ഇച്ചായന്റെ അമ്മു 😍 14
\"ഇന്നഫ്..... റെജിന. ഇത് ഇവിടം കൊണ്ട് നിർത്തിക്കോ നീ, നീ പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചത് എന്റെ ഗതികേട് കൊണ്ട, പക്ഷേ ഇനി നീ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട......... അമ്മുവിന്റെയും എവിന്റെയും ജീവിതം ഇനിയും ഇങ്ങനെ തട്ടികളിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല..... \"
***മാളിനുള്ളിലെ ഒരു കഫെയിൽ ഇരിക്കുകയായിരുന്നു അരുണും റെജിനയും (അതായതു ജെനി ).
അലക്സി ഇന്നലെഎവിനും അമ്മുവും പിരിയുവാൻ പോകുകയാണെന്ന് അറിഞ്ഞത് മുതൽ നെഞ്ചിൽ തീ വെച്ചതു പോലെ നടക്കുകയായിരുന്നു അരുൺ. അപ്പോൾ തന്നെ റെജിനയെ കണ്ട് സംസാരിക്കാൻ തീരുമാനിച്ചതാണ് എന്നാൽ ഇന്ന് രാവിലെയാണ് മാളിൽ വെച്ച് കാണാമെന്നു അവൾ പറയുന്നത്. അങ്ങനെ അവൾ വന്നപ്പോൾ മുതൽ അവളോട് കത്തി കേറുകയാണ് അരുൺ...........
\"നീയെന്തിനാ അരുൺ ഇത്രയ്ക്കും ചൂടാവുന്നത്,...... അമ്മുവിനെ ഓർത്തു സങ്കടപ്പെടാൻ അവൾ നിന്റെ പെങ്ങൾ ഒന്നും അല്ലല്ലോ..........\"
ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു തനിക്കു നേരെ കോപത്തോടെ പറയുന്നവനെ നോക്കി ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു.
\"അവൾ എന്റെ സ്വന്തം പെങ്ങൾ അല്ല, ശെരിയാ..... പക്ഷേ ഒന്നുമറിയാത്ത ഒരു പാവം പെണ്ണിന്റെ ജീവിതം വെച്ച് കളിക്കാൻ ഇനിയും നിന്നെ അനുവദിക്കില്ല ഞാൻ......\"
അവൾ മറുപടി ഒന്നും പറയാതെ അവനെ തന്നെ നോക്കി ഇരുന്നു, അവന്റെ വാക്കുകളിൽ നിന്നും അവൾക്ക് വ്യക്തമായിരുന്നു ഇനിയും താൻ പറയുന്നത് അരുൺ അനുസരിക്കില്ലന്ന്....
\"റെജിന പ്ലീസ്....... തന്റെ ശത്രുത എവിനോട് അല്ലെ, അതിനിടയിലേക്ക് അമ്മുവിനെ വലിച്ചിടരുത്, അതൊരു പാവം ആണ്..... ഇപ്പോൾ തന്നെ തെറ്റ്ധാരണ കൊണ്ട് ആവശ്യത്തിൽ കൂടുതൽ അവളെ ഉപദ്രവിക്കുന്നുണ്ട് എവിൻ, ഇനിയും അത് നീയായിട്ട് കൂട്ടരുത്..........\"
അവൻ അപേക്ഷ രീതിയിൽ പറയുന്നത് കേട്ട് അവൾ ഒന്ന് ചിരിച്ചു......
\"ശെരി....... ഞാൻ അമ്മുവിനെ ഉപദ്രവിക്കുന്നില്ല, എന്തായാലും ഒരിക്കൽ എന്റെ കാമുകൻ ആയിരുന്ന ആളല്ലേ നീ. അപ്പൊ നീ ഇത്രയ്ക്കും കെഞ്ചി പറയുമ്പോ ഞാൻ അത് കെട്ടില്ലെന്നു വേണ്ട..... \"
അവൾ അത് പറഞ്ഞതും അവനോരാശ്വാസം വന്നു.
\"പക്ഷെ നീയും ഞാനും തമ്മിലുള്ള ബന്ധം എന്താണെന്നു നീ തന്നെ നിന്റെ ഭാര്യയോട് പറയണം.....!\"
അരുൺ ഒന്ന് ഞെട്ടി.
\"എന്തെ ഒന്നും മിണ്ടാത്തെ നാവിറങ്ങി പോയോ നിന്റെ.....\"
അവൾ അത് ചോദിച്ചതും ഉത്തരമില്ലാതെ അരുണിന്റെ തല താണു.
\"അരുണേ, എന്നിക്ക് എവിന്റെ അടുത്ത് എത്താനുള്ള വെറുമൊരു പാലം മാത്രം ആയിരുന്നു നീ. അല്ലാതെ എന്നെ ഭരിക്കാനോ എന്നിക്കു ഓർഡർ ഇടാനോ ഉള്ള അവകാശം നിനക്കു ഞാൻ തന്നിട്ടില്ല, ഞാൻ എന്ത് ചെയ്യണം എന്ന് നീ എന്നെ പേടിപ്പിക്കേണ്ട,..........\"
അരുൺ നിസ്സഹായനായി അവിടെ ഇരുന്നു പോയി. അതുകണ്ടതും അവൾ ഒരു ചിരിയോടെ എഴുന്നേറ്റ് വന്ന് അവനടുത്തു നിന്നു, അപ്പോഴും അരുൺ അവളെ മുഖമുയർത്തി നോക്കിയില്ല.
\'ഭാര്യക്ക് ഇത് ഒൻപതാം മാസം അല്ലെ, നീ പോയി അവളുടെ കൂടെ ഇരിക്ക്, വെറുതെ എന്റെ വഴിയിൽ തടസ്സം ആയി വരണ്ട........ വന്നാൽ.... \"
ഒരു താക്കിത് എന്നപോലെ അവനോടു പറഞ്ഞവൾ അവിടെന്നും പോയി, തനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ നിരാശയോടെ അരുൺ അവിടെ ഇരുന്നു.
അരുണിനോട് സംസാരിച്ച് കഫെയിൽ നിന്നിറങ്ങിയപ്പോഴാണ് മറ്റൊരു കാഴ്ച ഞാൻ കണ്ടത്. ഒരു തുണിക്കടയിൽ നിൽക്കുന്ന അമ്മുവും എവിനും, എവിൻ ഒരു തുണികൾ മാറി മാറി അമ്മുവിനായി വെച്ച് നോക്കി എടുക്കുന്നുണ്ട്. അമ്മുവാണേൽ എവിനെ തന്നെ നോക്കി സന്തോഷത്തോടെ നിൽക്കുന്നു.
\"അപ്പൊ..... അപ്പൊ അരുൺ ഇവര് രണ്ടു പേരും പിരിയുകയാണ് എന്ന് പറഞ്ഞതൊക്കെ വെറുതെ ആയിരുന്നോ.......? \"
കണ്മുൻപിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ജെനി അവിടെ നിന്നു.
\"അമ്മു.....! വാ പോകാം.....\"
കൗണ്ടറിൽ പൈസ കൊടുത്ത് എവിൻ ഷോപ്പിന് വെളിയിലേക്ക് നടന്ന് അമ്മുനെ വിളിച്ചു. പാക്ക് ചെയ്ത തുണികൾ എല്ലാം വാങ്ങി ധൃതിയിൽ അവനോപ്പം നടന്ന അമ്മു കാൽ സ്ലിപ് ആയി മുന്നോട്ട് വീഴാൻ പോയി, എന്നാൽ വീഴും മുൻപേ എവിന്റെ കൈകൾ അവളെ ഇടുപ്പ് വഴി പിടിച്ച് തന്റെ നെഞ്ചിലേക്ക് അമർത്തി പിടിച്ചിരുന്നു........
\"എവിടെ നോക്കിയാടി പുല്ലേ നടക്കുന്നെ,....മാനത്താണോ കണ്ണ്...\"
അമ്മുവിനോട് ദേഷ്യപ്പെട്ടു ചോദിക്കുമ്പഴും അവന്റെ കൈകൾക്കുളിൽ തന്നെയായിരുന്നു അവൾ, അവളും അവന്റെ ഷർട്ടിൽ പിടിമുറുക്കി ചേർന്ന് നിന്നു.
\"അത് കാല് തട്ടിയതാ ഇച്ചായ.... സോറി
അമ്മു പതിയെ പറഞ്ഞു....\"
\"അവളുടെ ഒരു കോറി....... അതെങ്ങനാ നിലത്തു നോക്കിയല്ലല്ലോ നടക്കുന്ന.....
മ്മ്....... കാലിന് വേറെ കുഴപ്പം ഒന്നുമില്ലല്ലോ.... \"
അവളിൽ നിന്നും പിടിവിട്ട് അമ്മുന്റെ കാലിലേക്ക് നോക്കി എവിൻ ചോദിച്ചതിന് അവൾ ഇല്ല എന്ന് തലയാട്ടി...
അപ്പോഴേക്കും എവിന്റെ ഫോൺ അടിച്ചു അവൻ അവളോട് പറഞ്ഞിട്ട് ഫോണുമായി പുറത്തേക്കു പോയി. അമ്മു താഴെ വീണു പോയ കവറുകൾ എടുക്കാൻ തുടങ്ങി....
\"ഹസ്ബന്റ് നല്ല കേറിങ് ആണല്ലോ, മാഡത്തിനെ ഹസ്ബന്റിന് ഭയകര ഇഷട്ടം ആണല്ലേ.......!\"
കവറുകൾ എടുക്കനായി അമ്മുനെ സഹായിക്കാൻ ഓടി വന്ന സെയിൽസ് ഗേൾ ചോദിച്ചതും അമ്മുവിന്റെ മുഖം ചുമന്നു, അവളിൽ നാണം കലർന്ന ചിരി നിറഞ്ഞു.......
എന്നാൽ ഇതെല്ലാം കണ്ട് കൊണ്ട് നിന്ന ജെനിയുടെ കണ്ണുകളിൽ അഗ്നി പടർന്നു.
\"ഇല്ല എവിൻ........ അമ്മുവിനോപ്പം അവളെചേർത്ത് പിടിച്ച് സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കില്ല ഞാൻ.........\"
എന്തെക്കെയോ മനസ്സിലുറപ്പിച്ചു ജെനി അവിടെ നിന്നും പോയി.
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
\"ഡാ ചെറുക്കാ സത്യം പറഞ്ഞാൽ നിനക്ക് നല്ലത് ഇല്ലേൽ ഈ ആനിയുടെ തനി സ്വരൂപം മോൻ കാണും.........അതുകൊണ്ട് പറ ജെനിയുമായി നിനക്കെന്നതാടാ ഇടപാട്, നീ എന്നത്തിനാ അവളുടെ ഫോൺ നിരീക്ഷിക്കുന്നത്.......... \"
അസിയുടെ ഷോപ്പിൽ വന്ന് അവന്റെ കോളറിനു കുത്തിപിടിച്ചു ചോദിക്കുകയാണ് ആനി. രാവിലെ എഡ്ഢി ഫോൺ വിളിച്ചു കഴിഞ്ഞതും ആനിയുടെ ഫോണിലേക്കു വന്ന മെസ്സേജ് അസിയുടെ ആയിരുന്നു. ജെനിയും അരുണും ഇന്ന് ****മാളിൽ വെച്ച് മീറ്റ് ചെയ്യുന്നു എന്നായിരുന്നു മെസ്സേജ്. അതിന്റെ സത്യാവസ്ഥ അറിയാൻ ഹോസ്പിറ്റലിൽ പോകാതെ നേരെ അസിയുടെ ഷോപ്പിൽ എത്തിയതാണ് ആനി...
\"ജെനിയോ.... എ... ഏതു ജെനി.... ഇച്ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ, എനിക്കൊരു ജെ.... ജെനിയെയും അറിയില്ലന്നേ..... \"
അസി തടിതപ്പനായി നോക്കി.
\"ഡാ കുരുപ്പേ....... ജീവൻ രക്ഷിക്കാൻ മാത്രമല്ല വേണോങ്കി ഒരെണ്ണത്തിനെ തട്ടാനും ഒരു ഡോക്ടറെ കൊണ്ട് പറ്റും, വെറുതെ നീ എന്നെകൊണ്ട് അത് ചെയ്യിക്കണ്ട..... \"😡
ആനി കൂർപ്പിച്ചു നോക്കിയതും അസി ഉമ്മിനീരിറക്കി......😰
\"എന്റെ പൊന്ന് ഇച്ചേച്ചി ങ്ങൾ ചതിക്കല്ലേ.....
ഞാനിതെല്ലാം ചെയ്തത് എവിനിക്കയും അലക്സിക്കയും പറഞ്ഞിട്ട......\"(അസി)
\"അവരോ........ അവരെന്താ നിന്നോട് പറഞ്ഞത്......\"(ആനി)
ആനി വിടാൻ ഉദ്ദേശമില്ലന്ന് മനസ്സിലായ അസി വള്ളിപുള്ളി തെറ്റാതെ സകല കാര്യങ്ങളും ആനിയോട് പറഞ്ഞു. അന്ന് ബീച്ചിൽ വെച്ചു എവിനും അലക്സും തമ്മിലുണ്ടായ സംസാരവും, പിന്നീട് അരുണിനെയും ജെനിയെയും നിരീക്ഷിക്കാൻ തുടങ്ങിയതുൾപ്പെടെ എല്ലാം അസി ആനിയോട് പറഞ്ഞു.......
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആനിക്കു സന്തോഷമായി, പക്ഷേ അതെ സമയം ജെനിയെ പറ്റിയുള്ള സത്യങ്ങൾ മനസിലായിട്ടും എവിൻ എന്തുകൊണ്ടാണ് അമ്മുവിനോടുള്ള ദേഷ്യം മാറാത്തത് എന്ന സംശയം ആയി......
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരികെ വീട്ടിലേക്ക് എത്തുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു അമ്മുവിന്റെ. മാളിൽ നിന്നിറങ്ങിയപ്പോൾ ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ടാണ് തിരിച്ചത്, അതിനിടയിലൊക്കെ ഒരു നാല് തവണ എങ്കിലും ചോദിച്ചു \"കാലിന് വേദനയുണ്ടോടി...... കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.....?\"എന്ന്. വല്ലാത്തൊരു സന്തോഷം തോന്നുന്നു, ആ പഴയ എന്റെ ഇച്ചയേ തിരികെ കിട്ടിയതുപോലെ.......
വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരെ കാത്ത് എന്ന പോലെ ഹാളിൽ തന്നെ ആനി ഉണ്ടായിരുന്നു.
ഇച്ചേച്ചി നേരത്തെ എത്തിയോ.....
അമ്മു ചോദിച്ചു.
\"ആടി മോളെ.... ഞാനിങ്ങു പൊന്നു, കാര്യമായ തിരക്കിലായിരുന്നു ഹോസ്പിറ്റലിൽ പിന്നെ ആകെ വന്ന പേഷ്യന്റ് നമ്മുടെ അസിയ.......\"
അസിയുടെ പേര് കേട്ടതും റൂമിലേക്ക് നടക്കുന്നതിനിടെ എവിൻ പെട്ടന്ന് നിന്നു.
\"അസിയോ....... അവനിതെന്നതാ പറ്റിയത്, അവനെന്താ അസുഖം...... \" (അമ്മു)
\"അവൻ വയറ്റിന് നല്ല സുഖമില്ലായിരുന്നു, വിരയുടെ പ്രശ്നമാ...... ഞാൻ പിന്നെ ചെറിയൊരു മരുന്നങ്ങു കൊടുത്തപ്പോ അതങ്ങു മാറി..... \"
അമ്മുനോടാണ് പറയുന്നതെങ്കിലും ആനിയുടെ കണ്ണുകൾ എവിനിലായിരുന്നു.
\"വിരയോ..... എന്താ ഇച്ചേച്ചി ഈ പറയുന്നേ, എനിക്കൊന്നും മനസ്സിലാവുന്നില്ല...... \"
അമ്മു പറഞ്ഞു.
\"മനസ്സിലാവേണ്ടവർക്ക് മനസ്സിലായി എന്റെ അമ്മുകുട്ടിയെ.... നീ വാ ചോദിക്കട്ടെ..... \"
അടുത്തേക്ക് വന്ന് അമ്മുനെ ചേർത്ത് പിടിച്ചു ആനി പറഞ്ഞപ്പോൾ പെട്ടന്ന്
എന്തോ ഓർത്തുതു പോലെ എവിൻ വേഗം ഓടി മുറിയിൽ കയറി, എവിന്റെ ആ ഓട്ടം കണ്ടതും ആനിയിൽ ചിരി പൊട്ടി.......
മുറിയിലെത്തിയതും എവിൻ അസിയുടെ ഫോണിലേക്ക് വിളിച്ചോണ്ടേയിരുന്നു, എന്നാൽ അസി ഫോൺ എടുത്തില്ല.
\"ഓ..... ഈ പുന്നാര മോൻ ആരുടെ അമ്മേ കെട്ടിക്കാൻ പോയികിടക്കുവാണോ..... തെണ്ടി ഫോൺ എടുക്കുന്നില്ലല്ലോ........ \"
എവിന് അസിയുടെ കാൾ കട്ടാക്കി അലക്സിയുടെ ഫോണിലേക്ക് വിളിച്ചു....
📞
\"ഡാ.... അലക്സി നിയാ അസിയെ ഇന്ന് കണ്ടായിരുന്നോ..... \"
അലക്സി ഫോൺ എടുത്തതും എവിൻ അലരുകയായിരുന്നു...
\"നീയെതെന്തിനാടാ പുല്ലേ അതിനിങ്ങന്നെ ഒച്ച വെക്കുന്നെ,
നിനക്കെന്ന പറ്റിയേ.....\" (അലക്സി)
\"എടാ ഇച്ചേച്ചി ഇന്ന് അസിയെ കണ്ടെന്നു, അവൻ എന്തോ ഇച്ചേച്ചിയോട് പറഞ്ഞിട്ടുണ്ട് ഉറപ്പാ....\" (എവിൻ )
\"അവൻ ഇചേച്ചിയോട് എല്ലാം പറഞ്ഞെന്നു നിനക്കെങ്ങനെ മനസ്സിലായി....\"(അലക്സി)
\"ഡാ....ഇച്ചേച്ചിയുടെ കുത്തി കുത്തിയുള്ള സംസാരം,..... ഒരുമാതിരി എന്നെ കേൾപ്പിക്കാനായി എല്ലാം അറിഞ്ഞ രീതിയിൽ, എന്നോട് സംസാരിക്കുന്നതു പോലുണ്ട്....... \"
എവിൻ മനസ്സിൽ വന്ന സംശയം പറഞ്ഞു.
\"അത് നിനക്ക് തോന്നിയതാവും എവിൻ, ആ പൊട്ടൻ ഇച്ചേച്ചിയോട് എന്ത് പറയാനാ...... നീ സമാധാനപ്പെട്,....... അല്ല നീ മാളിൽ പോയ കാര്യം എന്തായി....\"
അലക്സ് അത് ചോദിച്ചതും ആദിപിടിച്ചിരുന്ന എവിന്റെ മുഖം മാറി അവിടെ ഒരു വിജയ ചിരി വന്നു..
\"അത് പിന്നെ ചോദിക്കാനുണ്ടോ..... പോയ കാര്യം നടന്നു. അവൾ എന്നെയും അമ്മുനെയും നോക്കി നിന്നത് ഞാൻ കണ്ടിരുന്നു. ഞാൻ പറഞ്ഞില്ലേ നിന്നോട് അമ്മുനെ എന്റെ കൂടെ എന്റെ ഒപ്പം കണ്ടാൽ അവൾക്കു സഹിക്കില്ലന്ന്,
അതുകൊണ്ട് തന്നെയാ അമ്മുവിനെയും വിളിച്ചോണ്ട് ഞാൻ മാളിൽ എത്തിയെ, ജെനിയെ തിരിച്ച് കൊണ്ടുവരാൻ എന്നിക്കു അമ്മുവിനെ ആവശ്യം ഉണ്ട്.....\"
എവിൻ അത് ഫോണിലൂടെ പറഞ്ഞതും അമ്മു അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു.
അമ്മു ഒരു ഞെട്ടലോടെ അവന്റെ വാക്കുകൾ കേട്ടു, അവളുടെ നെഞ്ചു പിടഞ്ഞു, കണ്ണുകൾ നിറഞ്ഞു വന്നു.
\"അപ്പൊ.... അപ്പൊ ഇച്ചായൻ ഇന്നെനെ ചേർത്ത് പിടിച്ചതും...... എന്നോട് പെരുമാറിയതും ഒക്കെ..... ഒക്കെ ജെനിക്ക് വേണ്ടി ആയിരുന്നോ........ അത്...... അതെല്ലാം വെറും നാടകം ആയിരുന്നോ.....\"
കരഞ്ഞുകൊണ്ടവൾ ഉള്ളിൽ ചോദിച്ചു,......
ഇനിയും അവന്റെ വായിൽ നിന്നും വരുന്നത് കേൾക്കാനുള്ള ത്രാണി ഇല്ലാതെ അവൾ അവിടെ നിന്നും മാറി, അപ്പഴും എവിന്റെ ഫോൺ സംസാരം തീർന്നിരുന്നില്ല......
അപ്പോൾ മിസ്സ് ജെനിയുടെ ഒരു റീ എൻട്രി പ്രതീക്ഷിക്കാമെന്നു ചുരുക്കം.... (അലക്സി)
\'പിന്നെ.... അത് വേണമല്ലോ, എന്നിട്ട് വേണം അവളുടെ മുൻപിൽ കൂടി എനിക്കെന്റെ കൊച്ചിനെയും പിടിച്ചു മറ്റൊരു എൻട്രി നടത്താൻ..... \" (എവിൻ)
\"എവിനെ ഡാ ഞാൻ...... ഞനൊരു കാര്യം ചോദിക്കട്ടെ..... \"
അലക്സി ഒരൽപ്പം പതർച്ചയോടെ ചോദിക്കാൻ തുടങ്ങിയതും എവിൻ മറുപടി കൊടുത്തു.
\"വേണ്ടടാ...... എനിക്കറിയാം നി എന്താണ് ചോദിക്കാൻ പോകുന്നതെന്ന്..... അമ്മു!
അവൾ ഈ എവിന്റെ പ്രാണനാണ്.... അത് എന്നും അങ്ങനെ തന്നെ ആയിരിക്കും... \"
പ്രതിഷിച്ച ഒരുത്തരം തന്റെ കൂട്ടുകാരനിൽ നിന്നും വന്നപ്പോൾ അലക്സി നിറ മനസ്സോടെ ചിരിച്ചു. അവന്റെ അവസ്ഥ ഫോണിന്റെ മറുതലയ്ക്കൽ നിന്നും എവിന് ഊഹിക്കാമായിരുന്നു അതിനാൽ അവനിലും നിറഞ്ഞ പുഞ്ചിരി തന്നെയായിരുന്നു........
എന്നാൽ അവനറിഞ്ഞില്ല തന്റെ വാക്കുകൾ കേട്ടു മനംനൊന്ത് തന്റെ പെണ്ണ് അവിടെ നിന്നും പോയത്,.......... 💔
തുടരും......... 🦋
ഇച്ചായന്റെ അമ്മു 15 ❤️
\"എനിക്കിനി ഒന്നും കേൾക്കണമെന്നില്ല..... ഞാൻ തീരുമാനിച്ചു കഴിഞ്ഞു, ഞാൻ തിരികെ എവിന്റെ ഓഫീസിൽ ജോലിക്ക് പോകുവാണ്, തല്ക്കാലം മുംബൈലേക്ക് ഞാൻ വരുന്നില്ല.....\"\"നീ വരുന്നില്ലന്നോ...... റെജിന വെറുതെ കളിക്കരുത്, നമ്മുടെ പ്ലാൻ ഓർമ്മ ഉണ്ടല്ലോ നിനക്ക്....... \"\"ഞാൻ ഒന്നും മറന്നിട്ടില്ല, പക്ഷെ എവിൻ.... അവനെ അമ്മുവിനോപ്പം ഇവിടെ വിട്ടിട്ട് ഞാനിപ്പോ അങ്ങോട്ടില്ല...... \"അത്രയും പറഞ്ഞവൾ മറുതലയ്ക്കൽ നിന്നും വരുന്ന മറുപടിക്ക് കാക്കാതെ ഫോൺ കട്ട് ചയ്തു, കുറച്ചു നേരം കൂടി ആ ഫോൺ കാൾ തുടർന്നാൽ താനെടുത്ത തീരുമാനം ചിലപ്പോൾ മാറ്റേണ്ടി വരുമെന്ന് അവൾക്ക് തോന്നി....ആ രണ്ടു കുടുംബത്തോടുള്ള പകയുടെ പ