\"ഡി....\"
\"നീയേതാടാ നായേ \"
\"ഇപ്പോ അങ്ങനെയായല്ലേ മതി...ഇന്നത്തോടെ നിർത്തി നിന്നോടുള്ള എല്ലാ ബന്ധവും.....\"
\"നീയാര് ഇവളെ ഭാര്യയാ \" റിച്ചു കേറി ഗോൾ അടിക്കാൻ നോക്കി..
\"നീ പോണേ...എല്ലാം കണക്കാ ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല എന്റെ അച്ചു മാത്രമുണ്ട് നല്ലകുട്ടി \" തോമാച്ചൻ അത് പൊളിച്ചു കൊടുത്തു..
അപ്പോ യദു പോപ്പിൻസും വാങ്ങിക്കൊണ്ട് അവിടേക്ക് വന്നു..
\"ദാ പിടിച്ചോ പോപ്പിൻസ് \"
തോമാച്ചൻ അത് തട്ടിപറിച്ചു. അതിന്റെ കവർ പൊട്ടിച്ചു രണ്ടെണ്ണം എടുത്തു വായിലിട്ടു....
\"ഇതെന്റെ സന്തോഷതിന് \"
\"എന്റെ പൈസക്ക് ഞാൻ .....\"
\"ഡി... എൻറെയും പൈസ ഉണ്ട് \"
\"ഹാ....ഇവളെ പ്ലസ് എന്റെ പൈസക്ക് വാങ്ങിയ പോപ്പിൻസ് തിന്നാൻ നാണമില്ലേ നിനക്ക് \"
\"ഇതെന്റെ sample വെടിക്കെട്ട് തൃശ്ശൂർ പൂരം കാണാൻ പോവുന്നേ ഉള്ളൂ \" തോമാച്ചൻ അതും പറഞ്ഞു സ്ലോ മോഷണിൽ നടന്നു പോയി.
\"അല്ല...അലക്സിന് എന്താ ...രാവിലത്തെ ഗുളിക കുടിച്ചില്ലേ \" യദു ചോദിച്ചു
\"എയ്യ്....നമ്മൾ രാവിലെ സംസാരിച്ചില്ലേ അതിന്റെ ചെറിയ കുശുമ്പ് \" മാളു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
_____________________________
റിച്ചുവും , മാളുവും കൂടി ഡിപാർട്മെന്റിലേക്ക് പോയപ്പോൾ എൻട്രൻസിൽ തന്നെ ശിവപ്രിയ നിൽക്കുന്നുണ്ടായിരുന്നു...
\"റിതിക...ഇന്ന് ഉച്ചയ്ക്ക് ലാബ് ഉണ്ട് പോലും നീ എന്നെ ഒന്ന് മിസ്സ് കാൾ അടിക്കണേ \"
\"ഇഹ്ഹ്ഹ്ഹ്ഹ്...electrical ലാബ്...\"
\"എടി ലാബ് അല്ലേ... അതിന് ഇങ്ങനെ ദേഷ്യം പിടിക്കണോ \"
\"എങ്ങനെ പിടിക്കാതിരിക്കും ആ ശിവപ്രിയയുടെ
ജാഡ കണ്ടാലും മതി....\"
\"നീ അത് വിട്....ഇപ്പൊ ക്ലാസ് തുടങ്ങും ഈ പീരിയഡ് കട്ട് അടിച്ചാലോ \"
\"അച്ചു ക്ലാസ്സിലാ അവളെ കൂട്ടാതെ എങ്ങനെയാ കട്ട് അടിക്കുന്നെ \"
റിച്ചുവും , മാളുവും ക്ലാസ്സിലേക്ക് പോവുമ്പോൾ
അച്ചു ഫോണിൽ എന്തോ കണ്ടിരിക്കുന്നു...
\"നോക്ക്....കരിക്ക് പുതിയ എപ്പിസോഡ് ഇറങ്ങി....സിരിച്ചു സത്തു \"
\"നമുക്ക് ഈ പീരിയഡ് കട്ട് അടിക്കാം....ദേവൻ സാറിന്റെ ക്ലാസ്സ് അല്ലേ \"
\"എന്നാ വേഗം ഇറങ്ങാം അല്ലേൽ അങ്ങേര് കേറി വരും \" അച്ചു പറഞ്ഞു.
മൂന്നെണ്ണവും ക്ലാസ്സിൽ നിന്ന് ഇറങ്ങി....
നേരെ സ്റ്റോറിലേക്ക് വേറെ എവിടെ പോവാൻ....
അവിടെ പോയി ഐസ് വാങ്ങി അതും കഴിച്ചു കൊണ്ട് നടക്കാൻ തുടങ്ങി....
ഇലക്ട്രിക്കൽ ലാബിന്റെ അടുത്തുള്ള മരത്തിന്റെ ചുവട്ടിലുള്ള സീറ്റിൽ ഇരുന്നു....
\"കോപ്പ്...ഇത് തീർന്നല്ലോ \" അച്ചു പറഞ്ഞു.
അച്ചു പോക്കറ്റിൽ നിന്ന് ഫോൺ പുറത്തെടുത്തു.
റിച്ചു ആണേൽ അവിടെന്ന് ഇറങ്ങി പഴയ ഇലക്ട്രിക്കൽ ലാബിന്റെ അടുത്തേക്ക് വെറുതെ നടക്കാൻ തുടങ്ങി... മാളു വാട്‌സ്ആപ്പിൽ വരുന്ന മെസ്സേജുകൾക്ക് റിപ്ലൈ കൊടുക്കാൻ തുടങ്ങി...
റിച്ചു ലാബിന്റെ അടുത്തെത്തി...
\"എന്തോ സൗണ്ട് കേൾക്കുന്നുണ്ടല്ലോ \" റിച്ചുവിന് പ്രേത സീരീസ് വായിച്ചതിൽ പിന്നെ എന്തേലും സൗണ്ട് കേട്ടാൽ അത് എന്താണെന്ന് നോക്കാതെ ഒരു സമാധാനവും ഇല്ല...ഡോറും...ജനാലകളും അടച്ചത് കൊണ്ട്...അവൾ ചുമരിനോട് ചെവി ചേർത്ത് വച്ചു...
\"എന്നെ ഒന്ന് രക്ഷിക്ക് പ്ലീസ്.......എനിക്ക് ശ്വാസം മുട്ടുന്നു...\" നിർജീവമായ പതിഞ്ഞ സ്വരം....
\"മാളു....ഇങ്ങോട്ട് വന്നേ ദേ ഇതിനുള്ളിൽ നിന്ന് എന്തോ ശബ്ദം കേൾക്കുന്നു \"
\"എന്താടി...\"
\"ഇതിനുള്ളിൽ നിന്ന് എന്തോ സൗണ്ട് ..കേട്ടിട്ട് പെണ്ണിന്റെ സൗണ്ട് പോലെ ഉണ്ട് \"
\"പെണ്ണിന്റെ സൗണ്ടോ....നോക്കട്ടെ \" മാളു ചുമരിനോട് ചെവി ചേർത്തു പിടിച്ചു.
\"കേട്ടാ.... എന്നെ രക്ഷിക്ക്...എന്നെ രക്ഷിക്ക് നീ കേൾക്കുന്നില്ലേ അങ്ങനെ ഒരു സൗണ്ട് \"
\"കോപ്പ്....ഒരു തേങ്ങയും ഇല്ല.... നിന്റെ തോന്നൽ ആണ്...അല്ലേൽ തന്നെ ഇതിനുള്ളിൽ ഏത് പെണ്ണാ ഉണ്ടാവുക കുറേ കാലമായില്ലേ അടച്ചിട്ടിട്ട് \"
അപ്പോഴേക്കും അച്ചു അവിടേക്ക് വന്നു...
\" എന്താ രണ്ടും കൂടി....\"
\"ഇതിനുള്ളിൽ നിന്ന് എന്തോ സൗണ്ട് പോലും...ഈ പന്നി വെറുതെ എന്നെ കൂടി പേടിപ്പിക്കുന്നു...\" മാളു പറഞ്ഞു.
\"ഇവൾക്ക് horror വായിച്ചു തലക്ക് പിടിച്ചേ ആണ്...അപ്പോ ഇത് പോലെ പിച്ചും പേയും ഒക്കെ പറയും \"
\"പേ നിനക്കാണ് എനിക്കല്ല....\" റിച്ചു പറഞ്ഞു.
\"Phaa....പന്നി...തെണ്ടി \" അച്ചു റിച്ചുവിനെ ആട്ടി...
\"കിട്ടിയല്ലോ...വെറുതെ എന്തിനാ കെട്ടിയിട്ട പട്ടിയുടെ വായിൽ കോലിട്ട് കുത്തിയെ \" മാളു പറഞ്ഞു.
\"പട്ടി... നിന്റെ കെട്ടിയോൻ \"
\"കെട്ടിയോനെ പറയുന്നോ \" മാളു പറഞ്ഞു.
\"അതിന് നീ സിംഗിൾ അല്ലേ \" റിച്ചു പറഞ്ഞു.
\"അല്ല...ഭാവിലുള്ള കെട്ടിയോനെ ഓർത്തു പോയതാ \"
__________________________
ഈ സമയം ക്ലാസ്സിൽ...
ദേവൻ തകൃതിയായി ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു....
ബ്രിട്ടോ കിടന്ന് ഉറങ്ങുന്നു...
സൂര്യയും Andrewവും ഫോൺ ഡെസ്കിന്റെ അടിയിൽ വച്ച് pubg കളിക്കുന്നു....
ദേവൻ അവരെ note ചെയ്യ്തു..
\"ഇനി എല്ലാവരും കോഡിൽ page 60 എടുക്ക് \"
സൂര്യയും Andrew വും ഇതൊന്നും കേട്ടില്ല...
ദേവൻ chalk കയ്യിൽ എടുത്ത് ഒറ്റയേറ്... നേരേ സൂര്യയുടെ തലയിൽ കൊണ്ടു.....
\"രണ്ടാളും എഴുന്നേൽക്ക്....നിങ്ങളോടാ പറഞ്ഞേ എഴുനേൽക്കാൻ \"
അവർ അത് കേട്ട ഭാവമില്ല...
ദേവൻ അവിടേക്ക് നടന്നു....
ഡെസ്കിൽ ആഞ്ഞടിച്ചു....
\"both of യൂ... get ഔട്ട്......\"
അപ്പോഴാണ് രണ്ടിനും ബോധം വന്നത്....
\"സാർ...അത് \"
\"get out.....ഒന്നും പഠിക്കുകയും ഇല്ല ബാക്കി ഉള്ളവരെ പഠിക്കാനും സമ്മതിക്കില്ല...കുറേ supply ഒക്കെ ഉണ്ടല്ലോ ഈ മഹാന്.... ഇങ്ങനെ പോയ നീയൊന്നും internal കടക്കില്ല....\"
Andrew പെട്ടെന്ന് ചാടി എഴുനേറ്റ് ബാഗും എടുത്തു പുറത്തേക്ക് പോയി...
അവൻ വാതിൽ ശക്തിയായി തുറന്നത് കൊണ്ട് അത് ചുമരിൽ വെച്ചടിച്ചു വലിയ ശബ്ദം ഉണ്ടായി...ഇത് കേട്ട് ബ്രിട്ടോ ഉണർന്നു...പിന്നാലെ സൂര്യയും ബ്രിട്ടോയും ബാഗും എടുത്ത് പുറത്തേക്ക് പോയി.....
_____________________________
മാളുവും , റിച്ചുവും , അച്ചുവും സ്പോർട്സ് റൂമിന്റെ അടുത്തെത്തിയപ്പോൾ അവിടെ യദു ഉണ്ടായിരുന്നു...
മാളുവിനെ കണ്ടപ്പോ യദുവിന്റെ മുഖത്ത് വല്ലാത്ത സന്തോഷം വന്നു...
\"മാളു.....\" യദുവിന്റെ വിളി കേട്ട് മാളു അവിടേക്ക് നോക്കി...
യദു അവരുടെ അടുത്തേക്ക് വന്നു....
\"അല്ല... എന്താ ഇവിടെ \" യദു ചോദിച്ചു.
\"ക്ലാസ്സ് കട്ട് ആക്കിയതാ....\" മാളു പറഞ്ഞു.
\"യദു എന്താ ഇവിടെ \"
\"പാർട്ടി മീറ്റിങ് ഉണ്ട് അതാ....എന്നാ നിങ്ങൾ പോയിക്കോ കണ്ടപ്പോ വിളിച്ചതാ \" അതും പറഞ്ഞു യദു തിരിച്ചു പോയി...
അച്ചു മൊത്തത്തിൽ ആലോചനയിൽ ആയിരുന്നു..
\"ഡി...അവനേതാ \"
\"അത് യദുകൃഷ്ണൻ ec ലെ \"
\"എന്നിട്ട് നീയെന്താ ഞങ്ങളെ അവനെ പരിചയ പെടുത്താഞേ ....\"
\"അത്...ഞാൻ മറന്നു പോയി....\"
\"ഓഹ്ഹ്....നിനക്ക് മറവിയും തുടങ്ങിയോ തോമാച്ചന്റെ അടുത്തു നീ ഇങ്ങനെ അല്ലല്ലോ പെരുമാറുന്നത് ഇതെന്താ ഇതുവരെ ഇല്ലാത്ത നല്ലകുട്ടി ചമയൽ...\" അച്ചു പറഞ്ഞു.
\"തോമാച്ചനെ പോലെ അല്ലല്ലോ യദു ഇപ്പോൾ പരിചയ പെട്ടിട്ടല്ലേ ഉള്ളു....\"
\"അല്ല... എനിക്കും തോന്നിയിട്ടുണ്ട്... ആദ്യമേ യദുവിനെ പരിചയം ഉള്ളപോലെയാ നിന്റെ പെരുമാറ്റം....\" റിച്ചു പറഞ്ഞു.
\"എടി....ഞാൻ അവനെ പാർട്ടി മീറ്റിംഗിൽ കണ്ടതാ കഴിഞ്ഞ കൊല്ലം അന്ന് എല്ലാവരോടും പേരൊക്കെ ചോദിക്കുമ്പോ എന്നോടും ചോദിച്ചു...ഇന്നലെ നന്നായിട്ട് ഒന്ന് പരിചയപെട്ടു \"
\"ഹമ്മ്......something fishy \" അച്ചു മാളുവിനെ നോക്കി പറഞ്ഞു.
\"ഇപ്പോഴാ ഓർമ്മ വന്നത് ഉച്ചയ്ക്ക് തിന്നാൻ മീൻപൊരി ഉണ്ട് \"
മാളു nice ആയിട്ട് escape ആയി
________________________
മൂന്നാളും ക്ലാസിലെത്തിയപ്പോ ....
ഐഷുവും , അക്ഷുവും കൂടി എന്തോ സംസാരിച്ചു നിൽക്കുന്നു...
\"എന്താടി....\"
\"നിങ്ങൾ അറിഞ്ഞാ ദേവൻ സാർ നല്ലോണം ദേഷ്യപെട്ടു \"
\"എന്തിന് ഇനി നമ്മൾ കട്ട് അടിച്ചത് കൊണ്ടാണോ മാളു \" റിച്ചു പറഞ്ഞു.
\"അതൊന്നും അല്ല സാർ സൂര്യേനോടും Andrew നോടും ചൂടായി....Andrew ഇറങ്ങി പോയി.....അവന് നല്ല ദേഷ്യം വന്നു..എന്ന് തോന്നുന്നു..\"
\"അവന്മാർക്ക് ഇത് നേരത്തെ കിട്ടേണ്ടതായിരുന്നു..\"
അച്ചു പറഞ്ഞു..
ദേവൻ സ്റ്റാഫ് റൂമിൽ പോയി തലയും താഴ്ത്തി ഇരിക്കുകയായിരുന്നു...
സായ് വന്ന് ദേവന്റെ ചുമലിൽ തട്ടി വിളിച്ചു..
\"ദേവാ.... എന്താടാ ക്ലാസ്സിൽ ഉണ്ടായത് നിന്റെ മുഖം വല്ലാതെ ഉണ്ടല്ലോ \"
\"ഒന്നുമില്ല...എനിക്ക് നല്ലതലവേദന കുറച്ചു കിടക്കട്ടെ \"
ഈ സമയം മറ്റൊരിടത്ത്.....
\"മോനെ അവൻ പിന്നെയും തിരിച്ചെത്തി എന്നാ കേട്ടത് ഇനി ഉന്നം പിഴക്കാൻ പാടില്ല \"
\"ഇല്ല....ഇനി അവന് രക്ഷയില്ല അവന്റെ വിനാശം കണ്ടേ ഞാൻ അടങ്ങു അതിന് എന്റെ കയ്യിൽ നല്ലൊരു പ്ലാനുണ്ട് പഴയ ചരിത്രത്തിന്റെ ബാക്കി chapters എഴുതാൻ സമയമായി അപ്പാ \"
അയാൾ കയ്യിലുള്ള വോഡ്ക ബോട്ടിൽ മേശപ്പുറത്ത് വച്ചു കൊണ്ട് പറഞ്ഞു.
(തുടരും.....)