ഇച്ചായന്റെ അമ്മു ❤️ 6
തുടർച്ചയായുള്ള ഡോറിന്റ മുട്ട് കേട്ടാണ് കണ്ണുകൾ വലിച്ചു തുറന്നത്.........
തലയ്ക്ക് വല്ലാത്ത വേദന തോന്നി, കട്ടിലിൽ ചാരി നിലത്താണ് ഞാൻ കിടന്നേ, വെറുംന്നിലത്തു കിടന്നതിന്റെ ആവും എണീക്കാൻ നോക്കുമ്പോൾ ദേഹത്തും വല്ലാത്തൊരു വേദന,
ഞാൻ ബാൽക്കണിയിലേക്ക്
നൊക്കി നേരം വെളുത്തു തുടങ്ങിയിട്ടേയുള്ളു, ഇന്നലെ ഇച്ചായൻ തിരികെ വരുന്നതും നോക്കി ഇരുന്നു, പിന്നെ എപ്പഴോ ഉറങ്ങി പോയി.............
\"അമ്മു......മോളെ വാതിൽ തുറക്കടാ.... \"
ഇചേച്ചിയാണ് വീണ്ടും ഡോറിൽ തട്ടി വിളിക്കുന്നുണ്ട്.
പതിയെ എണീറ്റ് പോയി വാതിൽ തുറന്നു പരിഭ്രമത്തോടെ നോക്കുന്ന ഇച്ചേച്ചിയായിരുന്നു മുന്നിൽ.
ആ കണ്ണിലെ നിസ്സഹായാവസ്ഥ എന്നിക്കു കാണാം. ഇച്ചേച്ചിയെ നൊക്കി ഞാനോന്ന് ചിരിക്കാൻ ശ്രെമിച്ചു പക്ഷെ കള്ളത്തരം കാണിച്ചു പരിചയമില്ലാത്തതുകൊണ്ടാവും മുഖം ചിരിയെ മറച്ചു പിടിച്ചു...........
പെട്ടന്ന് തന്നെ വാരിപ്പുണർന്നു ഇച്ചേച്ചി എന്നെ, കുറെ നേരം ആ നെഞ്ചോരം ചാരി നിന്നപ്പോൾ എനിക്കും ഒരാശ്വാസം തോന്നി........
\"ചെല്ല്.... പോയി ഒന്ന് ഫ്രഷ് ആക് എന്റെ കൊച്ച്......എന്നിട്ട് താഴേക്കു വാ നമുക്കൊന്നിച്ചു കഴിക്കാം കേട്ടോ.....\"
\"ഇച്ചേച്ചി..... ഇച്ച...... ഇച്ചായൻ ഇതുവരെ വന്നില്ല.......\"
\"മം.... അറിയാം.... സാരമില്ല, അവന്റെ ദേഷ്യം നിനക്കറിയാവുന്നതല്ലേ അത് കുറയുമ്പോൾ അവനിങ് എത്തിക്കോളും.............\"
ഇച്ചേച്ചി പറഞ്ഞതിന് മറുപടിയായി ഒന്ന് മൂളി ഞാൻ........
\"ചെല്ല്..... പോയി ഫ്രഷ് അവ്..... കുളിച്ചു മാറാനുള്ള ഡ്രസ്സ് ഞാൻ അപ്പോഴേക്കും എടുത്ത് വെച്ചേക്കാം ........... തത്കാലം അതിട്ടോ, ബാക്കി ഡ്രെസ്സും മറ്റും സാധനമൊക്ക നമ്മുക്ക് പിന്നേ എടുപ്പിക്കാം കേട്ടോ,.......\"
അത്രയും പറഞ്ഞു ഇച്ചേച്ചി താഴേക്ക് പോയി, ഞാൻ വാതിൽ ഒന്ന് ചാരി തിരികെ കാബോർഡിലെ കണ്ണാടിയിലേക്ക് നൊക്കി........
രാത്രിയിൽ കരഞ്ഞതിന്റെ ഭാഗമാവും കണ്ണുകൾ ചുവന്നു തടിച്ചു കിടപ്പുണ്ട്.....
പയ്യെ നോട്ടം മുഖത്തിൽ നിന്നും മാറി എന്റെ നെഞ്ചിൽ ഒട്ടി കിടക്കുന്ന മിന്നു മാലയിലേക്ക് പോയി...........
\"അപ്രതീക്ഷിതമായി കിട്ടിയതാണെങ്കിലും എന്റെ ജീവനാ ഇത്....... വിട്ട് കൊടുക്കാതെ മുറുകെ പിടിക്കും ഞാൻ,............ \"
ഇരുകൈകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചുകൊണ്ടു ഞാനെന്റെ മിന്നിൽ നൊക്കി പറഞ്ഞു......
💠💠💠💠💠💠💠💠💠💠💠💠💠💠💠💠
\"സർ...... സർ..........\"
വിൻഡോ ഗ്ലാസിൽ ആരോ തട്ടി വിളിക്കുന്നത് കേട്ട് കണ്ണുകൾ വലിച്ചു തുറന്നെണീറ്റു,.............
ചുറ്റും നൊക്കി ഞാൻ ബീച് റോഡാണ് മുൻപിൽ അർത്തുലഞ്ഞടിക്കുന്ന തിരമാല......
തല ചെരിച്ചു സൈഡിലേക്ക് നൊക്കി ഒരു പയ്യൻ, ഞാൻ വണ്ടിയുടെ ഗ്ലാസ് പയ്യെ താഴ്ത്തി......
\"സർ.......ചായ എടുക്കട്ടെ\"
\"മം..... പാൽ വെണ്ട, ബ്ലാക്ക് ടീ മതി.......\"
ചിരിച്ചു കൊണ്ട് ആ പയ്യൻ ഒന്ന് തലയാട്ടി തിരിഞ്ഞു നടന്നു തൊട്ടടുത്തുള്ള ഒരു ചെറിയ തട്ട് കടയിലേക്ക് പോയി....... ഞാൻ കാറിൽ നിന്നിറങ്ങി, കൈകൾ മുകളിലേയ്ക്കായി ഒന്ന് സ്‌ട്രെച് ചെയ്തു.... അപ്പോഴേക്കും ആ പയ്യൻ ചായ കൊണ്ട് തന്നു......
ആ ചായ കുടിച്ചു കൊണ്ട് ഞാനാ മുൻപിലെ കടലിനെ നൊക്കി,...
ഇന്നലെ ജനിയോട് സംസാരിക്കാനായിട്ടാണ് പള്ളിയിൽ നിന്ന് അവരുടെ പുറകെ പോയത്, പക്ഷെ എന്നെ ഒന്ന് കാണാൻ പോലും തയാറായില്ല അവൾ........
ആ ദേഷ്യമെല്ലാം കാണിച്ചത് തിരിച്ചു വന്ന് മുറിയിൽ കേറി കുറേ കള്ള് ഉള്ളിലേയ്ക്ക് കമഴ്ത്തിയാണ്.........
അങ്ങനെ മനസ്സ് കൈ വിട്ടിരിക്കുന്നു സമയത്താണ് അമ്മുവും കേറി വന്നേ....... അപ്പോൾ സകല നിയത്രണവും പോയിരുന്നു എന്റെ, ഉള്ളിൽ ഉറിഞ്ഞു പൊങ്ങിയ ദേഷ്യമെല്ലാം അവളോട് പറഞ്ഞിട്ടാണ് അവിടെ നിന്നുമിറങ്ങിയത്.........
അപ്പോൾ പറയുന്നത് ശെരിയോ തെറ്റോ എന്നൊന്നും ഓർത്തില്ല.........
എല്ലാരും എന്നെ വിഡ്ഢി ആക്കിയതാണോ.......?, അതോ ജെനിടെ ഭാഗത്താണോ ശെരി......... അറിയില്ല.....
ജെനി പറഞ്ഞത് വിശ്വസിക്കണം എന്ന് തോന്നുമ്പോൾ മനസ്സിൽ ഇച്ചേച്ചിയുടെയും മറ്റുള്ളവരുടെയും മുഖം ഓടി വരും,..........
എന്റെ ഉറ്റവര് എന്നോട് അത് ചെയ്യില്ലെന്ന് ഉറപ്പിക്കാൻ തുടങ്ങുമ്പോൾ ജെനിയുടെ കരഞ്ഞ മുഖമാണ് മുന്നിൽ നിൽക്കുന്നത്.........അതുപോലെ തന്നെ എന്റെ മിന്നു കഴുത്തിലണിഞ്ഞു നിക്കുന്ന എന്റെ അമ്മുവിന്റെയും.........
ആലോചിക്കുമ്പോൾ തലയ്ക്കു ഭ്രാന്ത് പിടിക്കുന്നുമെന്നു തോന്നി എവിന്........
ഒരു ദിർഘ നിശ്വാസം എടുത്തു
കണ്ണുകളടച്ചു കാറിലേക്ക് പയ്യെ ചാരി നിന്നു അവൻ...........
അവന്റെ നില്പ് കണ്ടു കുറച്ചപ്പുറം മാറി മറ്റൊരു വണ്ടിയിൽ അവനെ തന്നെ നോക്കിയിരുന്ന ഒരു ജോഡി കണ്ണുകളിൽ വേദനയുടെ നനവ് പടർന്നു......
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
\"എഡ്ഢിചായ എവിൻ ബീച്ച് റോഡിലുണ്ടായിരുന്നു....... അവിടെ അടുത്ത് നിന്നും ഒരു ചായ കുടിച്ചിട്ട് കുറച്ചു നേരം കൂടി അവിടെ തന്നെ നിന്നിട്ടു തിരികെ പോയി..... വീട്ടിലേക്കാവും......\"
എഡ്‌ഡിയും ജോസും കൂടി ജോസിന്റെ ഓഫീസിൽ ഇരുന്നു സംസാരിക്കുന്നതിന്റെ ഇടയിലേക്കാണ് അലക്സ് കേറി വന്ന് പറഞ്ഞത്.
മം.... ഫോണിന്റെ കാര്യം എന്തായി അലക്സി..... അത് ശെരിയാക്കാൻ പറ്റില്ലേ?........ (എഡ്ഢി)
പറ്റും....... ഡാറ്റസ് recollect ചെയ്യാൻ കുറച്ചു സമയം എടുക്കും......വെള്ളത്തിൽ വിണതല്ലേ അതാ ഡീലേ ആവുന്നേ..
പിന്നേ,......ഇച്ചായ മുംബൈയിലേക്ക് ഞാൻ പോകട്ടെ..... (അലക്സ്)
വെണ്ട.... അലക്സി ജോസ് പൊക്കോളും..... നീ ഇവിടെ വേണം, ഇപ്പോഴത്തെ ഒരു ദേഷ്യത്തിന്റെ പുറത്ത എവിൻ ആരോടും അടുക്കാതെ ഇങ്ങനെ നിൽക്കുന്നെ..... അവനൊന്നു തണുക്കുമ്പോൾ അവന് നിന്നെയാവും
ആവശ്യം........ (എഡ്ഢി)
അത് ശെരിയാ ആലക്സേ എഡ്ഢിചൻ പറഞ്ഞത്....... ഇത് ഞാൻ നോക്കിക്കൊള്ളാം. ആ പെണ്ണ് എന്റെ കണ്ണ് ഒന്ന് വെട്ടിച്ചതാ ഈ പ്രശ്നം ഒക്കെ ഉണ്ടായേ.... അതുകൊണ്ട് ഇത് എന്നിക്ക് തന്നെ ശരിയാക്കണം..... (ജോസ്)
വേണം..... ജോസേ, എന്റെ പിള്ളേരുടെ ജീവിതം വെച്ച ആ പു***മോള് കളിക്കുന്നെ,.........അത് ഇനിയും വെച്ചു പൊറിപ്പിക്കു വേല ഞാൻ......
പറയുമ്പോൾ ഉള്ളിലെ ദേഷ്യവും സങ്കടവുമെല്ലാം കാണാമായിരുന്നു എഡ്ഢിയുടെ മുഖത്തു....
എന്നാ ഞാൻ ഇപ്പോൾ തന്നെ ഇറങ്ങുവാ എഡ്ഢിച്ചാ.....താമസിക്കുന്നില്ല, ബാക്കിയൊക്കെ ഞാൻ
ചെന്നിട്ടു, വിളിക്കാം......
അത്രയും പറഞ്ഞു എഡ്ഢിയെയും അലക്സിയെയും ഒന്ന് നൊക്കി ജോസ് ഇറങ്ങി പോയി....
\"അലക്സി..... എന്നതാടാ, എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നെ.......\"
കുറച്ചു നേരമായി മിണ്ടാതെ മറ്റെന്തോ ആലോചനയിൽ ഇരിക്കുന്ന അലക്സിയോട് എഡ്ഢി തിരക്കി....
എഡ്ഢിചായ അത്...അമ്മു.... എന്റെ കൊച്ച്.........
അവൾ ഇതുവരെ ഒന്ന് വിളിച്ചിട്ട് പോലുമില്ല. എന്നെയേയോ മമ്മിയെയോ ഒന്നും.......
ഇന്നലെ പള്ളി മുറ്റത്തു വെച്ച് കണ്ടതാ,
എനിക്കെന്തോ ഓർക്കുമ്പോൾ വല്ലാത്തൊരു പേടി.....അവള്....അവൾ ok ആണോ ഇച്ചായ........? (അലക്സി)
അലക്‌സിയുടെ ഉള്ളിലെ സങ്കടവും കാണെ എഡ്ഢിയുടെ ഉള്ളും ഒന്ന് പിടഞ്ഞു....... അമ്മുവിന്റെ അവസ്ഥ അവരിരുവരും ഊഹിച്ചതിനും അപ്പുറമാണെന്ന് അവർക്കറിയാമായിരുന്നു.........
അലക്സി..... ഞാനിപ്പോ എന്താടാ നിന്നോട് പറയേണ്ടത്...... ആനി ഉണ്ടെടാ അമ്മുന്റെ കൂടെ എപ്പഴും........
പിന്നേ കുറച്ചു സമയം കൊടുക്ക് നീ അവൾക്കു.
പെട്ടന്ന് ആർക്കും ഉൾക്കൊള്ളാൻ പറ്റുന്നതല്ലല്ലോ സംഭവിച്ചത് ഒന്നും........
നീ ഇങ്ങനെ ഡെസ്പ്
ആവല്ലേടാ........ (എഡ്ഢി)
ഏയ്........ ഞാൻ ok ആണ് ഇച്ചായ..... ഇച്ചായന് അറിയാല്ലോ, എന്തും സഹിക്കും ഞാൻ എന്റെ കൊച്ചിന്റെ കണ്ണിര് ഒഴിച്ച്............ (അലക്സി)
ഇല്ലടാ...... എല്ലാം നന്നായിട്ടെ അവസാനിക്കൂ....നിനക്കറിയില്ലേ അമ്മുനെയും എവിനെയും, ഒരുപാട് നാൾ അകന്നിരിക്കാൻ ആവില്ലടാ അവർക്ക്..........
അലക്സിയുടെ തോളിൽ കൈയിട്ടു അടുത്തേക്ക് ചേർത്ത് നിർത്തി എഡ്ഢി പറയുമ്പോൾ..... രണ്ടുപേരുടെയും മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞിരുന്നു...
💠🍀💠🍀💠🍀💠🍀💠🍀💠🍀💠🍀💠🍀
ആനി വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാതെ അതിലേക്കു വിരലിട്ട് ചികഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അമ്മു.... അവൾക്ക് മനസ്സിനു ഒരു സമാധാനവും ഇല്ലായിരുന്നു, എവിനെ എവിടെയായിരിക്കുമെന്ന ചിന്തയിൽ ഉഴറുകയായിരുന്നു അവൾ.....
\"അമ്മു.............\"
\"അ...... ആ ഇച്ചേച്ചി....\"
\"വെറുതെ നോക്കിയിരിക്കാതെ നീ അത് കഴിക്കു അമ്മു......... എവിൻ ഇങ്ങു വന്നോളും......\"
തന്റെ മനസ്സിലുള്ളത് മനസിലാക്കിയത് പോലെ പറഞ്ഞപ്പോൾ അമ്മു ഒന്ന് ഞെട്ടി ആനിയെ നോക്കി,... പിന്നേ വിഷാദത്തിൽ കലർന്ന ഒരു പുഞ്ചിരി കൊടുത്തു.
പുറത്ത് ഒരു കാറു വന്ന് നിലക്കുന്ന ശബ്ദം കെട്ട് അമ്മുവും അനിയും ഒരുമിച്ച് ഹാളിലേയ്ക്ക് നൊക്കി.
ഫ്രണ്ട് ഡോർ ആഞ്ഞു തുറന്നു മറ്റാരെയും നോക്കാതെ മുകളിലെ സ്റ്റെപ് കേറി റൂമിലേക്ക് പോകുന്ന എവിനെയാണ് അവര് കണ്ടത്.
ഇതുകണ്ട അമ്മു ആനിയെ ഒന്ന് നോക്കി, പിന്നെ കഴിപ്പ് മതിയാക്കി വേഗം കൈ കഴുകി മുകളിലേക്കു പോയി......
അമ്മു പോകുന്നത് ഒരു നിമിഷം നൊക്കി നിന്നു ആനി.........
🔸🔸🔹🔸🔷🔹🔹🔸🔶🔹🔹🔸🔶🔹🔹🔸
ഷവറിന്റെ ചോട്ടിൽ നിന്നു നല്ല തണുത്ത വെള്ളം ശരീരത്തിലേക്കു വീണപ്പോൾ ആശ്വാസം തോന്നി എവിന്......
ഒരു ടർക്കിയുമായി തല തൂവർത്തി ഇറങ്ങിയപ്പോൾ കണ്ടു കട്ടിലിൽ തന്നെ നോക്കിയിരിക്കുന്ന അമ്മുവിനെ.
ഒരു നിമിഷം അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ നെഞ്ചിൽ ഒരു വേദന അനുഭവപ്പെട്ടു എനിക്ക്..........
പെട്ടന്ന് തന്നെ അവളിൽ നിന്നും കണ്ണുകളെ മാറ്റി തിരിഞ്ഞു ഡ്രസിങ് റൂമിലേക്ക് കയറാൻ തുടങ്ങിയ എവിന്റെ കൈകളെ പിടിച്ചു അമ്മു.
\"ഇച്ചേ.............\"
അവളുടെ ഇടറിയ നേർത്ത സ്വരത്തിൽ ഇച്ചേ എന്നുള്ള വിളി കാതിൽ വീണതും ശരീരം പോലെ തന്നെ എന്റെ മനസ്സും തണുത്തതു ഞാൻ അറിഞ്ഞു......
\"എനി.......എന്നിക്ക്..... സംസാരിക്കണം ഇച്ചായനോട്........\"
\"കയ്യിന്നു വിട് അമ്മു........എന്നിക്ക് ഓഫീസിൽ പോണം.....\"
തിരിഞ്ഞു നോക്കാതെ തന്നെ അമ്മുവിന് മറുപടി കൊടുത്തു.
\"ഇച്ചയാൻ എന്നെ വഴക്ക് പറഞ്ഞോ..... വെറുത്തോ,........
എന്തും ചെയ്തോ......... പക്ഷെ, ഈ അകലിച്ച അത് എന്നോട് മാത്രം കാണിച്ചാൽ മതി......... Please.......\"
തല ഒന്ന് തിരിച്ചു ഞാൻ അമ്മുവിനെ നോക്കി,......
\"ഇച്ചേച്ചി...... ഇച്ചേച്ചിയോട് ഒന്ന് മിണ്ടുവോ ഇച്ചായൻ.......
ഒരുപാട് വിഷമിക്കുന്നുണ്ട് ആ പാവം,
ഇച്ച ഇന്ന് ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരുന്നത് ഒരുപാടു വിഷമമായിട്ടുണ്ട് ഇച്ചേച്ചിക്ക്,.........
അത് പുറത്ത് പറയുന്നില്ലന്നെ ഉള്ളു.......\"
\"ഓ....... ഇച്ചേച്ചിക്ക് വിഷമമുണ്ട്........ അല്ലെ...? അപ്പൊ എഡ്ഢിചായനും വിഷമം കാണും,..........
ജെസ്സിആന്റിക്കും അലക്സിക്കും വിഷമം ഉണ്ടല്ലോ.......... പിന്നേ നിനക്കും,
നിനക്കും വിഷമം ആയിരിക്കുമല്ലോ അല്ലെ അമ്മു?.........\"
ഗൗരവത്തോടെ തന്റെ കണ്ണിൽ തന്നെ നോക്കി ചോദിക്കുന്നവനെ ഒരു നിമിഷം പകച്ചു നൊക്കി നിന്നു അവൾ.
\"എനിക്കെന്ന വിഷമമില്ലേ........... അതോ ഹൃദയവും മനസ്സും ഒന്നും ഇല്ലാത്ത വെറും കല്ലാണോടി ഞാൻ..........
പറയടി ആണോന്ന്...........?\"
അമ്മുന്റെ തോളിൽ പിടിച്ചു കുലുക്കി അലറുകയായിരുന്നു അവൻ.
\"ഇച്ചായ...... ഞാൻ.... അങ്ങനൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞെ.......... എനിക്കറിയാല്ലോ ഇച്ഛയെ.........\"
കരയാൻ തുടങ്ങിയിരുന്നു അമ്മു.
\"ഇല്ലടി............നിനക്കറിയില്ല...........
മനസ്സിലാവില്ല നിനക്ക്. ഒന്നും......
മനസ്സിലാക്കാൻ ശ്രെമിച്ചിട്ടുമില്ല നീ.........
ഇപ്പോഴെന്നല്ല ഒ.... ഒരിക്കലും...........\"
അവസാന വാക്കുകൾ പറയുമ്പോൾ പതറി പോയിരുന്നു എവിന്റെ....... നിറഞ്ഞ് വന്ന മിഴികൾ അമർത്തി തുടച്ച് അമ്മുവിനെ തള്ളി മാറ്റി ഡ്രസിങ് റൂമിൽ കയറി വാതിൽ അടച്ചു അവൻ.
നിറഞ്ഞ മിഴികളാലെ ആ അടഞ്ഞ വാതിലിൽ നൊക്കി അവളും ഒരു നിമിഷം നിന്നു............
തുടരും....... 🍂
ഇച്ചായന്റെ അമ്മു ❤️ 7
സ്വാന്തനം എന്ന അനാഥലയത്തിനു മുൻപിൽ കാറിൽ ചാരിനിൽക്കുകയായിരുന്നു എവിൻ. രാവിലെ അമ്മുവിനോട് കുറച്ചു കടുപ്പത്തിൽ സംസാരിചെങ്കിലും തിരികെ വെളിയിൽ പോകുന്നതിനു മുൻപായി ഇച്ചേച്ചിയോട് ഒരു വാക്ക് ഓഫീസിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്.............ഇച്ചേച്ചിക്ക് അടുത്ത നിന്നവളെ ഒന്ന് പാളി നോക്കിയിരുന്നു,......ഒന്നും മിണ്ടാൻ തോന്നിയില്ല............... അവളെ കാണാത്ത രീതിയിൽ അവിടെ നിന്നും ഇറങ്ങി പൊന്നു.ആ ഒരു അന്തരീഷത്തിൽ നിന്നൊന്നു മാറണം എന്ന് തോന്നി,............. അലക്സിയെ കാണണം, അവനോടു സംസാരിക്കാനായി പുറപ്പെടുമ്പഴാണ് ജെനിയുടെ കാൾ വന്നത്.........\"ഒന്ന് കാണണം....... ഓർഫനെജിലേക്ക്