Aksharathalukal

രാത്രി

 രാത്രി ഉറങ്ങാൻ വേണ്ടി മാത്രം അണ്ണന്നു കരുതിയിരുന്ന ആളായിരുന്നു ഞാൻ.
കുറച് കാലം കഴിഞ്ഞു പോയപ്പോൾ ആണ്
എന്നിലെ പ്രണയം പൂവിട്ടതും വളർന്നതും.

രാത്രി എന്തു സുന്ദരമാണ്. ജനലിലൂടെ നിലാവും നോക്കി ആരുമായാതെ വരും കാലം ചർച്ച ചെയ്തും പാട്ടുപാടിയും കഥകൾ പറഞ്ഞും കഴിച്ചുകുട്ടിയ കാലങ്ങൾ. ചിവീടിന്റെ നിലവിളിപോലും മധുര മായി മാറിയിരുന്നു അന്ന്

കുറച്ച് കാലം കഴിഞ്ഞപ്പോൾ നിലാവിന്റെ ഭംഗി നഷ്ടപ്പെട്ടു. അതിനുശേഷം ജോലി മുഴുവൻ രാത്രി ആയി. രാത്രി ലോഡ് കയറ്റിയ വാഹനവും മായി യാത്ര തുടങ്ങി. കുറച്സമയം കഴിഞ്ഞപ്പോൾ വാഹനത്തിന്റെ തകരാറു മൂലം വഴിൽ കുടുങ്ങി. ആ സമയം ഞാൻ ആ കയ്ച്ച കണ്ടു. പണതിന്നു വേണ്ടി ശരീരം വിൽക്കാൻ നിൽക്കുന്ന ഒരു സ്ത്രീ ആയിരുന്നു അത്. ഓരോ വാഹനം കടന്നു പോകുമ്പോഴും മാറിടം ഉയത്തിപിടിച്ചു നില്കും.
വാഹനം കടന്നുപോയാൽ തലതായ്‌തി ദീർഘ ശ്വാസം എടുക്കുന്നതും ഞാൻ കണ്ടു

അപ്പോയെക്കും വാഹനത്തിന്റെ തകരാർ ശെരിയാക്കി ഞാൻ യാത്ര തുടർന്നു.
എന്റെ മനസ്സിൽ നിറയെ സംശയങ്ങൾ ആയിരുന്നു. എന്തിനായിരിക്കും അവർ ഇ ജോലി ചെയുന്നത്? കുടുംബത്തിന് വേണ്ടി ആകുമോ? അതോ നിലനിൽപിന് വേണ്ടി ആകുമോ. എന്നിങ്ങനെ ഉള്ള ചിന്തകൾ മനസ്സിൽ നിറഞ്ഞു

അന്ന് ഞാൻ മനസിലാക്കി രാത്രി സന്തോഷവും, സങ്കടങ്ങളും, യാതനകളും,  സമാദാനവും, ഭയവും എല്ലാം രാത്രി മാത്രമേ ഇ വികാരങ്ങളുടെ പൂർണതയിൽ നമ്മുക്ക് അനുഭവിക്കാൻ കഴിയുക ഒള്ളു എന്ന സത്യം.

(ഇരുട്ട് ഒരു മറ മാത്രം. ഒളിഞ്ഞിരിക്കുന്ന സന്തോഷവും, സങ്കടവും മറച്ചു വെക്കാൻ ഉള്ള ഒരു മറ അല്ലങ്കിൽ രാത്രി )