Aksharathalukal

ഇച്ചായന്റെ അമ്മു 15 ❤️










\"എനിക്കിനി ഒന്നും കേൾക്കണമെന്നില്ല..... ഞാൻ തീരുമാനിച്ചു കഴിഞ്ഞു, ഞാൻ തിരികെ എവിന്റെ ഓഫീസിൽ ജോലിക്ക് പോകുവാണ്, തല്ക്കാലം മുംബൈലേക്ക് ഞാൻ വരുന്നില്ല.....\"


\"നീ വരുന്നില്ലന്നോ...... റെജിന വെറുതെ കളിക്കരുത്, നമ്മുടെ പ്ലാൻ ഓർമ്മ ഉണ്ടല്ലോ നിനക്ക്....... \"


\"ഞാൻ ഒന്നും മറന്നിട്ടില്ല, പക്ഷെ എവിൻ.... അവനെ അമ്മുവിനോപ്പം ഇവിടെ വിട്ടിട്ട് ഞാനിപ്പോ അങ്ങോട്ടില്ല...... \"


അത്രയും പറഞ്ഞവൾ മറുതലയ്ക്കൽ നിന്നും വരുന്ന മറുപടിക്ക് കാക്കാതെ ഫോൺ കട്ട് ചയ്തു, കുറച്ചു നേരം കൂടി ആ ഫോൺ കാൾ തുടർന്നാൽ താനെടുത്ത തീരുമാനം ചിലപ്പോൾ മാറ്റേണ്ടി വരുമെന്ന് അവൾക്ക് തോന്നി....


ആ രണ്ടു കുടുംബത്തോടുള്ള പകയുടെ പേരിലാണ് എവിന്റെ PA ആയി ജോലിക്ക് കേറിയതും അവരെ തകർക്കാനായി ഓരോന്നും ചെയ്തതും, പക്ഷേ എപ്പഴോ ഇഷ്ട്ടപെട്ടിരുന്നു എവിനെ, അവന്റെ ശരീരത്തെ....സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. ....



അന്ന് എവിൻ വിവാഹ ആലോചന മുൻപോട്ട് വെച്ചപ്പോൾ അവനെ കെട്ടി ആ കുടുംബത്തു ചെന്ന ശേഷം ആ വീട്ടുകാരെ തകർക്കാനായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ കല്യാണത്തിന്റെ അന്ന് പിന്മാറി എവിനെ എല്ലാർക്കും മുൻപിൽ വെറുമൊരു സീറോ ആക്കാൻ ഉള്ള പ്ലാൻ എന്റെ ആയിരുന്നില്ല.....

 പക്ഷെ അവിടെ..... അവിടെ ആണ് എന്നിക്ക് പിഴച്ചത്.  \"ഇനിയൊരിക്കലും അത് ആവർത്തിക്കില്ല,.. ഞാൻ ആഗ്രഹിച്ച പോലെ ഒരിക്കൽ എങ്കിലും എവിനെ ഞാൻ സ്വന്തമാക്കിയിരിക്കും.


ഇല്ലേൽ എനിക്ക് കിട്ടാത്തതു അമ്മുവിനും കൊടുക്കില്ല ഞാൻ......\"
വല്ലാത്തൊരു പകയോടെ അതും പറഞ്ഞ് തന്റെ കയ്യിലിരുന്ന ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു ജെനി....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




അസിയെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ നേരെ പോയി കയ്യോടെ പൊക്കി ആ പഹയനെ,  എന്നിക്ക് അയച്ച മെസ്സേജ് തെറ്റി ഇച്ചേച്ചിക്ക് പോയതും, പിന്നെ ഇച്ചേച്ചി ഭിഷണി പെടുത്തി എല്ലാം പറയിച്ചതും ഒക്കെ പറഞ്ഞു ആ തെണ്ടി....



വിട്ടിൽ വന്ന ഇച്ചേച്ചിയെ എങ്ങനെ ഫേസ് ചെയ്യും എന്നോർത്താണ്  തിരികെ എത്തിയത്, വന്നപ്പോൾ തന്നെ കണ്ടത് ഹാളിൽ ഫോണും നോക്കി ഇരിക്കുന്ന ഇചേച്ചിയാണ്. എല്ലാം അറിഞ്ഞിട്ടുള്ള ഇരിപ്പാണ് ഇതെന്നെനിക്കെന്നറിയാം.


ഞാൻ ഒന്നും മിണ്ടാതെ നൈസ് ആയിട്ട് മുറിയിലേക്ക് പോകാൻ തുടങ്ങിയതും,


\" അമ്മുവിന് വയ്യ,.... \"
എന്ന് ഇച്ചേച്ചി പറഞ്ഞു.


\"എന്താ വ... വയ്യെന്നോ, അവൾക്കെന്താ പറ്റിയെ... \"
അമ്മുവിന് വയ്യെന്ന് പറഞ്ഞതും വെപ്രാളത്തോടെ ഞാൻ ചോദിച്ചു...


\"ചെറിയൊരു തലവേദന ആണെന്ന്..... ഞാൻ ഒരു പെനഡോൾ കൊടുത്തു, ഇപ്പൊ കിടക്കുവാ... \"


മറ്റെങ്ങോട്ടോ നോക്കി ഇച്ചേച്ചി പറഞ്ഞു. അപ്പൊ ആ മുഖത്ത് ചെറിയ ഒരു ചിരി വന്നു, 
എനിക്കാണെങ്കിൽ അത് കണ്ടതും  ചമ്മിയ പോലായി.


പിന്നെയും ഒന്നും മിണ്ടാതെ ഞങ്ങള് രണ്ടു പേരും ഒന്നും മിണ്ടിയില്ല.....


\"നിനക്കെന്നോട് വല്ലതും പറയാനുണ്ടോ... \"
ഇച്ചേച്ചിയുടെ വകയാണ് ചോദ്യം.

\"ഇച്ചേച്ചിക്ക് എന്നോട് വല്ലതും ചോദിക്കാനുണ്ടോ... \"   ഞാൻ തിരിച്ചു ചോദിച്ചു.


\"നിനക്കൊന്നും പറയാനില്ലേൽ എനിക്കൊന്നും നിന്നോട് ചോദിക്കാനുമില്ല..... \"


എനിക്കുള്ള ഉത്തരം കിട്ടിയതും   ചുണ്ട് മടക്കി ചിരിച്ചു തലയാട്ടി ഞാൻ മുകളിലേക്കു പോയി. 
ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു തല ഒരൽപ്പം പൊക്കി എന്നെ നോക്കി ചിരിക്കുന്ന ഇച്ചേച്ചിയെ, ഞാൻ നോക്കുന്ന കണ്ടതും  കണ്ണ് വീണ്ടും ഫോണിലേക്ക് ആക്കി, ഞാനൊന്ന് ചിരിച്ചോണ്ട് കേറി പോയി.

പരിഭവം ആണ് എന്നോട്, നോക്കട്ടെ എവിടം വരെ പോകുമെന്ന്......






റൂമിലെത്തിയതും കണ്ടു, കട്ടിലിൽ കിടന്നു ഉറങ്ങുന്ന അമ്മുവിനെ,  ഭിത്തിയോട് ചേർന്ന് ചെരിഞ്ഞു കിടക്കുവാണ്.
അടുത്ത് ചെന്ന് നോക്കി നല്ല ഉറക്കാണ്, പതിയെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി.. ചെറിയ ഒരു ചൂടുണ്ട്... 
ഞാനവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകളെ ഒന്ന് ഒതുക്കി വിരലുകൾ കൊണ്ടൊന്നു തലോടി,....



\"എന്റെ പെണ്ണ്.....\" മനസ്സിൽ അലയടിച്ചു കൊണ്ടേ ഇരുന്നു, \"വിശ്വസിക്കാൻ ഇപ്പഴും പറ്റുന്നില്ലല്ലോടി നീ എന്റെ സ്വന്തമായതു... \" ഞാൻ ഓർത്തു.
കുറച്ചു നേരം കൂടി അവളെ ഇങ്ങനെ നോക്കിയിരുന്നാൽ ശെരിയാകുവില്ലെന്നു തോന്നിയതും എഴുന്നേറ്റ്  ഫ്രഷ് ആകുവാൻ ബാത്‌റൂമിൽ കയറി.



എവിൻ ബാത്‌റൂമിൽ കയറി ഡോർ അടക്കുന്ന ശബ്ദം കേട്ടതും അമ്മു തന്റെ കണ്ണുകൾ തുറന്നു, അപ്പോഴേക്കും ഉരുണ്ടു കൂടി നിന്ന കണ്ണ് നീർ തുള്ളികൾ അവളുടെ കവിളിൽ തൊട്ട് കൊണ്ട് അടർന്നു വീണിരുന്നു.....




അവൾ പതിയെ തന്റെ നെറ്റിയിൽ കൈ വെച്ചു, ഉള്ളിൽ ഉരിഞ്ഞു പൊങ്ങുന്ന ചൂടിന് അവൻ തൊട്ടപ്പോൾ അനുഭവപ്പെട്ട തണുപ്പ് ഇപ്പഴും ഉള്ളതു പോലെ അവൾക്ക് തോന്നി,




\"എന്തിനാ.... ഇച്ചായ, എന്തിനാ വീണ്ടും ഇങ്ങനെ ആഗ്രഹം തന്ന് കൊതിപ്പിക്കുന്നെ, ഇങ്ങനെ വേദനിപ്പിക്കാനും മാത്രം
അത്രയും വലിയ തെറ്റാണോ ഞാൻ ചെയ്തേ..... \"        ഏങ്ങി കരഞ്ഞുകൊണ്ടാവൾ തലയിണയിലേക്ക് മുഖംപൂഴ്ത്തി.....




       💠💠💠💠💠💠💠💠💠💠💠💠💠💠💠



രാത്രിയിൽ മുറിയിലിരിക്കുമ്പോഴാണ് അലക്സിയുടെ ഫോണിലേക്കു മിയയുടെ കാൾ വന്നത്. \"ഈ തീപ്പെട്ടികൊള്ളി എന്തിനാ ഇപ്പൊ ഈ നേരത്ത് എന്നെ വിളിക്കുന്നെ...\" ഒരു ചിരിയോടെ പറഞ്ഞു അവൻ കാൾ എടുത്തു.



\"എന്നതാടി കുരുപ്പേ നിനക്ക് രാത്രിയിൽ ഉറക്കം ഒന്നുമില്ലേ...?\" അലക്സ്ചിരിയോടെ ചോദിച്ചു...  എന്നാൽ മറുപ്പുറം നിശബ്ദം ആയിരുന്നു.


\"ഹലോ.... മിയ എന്താടി എന്താ ഒന്നും മിണ്ടാത്തെ...\" അലക്സ് വീണ്ടും ചോദിച്ചു.

\"അലക്സിചായ.... \"


മിയയുടെ സങ്കടതൊടുള്ള വിളി കേട്ടതും അലക്സ് വല്ലാണ്ടായി...

\"എന്താടി.... എന്നതാ പറ്റിയെ.... നീ.... നി കരയുവാണോ...\'   അലക്സ് ടെൻഷൻ ആയി.


\"അലക്സിചായ അമ്മു.... അമ്മുന് എന്തോ പ്രശ്നമുണ്ട് ഇച്ചായ..... ഞാനിന്നവളെ വിളിച്ചിരുന്നു, രാവിലെ അവൾ ok ആയിരുന്നു, എന്നോട് വളരെ ഹാപ്പി ആയിട്ടാ സംസാരിച്ചത്. പക്ഷേ വൈകിട്ട് അവളെ വിളിച്ചപ്പോൾ  കരയുകയായിരുന്നു അവള്, ചോദിച്ചിട്ട് എന്നതാ കാര്യന്ന് പറഞ്ഞില്ല.....

അവൾക്കെന്തോ പറ്റിയിട്ടുണ്ട്  ഇച്ചായ അവൾ ആകെ സങ്കടത്തിലാ....\"





അവൾ കരഞ്ഞു പറയുന്നത് കേട്ടപ്പോൾ മനസ്സിന് ഒരുപോലെ സങ്കടവും സന്തോഷവും തോന്നി അലക്സിന്. തന്റെ കുഞ്ഞനിയത്തി അവൾക്കു എത്രതോളം പ്രിയപെട്ടവൾ ആണെന്ന് അവളുടെ ആ വാക്കുകളിൽ നിന്ന് തന്നെ മനസിലാക്കാമായിരുന്നു അവന്.


\"ഒന്നും ഇല്ലടി.... നീ ചുമ്മാ ടെൻഷൻ ആകേണ്ട.... അമ്മു ok ആണ്.
ചിലപ്പോ 2 ദിവസം ആയില്ലേ നിന്നെ കണ്ടിട്ട് അതാവും നീ വിളിച്ചപ്പോ അവൾക്ക് വിഷമം വന്നേ, അല്ലാതെ അവൾക്കു അവിടെ കുഴപ്പം ഒന്നുമില്ല. മാത്രമല്ല നീയിങ് വന്നിട്ട് തിരിച്ചു കോളേജിൽ പോകാൻ ഇരിക്കുവാ അവൾ......\"


രാവിലെ എവിൻ പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ അലക്സിക്ക് ഉറപ്പായിരുന്നു, അമ്മുവും എവിനും തമ്മിൽ പ്രശ്നമൊന്നുമില്ലന്ന്. ആ ഉറപ്പാണ് മിയക്കും കൊടുത്തത്.



\"അത്രേയുള്ളോ..... വേറെ പ്രശ്നം ഒന്നുമില്ലല്ലോ....\" (മിയ)


\"ഇല്ല... പെണ്ണെ,.... നീ പോയി കിടക്കാൻ നോക്ക,.....   വെറുതെ നട്ടപാതിരാക്കു മനുഷ്യനെ മെനക്കെടുത്താതെ....\"   

അലക്സ് അത് പറഞ്ഞതും മിയയുടെ ഭാവം മാറി.


\"ഓ... നട്ടപാതിരയ്ക്ക് സൊള്ളാൻ വല്ലോ കാമുകി ഉണ്ടായിരിക്കും അല്ലെ...?
സോറി... ഞാൻ വിളിച്ചത് ഇനി നിങ്ങൾക്ക് രണ്ടു പേർക്കും ഡിസ്റ്റർബ്ൻസ് ആയെങ്കിൽ........ 😡\"


മിയ ദേഷ്യത്തിൽ പറഞ്ഞതും അലക്സിന്റെ മുഖത്ത് ഒരു കള്ള ചിരി വിടർന്നു.


\"പിന്നല്ലാതെ.... എന്റെ പെണ്ണിനെ വിളിച്ചു സൊല്ലാനുള്ള ടൈം ആ ഇത്. അത് ഇട്ടേച്ചാ ഞാൻ നിന്റെയി വളിച്ച വാർത്തമാനവും കെട്ടിരിക്കുന്നെ,...... പാവം എന്റെ കൊച്ചിപ്പോ എന്നെ കാത്തിരുന്നു ഉറങ്ങി പോയി കാണും....... \"

മിയയെ ചൊടിപ്പിക്കാനായി അലക്സ് പറഞ്ഞു.


\"ഓ..... ഇനി ഞാൻ കാരണം നിങ്ങളുടെ സൊള്ളല് മുടങ്ങണ്ട.... ഞാൻ വെക്കുവാ, നിങ്ങൾ എതാണന്നു വെച്ച ആയിക്കോ.... \"


അത്രയും പറഞ്ഞവൾ ദേഷ്യത്തിൽ ഫോൺ താഴെ വെച്ചു.  



\"കാലൻ പെങ്ങളുടെ കാര്യം പറഞ്ഞു ഇങ്ങേരെയൊക്കെ വിളിക്കാൻ പോയ എന്നെ പറഞ്ഞാൽ മതി....ഹ്മ്മ്😡 വൃത്തിക്കെട്ടവൻ ഏതേലും കണ്ട പെണ്ണുങ്ങളുമായി സൃങ്കരിക്കുന്നുണ്ടാവും ഇപ്പോൾ...... വഷളൻ......... \"
മിയ പിറുപിറുത്തു കൊണ്ടേയിരുന്നു....



എന്നാൽ കാൾ കട്ടാകാതെ അവൾ പറയുന്നതെല്ലാം കെട്ടിരുന്ന അലക്സിക്ക് ചിരി പൊട്ടി..... 😄 അവൻ കട്ടിലിലേക്ക്  കിടന്ന് ഉറക്കെ ചിരിച്ചു.....



    🔹🔹🔹🔹🔹🔹🔹🔶🔹🔹🔹🔹🔹🔹



രാത്രിയിൽ അമ്മുവിന്റെ അനക്കവും ശബ്ദവും കേട്ടാണ് എവിൻ എഴുന്നേൽക്കുന്നത്.
പതിയെ അമ്മു കിടക്കുന്ന വശേത്തേക്ക് നോക്കിയതും ....    \"ഇ... ഇച്ചേ.... പോ.... പോവല്ലേ.... ഇച്ചായ... പോവല്ലേ എന്നെ വിട്ട്...\" എന്നും പറഞ്ഞു പിച്ചും പെയ്യും പറയുന്ന അമ്മുവിനെയാണ്  കണ്ടത്....



\"മോളെ.... അമ്മു... അമ്മു എന്നാടാ എന്നതാ പറ്റിയെ.... \" എവിൻ വെപ്രാളത്തോടെ  അവളോട്   ചോദിച്ചു, എന്നാൽ കണ്ണുകൾ തുറക്കാതെ പിറുപിറുത്ത് കൊണ്ടേയിരുന്നു അമ്മു...
എവിൻ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി.....


\"ചെറിയ ചൂടുണ്ടല്ലോ.... ഇനി ടെമ്പ്രെചർ കൂടി പനി ആയതാണോ...\"  
എവിന് ആകെ ടെൻഷൻ ആയി...


\"ഇച്ചേച്ചിയെ വിളിക്കാം അതാ നല്ലത്..... \" എന്നും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയതും അമ്മു എവിന്റെ കൈതണ്ടയിൽ പിടിമുറുക്കിയിരുന്നു.


\"പോ.... പോവല്ലേ.....  ഇ.... ഇച്ചായ.... പോവല്ലേ എന്നെ വിട്ട്....\"
അവൾ വിറച്ചുകൊണ്ട് പറഞ്ഞു, അത് കേട്ടതും എവിന്റെ ഉള്ളൊന്നു പിടഞ്ഞു.


അടുത്ത നിമിഷം വാരിപുണർന്നവളെ തന്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു അവൻ.      
\"ഇല്ലടാ...... ഇച്ചായന്റെ കൊച്ചിനെ വിട്ടിട്ട് ഇച്ചായൻ എവിടേക്കും പോവില്ല....\" പറയുന്നതിനൊപ്പം അവളുടെ നെറ്റിയിൽ  ചുംബിച്ചിരുന്നു അവൻ.


\"പോവല്ലേ.... ഇച്ചേ.... അവൾ....അവൾ ചി... ചീത്തയാ... എന്റെ... എന്റെ ഇച്ചായനെ ച.....ചതിക്കും,..... ഞാൻ... ഞാൻ..... ഒന്നും..... ചെയ്തിട്ടില്ല..... അ... അമ്മുന്റെ... ജിവന... ഇ.... ഇച്ച..... എന്റെ മാ.... മാത്രാ.... ഇച്ചായൻ..... \" 



അവന്റെ നെഞ്ചിൽ കിടന്നു പതം പറഞ്ഞു കരയുന്നവളെ കണ്ടവന്റെ ഉള്ളം പിടഞ്ഞു.

തന്റെ പ്രവർത്തികളും വാക്കുകളും അവളെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടന്നു അവന് മനസ്സിലായി.....
അതോടൊപ്പം അമ്മുവിന് അവളുടെ ഇച്ചായൻ അവളുടെ ഉള്ളിൽ എത്രത്തോളം ഉണ്ടെന്നും....




അവൻ അവളെ മുറുകെ പുണർന്നു, വിറക്കുന്നുണ്ടായിരുന്നു അവളുടെ കുഞ്ഞു ശരീരം. ഒരു ബ്ലാങ്കറ്റ് എടുത്തവൻ അവർക്കു മേലെ ഇട്ടു, അവളെ മുഴുവനായി തന്റെ ദേഹത്തു കിടത്തി ഇരുകൈകൾ കൊണ്ടും ഇറുക്കി പുണർന്നു. അവൾ ഒന്ന് റിലാക്സ് ആകാൻ വേണ്ടി അവളുടെ  പുറം തലോടി കൊണ്ടേ ഇരുന്നു........



\"ഇല്ലടാ..... ഇനി ഒന്നിന്റെ പേരിലും വേദനിപ്പിക്കുവേല ഞാൻ എന്റെ കൊച്ചിനെ,.... നമ്മുക്കിടയിലേക്ക് ആരെയും വരാൻ അനുവദിക്കുവേല നിന്റെ ഇച്ച....\"

പൊതിഞ്ഞു പിടിച്ചാവോളോട് പറയുന്നതിനൊപ്പം മാറി മാറി അവളെ ചുംബിച്ചു കൊണ്ടേ ഇരുന്നു അവൻ. അബോധമായ അവസ്ഥയിലും തന്റെ പ്രിയപ്പെട്ടവന്റെ ചൂടേറ്റ്
അവളും മയങ്ങി...... ❤️





തുടരും............. 🦋




ഇനി ഒരു കുഞ്ഞു ഇമോജി എങ്കിലും തന്നില്ലേൽ അടുത്ത പാർട്ട്‌ എഴുതൂല്ല..... 😜