Aksharathalukal

മെമ്മറീസ് - PART 25

റിച്ചു രാവിലെ തന്നെ എഴുനേറ്റു..

\"മാളു എടി എഴുന്നേൽക്ക് സമയം 5 മണിയായി \" റിച്ചു മൂടി പുതച്ചു കിടന്ന മാളുവിനെ വിളിച്ചു.

\"ഹമ്മ്‌...ഹാ....\"

\"ഞാൻ പോയി കുളിക്കട്ടെ \" റിച്ചു പറഞ്ഞു.

\"ഇത്ര രാവിലയോ തണുക്കില്ലേ \"

\"ഓഹ്ഹ്....ഒടിയൻ...ഒടി.. ഒടിയൻ\" ഐഷു പുതപ്പിന്റെ ഉള്ളിൽ നിന്ന് പറഞ്ഞു.

\" 7 മണിക്കല്ലേ വൈറസ് റൂം കാലി പണ്ണാൻ പറഞ്ഞത് \" അച്ചു ചോദിച്ചു.

\"അതെ \"

അച്ചു എന്തോ തിരയാൻ തുടങ്ങി..

\"എന്റെ ഷൂ മാളു നീ എന്റെ ഷൂ കണ്ടോ \"

\"ഏത് ഷൂ \"

\"ആ ബ്ലൂ ഷൂ ഇല്ലേ ..ഞാൻ ഇവിടെ വച്ചതാണ് \"

\"ഹാ ചിലപ്പോ ഞാൻ \"കുളിക്കാൻ വേണ്ടി ബാഗിൽ നിന്ന് തോർത്തെടുത്ത റിച്ചു പിന്നെയും എന്തോ തിരയാൻ തുടങ്ങി.എം 

\"നീയാണോ പന്നി \"

\"എനിക്ക് തോന്നി എന്റെ ഷൂ ആണെന്ന് ഇപ്പോ നോക്കിയപ്പോ ഇവിടെ രണ്ട് ഷൂ...\"

\"നിനക്ക് കളർ blindness തുടങ്ങിയോ ബ്ലൂ ഒക്കെ ബ്ലാക്ക്‌ ആയി തോന്നാൻ തുടങ്ങിയോടി \" മാളു ചോദിച്ചു.


അപ്പോൾ ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് മാളു പോയി ഡോർ തുറന്നു...

\"എടാ എല്ലാവരും റെഡി ആയോ എന്നാൽ സാർ താഴേക്ക് ചെല്ലാൻ പറഞ്ഞു. \" സന്ധ്യ ആയിരുന്നു അത്...

\"എല്ലാം പെറുക്കിയോ മാളു \" അച്ചു ചോദിച്ചു.

\"നീ കട്ടിലിന്റെ അടിയിൽ കൂടി നോക്ക് \"

\"നീ എന്താ കാണിക്കുന്നേ മാളു \"

\"എടി ഈ സ്വറ്റർ ഇടാൻ പറ്റുന്നില്ല \"

\"നിന്റെ തടി കൂടിയിട്ടുണ്ടാവും \"

\"പോടി...\" മാളു എങ്ങനെയോ സ്വെറ്റർ ഇട്ടു...

എല്ലാവരും ഭക്ഷണം കഴിച്ചു....
ബസ്സ് പുറപ്പെട്ടു....കൂടെ അടിച്ചു പൊളി പാട്ടും തുടങ്ങി...ദേവൻ വാക്ക് പാലിച്ചു പിള്ളേർ എല്ലാം വായും പൊളിച്ചു നിന്ന് പോയി ദേവന്റെ ഡാൻസ് കണ്ടിട്ട്...

\"സാർ..നമ്മൾ വിചാരിച്ച ആൾ അല്ല വേറെ ലെവൽ ആണ് \" ശിവപ്രിയ പറഞ്ഞു.
പെട്ടെന്ന് സോങ് ഓഫ് ആയി...

\" chikamangloure എത്താൻ കുറച്ചു ടൈം എടുക്കും അപ്പോ നമുക്ക് അതുവരെ ഒരു ഗെയിം ആയാലോ... \" ടൂർ ഓപ്പറേറ്റർ പറഞ്ഞു.

\"തുലഞ് എന്തോ ഒരു വള്ളികെട്ട് പരുപാടി വരുന്നുണ്ട്...\" റിച്ചു ആത്മ

സൂര്യ റിച്ചുവിന്റെ പേര് വിളിച്ചു കൂവി...പിന്നാലെ ബാക്കി എല്ലാവരും ഏറ്റ് പിടിച്ചു..

\"റിതിക....\" വൈറസും വിളിച്ചു...

\"ഹാ സുഭാഷ് \" മാളു പറഞ്ഞു.

\"റിച്ചു പോയി പൊളിക്ക് \"അച്ചു പറഞ്ഞു.

\"പോ പന്നി...\"

\"അക്ഷു ഒരു ഓലകീറോ വെള്ളമുണ്ടോ ഉണ്ടോ...\"

\"എന്തിനാടി....\"

\"എന്നെ ഒന്ന് മൂടാനാടി കുരിപ്പേ \"

ദൈവമേ പുലി മടയിലേക്കാണല്ലോ..  റിച്ചു വീണ്ടും ആത്മ.

സൂര്യയും andrewവും ചർച്ച തുടങ്ങി...

\"നല്ലൊരു പണി കൊടുത്താലോ \"

\"പാട്ടൊക്കെ ഇവൾ കസറും നമുക്ക് couple ഡാൻസ് കൊടുക്കാം അതാവുമ്പോ ഇവളെ കൂവി കരയിക്കാം \"

\"സെറ്റ് ശിവപ്രിയേ അവൾക്ക് couple ഡാൻസ് കൊടുക്ക് \"

\"നീ couple ഡാൻസ് കളിക്കണം \"ശിവപ്രിയ പറഞ്ഞു.

\"തീർന്ന് \"

\"ഞാൻ തന്നെ എന്റെ pairറിനെ select ചെയ്തോട്ടെ..\" റിച്ചു ചോദിച്ചു.

\"ഓക്കെ ചെയ്തോ \"

\"ഇപ്പോ ആരെയാ വിളിക്കുക എല്ലാം കണക്കാണല്ലോ പോരാത്തതിന് എന്നെ ഒരുത്തനും കണ്ണിൽ പിടിക്കില്ല...ആ ജിത്തുനെ വിളിക്കാം അവൻ കുറച്ച് നല്ല character ആണ്...\" റിച്ചു ആത്മ..

\"എന്താ വിളിക്കുന്നില്ലേ \" സൂര്യ ചോദിച്ചു.

\"ആഹ്...ജിത്തു...ജിത്തു ഒന്ന് ഇറങ്ങി വാടാ...\" റിച്ചു മൈക്കിൽ കൂടി ബാക്ക് സീറ്റിൽ ഇരുന്ന ജിത്തുവിനെ വിളിച്ചു

ദൈവമേ ഓവർ ആയോ അവൻ വന്നില്ലെങ്കിൽ എന്റെ വില പോവും..ഇവന്മാർ കൂവി വിളിക്കും.. റിച്ചു ആത്മ 

ചങ്ങാതി നന്നായാൽ.. കണ്ണാടി വേണ്ടടാ ചങ്ങാതി നീയാണേൽ കല്യാണം വേണ്ടടാ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടടാ ചങ്ങാതി നീയാണേൽ കല്യാണം വേണ്ടടാ

\" തീർന്ന് ഇതാണോ ഇത്‌ എങ്ങനെ couple ഡാൻസ് ആവും ഇത് ഡപ്പാംകൂത്തല്ലേ എന്തേലും ആവട്ടെ ഇനി പാട്ട് മാറ്റാൻ പറഞ്ഞാൽ എനിക്ക് മുട്ടിഉരുമ്മി കളിക്കാൻ ആണെന്ന് അവന്മാർ പറയും....എന്റെ മൈക്കിൾ ജാക്ക്സാ ഞാൻ തുടങ്ങുവാണേ..\"
റിച്ചു ആത്മ .

കണ്ണേ.. കരളേ.. കലമാൻ മിഴിയെവെറുതെ വന്നരുകിൽ നിന്നിനിയും കൊഞ്ചാതെമതിയാവോളം.. പറയാനില്ലേ...പതിയെ... പതിയെ.. പലതും...
ഹോജാനി.. ബധനു മേരാമാരെ ഹേ ..കരട്ടുബഡാആജാ തൂ... പാസ് സരാ ആജാ ...

റിച്ചു തകർത്തു ഡാൻസ് ചെയ്യ്തു...

\"ഈ ജിത്തുന് മൊത്തത്തിൽ ഒരു interest ഇല്ലാത്ത പോലെ ആണല്ലോ. എന്തോ അവനെ കൊലയ്ക്ക് കൊടുക്കാൻ വിളിച്ച പോലെ...ഹാ എന്തേലും ആവട്ടെ ഈ കോപ്പ് ഒന്ന് തീർന്നാൽ മതിയായിരുന്നു...
അങ്ങനെ അത് തീർന്നു...

\"ഡി നിന്നെ ഞാൻ സമ്മതിച്ചു ആ സൂര്യയും ഗ്യാങ്ങും നാണംകെട്ടു \" മാളു പറഞ്ഞു.

\"എല്ലാവരും ഓരോ ഗ്യാങ് ആവണം മിനിമം ഒരു ഗ്രൂപ്പിൽ ഒരു ബോയ്...\" ദേവൻ പറഞ്ഞു.

\"what the hell...\" അച്ചു പറഞ്ഞു.

\"എല്ലാ ഗ്യാങിലും രണ്ട് ബോയുണ്ട് \" ഐഷു പറഞ്ഞു.

\"എന്നാ അതിൽ നിന്ന് ആരെയെങ്കിലും വിളിക്ക് \"അക്ഷു പറഞ്ഞു.

\"നമ്മടെ ഗ്രൂപ്പിലേക്ക് ആണെന്ന് അറിഞ്ഞാൽ ആരും വരില്ല \" റിച്ചു പറഞ്ഞു.

\"നിങ്ങളുടെ കൂട്ടത്തിൽ ബോയ് ഇല്ലേ \" ദേവൻ ചോദിച്ചു.

\"പിന്നേ അങ്ങേർക്ക് തോന്നുമ്പോൾ ആണ്പിള്ളേരെ എടുത്തു കൊടുക്കാൻ നമ്മൾ ഇവിടെ മനുഷ്യ കടത്തൊന്നും നടത്തുന്നില്ല \" അച്ചു പറഞ്ഞു.

\"എന്നാൽ ഞാൻ വരാം \" ദേവൻ പറഞ്ഞു.

\"മനുയേട്ടാ ഇത് സ്വപ്നമാണോ ഞാനേ കേട്ടുള്ളൂ ഞാൻ മാത്രമേ കേട്ടുള്ളൂ \" മാളു ആത്മ..

\"ഇങ്ങേരു നമ്മടെ കൂടയോ \" റിച്ചു പതുക്കെ പറഞ്ഞു.

\"നിങ്ങൾക്ക് വല്ല പ്രോബ്ലെം ഉണ്ടോ...ഉണ്ടെങ്കിലും ഞാൻ വരും \" ദേവൻ പറഞ്ഞു.

\"ഇല്ല സാർ...\"

\"ഇവള്മാര് കൊള്ളാലോ അങ്ങേരെ തന്നെ ചാക്കിട്ട് പിടിച്ചല്ലോ \" സൂര്യ ദൂരെ നിന്ന് പറഞ്ഞു.

എല്ലാവരും ഓരോ ജീപ്പിൽ കയറി ...

നമ്മടെ ടീമ്സിന് ആണേൽ നരസിംഹത്തിലെ ലാലേട്ടൻ ഓടിച്ച മോഡൽ ജീപ്പ് ആണ് കിട്ടിയത്...
എല്ലാവരും double ഹാപ്പി....
റിച്ചു , മാളു ,അച്ചു ബാക്ക് സീറ്റിൽ. അക്ഷു , ഐഷു middle സീറ്റിൽ ദേവൻ ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ....

\"എല്ലാരും എന്താ മിണ്ടാതെ ഇരിക്കുന്നേ \"

\"അത് സാർ ഞങ്ങൾ ഇങ്ങനെ പ്രകൃതി സരളീയത ആസ്വദിച്ചതാ \" അച്ചു പറഞ്ഞു.

\"സരളീയതയോ അതെന്തോന്ന് \"  ഐഷു ചോദിച്ചു.

\"എടി ഈ രമണീയത ഒക്കെ ഔട്ട് ആയി ഇപ്പോ സരളയാണ് ഫാഷൻ \"

\"എല്ലാർക്കും പാട്ട് ഇഷ്ടമല്ലേ \" ദേവൻ ചോദിച്ചു.

\"അതേ സാർ...നല്ല പാട്ട് വല്ലതും ഉണ്ടെങ്കിൽ ഇട്ടോ \"

ദേവൻ പാട്ട് മാറ്റാൻ നോക്കി...അപ്പോൾ ഡ്രൈവർ തടഞ്ഞു.

\"ഇതിൽ വന്ത് പാട്ട് ഒന്നും ഇല്ലേ സാർ...ഇത് വെറും dummy \"

\"അപ്പോ മൊത്തം പറ്റിപ്പാണല്ലേ \"

\"ഇല്ല സാർ...\"

\"തനിക്ക് മലയാളവും അറിയുമോ \"

\"സാർ യെൻ പോണ്ടാട്ടി ഊര് വന്ത് കണ്ണൂർ അവ എപ്പോളും മലയാളം പേസും അതിനാലെ യെനക്ക് ഇപ്പോ മലയാളം കേക്കാ തെരിയും \"

അങ്ങനെ chikmanglourറിലെ ആദ്യത്തെ സ്പോട്ട് എത്തി....
എല്ലാവരും ജീപ്പിൽ നിന്ന് ഇറങ്ങി....

\"ഹായ്...കുന്ന് , മല.....\" മാളു പറഞ്ഞു.

\"കുറുനരിയുടെ വീട്... നിങ്ങൾ കുറുനരിയെ കാണുണ്ടോ കൂട്ടുകാരെ അത് എവിടെയാ ഉള്ളത് \" റിച്ചു പറഞ്ഞു.

\"റിച്ചു നിന്റെ പുറകിൽ \" ഐഷു കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.

\"പുറകിൽ എന്താ \"

\"തിരിഞ്ഞു നോക്കടി മറുതേ \" അച്ചു പതുക്കെ പറഞ്ഞു റിച്ചു തിരിഞ്ഞു നോക്കി..




(തുടരും...)


മെമ്മറീസ് - PART 26

മെമ്മറീസ് - PART 26

4
730

\"കുറുനരിയും കുറുക്കനും എല്ലാം അങ്ങു നടന്നേ സാർ വിളിക്കുന്നുണ്ട് \" ദേവനായിരുന്നു അത്..റിച്ചു പ്ലിങ് ആയി...\"ശോ... ഇങ്ങേര് ഇതെപ്പോ വന്ന്...\" റിച്ചു ആത്മ...\"നിങ്ങള് കയറാൻ തുടങ്ങിക്കോ എനിക്ക് ഒരാളെ കാണാനുണ്ട്...\" ദേവൻ അതും പറഞ്ഞു അവിടെ നിന്ന് പോയി..എല്ലാവരും മല കയറാൻ തുടങ്ങി...ചുറ്റും മഞ്‌ മൂടിയ അന്തരീക്ഷം....\"ഇതെന്തോന്ന് ചൈന മതിലോ \" റിച്ചു ഉയരത്തിലേക്ക് പോവുന്ന പടികെട്ട് നോക്കി കൊണ്ട് പറഞ്ഞു...\"ഇത് കേറുമ്പോഴേക്കും നാളെ ആവുമല്ലോ \" ഐഷു പറഞ്ഞു.\"അച്ചു നീ റൊമ്പ ദൂരം പോയിട്ടാ....\" മാളു അച്ചുവിനെ നോക്കി..\"ഇല്ല mahn..ഞാൻ എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെയുണ്ട് എനിക്ക് വയ്യ ഈ മല കേറ