Aksharathalukal

' റൊമാൻസ് "


ആദ്യം ഞാൻ എന്നെ ഒന്ന് പരിചയപെടുത്താം 

ഞാൻ മഹേഷ്‌ നാരായൺ

ഒരു സയക്കോളജിസ്റ്  ആണ് അതിനോടൊപ്പം ഒരു

മൊട്ടിവേഷൻ സ്പീക്കർ എന്നു കൂടെ കൂട്ടിച്ചർക്കാം


(എന്ത്തന്നെ ആയാലും പറയുന്നതിൽ മോട്ടിവേഷൻ

ഉണ്ടായാലും ഇല്ലേലും ഒരുസംസാരപ്രിയനാണ്  എന്നത് ചുരുക്കം )


ഇന്ന് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത് ഒരു കൂട്ടം നവ വധൂവരൻ മാരോടാണ്

നവ വധൂവരൻമാരെ കേന്ദ്രീകരിച്ചു നടത്തുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായിട്ട് എത്തിയ എനിക്ക് ഇന്ന് കിട്ടിയിരിക്കുന്നവിഷയം എന്തെന്നാൽ

"ദാമ്പത്യ ജീവിതത്തിലെ റൊമാൻസ് "

     വളരെ മനോഹരമായ വിഷയം

മുന്നിലിരിക്കുന്ന പല പല മുഖങ്ങൾ പല പല നാട്ടുകാർ പല പല ജീവിത സാഹചര്യത്തെ അഭിമുഖീകരിക്കുന്നവർ


പരസ്പരം പരിചയപെട്ടു നാട്ടുവർത്തമാനങ്ങൾ പറഞ്ഞു ആനുകാലിക സംഭവങ്ങളിലൂടെ അതിവേഗത്തിൽ ഒന്നോടിപ്പോയി

ഒടുവിൽ ചർച്ചാ വിഷയത്തിൽ എത്തിനിന്നു


ഞാൻ ഒരു കഥപറയാം സുഹൃത്തുക്കളെ എന്നുതന്നെ തുടങ്ങി

ഒരു പഴയ k s r t c ബസ്സ്

നമ്മുടെ ആന വണ്ടിയില്ല അതാണ് ഐറ്റം

(ആനവണ്ടി പ്രേമികൾ ഒരുപാടുണ്ടെന്നറിയാം )

അങ്ങനെ ഒരു യാത്ര പോകുവാണ്

പ്രേതേകിച്ചു റൂട്ടൊന്നും ഞാൻ പറയുന്നില്ല

ഒരു സന്ധ്യാ സമയം

വണ്ടി ഇങ്ങനെ പോകുവാണ് ഒരു മീഡിയം സ്പീടൊക്കെ പിടിച്ച്

വണ്ടിയിൽ അധികം ആളില്ല ഇടവിട്ട് ഇടവിട്ട് ഓരോ സീറ്റിൽ ഓരോ വധൂവരൻ മാരാണ്  ചിലർ പരസ്പരം മിണ്ടുന്നു ചിലർ യാത്ര ആസ്വദിക്കുന്നു ചിലർ മുബൈൽ നോക്കിയിരിക്കുന്നു     (ഇവിടെയും ചിലർ അങ്ങനെ ആണേ )

അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോ

ഒരു ചെറിയ ചിലമ്പലോടെ പ്രെകൃതിയുടെ പ്രെണയിനി എത്തി    ആരാ????
     
           "     മഴ   "  മഴ     " മഴ  "

ചെറു ചാറ്റമഴ     ഇളം കാറ്റിനെ തഴുകി    ആ ബസ്സിന്റെ ജനൽ വാതിലിലൂടെ അതിനുള്ളിലുള്ളവരെയും തഴുകി അങ്ങനെ മുന്നോട്ടു പോയി

ആ നിമിഷം

ബസ്സിന്റെ മുന്നിൽ ഇരുന്ന വധൂവരൻ മാർ  

ആ ഇരുജോടികൾ പരസ്പരം മുഖത്തോട് മുഖം നോക്കി
ഒന്ന് പുഞ്ചിരിച്ചു

ഇരുകൈകളും കോർത്തു പിടിച്ചു  ചാറ്റമഴയിൽ കൈകൾ നനച്ച്  പരസ്പരം മുഖത്തു മഴത്തുള്ളികൾ തളിച്ച് വീണ്ടും പുഞ്ചിരിച്ചു

ആ പെൺകുട്ടി അവനോടു കൺകളിലൂടെ പറഞ്ഞ പ്രണയം വാക്കുകളാൽ പറഞ്ഞു

       " I love you "
അവൻ അവളുടെ നെറുകയിൽ ചുംബിച്ചു 

മനോഹര മായ നിമിഷം


ഇതുകണ്ട തൊട്ടു പുറകിൽ ഇരുന്ന ദമ്പതികൾ പരസ്പരം പുഞ്ചിരിച്ചു കൊണ്ട് കൈകൾ കോർത്തു പിടിച്ചു
പ്രണയം പറഞ്ഞു

തൊട്ടു പിറകിൽ ഇരുന്നവർ കൈകൾ കോർത്തു പിടിച്ചു പുഞ്ചിരിച്ചു

അതിന് പുറകിൽ ഇരുന്നവർ ഇതൊന്നും അറിയാതെ അങ്ങനെ അങ്ങ് പോന്നു 

അതിന് പിന്നിൽ ഇരുന്നവരോ   മഴ കൊള്ളാതിരിക്കാൻ ഷട്ടറും അടച്ച്  ബസ്സിലെ യാത്രക്കാർ മാത്രമായി ആ നിമിഷത്തെ കടത്തിവിട്ടു

മനോഹര മായ നിമിഷം മനോഹരമാകുന്നത്  രണ്ടുപേർ മനോഹരമാക്കുമ്പോഴാണ്


ഇനി നിങ്ങൾ ചിന്തിക്കണം നിങ്ങൾക്കിതിൽ ആരാകണം

മുന്നിൽ ഇരുന്നവർ ആയില്ലെങ്കിലും തൊട്ടു പിന്നിൽ ഇരുന്നവർ ആകാൻ ശ്രെമിക്കണം അല്ലാതെ ഷട്ടറും അടച്ചിരുന്ന് ജീവിതത്തെ ജീവിക്കാതെ പോകരുത്

                 "റൊമാൻസ് "

വിശദീകരിക്കാനൊന്നുവില്ല  പരസ്പരം അറിഞ്ഞു തന്നെ അറിയണം
     ആസ്വദി ക്കുകയും വേണം ആസ്വധിപ്പിക്കുകയും വേണം

ഏറെക്കുറെ വേദി പിരിയുമ്പോൾ എല്ലാർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിക്കാൻ സാധിച്ചതിൽ എന്റെ മനസ്സും ഒന്ന് പുഞ്ചിരിച്ചു!!""""""

       രചന : അഭിജിത്ത് ജയപ്രകാശ് 

(കഥയും കഥാ പാത്രവും തികച്ചും സങ്കല്പ്പികം )