Aksharathalukal

മെമ്മറീസ് - PART 4







\"പിന്നെ 500 രൂപേടെ ഡ്രാഫ്റ്റർ ഫ്രീ ആയിട്ട് തരുമല്ലോ ഇങ്ങേർക്കെന്താ കിറുക്കാണോ \" അച്ചു ആത്മ..

\"തൽക്കാലം സ്കെയിൽ കൊണ്ട് വരയ്ക്ക് നിങ്ങൾക്ക് പഠിക്കണമെന്ന് ആഗ്രഹം വേണ്ടേ...ഞാൻ പറയുന്നത് ഈ ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി വിടുന്ന സ്വഭാവം ആണ് എല്ലാത്തിന്റെയും കുഴപ്പം....ഇയാളുടെ കൂടെ രണ്ട് പേര് കൂടയില്ലേ അവരോടും പറഞ്ഞേക്ക്.....\"

\" എനിക്ക് എന്തിന്റെ കേടായിരുന്നു ദൈവമേ....വെറുതെ സിംഹത്തിന്റെ മടയിൽ തലവച്ചു കൊടുത്തു....\" അച്ചു ആത്മ

അച്ചു നേരെ drawing ഹാളിലേക്ക് പോയി...
അവിടെ മാളുവും , റിച്ചുവും കൂടി സ്ഥലം പിടിച്ചു വച്ചിട്ടുണ്ടായിരുന്നു...

\"ഡി എന്തായി വല്ലതും നടക്കുമോ \" റിച്ചു ചോദിച്ചു.

\"വെറുതെ പോയി തല വച്ചു കൊടുത്തു അങ്ങേര് നമ്മളെ കണക്കിന് പറയുന്നുണ്ട് \"

\" നമ്മ കണക്കിന്റെ ക്ലാസ്സിലും വായിനോക്കി ഇരിക്കലാണല്ലോ അതാകും \" മാളു പറഞ്ഞു.

\"ഓഹ്ഹ്....എന്നെ അങ്ങു കൊല്ല്  \" അച്ചു പറഞ്ഞു.

\"മാളു അങ്ങേര് നമ്മളെ ടാർജറ്റ് ചെയ്യ്തു എന്നാ തോന്നുന്നെ \" റിച്ചു പറഞ്ഞു

\"ടാർജറ്റ് ചെയ്തു വെടിവച്ചു കൊല്ലാൻ നമ്മൾ തീവ്രവാദി ഒന്നും അല്ലല്ലോ \" മാളു 😏😏

\"ദേ വരുന്നുണ്ട് വാ വരയ്ക്കാൻ തുടങ്ങാം \" റിച്ചു സീറ്റിൽ കയറി ഇരുന്നു.

എല്ലാവരും വരയ്ക്കാൻ തുടങ്ങി...

\"ഇതിപ്പോ എന്താ ചെയ്യുക മാളു നീ വരയ്ക്കാൻ തുടങ്ങിയോ \" 

\"എവിടെ ....ഞാൻ ബോർഡർ വരച്ചു....\"

മൂന്നും കൂടി ഐഷുവിന്റെ ടേബിളിന്റെ അടുത്ത് വട്ടം കൂടി എങ്ങനെ വരയ്ക്കും എന്ന് ചോദിക്കാൻ തുടങ്ങി...അപ്പോഴേക്കും അവിടേക്ക് പ്രതീക്ഷിക്കാത്ത ഒരു അതിഥി വന്നു...
ബ്രിട്ടോ...

\"ഡി...ഐഷു എനിക്കും പറഞ്ഞു തരുമോ \" ബ്രിട്ടോ ഇടയ്ക്ക് കയറി.

\"അല്ല...തമ്പുരാന് ഇവിടേയ്ക്ക് വരാനൊക്കെ അറിയോ \" ഐഷു ചോദിച്ചു.

\"എടി diarymilk വാങ്ങിത്തരാം...പറഞ്ഞു താടി \" ബ്രിട്ടോ ഐഷുനെ സോപ്പിടാൻ തുടങ്ങി.

\"5 ന്റെ പോരാ 100ന്റെ വേണം \" ഐഷു പറഞ്ഞു.

\"ഒരു drawigന് 100 രൂപയുടെ ഡയറിമിൽക്കോ \"

\"ഹാ....5ന്റെൽ ഒന്നും ഇണ്ടാവില്ല നിനക്ക് വേണമെങ്കിൽ മതി \"

\"ഹാ...സമ്മതിച്ചു \"

\"ഹേ...ഹേ...ഇപ്പോ എന്നെ എടുത്തോ ഇല്ലെങ്കിൽ നീ ലാസ്റ്റ് പറ്റിക്കും \" ഐഷു പറഞ്ഞു.

ബ്രിട്ടോ 100 രൂപ എടുത്തു ഐഷുവിന്റെ കയ്യിൽ കൊടുത്തു. 

__________________________

ക്ലാസ് കഴിഞ്ഞു റിച്ചു വീട്ടിലേക്ക് പോയി...
മാളു തോമാച്ചനുമായി അടി തുടങ്ങി...ഇന്നലെ തിന്ന സിപ് അപ്പ് ന്റ കണക്ക് പറഞ്ഞായിരുന്നു അടിയുടെ തുടക്കം...അടിയുടെ ഒടുക്കം തോമാച്ചന്റെ നടുപുറത്തും...

അച്ചുവും നന്ദുവും എപ്പോഴത്തെയും സ്പോട്ടിൽ സംസാരിച്ചു നിക്കുകയായിരുന്നു...

\"ഇന്ന് ആ വൈറസിന്റെ വായിലിരിക്കുന്നത് മൊത്തം കേൾക്കേണ്ടി വന്നു ഒരു കണക്കിനാ ഊരിപോന്നത് \"

\"നിനക്ക് വല്ല CS ഉം എടുത്ത പോരായിരുന്നോ \"

\"ഞാൻ ഏത് ബ്രാഞ്ച് എടുത്താലും എനിക്ക് ഒരു പാരയുണ്ടാവും വരാനുള്ളത് വഴിയിൽ കിടക്കില്ല ...ഛേ വഴിയിൽ തങ്ങില്ല അത് ഫ്ലൈറ്റ് പിടിച്ചാണേലും എന്റെ അടുത്തെത്തും \"

അപ്പോൾ അടുത്തുള്ള ചെടിയിൽ നിന്ന് എന്തോ അനക്കം കേട്ടു...

\"നന്ദു അവിടെ ആരോ ഉണ്ട് \"

\"എയ്യ്‌...നിനക്ക് തോന്നിയതാവും അവിടെയെങ്ങും ആരുമില്ല ബസ്സ് എടുക്കാറായി നീ പോയിക്കോ ഇല്ലേൽ റോഡിൽ കിടക്കേണ്ടി വരും...😁😁 \"

\"നീ പോടാ...\" അച്ചു വേഗം ബസ്സിനടുത്തേക്ക് വച്ചു പിടിച്ചു.
അവൾ ബസ്സിൽ കയറി ഇരുന്നു...
window സീറ്റിൽ ഇരുന്ന് headsetൽ പാട്ടും കേട്ടു കൊണ്ട് insta നോക്കാൻ തുടങ്ങി....


_______________________________

മാളുവിന്റെ ബസ്സിൽ....

മാളുവിന്റെ സൈഡ് സീറ്റിലെ shutter ജാം ആയി അവൾ അത് തുറക്കാനുള്ള പണി മുഴുവൻ എടുത്തു എന്നിട്ടും തുറക്കാൻ പറ്റിയില്ല...

\"ബാഹുബലി ക്ഷീണിച്ചോ എന്നാ ഞാനൊന്നു ട്രൈ ചെയ്തോട്ടെ \" അവളുടെ അടുത്തിരുന്ന ചെറുക്കൻ പറഞ്ഞു.

\"ഹ്ഹി......\" മാളു ചിരിച്ചു കൊണ്ട് തലയാട്ടി.. 

ദേ...shutter തുറന്നു.....🙄🙄

\"ഏതാ... ബ്രാഞ്ച്....\" അവൻ ചോദിച്ചു.

\"മാളവിക സിവിൽ....നീയോ \"

\"ഞാൻ ഇലക്ട്രോണിക്സ്...പിന്നെ എന്നെ നീയെന്ന് വിളിക്കേണ്ട ഞാൻ LET ആണ്...പേര് യദുകൃഷ്ണൻ \" അവൻ പറഞ്ഞു .

\"ഓഹ്ഹ്...അപ്പോ എന്നെക്കാൾ മൂത്തതാണല്ലേ \" മാളു പറഞ്ഞു.

\"അത്ര മൂത്തിട്ടൊന്നുമില്ല \" 😡😡

\"സോറി ഞാൻ അങ്ങനെ പറഞ്ഞതല്ല പാർട്ടിയിൽ ഉണ്ടോ കണ്ടതായി ഒരോർമ്മ....😕😕 \" 

\"ഹാ...ഉണ്ട്...ഇയാളെയും കണ്ടിട്ടുണ്ട് 😊😊 \"

____________________________

റിച്ചു വീട്ടിലെത്തിയപ്പോൾ ആരുമില്ല...
റിച്ചുവിന്റെ അമ്മ ലക്ഷ്‌മിക്ക് ടൗണിലെ കടയിലാണ് ജോലി....അവിടുന്ന് വരുമ്പോഴേക്ക് 6 മണി കഴിയും...
റിച്ചു ബാഗൊക്കെ റൂമിൽ വച്ചു മൊബൈൽ ചാർജിൽ ഇടാൻ വച്ചപ്പോൾ whatsappൽ 1 message..

\"എന്തായാലും അമ്മ വന്നിട്ടില്ല കുറച്ചു കഴിഞ്ഞു കുളിക്കാം...😁😁 \"

അവൾ ഫോൺ ചാർജിൽ ഇട്ടു കൊണ്ട് വാട്‌സ്ആപ്പ് നോക്കാൻ തുടങ്ങി...

\"അല്ലേൽ ഒരു തെണ്ടി പോലും ഇല്ലാത്തതാ ഇപ്പോ ആരാണാവോ \" അവൾ നോക്കുമ്പോൾ ഒരു unknown നമ്പറിൽ നിന്നായിരുന്നു മെസ്സേജ്..

\"hello....orma indaa \"

\"ആരാ...മനസ്സിലായില്ല \"

\"kooi... എന്നെ മറന്നോ.... ഞാൻ അജു ആണ് ....10th ൽ നമ്മൾ ഒരുമിച്ച് പഠിച്ചതാ.. ഓർമ്മയില്ലേ \"

\"അജുവിനെ അറിയാം but ഇത് അജു ആണെന്ന് എന്താ ഉറപ്പ് \"

\"നിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല \"

അയാൾ കുറേ സ്റ്റിക്കർ ഒക്കെ അയക്കാൻ തുടങ്ങി...റിച്ചുവിന് എന്തോ സംശയം തോന്നി...

\"നേരിട്ട് കാണാതെ നിങ്ങളൊട് സംസാരിക്കുന്നതിൽ എനിക്ക് താൽപര്യമില്ല അജു ആണെകിൽ നേരിട്ട് വരണം....അല്ലാതെ വെറുതെ മെസ്സേജ് അയച്ചു ശല്യം ചെയ്യരുത് \"

അവൾ ആ number ബ്ലോക്ക് ചെയ്യ്തു ചെയ്തു..

\"കോപ്പ് ഓരോന്ന് വന്നോളും ....ഇനി ഇത് ശെരിക്കും അജു ആയിരിക്കുമോ 🤔🤔 ആഹ് എന്തേലും ആവട്ടെ \"

\"ഡി..... \"

\"അയ്യോ അമ്മ വന്നു ഇനി കുളിക്കാൻ പോയില്ലെങ്കിൽ എന്റെ നടുപ്പുറം പപ്പടമാവും \"


________________________________

പിറ്റേന്ന് മാളു സ്റ്റോപ്പിൽ കോളേജ് ബസ്സും കാത്തു നിൽക്കുകയായിരുന്നു....തോമാച്ചൻ വന്നിട്ടുണ്ടായിരുന്നില്ല...


\"ഹലോ....ഗുഡ് മോർണിംഗ് \" യദു ആയിരുന്നു അത് .

\"ഹാ...ഗുഡ് മോർണിംഗ് \"

\"എന്താ അലക്സ് വന്നില്ലേ \"

\"ഇല്ല.... അവൻ ഇന്ന് late ആണെന്ന് തോന്നുന്നു \"

\"തന്റെ വീട് ഇവിടെ നിന്ന് കുറേ പോവാനുണ്ടോ \"

\"ഹാ...ഒരു 3 km ഉണ്ടാവും \"

\"യദുന്റെ വീട് എവിടെയാ \"

\"ഇവിടെ നിന്ന് ബസ്സ് കിട്ടും ഒരു 22 km പോവണം \"

\"ഓഹ്ഹ്...കുറേ ദൂരെയാണല്ലേ \"

മാളു യദുവിനോട് സംസാരിച്ചു നിക്കുന്നത് തോമാച്ചൻ കണ്ടു.....തോമാച്ചൻ ഫുൾ കലിപ്പിലായി..
തോമാച്ചൻ മാളുനെ മൈൻഡ് ചെയ്യാതെ ബസ്സിൽ കയറി ഇരുന്നു....
മാളു വന്ന് അവന്റെ അടുത്തിരുന്നു...

\"അതാരാ.....\" തോമാച്ചൻ ചോദിച്ചു.

\"ആര്....\"

\"നീ കോഴിത്തരം കാണിച്ചു നിന്നതാരോടാന്ന് \"

\"അത് യദു ഇലക്ട്രോണിക്സിലെ യാ...നീ കണ്ടിട്ടുണ്ടാവും പാർട്ടിയിൽ ഒക്കെ ഉള്ളതാ.. \"

\"അതെയോ ....എന്നാ അവന്റെ റേഷൻ കാർഡിന്റെ നമ്പർ കൂടി ചോദിക്കായിരുന്നില്ലേ .... ഇങ്ങനെ ഒരുത്തനെ കുറിച്ച് നീ പറഞ്ഞിട്ടില്ലല്ലോ \"

\"ഓഹ്ഹ്.....ഇന്നലെ വൈകുന്നേരം പരിചയപെട്ടതാ....\"

\"എന്നിട്ടും നീ പറഞ്ഞില്ല.....പന്നി നീ പണ്ടേ ഉഡായിപ്പാ പോ....മിണ്ടണ്ട എന്നോട് \"

\"ഓഹോ...അങ്ങനെയാണല്ലേ എന്നാ ഞാനും മിണ്ടുന്നില്ല...നീ എന്നോടും മിണ്ടാൻ വരരുത് \"


കോളേജിലെത്തി തോമാച്ചൻ തിരിഞ്ഞു നോക്കാതെ ഒറ്റ ഇറങ്ങി പോക്ക്...മാളു ഫുൾ കലിപ്പിലും..
അച്ചു ഇത് കണ്ട് അവളുടെ അടുത്തേക്ക് പോയി..


\"നീ പിന്നെയും അടിയാക്കിയല്ലേ കുരിപ്പേ.... ഇനി നീ അവനെ ബ്ലോക്ക് ചെയ്യും...അവൻ നിന്നെ ബ്ലോക്കും...എല്ലാം കൂടി എന്നെ പ്രാന്തിയാക്കിയെ അടങ്ങു അല്ലേ 😠😠😠 \"

\"അവൻ വെറുതെ അടിയാക്കാൻ ഓരോ കാരണം കണ്ട് പിടിച്ചോണ്ട് വരും \" മാളു പറഞ്ഞു.

___________________________


മാളുവും...അച്ചുവും ക്ലാസ്സിലെത്തിയപ്പോ അവിടെ റിച്ചുവില്ല...

\" ഇവൾ ഇതെവിടെ പോയി...ബാഗൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ \" മാളു പറഞ്ഞു.

\" നമുക്ക് വെള്ളം കുടിച്ചിട്ട് വരാം അവൾ അവിടേക്ക് പോയിട്ടുണ്ടാവും \" അച്ചു പറഞ്ഞു.

അവർ വെള്ളം കുടിക്കാൻ വേണ്ടി സെമിനാർ ഹാളിന്റെ അടുത്തുള്ള ഫിൽറ്ററിന്റെ അടുത്തേക്ക് പോയി...വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ അടുത്തുള്ള സ്റ്റോറൂമിൽ നിന്ന് എന്തോ ശബ്ദം....

\"അച്ചു... സ്റ്റോറൂമിൽ എന്തോ ഉണ്ട്...\"

\"വല്ല പട്ടിയും ആവും....\"

\"വേണ്ടേ...അത് കടിക്കും \" മാളു പേടിച്ചു കൊണ്ട് പറഞ്ഞു.

അച്ചു സ്റ്റോർ റൂമിന്റെ വാതിൽ തുറന്നു...

\"ഓഹ്...ഈ പട്ടിയായിരുന്നു....\" അച്ചു നോക്കുമ്പോൾ റിച്ചു തിരിഞ്ഞു നിന്ന് അവിടെയുള്ള ചെറിയ കണ്ണാടിയിൽ നോക്കി മുടി കെട്ടുന്നു...

\"മാളു ...റിച്ചുവാ.....\" അച്ചു ഡോർ പകുതി ചാരി വച്ച് മാളുവിന്റെ നോക്കി കൊണ്ട് പറഞ്ഞു.

\"അതിന്... റിച്ചു ഇവിടെയല്ലേ ഉള്ളത് \"

അച്ചു നോക്കുമ്പോൾ റിച്ചു ഓഫീസിലെ സ്റ്റേയർ ഇറങ്ങി വരുന്നു...


\"അപ്പോ ഇതിനുള്ളിൽ ഉള്ളതാരാ....\" അച്ചു ഡോർ പതുക്കെ തുറന്നു....അവിടെ ആരുമുണ്ടായിരുന്നില്ല...

\"അച്ചു...എന്താടി...നീ വരാത്തെ ടൈം ആയി വാ പോവാം \" മാളു പറഞ്ഞു.

\"ഹാ...വരുന്നു....\"
അച്ചു തിരിച്ചു പോയി.....
അപ്പോൾ അവിടെ  അതേ സ്ഥലത്ത് കറുത്ത ...നിഴൽ പോലെ ഒരു പെണ്കുട്ടി മുടികെട്ടുന്നുണ്ടായിരുന്നു....


_________________________

ക്ലാസ്സിലെത്തിയിട്ടും അച്ചുവിന്റെ മൂഡ് ശെരിയായിരുന്നില്ല....

\"ഡി... എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നെ \" റിച്ചു ചോദിച്ചു.

\"ഒന്നുമില്ല.....അത് ഈ പന്നിയും തോമാച്ചനുമായിട്ട് പിന്നെയും അടിയായി \"

\"ഇപ്പോ കണ്ടതിനെ പറ്റി പറഞ്ഞാൽ ഇവളുമാർ എനിക്ക് വട്ടാണെന്ന് പറയും പിന്നെ പറയാം \" അച്ചു ആത്മ..

\"പിന്നെയും.... അടിയായോ എന്തിനാ മാളു.\"

\" അവൻ വെറുതെ ഉടക്ക് ഉണ്ടാക്കി എന്നെ തല്ലാൻ നിക്കുവാ ഞാൻ വിടുവോ...ഇനി എന്നോട് മിണ്ടണ്ട എന്ന് പറഞ്ഞു \"

\"ഓഹ്ഹ് ...പിന്നെ...നീ ഇന്നലെ ദേവൻ സാർ തന്ന ഹോം വർക്ക് ചെയ്തോ \"

\"ഹാ...ചെയ്യ്തു ഇതാ \" മാളു ബുക്കെടുത് മുന്നിൽ വച്ചു... 

\"നീ നന്നാവാൻ തീരുമാനിച്ചോ \" റിച്ചുവും അച്ചുവും ഒരുമിച്ച് പറഞ്ഞു.

\"ദേവൻ സാറിന്റെ ക്ലാസ്സിൽ മാത്രം അല്ലേ \" അച്ചു പറഞ്ഞു.

\"പോടി.... ഇല്ലെങ്കിൽ അയാൾ .....\" അപ്പോഴേക്കും ദേവൻ ക്ലാസ്സിലേക്ക് കയറി വന്നു..

\"ഗുഡ് മോർണിംഗ്.....ഫ്രണ്ട് ബെഞ്ച് എന്താ ഒഴിഞ്ഞു കിടക്കുന്നത്...ബാക്കിൽ ഇരിക്കുന്നവർ മുൻപോട്ടേക്ക് വന്നേ \"

ബാക്ക് ബെഞ്ചിൽ ഇരുന്ന സൂര്യയും , Andrewവും ,
ബ്രിട്ടോയും ഫ്രണ്ട് ബെഞ്ചിലേക്ക് വന്നിരുന്നു...

\"സോ...ഇന്നലെ തന്ന ഹോം വർക്ക് എല്ലാരും ചെയ്തോ \"

ദേവൻ ഫ്രണ്ട് ബെഞ്ചിലേക്ക് നോക്കി ...
മാളുവിന്റെ നോട്ട്....പുത്തൻ 2000 പോലെ നിവർത്തി വെച്ചിട്ടുണ്ടായിരുന്നു...ദേവൻ അത് എടുത്തുനോക്കി...

\"ഗുഡ്....ഇതൊന്ന് ബോർഡിൽ എഴുത് \"

\"ദൈവമേ തീർന്ന്....\" മാളു ആത്മ...

മാളു ബോർഡിൽ എഴുതുമ്പോൾ ബ്രിട്ടോ അവളെ തന്നെ നോക്കി ഇരിപ്പായിരുന്നു....ദേവൻ അടുത്തെത്തിയപ്പോൾ സൂര്യ അവനെ തട്ടി വിളിച്ചു...
മാളു എഴുതി കഴിഞ്ഞു സീറ്റിൽ പോയി ഇരുന്നു...
ദേവൻ പിന്നെയും ക്ലാസ് തുടർന്നു...
പെട്ടെന്ന് ലൈറ്റ് മിന്നി മറയാൻ തുടങ്ങി...

റിച്ചു നോക്കുമ്പോൾ ദേവന്റെ കൂടെ ഒരു കറുത്ത നിഴൽ...അതിന്റെ ദേഹത്ത് നിന്ന് കറുത്ത പുകചുരുളുകൾ താഴേക്ക് ഒഴുകുന്നു....ലൈറ്റ് വന്നപ്പോൾ അത് അപ്രക്ത്യക്ഷമായി...

\"ദൈവമേ...വിശന്ന് ചത്തിട്ട് ഇങ്ങേരെ വരെ double ആയി കാണുന്നല്ലോ എടി മാളു വല്ല പോപ്പിൻസുമുണ്ടോ \"

\"തേങ്ങാ....ഇതൊന്ന് കഴിഞ്ഞോട്ടെ നമുക്ക് സ്റ്റോറിൽ പോവാം \" മാളു പറഞ്ഞു .

അറ്റൻഡൻസ് എടുത്തു ദേവൻ പോയി...

\"അച്ചു നീ വരുന്നില്ലേ \"

\"ഇല്ല...എനിക്ക് മടിയാവുന്ന് നടക്കാൻ \"

\"പോ പന്നി \" റിച്ചു പറഞ്ഞു.

അച്ചു ഫോണിൽ പാട്ടും കേട്ട് ഇരുന്നു..
____________________________

സ്റ്റോറിൽ എത്തിയപ്പോൾ അവിടെ യദുവും കൂട്ടുകാരും ഉണ്ടായിരുന്നു...
നല്ല തിരക്കായത് കൊണ്ട് മാളുവും റിച്ചുവും പുറകിൽ കാത്ത് നിന്നു....

\"മാളു എന്താ ഇവിടെ നിക്കുന്നെ \"

\"അത് തിരക്കല്ലേ അതാ \"

\" ഞാൻ വാങ്ങി തരണോ \" തിരക്ക് ഇന്നൊന്നും തീരില്ലെന്ന് മാളുവിന് തോന്നി അവൾ പൈസ യദുവിന്റെ കയ്യിൽ കൊടുത്തു..

\" 2 പോപ്പിൻസ് വാങ്ങിച്ചോ \"

\"ഡി എന്തിനാ രണ്ടെണ്ണം 1 പോരെ...\"

\"ഇതിന്റെ ഗുട്ടൻഡ് നിനക്ക് ഇപ്പൊ മനസ്സിലാവില്ല ഉച്ചയാവട്ടെ അപ്പോൾ മനസ്സിലാവും \" മാളു പറഞ്ഞു.

റിച്ചു ഇതെന്താ ഇവിടെ നടക്കുന്നെ എന്ന മട്ടിലായിരുന്നു...

\"ഡി... ഇതാരാ...\"

\"ഇത് യദു...ഞാൻ രാവിലെ തോമച്ചനുമായിട്ട് അടിയാക്കിയില്ലേ അത് ഇതിനെ ചൊല്ലിയായിരുന്നു \" മാളു പറഞ്ഞു.

\"ഒരു അടിക്ക് കൊളുണ്ടല്ലോ മാളു.....\" റിച്ചു ദൂരെ നിന്ന് ഇതൊക്കെ കണ്ട് പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ട് വരുന്ന തോമാച്ചനെ നോക്കി കൊണ്ട് പറഞ്ഞു.



(തുടരും.....)





മെമ്മറീസ് - PART 5

മെമ്മറീസ് - PART 5

4.4
1032

\"ഡി....\"\"നീയേതാടാ നായേ \" \"ഇപ്പോ അങ്ങനെയായല്ലേ മതി...ഇന്നത്തോടെ നിർത്തി നിന്നോടുള്ള എല്ലാ ബന്ധവും.....\"\"നീയാര് ഇവളെ ഭാര്യയാ \" റിച്ചു കേറി ഗോൾ അടിക്കാൻ നോക്കി..\"നീ പോണേ...എല്ലാം കണക്കാ ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല എന്റെ അച്ചു മാത്രമുണ്ട് നല്ലകുട്ടി \" തോമാച്ചൻ അത് പൊളിച്ചു കൊടുത്തു..അപ്പോ യദു പോപ്പിൻസും വാങ്ങിക്കൊണ്ട് അവിടേക്ക് വന്നു..\"ദാ പിടിച്ചോ പോപ്പിൻസ് \"തോമാച്ചൻ അത് തട്ടിപറിച്ചു. അതിന്റെ കവർ പൊട്ടിച്ചു രണ്ടെണ്ണം എടുത്തു വായിലിട്ടു....\"ഇതെന്റെ സന്തോഷതിന് \"\"എന്റെ പൈസക്ക് ഞാൻ .....\"\"ഡി... എൻറെയും പൈസ ഉണ്ട് \"\"ഹാ....ഇവളെ പ്ലസ് എന്റെ പൈസക്ക് വാങ്ങിയ പോപ്പിൻസ് തിന്നാൻ