പറഞ്ഞു

ഉം... അവളുടെ അച്ഛനും അമ്മയുമായിരുന്നു എന്റെ ചെറിയച്ഛനും ചെറിയമ്മേം

എന്താ അവളപ്പോ നിന്റെ

അല്ലെടാ സ്വന്തം തന്നാ എന്നാൽ ഒരച്ഛന്റേം അമ്മേടേം മക്കള് അല്ല

കിച്ചു സംഭവങ്ങളെല്ലാം അവനോടു പറഞ്ഞു

തങ്ങൾ തുല്യ ദുഖിതരാണെന്നോർത് അവന് അവളോടലിവുതോന്നി

പിന്നെ ഞാൻ ശ്രീയെ കണ്ടില്ലലോ കിച്ചു

കിചൂന്റെ വിഷമം കണ്ട് വിഷയം മാറ്റാനായി അവൻ ചോദിച്ചു

ഓ ഞാനതു മറന്നു എന്റെ ഫോണിൽ അവളുടെ ഫോട്ടോയുണ്ട് കാണിക്കാം

എന്ന് പറഞ്ഞുകൊണ്ട് ഫോൺ എടുത്തു  നോക്കിയ കിച്ചു നിരാശനായി കാരണം ഫോൺ ഓഫായിരുന്നു

സോറി അമർ എന്റെ ഫോൺ ഓഫാണ് നീ വീട്ടിൽ വരുമ്പോൾ ഫോട്ടോ കാണിക്കാം

അവരുടെ സംസാരത്തിനിടെ കിചൂന്റെ വീട്ടിലേക്കി ഒരു കാർ വന്നു നിന്നു

എന്നാ ഞാൻ ഇറങ്ങുവാ അവരെത്തി ഫ്രഷ് ആയി നീ വീട്ടിലോട്ടുവ ഫുഡ് കഴിക്കാം

ഞാൻവര ഡാ...
ഞാനൊരു  അരമണിയ്ക്കൂറിനുള്ളിലെത്താം

Ok

ശ്രീ ആരോടും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി പിന്നാലെ ചെന്ന കിച്ചു കണ്ടത് ബെഡിൽ ഇരുന്ന് വിങ്ങി പൊട്ടുന്ന ശ്രീയെയാണ്

അവളുടെ കണ്ണീരുകണ്ടപ്പോൾ സ്നേഹനിധിയായ ആ ഏട്ടന്റെ നെഞ്ച് നീറി പതിയെ ശ്രീയുടെ മുടിയിൽ തലോടി കിച്ചു
അവന്റെ നെഞ്ചിലേക്ക് വീണ് ശ്രീ പൊട്ടി കരഞ്ഞു

ഏട്ടാ ഞാൻ കാരണല്ലേ എന്റെ അച്ഛനും അമ്മേം

ഇല്ലെടാ അങ്ങനെ ഒന്നും കരുതല്ലേ അവരുടെ സമയായപ്പോ അവര് പോയി അത്രേ ഉള്ളു മനസ്സിലായോ മോൾക്ക്

ഉം.... ഏട്ടാ ഞാനൊന്ന് ഉറങ്ങിക്കോട്ടെ തല വേദനിക്കുന്നു

ഉം....... ഉറങ്ങിക്കോ ഏട്ടൻ ഇവിടെ ഇരിക്കാം കിച്ചൂന്റെ മടിയിൽ തല വച്ച് ശ്രീ പതിയെ കണ്ണുകൾ അടച്ചു

കിച്ചു മോനേ നിന്നെ അമർ വിളിക്കുന്നു ഒന്നിങ്ങു വന്നേ
ശ്രീയെ കട്ടിലിൽ കിടത്തി കിച്ചു താഴോട്ട് പോവാൻ എഴുന്നേറ്റു

കിച്ചു ഞാൻ നിന്നോടൊരു കാര്യം പറയാൻ വന്നതാ

എന്താടാ എന്തേലും പ്രോബ്ലം ഉണ്ടോ

ഇല്ലെടാ നിനക്കിവിടുത്തെ സിറ്റി പോലീസ് കമ്മീഷണർ ആരാന്നറിയാമോ

അറിയാം എന്റെ അമ്മാവന്റെ മോനാ എന്തേ

അവന്റെ മുഖത്തെ ടെൻഷൻ കണ്ടകിച്ചു ചോദിച്ചു

എനിയ്ക്കളേ ഒന്ന് പരിചയപ്പെടുത്തി തരാമോ

അപ്പോയിന്മെന്റ് ഞാൻ ചോദിക്കാം അവനെ വിളിച്ചിട്ട്

ഉം ശെരി

                          ❤❤❤❤❤❤

നാല് ദിവസത്തിന് ശേഷമാണ് ശ്രീ ഇന്ന് കോളേജിലേക്ക് പോവുന്നത്

ശ്രീമോളേ

എന്താ അമ്മാ.......

നീ സ്കൂട്ടി എടുത്തോളൂ ട്ടോ

സ്കൂട്ടിയോ...... ഞാനോ

അതേ എന്തേ

അത് അമ്മേ ഏട്ടൻ എന്നോട് സ്കൂട്ടി എടുക്കാൻ പാടില്ലെന്ന് ഏട്ടൻ പറഞ്ഞതല്ലേ

ഹാ.... അവൻ തന്നെയാ നിന്നോട് അത് എടുത്തോളാൻ പറഞ്ഞത് അതും കൊണ്ട് പോയിട്ട് ചുമ്മാ ആരുടേം മെക്കിട്ട് കേറരുത്എന്ന്പ്രേത്യേകം പറയാൻ പറഞ്ഞു അവൻ

എന്റമ്മേ ഞാൻ ആരുടേം മെക്കിട്ട് കേറാറില്ല അവരാ ഇങ്ങോട്ട് വരാറ് 😠😠

ശ്രീചുണ്ട് കൂർപ്പിച്കൊണ്ട്കയ്യും ഇടുപ്പിൽകുത്തിക്കൊണ്ട് അമ്മയെനോക്കി പറഞ്ഞു

ശെരി.... ശെരി.... എന്തായാലും നീ സൂക്ഷിച്ചു പോണം കേട്ടല്ലോ മോളെ എന്ന് പറഞ്ഞുകൊണ്ട് അവർ ചാവി ശ്രീയുടെ ഉള്ളംകയ്യിലേക്ക് വച്ചുകൊടുത്തു
അമ്മയ്ക്ക് കെട്ടിപിടിച്ചൊരുമ്മയും കൊടുത്തുകൊണ്ട് ശ്രീ വണ്ടിയുമായി കോളേജിലേക്ക് തിരിച്


കോളേജ് ജംഗ്ഷൻ കഴിഞ്ഞപ്പോൾ ആണ് ശ്രീയുടെ വണ്ടി ഒരു കാറിൽ തട്ടിയത്

ദൈവമേ കുരിശായല്ലോ എന്നോർത്തു ശ്രീ വണ്ടിയിൽ നിന്നും ഇറങ്ങി എന്നാൽ കാറിൽ നിന്നും ഇറങ്ങിയ ആളേ കണ്ട് ശ്രീ ഞെട്ടി

ഡീ എന്ന അലർച്ച കേട്ടപ്പോഴേ ശ്രീ യുടെ നല്ല ജീവൻ പോയി ഇനി വരുന്നത് വരട്ടെന്നോർത് അവൾ അയാൾക്കടുത്തേക്കിനടന്നു

തനിക്കെന്താ മെല്ലെ വിളിക്കാനറിയില്ലേ


നീയെന്നെ നന്നാക്കാൻ നോക്കേണ്ട ആരോട് ചോദിച്ചിട്ടാടി എൻടെ വണ്ടിയെ മുട്ടിയത്

തന്റെ വേണ്ടിയല്ലേ മുട്ടിയെ അല്ലാതെ തന്നെ മുട്ടിയില്ലല്ലോ

ഡീ നിന്നെ ഞാൻ

മിണ്ടാതിരി സാറേ സാറെന്നെ ഒന്നും ചെയ്യില്ല

കാരണം താൻ വണ്ടി റോങ്ങ് സൈഡിൽ നിർത്തിയതോണ്ടാ ഈ അപകടം ഉണ്ടാവാൻ പോയത്

അപ്പോഴാണ് താൻ റോങ്ങ് സൈഡിലാണ് വണ്ടി നിർത്തിയതെന്ന് അമർ നോക്കിയത്
അവൻ ചമ്മിയ ഭാവത്തിൽ ശ്രീയെ നോക്കി
എന്നാലും ഇവളുടെ മുന്നിൽ തോൽക്കാൻ പറ്റില്ല എന്നത്പോലെ അവൻ അവൾക്ക് നേരെ തട്ടിക്കേറി അവരുടെ വഴക്ക് കണ്ട്
ചുറ്റും ആളുകൾ കൂടുന്നത് കണ്ട അമർ വേഗം വണ്ടി എടുത്തു സന്തോഷത്തോടെനേർത്ത പുഞ്ചിരിയോടെ അവളെഒന്ന് നോക്കിയ ശേഷം വണ്ടി എടുത്തു നേരെ ഓഫീസിലേക്ക് വിട്ടു


                                   കാണാം



♥️പ്രണയാർദ്രം♥️ 4♥️

♥️പ്രണയാർദ്രം♥️ 4♥️

5
944

പ്രണയാർദ്രം 4 പിറ്റേന്ന് തന്നെ കിച്ചുവും അമറും സിദ്ദു നെ കാണാനായി ഇറങ്ങി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്തോണ്ട് കാത്തിരിക്കേണ്ടി വന്നില്ല ഓഫീസിന്റെ ഡോർ തുറന്ന് അകത്തു കയറിയപ്പോഴേ കണ്ടു മേശയിൽ ഇരിക്കുന്ന നെയിം ബോർഡ് സിദ്ധാർഥ് രവി ips കാണാൻ ആള് കൊള്ളാം കട്ടി പുരികം നല്ല ഭംഗിയുള്ള കണ്ണുകൾ വട്ടമുഖം കട്ടി മീശ ഈ ജോലിയുടെതാവാം ആള് നല്ല ഗൗരവക്കാരനുംആണെന്ന് തോനുന്നു മൊത്തത്തിൽ ആള് സൂപ്പറാ നിറഞ്ഞപുഞ്ചിരിയോടെ ഓഫീസിലേക്കി കയറിയ കിച്ചുവിനെയും അമറിനെയും  പുഞ്ചിരിയോടെ തന്നെ സിദ്ധു സ്വാഗതം ചെയിതു ആ കിച്ചു എന്താടാ കാണണമെന്ന് പറഞ്ഞത് ഇന്നലെ ഒരുപാട് വൈകിയത