Aksharathalukal

യാത്ര

എന്നിലെ ഭാരങ്ങൾ എല്ലാം ഇറക്കിയിട്ടു ഒരു യാത്ര പോകണം ഒറ്റയ്ക്ക്...
സ്വപ്നത്തിൽ കാണാറുള്ളപോലെയുള്ള ഒരു വലിയ പൂന്തോട്ടം അത് ഒരുപാട് ദൂരത്തിൽ കിടക്കുകയാണ്..
പലതരം പൂക്കളുള്ള ഇളം കാറ്റു വീശുന്ന സന്ധ്യ സമയത്തു അവിടെ ചെല്ലണം.... അവിടെ എന്നെ കത്തിരിക്കുന്നുണ്ടാകും
തകരാത്ത മനസ്സുമായി ആരും കുത്തി നോവിക്കാത്ത എല്ലാവരെയും സ്നേഹിക്കുന്ന ഒരുപാട് മറയില്ലാത്ത ചിരിച്ച എന്റെ ബാല്യം......
 എന്നെ കാണുമ്പോൾ അതിശയപ്പെടും എന്റെ ബാല്യം... എന്നിൽ നിന്ന് വലുതായി ഇത്രയും മാറിപ്പോയോ.. മുഖത്തെ ചിരി മാഞ്ഞു കൊഴിഞ്ഞും നര വീണതുമായ മുടിയും താടിയും ഉള്ളിലേക്ക് ആഴ്ന്ന കണ്ണുകളും ആ കണ്ണുകളിലെ വറ്റിപ്പോയ തിളക്കവും.. പക്ഷെ ബാല്യത്തിന് അറിയില്ലലോ ഞാൻ ശെരിക്കും ജീവിതം അറിഞ്ഞത് അവനു ഒപ്പം ആണെന്ന്..
ആ ബാല്യത്തിൽ കണ്ട ഇപ്പോഴുള്ള ജീവിതം എല്ലാം വെറും ഭംഗിയുള്ള കുമിളകൾ ആണെന്ന്
അവിടന്ന് തുടങ്ങുന്ന യാത്രയിൽ എന്റെ സന്തോഷത്തെ തിരികെ കൊണ്ടുവരും എന്നോട് വെറുപ്പു കാണിച്ചു തിരിഞ്ഞു നിന്ന എന്റെ ഓർമകളെ തിരികെ കൊണ്ട് വരും ... മനസ്സ്സിലെ ഓരോ വിഷമങ്ങളും എണ്ണി എണ്ണി പോകുന്ന വഴികളിൽ ഞാൻ തൂക്കി ഏറിയും.........
ചതിച്ചവരും ഒറ്റപ്പെടുത്തിയവരും വേദനിപ്പിച്ചവരും കളിയാക്കിയവരും എല്ലാവരുടെയും.. എന്നിട്ട് എന്നിലേക്ക്‌ തിരിച്ചു വന്ന എന്റെ ബാല്യത്തിലൂടെ ഞാൻ ഒന്നു ചിരിക്കും കളങ്കമില്ലാത്ത ആദ്യമായി ഒറ്റടി വെച്ച് നടന്നപ്പോഴും ആനയെ കണ്ടു പേടിച്ചു ഓടി അമ്മയുടെ നെഞ്ചിൽ ഓടിക്കേറി അവിടെ ഇരുന്നു അമ്മയെ ചേർത്ത് പിടിച്ചു ഒരു ചിരി ഉണ്ടല്ലോ ഇനി വാടാ ധൈര്യം ഉണ്ടെങ്കിൽ എന്നപോലെ......
ആ യാത്രയിൽ ഒരിക്കലും എന്റെ ഈ ജീവിതത്തിലേക്ക് ബാല്യം വിടില്ല... അത്രയ്ക്ക് ഞാൻ സഹിച്ചു എന്ന് മനസ്സിലായി മടക്കമില്ലാത്ത ഒരു യാത്രയായി തീരണം കൂട്ടിനായി ആളുണ്ടല്ലോ ഇപ്പോൾ ഞാൻ ഒറ്റക്കല്ല..