Aksharathalukal

അവർ പറഞ്ഞത്

അവർ പറഞ്ഞത് (ഗദ്യകവിത)
--------------------------------                         
 സൂര്യനോടു ചോദിച്ചു,
കാറ്റിനോടു ചോദിച്ചു,
പകലിനോടും ഇരുട്ടിനോടും ചോദിച്ചു,
\"അകലെക്കാണുന്നത് 
പ്രഭാതത്തിന്റെ അരുണിമയാണോ?\"

അവരൊരേ സ്വരത്തിൽ പറഞ്ഞു
\"അത് പ്രഭാതമാണ്
ശുഭസുപ്രഭാതം!\"

ഞാനതേറ്റു പറഞ്ഞു:
\"അതാ, സൂര്യനുദിക്കുന്നു
നമുടെ ഇരുട്ടു മാറുന്നു.\"

ജനം അലറി, \" ഈ ഭ്രാന്തനെ കുരിശേറ്റണം,
ഈ നുണയനെ ഇരുമ്പാണിയിൽ തൂക്കണം!
അതു പുലർവെട്ടമല്ല
ആളിപ്പടരുന്ന കാട്ടുതീയാണ്!

നുണ പറയാനാണോ ഞാൻ നിങ്ങളോട്
ഒരായിരം തവണ ചോദിച്ചു:
അതു പ്രഭാതത്തിന്റെ അരുണിമയോ, എന്ന്.   
നിങ്ങളാണ് നുണപറഞ്ഞത്,
അതു പുലർവെട്ടമാണെന്ന്,
ഞാനത് വിളിച്ചു പറഞ്ഞു!
 
 കാണികളും കേൾവിക്കാരും എന്നെ നുണയനെന്ന് മുദ്രകുത്തി!      

ഉമിത്തീയിൽ വീണ മനസ്സ് നീറി ദഹിക്കുന്നു, കാരണം ചെയ്യാത്ത കുറ്റത്തിന് സമൂഹത്തിനു മുമ്പിൽ പരിഹാസപാത്രമായിരിക്കുന്നു!

സീസറിന്റെ മുറിപ്പാടുകളെ നോക്കി മാർക്ക് ആന്റണി ചോദിച്ച ചോദ്യം ചെവിയിൽ മുഴങ്ങുന്നു:

\"WAS CAESAR AMBITIOUS?\"
\"WAS CAESAR AMBITIOUS?\"
\"WAS CAESAR AMBITIOUS?\"

                    ######
രാജേന്ദ്രൻ ത്രിവേണി 




കാവ്യവൃത്തങ്ങൾ

കാവ്യവൃത്തങ്ങൾ

0
343

സ്രഗ്ധരേ, മന്ദാക്രാന്തേശാർദൂലവിക്രീഡിതേ,കാൽച്ചിലമ്പിടറുന്നോവിളക്കും കെടുന്നുവോ?കാവ്യപയോധിത്തിരവീണുടഞ്ഞ പുളിനംകാലദോഷത്തിൻ കാകധ്വനിയാൽ നിറഞ്ഞതോ?പണ്ഡിത സദസ്സുകൾആലപിച്ചുയർത്തിയപ്രൗഢമാം കാവ്യങ്ങളെകേട്ടിരുന്നൊരു പക്ഷി;കാകളിശ്ശീലും പാടിആത്മീയക്കുളിർത്തെന്നൽവീശിയെത്തിയതാണോകേരള ഗ്രാമങ്ങളിൽ?മഞ്ജരി തരംഗിണികാക ളി നതോന്നതഎന്നിവർ നാടൻ പാട്ടിൻകോട്ടകൾ നിർമിച്ചുവോ?നിങ്ങൾ വാഴണം, നാളെകാവ്യസാഗരത്തിൻ്റെഉള്ളിലെ തകരാത്തപാറതൻ ബലംപോലെ!