Aksharathalukal

ഇച്ചായന്റെ അമ്മു ❤️ 9










\"ആ.... ദേ അലക്സിക്കാ വന്നല്ലോ.......\"

ആസിഫ് പറയുന്നത് കേട്ട് എവിൻ തിരിഞ്ഞു നോക്കിയതും അലക്സി പാഞ്ഞു വന്ന് അവന്റെ നെഞ്ചത്ത് ചവിട്ടിയതും ഒരുമിച്ചായിരുന്നു.....


അപ്രതീക്ഷിതമായിട്ടുള്ള ചവിട്ടായിരുന്നതിനാൽ എവിൻ പുറകോട്ടു തെറിച്ചു വീണ് പോയിരുന്നു...........


\"ഹോ.......... പതിയെ ചവിട്ടെടാ പന്നി...... എന്റെ നെഞ്ചാം കൂടാ കലങ്ങിയേ.......\"

ഒരു കൈ നെഞ്ചിൽ തടവി എണീറ്റിരുന്നു എവിൻ അലക്സിയോട് പറഞ്ഞു.....



\"പന്നാ പു%@#മോനെ...........ആരുടെ അമ്മൂമ്മയെ കെട്ടിക്കാനായി പോയി കിടക്കുവായിരുന്നെടാ പന്നി നീ..........\"

വീണ് കിടക്കുന്ന എവിനെ നോക്കി അലക്സി അലറി........


\"അത്...... അങ്ങ് വാകതാനത്തു 80 കഴിഞ്ഞിട്ടും not out ആകാതെ നിൽക്കുന്ന ഒരു അമ്മായി ഇല്ലേ നിന്റെ....
പുള്ളിക്കാരിക്കൊരു മാപ്പിളയെ അനേഷിച്ചു പോയതാ ഞാൻ....... \"

  അലക്സിക്ക് മുന്നിലായി എഴുനേറ്റ് വന്നു നിന്ന് ഒരു  ചെറു ചിരിയോടെ  എവിൻ പറഞ്ഞു.


\"മറ്റുള്ളവരെ തീ തീറ്റിച്ചു കൊണ്ടുള്ള നിന്റെയി പന്ന ചിരിയുണ്ടല്ലോ
എവിനെ........
നിന്നെ സ്നേഹിക്കുന്നവരുടെ വേദന മനസ്സിലാക്കാതെ,   മുൻപും പിൻപും നോക്കാതെ ഓരോന്ന് ചെയ്തു വെയ്ക്കുന്ന നിന്റെയി പരിപാടി ഇത് ഇന്നത്തോടെ നിർത്തിക്കോ നീ....... \"

അലക്സിയുടെ വാക്കുകളിൽ വേദനയും ദേഷ്യവും നിറഞ്ഞു നിന്നിരുന്നു. 


എവിൻ അലക്‌സിയെ ഒരു നിമിഷം നോക്കി,
തന്നിൽ നിന്നും നോട്ടം മാറ്റി അർത്തുലയുന്ന തിരയെ നോക്കി നിൽക്കുകയാണ് അവൻ,
പരിഭവമാണ് ആ മുഖത്ത്..........

അടുത്ത നിമിഷം തന്നേ എവിൻ അലക്സിയെ പുറകിൽ നിന്നും കെട്ടിപിടിച്ചു........

\"ഹാ.......... വിടടാ പന്നി എന്നെ!!..... വിടാൻ..........\"

അലക്സി പെട്ടന്ന് എവിനെ തള്ളി മാറ്റി.


\"ഓ.........പിന്നെ നീ വിടാൻ പറഞ്ഞാൽ ഉടനെ ഞാനങ്ങു വിടുവല്ലേ...... ഇങ്ങോട്ട് വാടാ പുല്ലേ........!\"

എവിൻ വീണ്ടും  അലക്സിക്കു മുൻപിലേക്കു നിന്ന് അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു........
അലക്സി ആദ്യം ഒന്ന് കുതറാൻ ശ്രെമിച്ചെങ്കിലും എവിൻ ഒരു തരി പോലും വിട്ടു മാറിയില്ല......

\"സോറി ഡാ..... \"

എവിൻ അലക്സിയുടെ കാതിൽ പറഞ്ഞു, ഒരു നനുത്ത ചിരി അപ്പോൾ അലക്സിയുടെ ചുണ്ടിൽ വിരിഞ്ഞു......  അത് മതിയായിരുന്നു അലക്സിക്ക് അവന്റെ ദേഷ്യവും പരിഭവവും മാറാൻ.......
അല്ലെങ്കിലും അധികം നാൾ പിരിഞ്ഞിരിക്കാനോ പിണങ്ങിയിരിക്കാനോ  കഴിയില്ലായിരുന്നു രണ്ടുപേർക്കും.......

പയ്യെ അവനും തിരികെ എവിനെ ഇരുകൈകളാലും പുണർന്നു........കുറച്ചു നേരം അവരിരുവരും അങ്ങനെ നിന്നു.
തന്റെ തോളിൽ നനവ് പടർന്നപ്പഴാണ് എവിൻ കരയുകയാണെന്ന് അലക്സിക്ക് മനസ്സിലായത്..........




\"നീ മോങ്ങുവാണോടാ പുല്ലേ?........ എങ്കിലേ അതിപ്പോ വേണ്ട,....... എന്റെ കൊച്ചിന്നിട്ടു തല്ലിയതടക്കം,
നീ ചെയ്തുകൂട്ടിയതിനൊക്കെ എന്റെ കയ്യിന്നു വാങ്ങിയിട്ട് മോൻ ഇനി കരഞ്ഞാൽ മതി........... \"


എവിനെ നേരെ നിർത്തി അലക്സി  അത് പറഞ്ഞതും അവരിരുവരും ഒന്നിച്ചു ചിരിച്ചു.


\"അപ്പൊ....... ഇനിയെങ്ങനാ...... എവിടായാ തുടങ്ങേണ്ടത്.....?\"

കുറച്ചു നേരത്തെ മൗനം വിട്ട് അലക്സി ചോദിച്ചു........



\"ശത്രു പാളയത്തിന്റെ ചാരനായി നിൽക്കുന്ന സുഹൃത്തു......... അവിടുന്ന് വേണം ആദ്യം തുടങ്ങാൻ................

എവിൻ കാര്യങ്ങളൊന്നും അറിയാതെ ഇപ്പഴും സ്വന്തം കുടുംബത്തിന് എതിരെ നിൽക്കുന്ന ആളല്ലേ?...... അത് അങ്ങനെ തന്നെ തുടരണം എങ്കിലേ മറഞ്ഞിരിക്കുന്ന ശത്രു വെളിയിൽ വരുകയുള്ളു...........\"


മുഖത്തെ ചിരി മാറി കണ്ണിൽ അഗ്നിയുമായി പറയുന്നവനെ അലക്സി ഒരു പുഞ്ചിരിയോടെ നോക്കി,..........


\"അപ്പൊ...........നീയിപ്പഴും ഞങ്ങളോട് എതിർത്തു നിൽക്കുകയാണല്ലേ...........
അപ്പൊ............ ആരും ഒന്നും അറിയണ്ട എന്നാണോ നീ പറയുന്നേ..............? \"


\"മം...... അതെ......തല്ക്കാലം ആരും ഒന്നും അറിയണ്ട അലക്സി, എഡ്ഢിചായൻ പോലും.......കാരണം ഇപ്പഴും നമുക്കറിയില്ല ജെനിയുടെ റിയൽ പ്ലേ എന്താണന്നു,  So അവളെ വിശ്വസിച്ചു ആട്ടം കളിക്കുന്ന ഒരു പാവയായിട്ടു തന്നെ ഞാൻ നിൽക്കട്ടെടാ..........

അതുകൊണ്ട് കുറച്ചു നാളത്തേക്ക് ഞാനൊരു കളി കളിക്കാൻ പോകുവാ....... A real pay......\"



എവിന്റെ സംസാരം പൂർണ്ണമായും പിടികിട്ടിയില്ലെങ്കിലും ഒന്നും കാണാതെ എവിൻ ഒന്നിനും ഇറങ്ങി തിരിക്കത്തില്ലന്നു അലക്സിക്ക് ഉറപ്പുണ്ടായിരുന്നു........

ഒരു ചിരിയോടെ അലക്സി എവിന്റെ തോളിൽ കൈ വെച്ചു.......എന്തിനും കൂടെ ഞാനും ഉണ്ടാകുമെന്നു പറയാതെ പറഞ്ഞു.............

💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠



നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ്  എവിൻ പാലമറ്റത്തു തിരിച്ചു എത്തിയത്,
അലക്സിയുമായുള്ള കൂടിക്കാഴ്ചയോ, അവര് തമ്മിൽ തീരുമാനിച്ചതൊന്നും തല്ക്കാലം ആരോടും പറയുന്നില്ലന്ന് വെച്ചു,..............



\"എവിനിക്കാ...... വീടെത്തി......!\"

സീറ്റിൽ ചാരി ഇരുന്നു ആലോചനയിൽ മുഴുകി ഇരുന്ന എവിൻ ആസിയുടെ വിളിയിലാണ് എണീറ്റത്...

\"മം.... എന്നാ നീ വിട്ടോ ആസി....... പിന്നെ ഞാനും അലക്സിയും നീയും ഇന്ന് കണ്ട കാര്യവും പിന്നത്തേതും ഒന്നും വെളിയിൽ പോവരുത്........ നിനക്ക് മനസ്സിലായോ?.. \"


\"എന്താണിക്ക...... അത് ഞാനേറ്റു...... നിങ്ങളെല്ലാരും എനിക്കും കൂടി വേണ്ടപ്പെട്ടവർ അല്ലെ എന്റെ ഭായ്...... \"

\"മം.... ശെരി...... എന്നാ മോൻ വിട്ടോ.... \"

ആസിയോട് ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു എവിൻ കാറിൽ നിന്നിറങ്ങി, തിരിഞ്ഞു 
വീട്ടിലേയ്ക്ക് നോക്കിയപ്പോഴാണ് ലൈറ്റ് ഒന്നും തന്നെ ഇടാതെ വീട് ഇരുട്ടിൽ ഇരിക്കുന്നത് അവൻ കണ്ടത്.....


പെട്ടന്ന് തന്നെ ഓടി ചെന്ന് ഡോർ തുറന്നു അകത്തു കയറി വെപ്രാളത്തോടെ ഹാളിലെ ലൈറ്റ് ഓൺ ചെയ്തപ്പോൾ കണ്ടു സോഫയിൽ ചാരി ഇരുകണ്ണുകൾ അടച്ചിരിക്കുന്ന ആനിയെ......


\"ഇച്ചേച്ചി.... \"

അടുത്ത് ചെന്ന് തോളിൽ കൈവെച്ചു എവിൻ വിളിച്ചു...... ആനി പതിയെ കണ്ണ് തുറന്നു അപ്പോഴേക്കും രണ്ടു തുള്ളി കണ്ണുനീർ ആ കണ്ണുകളിൽ നിന്നും ഒഴുകി, അത് കണ്ടതും എവിന് വല്ലാതായി........


\"ആ........ നീ വന്നോ..... ഞാൻ കുറെ നേരം നിന്നെ നോക്കി ഇരുന്നതാ...... പിന്നെ..... പിന്നെ ഒന്ന് മയങ്ങി......... \"

മുഖമൊന്നു അമർത്തി തുടച്ചു ആനി പറഞ്ഞു,.....

\"നല്ല മുറിവാണോ എവിൻ....... ഞാൻ ഒന്ന് നോക്കണോ........ \"

എവിന്റെ നെറ്റിയിലെ മുറിവ് നോക്കി ആനി ചോദിച്ചു,..... എവിന്റെ കാർ ഒന്ന് തട്ടി നെറ്റി ചെറുതായ് മുറിഞ്ഞ കാര്യം അലക്സി രാവിലെയേ എഡ്ഢിയെയും ആനിയേയും അറിയിച്ചിരുന്നു....


\"വേണ്ട ഇച്ചേച്ചി....... കുഴപ്പമില്ല..... \"

എവിൻ പറഞ്ഞതും ആനി വെറുതെ ഒന്ന് മൂളി.........


കുറേനേരതെക്കു ഇരുവരിലും മൗനം കൂട്ട് പിടിച്ചു...... എവിന്റെ കണ്ണുകൾ അവിടെയാകെ പരതി, അമ്മുവിനെ ഒന്ന് കാണാൻ തോന്നി അവന്.......


\"ഇച്ചേച്ചി........ അ.... അമ്മു എവിടെ...? \"


എവിൻ ചോദിക്കുന്നത് കേട്ട് ആനി ഒരു നിമിഷം അവനെ നോക്കി.

\"അമ്മു...... പോയി എവിൻ........!\"

ഒരു നിർവികരതയോടെ എവിനെ നോക്കി ആനി പറഞ്ഞുതുടങ്ങി.........



\"പൊക്കോട്ടെ എന്ന് എന്നോട് ചോദിച്ചു......... പോകണ്ടാന്നു ഞാൻ പറഞ്ഞില്ല.........
............ ഒന്നാലോചിച്ചാൽ, തെറ്റ് ചെയ്തത് ഞാനല്ലേ.............. ഞാൻ കാരണം അല്ലെ അമ്മു നിന്റെ ജീവിതത്തിലേക്ക് വന്നത്,......


അല്ലേലും...... അ.....അമ്മു എന്റെ...... അ.... ആരാ...... നീയല്ലേ ഞങ്ങളുടെ അനിയൻ.....
നിന്റെ ഇഷ്ടമല്ലേ ഞാൻ നോക്കേണ്ടിയിരുന്നത്........................
അപ്പൊ അത് ചെയ്യാതെ നിനക്കിഷ്ട്ടമില്ലാത്ത ഒരു ജീവിതം നിനക്ക് തന്നത് ഞാനല്ലേ.............\"


നിറഞ്ഞൊഴുകിയ കണ്ണുകളെ കൂട്ടുപിടിച്ചു ഇടറിയ നാവോടെ ആനി പറയുമ്പോൾ അതെല്ലാം കേട്ടുകൊണ്ട് നിൽക്കാനേ എവിൻ കഴിഞ്ഞുള്ളു........


\"തെറ്റ് പറ്റി പോയി എവിൻ എന്നിക്കു....... നിനക്ക് വാരിക്കോരി സ്നേഹം തന്നു വളർത്തിയപ്പോൾ, നല്ലതും ചിത്തയും തിരിച്ചറിയേണ്ടത് എങ്ങനെയാണെന്ന് നിന്നെ ഞാൻ പഠിപ്പിച്ചില്ല....... അത് എന്റെ തെറ്റാ...........


അതുകൊണ്ട്  നീ പേടിക്കണ്ട,............
അമ്മുവിനെ ഇഷ്ടമില്ലാതെ അവളുടെ കൂടെ ജിവിക്കേണ്ട ഗതി ഒരിക്കലും നിനക്കുവരില്ല,.....
എന്റെ തെറ്റ് ഞാനായി തന്നെ തിരുത്തും.........\"


എവിന്റെ മുഖത്തു നോക്കി അത്രയും പറഞ്ഞു ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു എവിന്റെ മറുപടിക്കു കാക്കാതെ ആനി മുറിയിലേയ്ക്ക് കേറി പോയി..............


കത്തി കുത്തിയിറക്കുന്ന വേദനയോടെ ആനിയുടെ വാക്കുകൾ ഓരോന്നും എവിന്റെ ഉള്ളിൽ കൊണ്ടു............
തിരിച്ചു പറയാനായി നാവ് പൊങ്ങിയില്ല.......


എല്ലാം തകർന്നവനെ പോലെ ആ നിമിഷം അവനവിടെ  സോഫയിലേക്ക് ഇരുന്നു.......



\"അമ്മുവിനെ ഇഷ്ടമില്ലാതെ അവളുടെ കൂടെ ജിവിക്കേണ്ട ഗതി നിനക്കുവരില്ല\"


ആനിയുടെ  വാക്കുകൾ അവന്റെ ഉള്ളിൽ പ്രതിഫലിച്ചു.......

\"ഇല്ല.........അമ്മുവിനെ തനിക്കു വെറുപ്പാണന്നോ?............ ഇഷ്ടമില്ലാതെയാണ് അവളുടെ കൂടെ ഞാൻ ജീവിക്കുന്നതെന്നോ......?


അല്ല....... അങ്ങനെയല്ല.........!! തെറ്റി പോയി ഇച്ചേച്ചി.........
അമ്മു........ അവൾ എന്നേ ഈ എവിന്റെ നെഞ്ചിൽ കേറിയതാ, അവളുപോലുമറിയാതെ............\"



അമ്മുവിനെ പറ്റി പറയുമ്പോൾ നെഞ്ചിനുള്ളിലെ നോവിനോപ്പം മിഴികളിലും നനവ് പടർന്നിരുന്നു അവന്റെ.............

അവളെ കാണാനായി ആ ഉള്ളം വെമ്പി......
പെട്ടന്ന് തന്നെ ചാടി എണ്ണിറ്റു ഇരുകൈകളാൽ മുഖം അമർത്തി തുടച്ചു  പുറത്തേക്കു ഓടിയിരുന്നു അവൻ,
തന്റെ പെണ്ണിനെ കാണാനായി................



അതേസമയം മറുവശത്തു,
അങ്ങ് കൊച്ചുപുരയ്ക്കൽ എവിന്റെ വരവും കാത്ത് ഉറങ്ങാതെ ഒരാൾ അവനുവേണ്ടി കാത്തിരിക്കുകയായിരുന്നു...............
അവൻ എന്തായാലും അമ്മുവിനെ തേടി ഇന്നെത്തും എന്ന് ആ മനസ്സിന് 
അറിയാമായിരുന്നു..................





തുടരും........🦋



വായിക്കുന്നവർ ഒരു അഭിപ്രായം പറയണേ pls....

ഇച്ചായന്റെ അമ്മു ❤️ 10😍

ഇച്ചായന്റെ അമ്മു ❤️ 10😍

4.7
1110

ഇച്ചായന്റെ അമ്മു 10>>>>>>>>>>>>>>>>>>ക്രമതീതമായി മിടിക്കുന്ന നെഞ്ചുമയാണ് എവിന്റെ കാർ കൊച്ചുപുരയ്ക്കൽ എത്തിയത്....... വീടിനു മുൻപിൽ ലൈറ്റ്ല്ലാം അണഞ്ഞിരുന്നു, സമയം ഒരുപാടായി എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും എന്ന് അവൻ ഓർത്തു..........പതിയെ ഇറങ്ങി ബാൽക്കണി വഴി അമ്മുവിന്റെ മുറിയിലെക്കു കയറി, ഈ വഴി തനിക്കു പരിചിതമാണന്നു അവനോർത്തു..............ശബ്ദമുണ്ടാക്കാതെ പതിയെ മുറിയിൽ ചെന്നപ്പോൾ കണ്ടു ഒരു സൈഡിലേക്ക് ചെരിഞ്ഞു കിടന്നുറങ്ങുന്ന തന്റെ പെണ്ണിനെ......പതിയെ മുട്ട് കുത്തി  ആരുകിലായി ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി, തന്റെ അടി കൊണ്ട് കല്ലിച്ചു കിടക്കുന്ന അവളുടെ കവ