Aksharathalukal

COMPLICATED LOVE STORY - PART 3





ഡോറിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ട് ഋഷി ഡോറിന്റെ അടുത്തേക്ക് പോയി...പുറത്ത് മഴ പെയ്യ്തു തീർന്നതിന്റെ ശബ്ദം മാത്രം കേൾക്കാം...അവൻ പതുക്കെ ഡോർ തുറന്നു...

\"  who are you.... \"

തലവഴി ഷാൾ പുതച്ച ഒരു പെണ്കുട്ടി...
അവൾ മറുപടി ഒന്നും പറഞ്ഞില്ല...

\" തനിക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലേ mahn..  whats your പ്രോബ്ലെം\"

\" സർ ഞാൻ ശിവന്യ \"

\" അതിന് ഞാൻ എന്താ വേണ്ടത് \"

\" പ്ലീസ് സർ എനിക്ക് ഒരിടം വരെ പോവേണ്ടതായിരുന്നു... ഞാൻ രാവിലെ തന്നെ ഇവിടെ നിന്ന് പോയ്ക്കോളും ഇപ്പോ പോവാൻ വണ്ടി ഒന്നുമില്ല... \"

\" അത് പറ്റില്ല ഇവിടെ ആരും സ്റ്റേ ചെയ്യാറില്ല \"

\" സർ പ്ലീസ് എനിക്ക് വേറെ വഴിയില്ല \"

\"ഹമ്മ്...എന്നാൽ ഇപ്പോ ഇവിടെ stay ചെയ്തോ പക്ഷേ നാളെ രാവിലെ തന്നെ ഇവിടെ നിന്ന് സ്ഥലം വിട്ടേക്കണം \"

അവൾക്ക് അകത്തേക്ക് കയറി... ലിവിങ് റൂമിലെ ഫാനിൽ കുരുക്ക് കണ്ട് അവൾ അവിടേക്ക് നോക്കി....

\" ഇത്...\"

\" ഒരു ആത്മഹത്യശ്രമം താൻ വന്നത് കൊണ്ട് അത് നടന്നില്ല \"

\" നിങ്ങൾക്ക് വല്ല ഹെല്പ് ആവിശ്യമുണ്ടോ ഞാൻ...എനിക്കറിയാവുന്ന ഒരു Psychologistനെ വിളിക്കാം \"

\" നോ ഐ Don\'t want anyones ഹെല്പ്.. Why cant you understand...ഇയാൾക്ക് നാളെ പോവണം എന്നല്ലേ പറഞ്ഞത് രാവിലെ പോയ്ക്കോണം \" അവൻ ദേഷ്യത്തിൽ റൂമിലേക്ക് കയറി പോയി..ഡോർ അടച്ചു..

രാവിലെ ഋഷി ഉറക്കമുണർന്നത് ഡോറിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ്...

\" എന്താ \"

\" എന്നെ ഒന്ന് ഒരു സ്ഥലത്ത് കൊണ്ട് വിടുമോ \"

\" അവിടേക്ക് ആണോ പോവേണ്ടത് \"

\" അല്ല അവിടെ ഒരാളെ കാണേണ്ട ആവിശ്യമുണ്ട് \"

\" ശെരി ഞാൻ പെട്ടെന്ന് ഫ്രഷ് ആവട്ടെ \"

ഋഷി ഫ്രഷ് ആയി പുറത്തേക്ക് വന്നു... ഷെഡിൽ കിടന്ന അരവിന്ദിന്റെ കാർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി...അപ്പോഴേക്ക് അരവിന്ദ് അവിടേക്ക് വന്നു..

\" എടാ..ഞാൻ കാർ...\" 

\" ഞാൻ ഇവളെ ഒരു സ്ഥലത്ത് ഡ്രോപ്പ് ചെയ്തിട്ടു വരാം എന്നിട്ട് നിന്റെ കാർ തന്നേക്കാം...\"

\" ഇതാരാടാ...റിയ എവിടെ \" അരവിന്ദ് ശിവന്യയെ നോക്കി ചോദിച്ചു..

\" അതൊക്കെ പിന്നെ സംസാരിക്കാം \" ഋഷി ഒഴിഞ്ഞുമാറി...

\" നിന്റെ കണ്ണ് എന്താടാ ചുവന്നിരിക്കുന്നത്  ഇന്നലെ എന്താ ഉണ്ടായത് \"

\" നിന്നോട് പറഞ്ഞില്ലേ പിന്നെ സംസാരിക്കാമെന്ന്... നോക്കി നിൽക്കാതെ കാറിൽ കയറ് \" ഋഷി ശിവന്യയെ നോക്കി കൊണ്ട് പറഞ്ഞു..

അവൾ കാറിൽ കയറി ഇരുന്നു...ഋഷി കാർ സ്റ്റാർട്ട് ചെയ്യ്തു...

\" ഫ്രണ്ട്‌സിനോട് ഇങ്ങനെ സംസാരിക്കാൻ പാടില്ല \" ശിവന്യ പറഞ്ഞു..

\" ഞാൻ എന്ത് ചെയ്യണം ചെയ്യാൻ പാടില്ല എന്ന് താനാണോ തീരുമാനിക്കുന്നേ \"

അവൾ പെട്ടെന്ന് മിണ്ടാതെ ഇരുന്നു...
കുറേ നേരമായിട്ടും അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അവൻ ചോദിച്ചു...

\" തനിക്ക് എവിടേക്കാ പോവേണ്ടത് കുറേ നേരമായല്ലോ ഒന്നും മിണ്ടാതിരിക്കുന്നു ഹൈവേ എത്താറായി \"

അവൾ അപ്പോൾ വിതുമ്പി കരയുന്നുണ്ടായിരുന്നു...

\" അതേ എന്തെങ്കിലും ചോദിക്കുമ്പോൾ കണ്ണ് നിറച്ചിട്ട് കാര്യമില്ല താൻ ആരെ കാണാനാ ഇവിടേക്ക് വന്നത്...\"

\" ഞാൻ സ്നേഹിക്കുന്ന ആളെ \"

\" അയാൾക്ക് എന്താ പേരില്ലേ \"

\" ത്രിലോക് \"

അവൾ അതും പറഞ്ഞു ഋഷിക്ക് നേരെ ഒരു പീസ് കടലാസ് നീട്ടി...
ആ പേര് കേട്ടതും ഋഷി ഒരു നിമിഷം സ്തംഭിച്ചു പോയി...അവൻ പെട്ടെന്ന് ആ കടലാസ് വാങ്ങി നോക്കി...അതിൽ ഒരു അഡ്രസ്സ് ഉണ്ടായിരുന്നു...

അവൾ കാറിന്റെ ഡോറിലെ സൈഡിലെ ഗ്ലാസ്സിനുള്ളിലൂടെ പുറത്തേക്ക് നോക്കി...പെട്ടെന്നവൾ കഴിഞ്ഞ കാലത്തിലേക്ക് പോയി...

\" ത്രിലോക് നീ ഈ ജോലി വിട്ടേക്ക് നമുക്ക് എവിടേക്കെങ്കിലും പോയി ജീവിക്കാം ഈ ജോലി വല്ലാത്ത അപകടം പിടിച്ചതാണ്...ഞാൻ ഈ ഹോസ്റ്റലിൽ എങ്ങനെയാ കഴിയുന്നേ എന്ന് നിനക്ക് വല്ല ചിന്തയുണ്ടോ..എപ്പോഴും ടെൻഷൻ ആണ് നിന്റെ കാര്യം ആലോചിച്ച് \"

\" എപ്പോഴും ടെൻഷനോ നിനക്കോ...ഹമ്മ്...ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ പറയല്ലേഡി..ഇന്ന് ഏറ്റവും important ആയിട്ടുള്ള coverage ഉള്ള ദിവസമാണ് \"

അവസാനമായി അന്ന് പറയാൻ ബാക്കിയാക്കിയ ഒരുപാട് സ്വപ്നങ്ങളുണ്ട്...അവൾ പെട്ടെന്ന് ഞെട്ടി ഉണർന്നു..

അവൾ പറഞ്ഞ അഡ്രെസ്സിലുള്ള വീടിന്റെ മുന്നിൽ ആയിരുന്നു കാർ നിർത്തിയിരുന്നത്...ഋഷി ആ വീട്ടിലേക്ക് കയറി ചെന്നു...ബെൽ റിങ് ചെയ്തപ്പോൾ   കണ്ണടയിട്ട ഒരു ചെറുപ്പക്കാരൻ വന്ന് ഡോർ തുറന്നു...

\" തിലോക് \"

\" സോറി നിങ്ങൾക്ക് വീട് മാറി പോയി എന്നാ തോന്നുന്നെ \"

\" ഇത് ഈ അഡ്രെസ്സിൽ ഉള്ള വീട് തന്നെ ആണല്ലോ \"

\" അതൊക്കെ ശെരി തന്നെയാണ് പക്ഷേ ത്രിലോക് ഇവിടെയില്ല അവൻ എന്റെ കസിൻ ആണ് അവൻ... മരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു..... \"

ഋഷിക്ക് അത് കേട്ടപ്പോൾ ഭയം പോലെ തോന്നി... അവൻ കാറിനുള്ളിലേക്ക് നോക്കി... ശിവന്യ കാറിൽ തന്നെയുണ്ടായിരുന്നു... 

\" മരിക്കുന്നതിന് തൊട്ട് മുൻപ് ത്രിലോക് എനിക്ക് ഫോൺ ചെയ്തിരുന്നു അവന്റെ കയ്യിലെ വീഡിയോ ക്യാമറയിൽ എന്തോ തെളിവുകൾ ഉണ്ടെന്ന് അത് അവന്റെ മരണത്തിന് കാരണക്കാരനായ ആളുടേതാണ് അയാളെ കൊല്ലാതെ ഞാൻ ഇവിടെ നിന്ന് ഒരിക്കലും തിരിച്ചു പോകില്ല \" അവൾ മനസ്സിൽ പറഞ്ഞു... അപ്പോൾ അവളുടെ കണ്ണിൽ അയാളോടുള്ള പകയായിരുന്നു


( തുടരും..)


COMPLICATED LOVE STORY - PART 4

COMPLICATED LOVE STORY - PART 4

4.4
1446

അവൾ പറഞ്ഞ അഡ്രെസ്സിലുള്ള വീടിന്റെ മുന്നിൽ ആയിരുന്നു കാർ നിർത്തിയിരുന്നത്...ഋഷി ആ വീട്ടിലേക്ക് കയറി ചെന്നു...ബെൽ റിങ് ചെയ്തപ്പോൾ കണ്ണടയിട്ട ഒരു ചെറുപ്പക്കാരൻ വന്ന് ഡോർ തുറന്നു...\" തിലോക്  \"\" സോറി നിങ്ങൾക്ക് വീട് മാറി പോയി എന്നാണ് തോന്നുന്നത് \"\" ഇത് ഈ അഡ്രെസ്സിൽ ഉള്ള വീട് തന്നെ ആണല്ലോ \"\" അതൊക്കെ ശെരി തന്നെയാണ് പക്ഷേ ത്രിലോക് ഇവിടെയില്ല അവൻ എന്റെ കസിൻ ആണ്... അവൻ.. അവൻമരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു ..... \" അയാൾ കണ്ണട അഴിച്ചു കൊണ്ട് പറഞ്ഞുഋഷിക്ക് അത് കേട്ടപ്പോൾ ഭയം പോലെ തോന്നി... അവൻ കാറിനുള്ളിലേക്ക് നോക്കി... ശിവന്യ കാറിൽ തന്നെയുണ്ടായിരുന്നു... \" മരിക്കുന്നതിന് തൊട്ട്