Aksharathalukal

THE REVENGE - FINAL PART

                                       

\" ആദി നോ.......\" ദക്ഷ അലമുറയിട്ടു...  അവൾ ആദിയോട് ദൂരെയുള്ള ഗ്യാസ്സ് കുറ്റിയിലേക്ക് നോക്കാൻ പറഞ്ഞു... ആദി gun താഴ്ത്തി...
ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ചിട്ടുണ്ടായിരുന്നു...

\" ഓഫീസർ നീയും എത്തിയല്ലേ \"

ദക്ഷ പതുക്കെ അവിടെ നിന്ന് എഴുനേറ്റു...അവൾ ദുർഗ്ഗയുടേ മേൽ ചാടി വീണു...അവളുടെ കയ്യ് പിന്നിലേക്ക് മടക്കി..ദുർഗ്ഗ ദക്ഷയുടെ ഡ്രെസ്സിന് പിടിച്ചു അവളെ എടുത്തുത്തെറിഞ്ഞു..
ആദി ദുർഗ്ഗയെ പിന്നിൽ നിന്ന് ലോക്ക് ചെയ്യ്തു .അവൾ കയറെടുത് ആദിയുടെ കഴുത്തിൽ മുറുക്കി.....പെട്ടെന്ന് 
അവിടെയുള്ള സർക്യൂട്ടിൽ നിന്ന് സ്പാർക്ക്...ആദി സർവശക്തിയും എടുത്ത് ദുർഗ്ഗയെ എടുത്തെറിഞ്ഞു ...പെട്ടെന്ന് കാതടുപ്പിക്കുന്ന ശബ്ദത്തോടെ അവിടെയൊരു പൊട്ടിത്തെറി ഉണ്ടായി...ആദിയും ദക്ഷയും അവിടെയുള്ള ചില്ല് പൊട്ടിച്ച് അടുത്ത റൂമിലേക്ക് രക്ഷപെട്ടു...



________________________

കുറച്ചു ദിവസങ്ങൾക്ക് ശേഷം.... 
ദക്ഷയുടെ ക്യാബിൻ...അവൾ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു...ആദി അവിടേക്ക് വന്നു..ആദി അവിടെ കസേരയിൽ ഇരുന്നിട്ടും ദക്ഷ അതൊന്നും ശ്രദ്ധിച്ചില്ല.

\"ഹലോ ....എഡോ...എന്താ.....വല്യ ആലോചനയാണല്ലോ നെറ്റിയിലെ മുറിവ് മാറിയില്ല അല്ലേ \"

\"...ഒന്നുമില്ല... ആ  കേസ് എന്തായി...\" ദക്ഷ ചോദിച്ചു.

\"അതിന്റെ ഫയൽ ക്ലോസ് ചെയ്യ്തു... ദുർഗ്ഗയാണ് കുറ്റവാളി എന്ന് തെളിഞ്ഞല്ലോ ദുർഗ്ഗയുടെ അച്ഛൻ പണ്ട് ഈ പറഞ്ഞ ജോണിച്ചനെയും ജേക്കബ് സാറിനെ കുറിച്ചും ഒരു സ്റ്റോറി ചെയ്യുന്നുണ്ടായിരുന്നു...എപ്പോഴോ അവരുടെ സ്ഥാനം തെറിക്കുന്ന തരത്തിൽ ഒരു സോളിഡ് evidance അയാൾക്ക് കിട്ടി...അന്ന് മീഡിയയിൽ ഒരു ചർച്ചാവിഷയം ആയിരുന്നു...അതിന്റെ പ്രതികാരം തീർക്കാൻ ദുർഗ്ഗയുടെ ഫാമിലിയെ അവർ തീർത്തു കളഞ്ഞു.....\"

\" പാവം..അവളുടെ പ്രിയപ്പെട്ടവരെ ഓരോരുത്തരെ കൊന്നവരോട് പ്രതികാരം തീർക്കുകയാണ്..\"

\"ആ ദുർഗ്ഗയ്ക്ക് തന്നോട് എന്താണാവോ ഇത്ര ദേഷ്യം തന്നെ പെടുത്താൻ ആയിരുന്നല്ലോ അവളുടെ കളികൾ മുഴുവൻ പക്ഷേ ഒന്നും വിജയിച്ചില്ല \" ആദി പറഞ്ഞു.

\"ഒരു കണക്കിന്‌ പറഞ്ഞാൽ ഞാൻ ആയിരുന്നു അവളുടെ ഏറ്റവും വലിയ ശത്രു... അന്നും ഇന്നും \" ദക്ഷ മനസ്സിൽ പറഞ്ഞു.

\"ഇന്ന് എന്താ പ്ലാൻ ....\"

\"എന്ത്...\"

\"അല്ല....തനിക്കും മറവി തുടങ്ങിയോ ഇന്നല്ലേ anniversery.... ശ്രീനി സാറിന്റെ \"

\" ഞാൻ പെട്ടെന്ന് മറന്നു... രാത്രി പാർട്ടി ഒക്കെയുണ്ട് റോയൽ പാലസിൽ ആദി വരില്ലേ \"

\"പിന്നെ വരാതെ....\"


രാത്രി വൈകിയായിരുന്നു പാർട്ടി...
ദക്ഷ casual ഡ്രെസ്സ്സിൽ ആയിരുന്നു...
ദക്ഷ റോയൽ പാലസിൽ എത്തി....കൃഷ്‍ണയും കെവിനും മാച്ചിങ് ഡ്രെസ്സ് ആയിരുന്നു....

\"എന്താടി...വൈകിയേ നീ മറന്നോ ഇന്നത്തെ ദിവസം \" മറിയാമ്മ ദക്ഷയുടെ ചെവിക്ക് പിടിച്ചു...

\"അയ്യോ...മറിയാമ്മേ ഒന്ന് അടങ് \"

\"നിനക്ക് ഒരു സാരി ഉടുത്തു വന്നൂടെ പെണ്ണേ...ആൻപിള്ളേരെ പോലെ നടന്നോളും \"
മറിയാമ്മ അതും പറഞ്ഞു ശ്രീനിയുടെ അടുത്തേക്ക് പോയി..

\"ചേച്ചി എന്നെ കാണാൻ എങ്ങനെയുണ്ട്...\"

\"സൂപ്പർ.....\" ദക്ഷ പറഞ്ഞു.

\"ഈ കമ്മൽ....\" 

കൃഷ്ണ ഓരോന്ന് ഓരോന്നായി ചോദിക്കാൻ തുടങ്ങി ദക്ഷയോട്...

\"കണ്ടാലും മതി....\" കെവിന്റെ കൗണ്ടർ....കൃഷ്ണ അവന്റെ തലയ്ക്കിട്ട് കൊട്ടി...
ഇതൊക്കെ കണ്ട് ദക്ഷയ്ക്ക് ചിരിവന്നു...

അപ്പോഴേക്കും ആദിയും മിയയും അഞ്ജലിയും എത്തി..ആദിയുടെ കയ്യിൽ ഇരുന്ന മിയ ദക്ഷയെ കണ്ടപ്പോൾ ആദിയുടെ അടുക്കൽ നിന്ന് ദക്ഷയുടെ അരികിലേക്കോടി...
ദക്ഷ അവളെ കയ്യിലെടുത്തു...മിയ അവളുടെ കവിളിൽ ഉമ്മവച്ചു....



_______________________


രാത്രി ജോണിച്ചന്റെ വീട്ടിൽ....

\"എഡോ...ജേക്കബേ ഞാൻ പറഞ്ഞഞ്ഞിടത് തന്നെ എത്തിയില്ലടോ കാര്യങ്ങൾ.....കോശിയുടെ മരണം തൊട്ട് എനിക്ക് തോന്നിയതാ...അവളുടെ കഥകഴിഞ്ഞപ്പോൾ മനസ്സിന് സമാധാനമായി....പിന്നെ എന്റെ മോള്...അവള് ചത്തത് എന്തായാലും നന്നായി...കണ്ട തെണ്ടി ചെറുക്കന്റെ കൂടെ ഒളിച്ചോടിയതല്ലേ അസത്ത്........\" ജോണിച്ചൻ ഐജിയോട് സംസാരിക്കുകയായിരുന്നു...

\"എന്തായാലും ആ ദുർഗ്ഗ ചത്തു....തന്തേടെ അതേ വിത്താ... അങ്ങനെ പെട്ടന്നൊന്നും അടങ്ങില്ല ..\"

\"പേടിപ്പിക്കാതെഡോ...എങ്ങനേലും അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാൻ നോക്കുമ്പോഴാ....\"

\"താൻ...ഇങ്ങനെ പേടിക്കാതെ....ചത്തവർ ഒന്നും  തിരിച്ചുവരാൻ പോണില്ല \"

\"എഡോ...ആരോ വന്നു..ഞാൻ ഒന്ന് പോയി നോക്കട്ടെ ഇവിടെ ശങ്കരനും ഇല്ല.... \" ജോണിച്ചൻ സോഫയിൽ നിന്ന് എഴുനേറ്റ് വാതിലിനടുത്തേക്ക് നടന്നു..അയാൾ വാതിൽ തുറന്നു. അവിടെ ആരുമില്ല അയാൾ പുറത്തിറങ്ങി നോക്കി....

\"നാശം....current പോയല്ലോ \"

കാർ പോർച്ചിന്റെ അടുത്ത് ആരോ മറഞ്ഞു നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി...
അയാൾ അവിടേക്ക് ടോർച്ചടിച്ചു...

\"ആരാ....ആരാ അവിടെ \"

അയാൾ തിരികെ അകത്തേക്ക് കയറി...
ഡോർ കുറ്റിയിട്ടു...അയാൾ വല്ലാതെ ഭയപ്പെട്ടു...
അപ്പോഴേക്കും current വന്നു....അയാൾ വാതിലടച്ചു തിരിഞ്ഞപ്പോൾ മുൻപിൽ ഒരു കറുത്ത രൂപം....
പെട്ടെന്ന് ലൈറ്റ് മിന്നിമറയാൻ തുടങ്ങി....
ആ രൂപം അപ്രക്ത്യക്ഷമായി...
പെട്ടെന്ന് എന്തോ വസ്തു കൊണ്ട് അയാളുടെ തലയ്ക്കടിയേറ്റു...

___________________________

പിറ്റേന്ന് രാവിലെ ആദി ജോണിച്ചന്റെ വീട്ടിലെത്തി...

\"ആരാ ആദ്യം സംഭവം കണ്ടത് \"

\"ഇയാളാണ് സാർ ഇവിടെ പാല് കൊടുക്കാൻ വന്നതാ അപ്പോഴാ \"

\"എങ്ങോട്ട് നീങ്ങി നിൽക്ക്...താൻ എന്താ കണ്ടത് \"

\"സാറേ..ഞാൻ എപ്പോഴത്തെയും പോലെ പാല് കൊടുക്കാൻ വേണ്ടി വന്നതായിരുന്നു....സാർ മാത്രമാണ് വീട്ടിലുണ്ടാവുക....മകൾ മരിച്ചത് കൊണ്ട് അങ്ങനെ പുറത്തേക്ക് ഇറങ്ങാറില്ല 
അപ്പോഴാ....\"

\"ഹമ്മ്‌....സഞ്ജയ് ബോഡി പോസ്റ്റ്മോർട്ടത്തിന് അയച്ചോ \"

\"അത് നടന്ന് കൊണ്ടിരിക്കുകയാണ് സാർ...\"

\"ആദി സാർ....\" അകത്ത് നിന്ന് വന്ന പിസി വിളിച്ചു..

\"എന്താ..  \"

\"സാർ...ബോഡിയിൽ നിന്ന് എന്തോ കിട്ടിയിട്ടുണ്ട് \"

ആദി ജോണിച്ചന്റെ ബെഡ്റൂമിലേക്ക് പോയി...
അവിടെ ഫാനിൽ തൂങ്ങി നിൽക്കുന്ന ബോഡി താഴെ ഇറക്കുകയായിരുന്നു forensic experts..

\"സാർ.. ഇതൊരു ആത്മഹത്യയല്ല...\"

\"why....\"

\"സർ..ഇയാളുടെ കണ്ണുകൾ കണ്ടോ suicide ചെയ്‌ത ആളുകളുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു നിൽക്കും...അല്ലെങ്കിൽ fully closed ആയിരിക്കും ബട്ട് ഇയാളുടെ ഒരു കണ്ണിന് വീക്കമുണ്ട്...ഒന്ന് പകുതി അടച്ച നിലയിലും...
പിന്നെ കഴുത്തിൽ കയർ കുരുക്കിയതല്ലാതെ throateഇന്റ ഭാഗത്ത് ബ്ലേഡ് പോലെ sharp ആയ എന്തോ വസ്തു വച്ചു കീറിയിട്ടുണ്ട്... മരണകാരണം അതാവാം...പിന്നെ ഈ കാർഡ് അയാളുടെ പോക്കറ്റിൽ നിന്ന് കിട്ടിയതാണ് \"

ആ കാർഡ് കണ്ടതും ആദി ഒന്ന് ഭയന്നു....

\"spade..... അപ്പോൾ ദുർഗ്ഗ മരിച്ചിട്ടില്ലേ....\"

__________________________

ദക്ഷയുടെ വീട്...
അവൾ എഴുനേറ്റിരുന്നില്ല.. 
കതകിൽ തട്ടുന്ന ശബ്ദം കേട്ട് അവൾ എഴുനേറ്റു...കതക് തുറന്നു..

\"മോളെ എത്ര നേരമായി വിളിക്കുന്നു ....\"

\"എന്താ.. വാസുയേട്ടാ...\"

\"താഴെ ആദി കുഞ്ഞ് വന്നിട്ടുണ്ട്.....\"

\"ആദിയോ...ഇതെന്താ രാവിലെതന്നെ \"

അവൾ മുഖം കഴുകിയിട്ട് താഴേക്ക് ചെന്നു...


\"ആദി...എന്താ പെട്ടെന്ന് ഇങ്ങോട്ട് വന്നത് \"

\"തന്റെ വീട്ടിലേക്ക് ഇതുവരെ വന്നിട്ടില്ലല്ലോ ഒന്ന് കാണാന് വിചാരിച്ചു....താൻ ഇന്നലെ പെട്ടെന്ന് പോയോ പാർട്ടിയിൽ നിന്ന് \"

\" തലവേദന ആയത് കൊണ്ട് ഞാൻ നേരത്തെ പോയി....\"

\"ഹമ്മ്‌....രണ്ട് ബാഡ് ന്യൂസ് ഉണ്ട്....ആ ex മിനിസ്റ്റർ മരിച്ചു... suicide ആയിരുന്നു....\"

\"എന്ത്......then സെക്കന്റ് ബാഡ് ന്യൂസ് \"

\"ദുർഗ്ഗ മരിച്ചിട്ടില്ല.....\"

\"but ഹൗ ക്യാൻ \"

\"ഇതാ....spade കാർഡ് അവൾ തിരിച്ചു വന്നു....ഇനി നമ്മൾ കരുതി ഇരിക്കണം ഇനി അവളുടെ അടുത്ത aim ഐജി സാർ ആയിരിക്കും....\"

\"പക്ഷേ ....ദുർഗ്ഗ ...\"

\"ഒന്നിക്കിൽ ദുർഗ്ഗ അല്ലെങ്കിൽ അവൾക്ക് വേണ്ടി മറ്റാരോ ഇതൊക്കെ ചെയ്യുന്നതാണ്.....ex മിനിസ്റ്റർ കൂടി മരിച്ച സ്ഥിതിക്ക്.... ഐജി സാറിന് പ്രൊട്ടക്ഷൻ ഏർപ്പെടുത്തണം....\"

\"ഹമ്മ്‌......\"

\"താൻ ഇന്ന് ഓഫീസിലേക്ക് വരുന്നില്ലേ \"

\"ഹാ....ഞാൻ വരാം....ആദി ഇറങ്ങിക്കോ......\"

ആദി പുറത്ത് കാർ പോർച്ചിൽ പാർക്ക് ചെയ്‌ത ബൈക്കിൽ കയറി...

___________________________

ഐജിയുടെ ക്യാബിൻ...
ആദി അവിടേക്ക് കയറി..

\"സാർ.....സാറിന് ഇന്ന് മുതൽ പ്രൊട്ടക്ഷൻ ഉണ്ടാവും...\"

\"എനിക്ക് ....എനിക്കെന്തിനാടോ പ്രൊട്ടക്ഷൻ....\"

\"സാറിന് ഒരു ബാഡ് ന്യൂസ് ഉണ്ട് ദുർഗ്ഗ മരിച്ചിട്ടില്ല.....സാറിന്റെ സുഹൃത്ത് ജോണിച്ചന്റെ മരണം ഇന്ന് രാവിലെ സ്ഥിതീകരിച്ചു.....\"

\"what....\"

\"അടങ് സാറേ.... സാർ ആ പെണ്ണിനോടും അവളുടെ കുടുംബത്തോടും ചെയ്ത് കൂട്ടിയാതൊക്കെ ഞാൻ അറിഞ്ഞു....തന്റെ കാമം തീർക്കാൻ അവളുടെ ഗർഭിണിയായ അമ്മയെ പോലും താൻ use ചെയ്തു അല്ലെ...സത്യങ്ങൾ എത്ര കുഴിച്ചുമൂടാൻ ശ്രമിച്ചാലും അത് മറനീക്കി പുറത്തു വരും മിസ്റ്റർ അലക്‌സാണ്ടർ .....\" ആദി അലക്സാണ്ടർ ഇരുന്ന കസേരയിൽ കയ്യ് വച്ചു കൊണ്ട് പറഞ്ഞു...

\"യൂ......\"

\"yes.... അത് കൊണ്ട് സാറ് ഇന്ന് മുതൽ Quarantinil പോവുന്നതാ നല്ലത്....സെല്ഫ് പ്രൊട്ടക്ഷൻ എങ്ങനെ....\" ആദി ഐജിയുടെ താടിക്ക് തട്ടി കൊണ്ട് പറഞ്ഞു.

ആദി അതും പറഞ്ഞു ഐജിയുടെ റൂമിൽ നിന്ന് പുറത്തേക്ക് പോയി....ഐജിയുടെ റൂമിന് മുന്നിൽ രണ്ട് പോലീസുകാരെ ആദി ഏർപ്പെടുത്തി...

ആദി സ്വന്തം ക്യാബിനിൽ ഇരിക്കുകയായിരുന്നു...ടേബിളിൽ ഉള്ള മോണിറ്ററിൽ ഐജിയുടെ ക്യാബിനിന് ഉള്ളിലും പുറത്തുമുള്ള visuals കാണാം...
പെട്ടെന്ന് ആദിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.. ആദി കാൾ അറ്റൻഡ് ചെയ്യ്തു.

\"ആദിയേട്ടാ മിയ മോളെ കാണാനില്ല.....\" അഞ്ജലിയായിരുന്നു അത്.

\"മിയ മിസ്സിങ് ആണെന്നോ.....\" ആദിക്ക് ഭയം കൂടി...

\" ഞാൻ അവളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ട് പോവാൻ വന്നതായിരുന്നു.. ആരോ അവളെ വിളിച്ചോണ്ട് പോയി.....\" അഞ്ജലി കരയാൻ തുടങ്ങി..

\"ഞാൻ ഇപ്പോ അവിടെ എത്താം....നീ...നീ അവിടെ തന്നെ നിൽക്ക് \"ആദി വേഗം പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്ത് മിയയുടെ സ്കൂളിലേക്ക് പോയി...

___________________________

ഈ സമയം ഐജിയുടെ ക്യാബിനിൽ...
അയാൾക്ക് ഒരു കാൾ വരുന്നു...
അയാൾ അത് അറ്റൻഡ് ചെയ്യുന്നു...

\"ഹലോ.....\"

\"ഹെലോ....മിസ്റ്റർ അലക്‌സാണ്ടർ .....its me ജോക്കർ......എന്താ പേടിച്ചുപോയോ...\"

\"നീ...നീ...ചത്തില്ലേ \"

\"ഹഹ്ഹഹാ...നിന്നെ കൂടി സൃഷ്ടാവിന്റെ അടുത്തേക്ക് പറഞ്ഞയക്കാതെ എനിക്ക് പോവാൻ പറ്റുമോ.....\"

\"നിനക്ക്....നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല....\"

\"എന്നാ... നീ പുറത്തേക്ക് ഇറങ്ങി നോക്ക്....നിന്റെ പടക്കുതിരകൾ അവിടെ തന്നെ കാവൽ കിടക്കുന്നുണ്ടോന്ന്  നോക്കേടാ നായെ..\"

അയാൾ പുറത്തിറങ്ങി.....

\"ആദികേശവ് എവിടെ ....\"

\"ആദി സാർ കുറച്ചു മുൻപ് പുറത്തേക്ക് പോയി... എന്താ സാർ \"പിസി പറഞ്ഞു.
അയാൾ തിരികെ വന്ന് ഫോൺ എടുത്തു.

\"ഇല്ല.... അല്ലേ.... ഇനി നിന്റെ ഓരോ breath പോലും ഞാൻ പറയുന്നത് പോലെ ആയിരിക്കും...\"

_____________________

ആദി മിയയുടെ സ്കൂളിലെത്തി...

\"ചേട്ടാ...അഞ്ജലി ...അവൾ എവിടെയാ ഉള്ളത്....മിയയെ കാണുന്നില്ല എന്ന് പറഞ്ഞു \"

\"അഞ്ജലി മോളോ...ഇങ്ങോട്ട് വന്നില്ലല്ലോ ഇന്ന് നേരത്തെ സ്കൂൾ വിട്ടല്ലോ \" സെക്യൂരിറ്റി പറഞ്ഞു.

സംശയം തോന്നിയ ആദി അഞ്ജലിയുടെ ഫോണിലേക്ക് വിളിച്ചു....

\"ഹലോ...അഞ്ജലി നീ എവിടെയാ....\"

\"എന്തായേട്ടാ... ഞാൻ വീട്ടിലല്ലേ ഉണ്ടാവുക...ഇന്ന് മിയയുടെ സ്കൂൾ നേരത്തെ വിട്ടു.... മിയ കാർട്ടൂൺ കണ്ടിരിക്കുകയാ എന്താ യേട്ടാ വിളിച്ചത് \"

\"ഒന്നുമില്ല...നീ ഫോൺ വച്ചോ.....\"

ആദിയുടെ സംശയം ബലപ്പെട്ടു...

\"ഓഹ്ഹ്....ബ്ലഡി hell.....\" ആദി വേഗത്തിൽ ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു..

________________________________

\"ഞാൻ നിന്നെ വെറുതെ വിടില്ല \" ജേക്കബ്‌ പറഞ്ഞു.

\"വെറുതെ വിടില്ല...കൊന്നുകളയും.
...ഛേ...ഛേ....എന്താ ഐജി സാറേ.....I know all your secrets .....but പേടിക്കേണ്ട its safe with me....\" ജോക്കർ ഗൂഢമായി ചിരിച്ചു.

\"എന്ത്.....secrets \"

\"തൻ്റെ.... എല്ലാ ലീലാവിലാസങ്ങളും ഞാൻ മീഡിയയുടെ മുന്നിൽ പ്രദർശിപ്പിക്കും.... തന്നെ പട്ട് പുതച്ച് ആദരിച്ച ഡിപാർട്മെന്റ് തന്നെ പട്ട് പുതച്ച് കിടത്തും....അത് വേണോ......\"

\"വേണ്ട....ഞാൻ വരാം ....\"

\"thats.... ഗുഡ് \"

ജോക്കർ പറഞ്ഞ പ്രകാരം അയാൾ പോലീസ് ഹെഡ്കൗർട്ടർസിന്റെ മുകളിലെ നിലയിലെത്തി...

\"ഹലോ....പറ... നീ എവിടെയാ ഉള്ളത്....\"

\"തന്റെ തൊട്ട് പിന്നിൽ.......\"

\"യൂ.......അപ്പോ നീയായിരുന്നല്ലേ ഇതിനൊക്കെ പിന്നിൽ \"

\"yes..... its me.... now try your ബ്ലഡി luck ......യൂ ജോക്കർ \"
ദുർഗ്ഗ അയാളുടെ നെഞ്ചിൽ ചവിട്ടി.... അയാൾ മുകളിലെ നിലയിൽ നിന്ന് താഴേക്ക് വീണു....

ആദി അപ്പോഴേക്കും അവിടെ എത്തിയിരുന്നു ....

\"hands.... up.... you moron......ഇനി നിന്റെ ഒരു foul playയും നടക്കില്ല.....\" ആദി ജോക്കറിന് നേരെ തോക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു......

ദുർഗ്ഗ കയ്യ് രണ്ടും പൊക്കി... ആദിക്ക് നേരെ തിരിഞ്ഞു...അവൾ മുഖമുയത്തി....


\"ദക്ഷ.......\" ആദി ഒരു ഞെട്ടലോടെ പറഞ്ഞു..

\"യെസ്.....its over ആദി.....its over എന്റെ കുടുംബത്തെ ഒന്നാകെ നശിപ്പിച്ച ആ നരാധമന്മാരെ ഞാൻ കാലപുരിക്കയച്ചു...
now i am not ദക്ഷ ....i am ദുർഗ്ഗ എന്റെ ബോധമനസ്സിൽ ഞാനിപ്പോൾ ദുർഗ്ഗയാണ് ....അന്ന് തിരിച്ചു വന്നത് നിങ്ങളുടെ ദക്ഷയായിരുന്നില്ല......\" അവൾ പോക്കറ്റിൽ നിന്ന് പിസ്റ്റൽ പുറത്തെടുത്തു.

\"ദക്ഷ ....നോ അത് താഴെവെക്ക് \"

\"നോ......ആദി .....ഇനി ദക്ഷയില്ല.... anyway you were a ഗുഡ് partner....and i will miss you .....\" അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു....
ദക്ഷ പിസ്റ്റൽ നെറ്റിയുടെ sideil ചേർത്തു പിടിച്ചു....
അവൾ ട്രിഗർ വലിച്ചു.....പ്രകാശ വേഗത്തിൽ അവളുടെ തലയോട്ടി പിളർന്ന് ആ വെടിയുണ്ട പുറത്തു വന്നു....അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.....



മരണത്തിന്റെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി ദക്ഷയുടെ യാത്ര ഇവിടെ
അവസാനിക്കുന്നു....ഭൂമിയിലെ രാക്ഷസൻമാരുടെ വിനാശത്തിനായ് അവൾ ഇനിയും പുനർജനിക്കും.....






(അവസാനിച്ചു.......)