Aksharathalukal

♥️നെഞ്ചോരം ♥️8

❤️നെഞ്ചോരം❤️ 8


കിരൺ എന്ന് എഴുതിയതിന് അടുത്തായി ഹരിണി എന്ന് എഴുത്തിച്ചേർത്തു തിരിഞ്ഞ അവൾ മുന്നിൽ കയ്യുംകെട്ടി  കണ്ണിമവെട്ടാതെ അവളെത്തന്നെനോക്കി നിൽക്കുന്ന കിരണിനെ കണ്ട് നാണത്താൽ മിഴികൾ താഴ്ത്തി

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰



പിന്നീടങ്ങോട്ട് അവരുടെ പ്രണയകാലമായിരുന്നു ഇണങ്ങിയും പിണങ്ങിയും പരസ്പരംതല്ല് കൂടിയും  സ്നേഹിച്ചു അവരുടെ പ്രണയം വളർന്നു
അവരുടെ പ്രണയത്തിന് എന്നും കൂട്ടായി  ഹരിതയും രാഹുലും കൂടെതന്നെയുണ്ടായിരുന്നു

അവരുടെ പ്രണയത്തിനിടയിലും രാഹുലും ചിന്നുവും അവർക്കൊപ്പം അവരോട് ചേർന്ന് തന്നെ നിന്നു

ഹരിയുടെക്ലാസ്സിൽ പോക്ക്മിക്ക ദിവസവും കിരണിനൊപ്പമായി അവനൊപ്പം ഇരിയ്ക്കാനുള്ള ഒരു നിമിഷം പോലും അവൾ പാഴാക്കാൻ തയ്യാറല്ലായിരുന്നു

ഒരു ദിവസം ക്ലാസ്സിൽ

ഹരി......... (വരുൺ)

എന്താടാ .....
ചെയ്തു കൊണ്ടിരുന്ന വർക്കിൽ നിന്നും ശ്രദ്ധതിരിച്ചു കൊണ്ട് അവൾ വരുണിനു നേരേ തിരിഞ്ഞു

നീയെന്താ ഡീ കുറച്ച് ദിവസായി നേരത്തേയാണല്ലോ വരുന്നത്
സംശയഭാവത്തിൽ നെറ്റിചുളിച്ച് കൊണ്ട് അവൻ ചോദിച്ചു

അത് ...... അത് പിന്നെ  ബസ്സ്  ആ...... ഇപ്പോ ഞാൻ ആദ്യം വരുന്ന ബസ്സിനല്ല വരാറ് അതോണ്ടാ

അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ട് അവൾ വീണ്ടും വർക്കിലേയ്ക്ക് തിരിഞ്ഞു

അവളുടെ മറുപടിയിൽ തൃപ്തി തോന്നാതിരുന്ന അവൻ ദേഷ്യത്തോടെ അടുത്തിരുന്ന വൈശാഖിനേയും അനൂനെയും നോക്കി
ഇരുവരിലും അതേ ഭാവം തന്നെയായിരുന്നു

ദിവസങ്ങൾ പോകെ ഹരി കിരണിലേയ്ക്ക് മാത്രം ഒതുങ്ങാൻ തുടങ്ങി ചുറ്റുമുള്ളതെല്ലാമവൾ പതിയെ മറന്നു തുടങ്ങി
കോഴിക്കോട് ബീച്ചും കാപ്പാട് ബീച്ചും പാറ പള്ളിയും അവരുടെ സ്ഥിരം സന്ദർശന കേന്ദ്രങ്ങളായി

വരുണിൽ നിന്നും വൈഷ്ണവിൽ നിന്നും അനാമികയിൽ നിന്നും വീട്ടുകാരിൽ നിന്നു പോലും അവൾ പതിയെ അകന്നു തുടങ്ങി
ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയാൽ വീട്ടുകാർക്കൊപ്പം കഥകൾ പറഞ്ഞിരുന്നവൾ ഇന്ന് ഫോണിലേയ്ക്ക് മാത്രമൊതുങ്ങി
കിരണെന്നത് അവളിൽ ഭ്രാന്തായ് പടർന്നു കയറി
വീട്ടിലെ ചെല്ലക്കുട്ടിയായിരുന്ന അവളിലെ മാറ്റം വീട്ടിലുള്ള വർശ്രദ്ധിയ്ക്കാൻ തുടങ്ങി
അവളിലെ മാറ്റത്തിനു കാരണം വീട്ടുകാർ ആദ്യം അന്വേഷിച്ചത് ഹരിതയോടായിരുന്നു കാരണം കുഞ്ഞുനാൾ മുതലുള്ള ഹരിയുടെ മനസ്സാക്ഷിസൂക്ഷിപുകാരി ഹരിതയായിരുന്നു എന്നതായിരുന്നു അതിനു കാരണം

വീട്ടിൽ നിന്നും ലൈബ്രറിയിലേയ്ക്കെന്ന് പറഞ്ഞിറങ്ങിയതാണ് ഹരിയും ചിന്നുവും

ചേച്ചി ......

ഉം........

നീ വല്ലാതെ മാറിപ്പോയ പോലെ കിരണേട്ടന് മാത്രം നീ പ്രാധാന്യം കൊടുക്കും പോലെ

ഏയ് അത് നിനക്ക് തോനുന്നതാടാ

അല്ല അഛ്ചനും അമ്മയും ചേച്ചിമാരും എല്ലാരും ഇന്നെന്നോട് നിന്റെ മാറ്റത്തിന്റെ കാരണം ചോദിച്ചു ഞാനൊന്നും പറഞ്ഞില്ല എന്നാൽ അവർക്ക് ഒക്കെ നല്ല സംശയമുണ്ട് നിനക്ക് വല്ല അഫയറു ഉണ്ടോന്ന്

ഹരി ഞെട്ടലോടെ ചിന്നുനെ നോക്കി

നീ നോക്കുവെന്നും വേണ്ട കിരണേട്ടൻ വന്നതിനു പിന്നെ നീ ക്ലാസ്സിൽ പോലും നേരാംവണ്ണം പോവാറില്ലെന്ന് വരുണേട്ടൻ പറഞ്ഞല്ലോ

ആയ് ഞാൻ ക്ലാസ്സൊന്നും കട്ട് ചെയ്യാറില്ല അവൻ ചുമ്മാ പറഞ്ഞതാവും നിന്നെ പറ്റിയ്ക്കാൻ


അല്ല .....ഞാൻ സുബിത് സാറിനെ വിളിച്ചന്വേഷിച്ചു

കള്ളം പിടിക്കപ്പെട്ട കുട്ടിയേ പോലെ ഹരി ചിന്നുനുമുന്നിൽ തലതാഴ്ത്തി നിന്നു

എന്താ ചേച്ചീ നീയെന്താ തല താഴ്ത്തി നിൽക്കുന്നേ നീയല്ലേ പറയാറ്തെറ്റ് ചെയ്താൽ മാത്രമേ മറ്റുള്ളവർ മുന്നിൽ തലതാഴ്ത്തി. നിൽക്കാവുന്ന്
😠😠😠😠😠

അതിനു മറുപടി പറയാൻ കഴിയാതെ ഹരിതലതാഴ്ത്തി തന്നെ നിന്നു

ഡാ .... കിരണേട്ടനെ കിട്ടിയതിൽ പിന്നെ നീ ഞങ്ങളിൽ നിന്നെല്ലാം ഒരുപാട് അകന്നത് പോലെ തോനുന്നു

മോളേ അത് പിന്നെ

ഉം...... ഞാൻ പറഞ്ഞു കഴിഞ്ഞില്ല
എന്ന് പറഞ്ഞു കൊണ്ട് ചിന്നു ഹരിയെ കയ്യെടുത്തു തടഞ്ഞു

ഇത് എന്റെ മാത്രം അഭിപ്രായമല്ല വീട്ടിലുള്ള എല്ലാരും ഇത് തന്നെയാ പറേന്നേ നീ എല്ലാരിൽ നിന്നും ഒരുപാട് അകലുന്നെന്നാ എല്ലാരുടേം പരാതി
നിനക്കറിയാവോ വിനിത്തേട്ടൻ എത്ര ദിവസായ് മര്യാതയ്ക്ക് ഭക്ഷണം കഴിയക്കുവോ ആരോടേലും ഒന്ന് നന്നായി സംസാരിയ് ആവോ ചെയ്തിട്ടെന്ന് നിനക്കറിയാവോ
വിനിത്തേട്ടന്പെങ്ങന്മാരിൽ ഏറ്റവും ഇഷ്ടം നിന്നോടാണെന്ന് നിനക്ക് അറിയാവുന്നതല്ലേ

മേളേ അത് ഞാൻ .....

കിടന്ന് തപ്പി പെറുക്കണ്ട
നീ ചെയ്തത് ശരിയല്ലെന്ന് നിനക്ക് തന്നെ യറിയാം അതുകൊണ്ടു മാത്രമാ നിനക്ക് നിന്റെ ഭാഗം ന്യായീകരിയ്ക്കാൻ പോലും കഴിയാത്തത്

ശരിയാ നീ പറഞ്ഞത് കിച്ചേട്ടനെ കിട്ടിയപ്പോ പ്രണയമെന്നത്എന്താണെന്ന് ആദ്യമായ് അറിഞ്ഞപ്പോൾ മറ്റെല്ലാം ഞാൻ മറന്നു എന്നുള്ളത് സത്യമാണ് എന്തിനും ഏതിനും എനിയ്ക്കാപ്പം നിന്നിരുന്ന നിന്നെപ്പോലും ഞാൻ മറന്നു
സോറി മോളേ നീ...... നീയെന്നോട് ക്ഷമിയ്ക്കണം

കണ്ണ് നിറച്ചു കൊണ്ട് ചിന്നുന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചുകൊണ്ട് ഹരി പറഞ്ഞു

ഏയ്......സാരല്യാ
നീ ഞങ്ങടെ കൂടെ പഴയ പോലെ പെരുമാറിയാൽ മതി

നിനക്കിതാ നിന്റെ ചേച്ചി വാക്ക് തരുന്നു പഴയ പോലെ തന്നെ ഞാൻ നിങ്ങൾക്കൊപ്പം എന്നും ഉണ്ടാവും

ആന്നോ.......

ആന്നേ ......😋😋😋
ചിന്നൂ നെ നോക്കി നാക്ക് നീട്ടി അണിച്ചു കൊണ്ട് ഹരി പറഞ്ഞു

വീട്ടിലെത്തിയ ഹരി ആദ്യം ഓടി ചെന്നത് വിനിത്തിനെ കാണാനായിരുന്നു.
അവൾ ചെല്ലുമ്പോൾ അവനവന്റെ റൂമിൽ ഇരുന്ന് ഏതോ ബുക്ക് വായിക്കുകയായിരുന്നു

ഏട്ടാ........
എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൾ അവനെ ചെന്ന് കെട്ടിപ്പിടിച്ചു

സോറീ....... കുറച്ച്ദിവസായി ഞാനെന്റെ ചങ്കിനെ വല്ലാതെ അവോയ്ഡ് ചെയ്തല്ലേ

അതിനുത്തരമായ് അവൻ അവളേ കെട്ടിപ്പിടിച്ചു കൊണ്ട് വിതുമ്പി

പിന്നങ്ങോട്ട് അവന്റെ പരാതിയും പരിഭവങ്ങളും അവളോട് പറഞ്ഞു കൊണ്ട് അവൻ പതിയെ അവളുടെ മടിയിൽ കിടന്നു


വിനിത് ഉറങ്ങിയെന്ന് കണ്ട് അവൾ പതിയെ അവന്റെ തല ബെഡ്ഡിലേയ്‌ക്ക്‌ വച്ചു കൊണ്ട് ഫോണുമായ് പുറത്തേയ്ക്കിറങ്ങി കിരണിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു
പിന്നീട് അങ്ങോട്ട് അവൾ എല്ലാരേയും പഴയ പോലെ തന്നെ കെയർ ചെയ്യാനും അവർക്കൊപ്പം ടൈം ചില വഴിയ്ക്കാനും പ്രത്യേകം ശ്രദ്ധിച്ചു



മാസങ്ങൾക്ക് ശേഷമുള്ള ഒരു ഞയറാഴ്ച്ച അമ്പലത്തിൽ നിന്നും കിരണിനൊപ്പം കറങ്ങാനിറങ്ങിയതാണ് ഹരി ഒപ്പം ചിന്നുവും ്് രാഹുല്മുണ്ട്

രാഹുൽ ഞാൻ നിന്നൊടൊരു കാര്യം ചോദിയ്ക്കാൻ മറന്നു

എന്താ ഡാ...\'\'\'

നീയെന്താ ഇന്നും അമ്പലത്തിൽ കയറാതിരുന്നത്

അത്..... അത് പിന്നെ
എനിയ്ക്ക് ദൈവത്തിൽ വല്ലാ വിശ്വാസമൊന്നുമില്ല അതോണ്ടാ

ഓക്കേ ഞാൻ വിശ്വസിയ്ക്കാം എന്നാൽ അതല്ല കാരണം എന്ന് എപ്പഴേലും ഞാനറിഞ്ഞാൽ നീയെന്റെ ശരിയ്ക്കും സ്വഭാവം അറിയും കേട്ടല്ലോ

വിരൽ ചൂണ്ടിക്കൊണ്ട് തന്നോട് സംസാരിയ്ക്കുന്ന ഹരിയേക്കണ്ട് അവനൊന്ന് പതറിയെങ്കിലും അത് മറച്ച് വച്ചു കൊണ്ട് അവൻ ഹരിയേ നോക്കി ചിരിയ്ക്കാൻ ശ്രമിച്ചു.

ഉം.........
എന്ന് മൂളിക്കൊണ്ട് അവൻ അവളുടെ കയ്യും പിടിച്ച് അടുത്തുള്ള ഹോട്ടലിൽ കയറി

.
ചേട്ടാ 8 പൊറോട്ട പിന്നെ ഇര്ന്ത്ഫ്രൈ

കിരൺ അവർക്കടുത്തേക്ക് ഓർഡർ എടുക്കാൻവന്ന ചേട്ടനോട് പറഞ്ഞു

ഇതാർക്കാ 8 എണ്ണം ( ചിന്നു)

നമുക്ക് നാല്‌ പേർക്കും (കിരൺ)

ബെസ്റ്റ്    (ചിന്നു)

അതെന്താ ഹരിത താനങ്ങനെ പറഞ്ഞേ

അതോ ....... ദോ....\'\' ഇരിയ്ക്കുന്ന എന്റെ ചേച്ചിയുണ്ടല്ലോ അവള് പൊറോട്ട കഴിയ്ക്കില്ല

അതെന്താ ........?

എന്ന് ചോദിച്ചു കൊണ്ട്കിരൺ ഹരിയേ നോക്കി

അതോ ....... 3-ാം ക്ലാസ്സിൽ പഠിയ്ക്കുന സമയത്ത് ഞങ്ങടെ മുരളിസാർ ഇവളോട് മൈദ ഒട്ടിയ്ക്കുന്നതാണ് ഭക്ഷിയ്കുന്നതല്ലാന്ന പറഞ്ഞു പിന്നീട് ഇന്ന് വരെ കക്ഷി പൊറോട്ട കഴിച്ചിട്ടില്ല പക്ഷേ പഫ്സ് ബെയ്ക്കറി ഐറ്റംസ് ഇതൊക്കെ നന്നായി കഴിയ്ക്കും അല്ലേ ചേച്ചി

😁😁😁😁😁

എന്താ ഇളി  ഇളികണ്ടാൽ കിളി ഡേഷും

എന്തോന്ന്  

അങ്ങനൊരു ചൊല്ലുണ്ട്

അതങ്ങനല്ലല്ലോ

അല്ല ഉറക്കെപ്പറയുന്നത് മോശല്ലേന്നോർത്തിട്ടാ ഞാൻഡാഷ് ഇട്ടത് കേട്ടോടാ പൊട്ടാ

ഓ....... അങ്ങനെ

കളിചിരികളുമായി അവർ  നാല് പേരു ഭക്ഷണം കഴിച് എഴുനേറ്റു എന്നാൽ അവരുടെ പ്രണയം തിരിച്ചറിഞ്ഞൊരാൾ ദേഷ്യത്തോടെ അവരുടെ ചെയ്തികൾ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു

കാണാം