Aksharathalukal

മക്കളെന്തറിഞ്ഞു?

മുമ്പു പുരാതന തറവാടിത്തം
മരുമക്കത്തായമതാകിയ കാലം
മുറ്റത്തുള്ളൊരു നാടൻ മാവിനെ
കാർന്നോർ കാശിനു വെട്ടി മുടിച്ചു!

കോപം കത്തും കണ്ണിലു നോക്കി
തെറ്റൊന്നൊരു ചെറു വാക്കുരിയാടാൻ;
മരുമക്കൾക്കു കഴിഞ്ഞില്ലെന്നാൽ
ഖേദം നീറിയുമിത്തീ പോലെ!

കാലം മാറി, തലമുറ മാറി
മരുമക്കത്തായക്കാലം പോയി,
തറവാടെല്ലാം ബന്ധം തെറ്റി
ചെറു വീടുകളായ് മാറിപ്പോയി!

ഇന്നലെ ഞാനെൻ മുറ്റക്കോണിലെ
നീറിൻ കൂടുകൾ കുലയായ് തൂങ്ങും
മാവിനെ വെട്ടാൻ കച്ചോടപ്പണ-
മഡ്വാൻസായി കൈപ്പറ്റുമ്പോൾ;

മക്കൾ പറഞ്ഞു, മരുമക്കൾ പറഞ്ഞു,
വെട്ടിമുടിപ്പതു തെറ്റേ തെറ്റ്!
അമ്മാവൻ തനി ഭരണം മാറി
രീതികൾ മാറി, നീതികൾ മാറി!

അകലെപ്പട്ടണ നടുവിൽച്ചെന്ന്
നല്ലൊരു മാവിൻ തൈയും വാങ്ങി,
മുറ്റത്തൊരുകുഴി കുത്തുന്നേരം
പ്രായശ്ചിത്തം ചെയ്യുന്നേരം;

മക്കൾ പുലമ്പി മരു മക്കളു മലറി,
ഞാൻ കാട്ടുന്നതു വീണ്ടും തെറ്റ്!
ആദ്യം വെട്ടി മുടിച്ചതു ശരിയും
വീണ്ടും ചെയ്തപ്പോളതു തെറ്റും!

മാന്തൈ നട്ടുവളർത്തിയെടുത്തൊരു
അധികാരക്കൊടി കെട്ടാനല്ല,
മാവുകളിനിമേൽ വേണ്ടെന്നാണോ,
നട്ടതു തെറ്റോ? മധുരം വിഷമോ?

             ം. ം. ം. ം








പ്രതിഷ്ഠക്കു ശേഷം

പ്രതിഷ്ഠക്കു ശേഷം

0
243

        പ്രതിഷ്ഠക്കുശേഷംവീണ്ടും ത്രേതായുഗ ധർമബോധത്തിന്റെകോവിലിൽ പ്രാണപ്രതിഷ്ഠ നടക്കുന്നു,ദുഷ്ടമായാവികൾ തുള്ളിയുറയുന്നുരുധിരവർഷത്തിന്റെ വായ്ത്താരിപാടുന്നു!ധർമസങ്കല്പത്തിൻ ശ്രേഷ്ഠ ഭാവങ്ങളെകല്ലിലേക്കാവഹിച്ചീടും പ്രഭാവമേ;ബ്രഹ്മ ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമേജ്ഞാനാമൃതം നല്കി ഋഷിയാക്ക വേടരെ!താടകാഹൃദയം നടുങ്ങുന്നുമാരീചമാനസമിരുളുന്നു,മാനസ ക്ഷുദ്രഭാവങ്ങളെചുട്ടരിച്ചീടുമഗ്നി പടരുന്നു!സൂര്യവംശത്തിലെ ജ്യോതിർസ്ഫുലിംഗമേഅസുരഭാവങ്ങളെ കൊടിയേറ്റി വാഴുന്നരാക്ഷസക്കോട്ടകൾ തീവെച്ചെരിക്കുവാൻവേഗം വിളിക്ക ഭക്തഹനുമാനെയും!