Aksharathalukal

അമ്മയുടെ പൊന്നുണ്ണി

വിവാഹം കഴിഞ്ഞ് 12  വർഷങ്ങൾക്ക് ശേഷമാണ് ലിൻറ്റക്കും മാർട്ടിനും ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞുകൾ ഉണ്ടാവാത്തത് ലിന്റയുടെ പ്രശ്നം കൊണ്ടാണ് എന്ന് പറഞ്ഞുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലുകളും മറ്റും കേട്ട് അവൾ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു. വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളെക്കാളും പലപ്പോഴും അവളെ വേദനിപ്പിച്ചത് മാർട്ടിന്റെ ഒറ്റപ്പെടുത്തലാണ്. പലപ്പോഴും കുഞ്ഞുങ്ങൾ ഇല്ലാത്തത് അവളുടെ പ്രശ്നം കൊണ്ടാണ് എന്ന് എല്ലാവരും പറയുമ്പോൾ  അവനും അവരുടെ കൂടെ ചേരും. ഇതെല്ലാംകൊണ്ട് ആകെ മനസ്സ്മരവിച്ച് ഇരിക്കുകയാണ് ലിൻറ്റ. അങ്ങനെ  ഇരിക്കുമ്പോഴാണ് ആ സന്തോഷവാർത്ത അവളെ തേടി എത്തുന്നത്. 
താൻ ഒരു അമ്മയാവാൻ പോവുന്നു എന്ന് ഡോക്ടർ പറഞ്ഞ ആ നിമിഷം അവൾക്ക് ഉണ്ടായൊരു സന്തോഷം ... ആ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. 16-ാം മത്തെ ആഴിച്ച നടത്തിയ Scanning - ൽ നിന്ന് കുഞ്ഞിന് down syndrom ഉണ്ട് എന്ന് കണ്ടെത്തി. രണ്ട് പേരും കൂടെ സംസാരിച്ച് ഒരു നല്ല തീരുമാനം എടുക്കാൻ ഡോക്ടർ പറഞ്ഞു. കുഞ്ഞിന് down syndrom ഉണ്ട് എന്നും കൂടെ അറിഞ്ഞപ്പോൾ മാർട്ടിന്റെ കൺട്രോൾ എല്ലാം പോയി. അവൻ  ദേഷ്യത്തോടെ അവിടെ നിന്ന് എഴുന്നേറ്റ് പോയി. വീട്ടിൽ  കാര്യങ്ങൾ എല്ലാം അറിഞ്ഞു. പതിവുപോലെ  വീണ്ടും എല്ലാവരും ലിന്റയെ കുറ്റപ്പെടുത്താൻ തുടങ്ങി.
\"ഇവൾ എന്ന് ഈ വീട്ടിൽ വലതു കാൽ എടുത്തു വച്ചോ അന്ന്  തുടങ്ങി എന്റെ മോന്റെ കഷ്ടകാലം.\" അമ്മ
\"😔😔\" ലിൻറ്റ

\" ഒരു മുത്തച്ഛൻ ആവാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ ഇത്രേയും ദിവസം. പക്ഷേ ഇപ്പോ തോന്നാ ഇതിലും ഭേദം മുത്തച്ഛൻ ആവാതിരിക്കുന്നത് ആയിരുന്നു എന്ന്.\" അച്ഛൻ

\" ചിലര് വന്ന് കേറിയാ കുടുംബം മുടിയും എന്ന് പറയുന്നത് എത്ര ശരിയാ . ഇവൾ വന്നതിൽ പിന്നെ എൻ്റെ മോന്  കഷ്ടപ്പാടും , ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂ.\" അമ്മ

\"😞😞\" ലിൻറ്റ

\" എന്റെ കർത്താവേ എന്നാലും എന്റെ മകന് നീ ഈ ഗതി വരുത്തിയല്ലോ. എത്ര നാളത്തെ കാത്തിരിപ്പ് ആയിരുന്നെന്നറിയോ. എന്നിട്ട് ഇപ്പോ കിട്ടിയതോ.... \" അമ്മ

\" നീ ഒന്ന് മിണ്ടാതിരുന്നേ ത്രേസ്യേ. ഇനി ഇപ്പോ കർത്താവിനോട് പരാതി പറഞ്ഞിട്ട് എന്താ കാര്യം .... എടാ മാർട്ടിനെ നീ എന്താ ഒന്നും മിണ്ടാത്തത്. ഇനി എന്ത് ചെയ്യാനാ നിന്റെ തീരുമാനം?\" അച്ഛൻ

\" അവൻ എന്ത് മിണ്ടാൻ..... എടാ മോനെ ഈ കുഞ്ഞിനെ നമ്മുക്ക് വേണ്ട.  കുഞ്ഞുങ്ങൾക്ക് ഇങ്ങനെ  ഉണ്ടാവുന്നതെ ദൈവ കോപം കൊണ്ടാ.\" അമ്മ

\"അമ്മേ😡😡 .... കുഞ്ഞിനെ വേണോ വേണ്ടയോ എന്ന് വയ്ക്കാൻ അതിന്റെ തന്തയും തള്ളയും ഇവിടെ ഉണ്ട്. നിങ്ങൾ അല്ല അത് തീരുമാനിക്കണ്ടത്. കേട്ടല്ലോ.\" ലിൻറ്റ

\"ലിന്റെ😤😤.... അമ്മയോട് മര്യാദയ്ക്ക് സംസാരിക്കടീ. അമ്മ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഈ നശൂലം പിടിച്ച  കുഞ്ഞിനെയൊന്നും നമ്മുക്ക് വേണ്ട.\" മാർട്ടിൻ

\" എന്റെ വയറ്റിൽ ഉള്ളത് ഒരു ജീവനാണ്. അതിനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.\" ലിൻറ്റ

\"നിന്റെ സമ്മതം ഒക്കെ ഇവിടെ ആർക്ക് വേണം. ഇതേ എന്റെ വീടാ....ഇവിടെ ഞാനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അത് അനുസരിക്കാൻ പറ്റാത്തവർ ഇവിടെ നിൽക്കണമെന്നില്ല. പോവാം അവർക്ക്.\" മാർട്ടിൻ

\"ഇച്ഛായാ ... \"ലിൻറ്റ

\" അല്ലേൽ തന്നെ നീ എങ്ങോട്ട് പോവാൻ .... തന്ത പണ്ടേ കെട്ട്യോളേയും മകളെയും ഇട്ടേച്ച് പോയി. തള്ള ആണെങ്കിൽ മേപ്പോട്ടും പോയി. ഇനി ഇപ്പോ നീ എങ്ങോട്ട് പോവാൻ . ആ ഭാർഗവി നിലയം പോലെയുള്ള വീട്ടിലേക്കോ😏😏. അത് മാത്രമല്ല നിന്റെ വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞാണെന്നതിന് എന്താ ഉറപ്പ്🥴🥴\" മാർട്ടി

അത് കേട്ടതും ലിൻറ്റ അവന്റെ കരണം പുകച്ച് രണ്ടെണ്ണം അങ്ങ് പൊട്ടിച്ചു.

\" മേലാൽ ഇമ്മാതിരി  ചെറ്റ വർത്തമാനം പറയരുത് കേട്ടാടോ ...🤬🤬🤬\" ലിൻറ്റ.

 ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ പ്രതികരണത്തിനു മുൻപിൽ ഒരു നിമിഷം അവൻ ഒന്ന് പതറി പോയി.....

\"നിന്നെ ഒരു പാഠം പഠിപ്പിച്ചിട്ടെ ഞാൻ അടങ്ങു\" എന്നും പറഞ്ഞ് അവൻ പുറത്തേക്ക് പോയി. അവൾ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തന്റെ റൂമിലേക്കും.  അവിടെ .... തന്റെ കട്ടിലിൽ ഇരുന്ന് അവൾ  ഏറെ നേരം കരഞ്ഞു. അവർ പറഞ്ഞ ഒരോ വാക്കുകളും അവളുടെ മനസിലേക്ക് ഓടിയെത്തി. ആ വാക്കുകൾ  പിന്നെയും പിന്നെയും അവളുടെ മനസിനെ കുത്തി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു..... 

\"അവർ പറയുന്നത് പോലെ ഇത് ഇനി ദൈവ കോപം വല്ലതും ആണോ . ഈ കുഞ്ഞിനെ ഞാൻ വേണ്ട എന്ന് വെക്കണേ. ഇപ്പോൾ ഞാൻ എന്റെ ഇഷ്ടത്തിന് തീരുമാനം എടുത്താൽ അവസാനം ഞാൻ തന്നെ ഒറ്റപ്പെടില്ലേ. പക്ഷേ എന്റെ വയറ്റിൽ ഉള്ളത് ഒരു ജീവനല്ലേ. അതിനെ എങ്ങനെയാ ഞാൻ വെണ്ടാന്ന് വെക്കാ. എന്നെ ആരെങ്കിലും കൊല്ലാൻ വരുമ്പോൾ ഞാൻ  അനുഭവിക്കുന്ന മാനസികാവസ്ഥ ....അത് തന്നെയല്ലെ  എന്റെ കുഞ്ഞും അനുഭവിക്കാ. സ്വന്തം അമ്മ തന്നെ അതിനെ കൊല്ലാൻ നോക്കുകയാണെങ്കിൽ 🥺🥺 ..... \"
അവൾ ഇങ്ങനെയല്ലാം ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ ഉറങ്ങി പോയി.

കുഞ്ഞിനെ എന്ത് ചെയ്യണം എന്നറിയാതെ കരയുന്ന തന്റെ മുൻപിലായി ഒരു സ്ത്രീ നിൽക്കുന്നത് അവൾ  കണ്ടു. അവർ അവളെ നോക്കി നന്നായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു . ആ സ്ത്രീ ലിന്റയുടെ കൈയിൽ പിടിച്ച്  മനോഹരമായ ഒരു തോട്ടത്തിലേക്ക് കൊണ്ടു പോയി. അവിടെ രാജാവിനെ പോലെ തോന്നിക്കുന്ന  ഒരാളുടെ മടിയിൽ ഇരുന്ന് കളിക്കുന്ന ഒരു കുഞ്ഞിനെ ആ സ്ത്രീ അവൾക്ക് കാണിച്ചു കൊടുത്തു.. ആ കുഞ്ഞിന് എന്തെല്ലാമോ കുറവുകൾ ഉണ്ടായിരുന്നു. എങ്കിലും അവൾക്ക് ആ കുഞ്ഞിനോട് എന്തെ നില്ലാത്ത വാത്സല്യം തോന്നി.  ആ രാജാവ് തന്റെ ദൂതരെ വിളിച്ച് അവരെ ഒരു ദൗത്യം ഏൽപ്പിച്ചു.
\" മറ്റുകുട്ടികളെ പോലെ ഈ കുഞ്ഞും ഭൂമിയിലെ  എല്ലാം സന്തോഷങ്ങളും  അറിഞ്ഞ് ജീവിക്കണം . അതിന് ഞാൻ ഈ കുഞ്ഞിനെ  സംരക്ഷിക്കുന്ന പോലെ തന്നെ  ഈ കുഞ്ഞിനെ  സംരക്ഷിക്കാൻ മനസുള്ള ഒരാളെ നിങ്ങൾ കണ്ടെത്തണം.\"
ദൂതർ ആ ദൗത്യവുമായി ഭൂമിയിലേക്ക് പുറപ്പെട്ടു. കുറച്ച് കഴിഞ്ഞ് അവർ ആ ദൗത്യം പൂർത്തിയാക്കി ആ രാജാവിന്റെ അടുത്ത് തിരിച്ചെത്തി ഇപ്രകാരം അറിയിച്ചു.
\"അങ്ങ് പറഞ്ഞതുപോലെ .... അങ്ങ് ഈ കുഞ്ഞിനെ എങ്ങനെയാണോ സംരക്ഷിക്കുന്നത് അത് പോലെ സംരക്ഷിക്കാൻ കഴിയുന്ന ഒരാളെ ഭൂമിയിൽ ഞങ്ങൾ കണ്ടു. അങ്ങനെ സംരക്ഷിക്കാൻ ലിൻറ്റക്ക് മാത്രമേ കഴിയൂ . \"

അവരുടെ ഓരോ വാക്കുകളും അവളെ ശരിക്കും അത്ഭുതപ്പെടുത്തി. അവൾ തിരിഞ്ഞ് ആ സ്ത്രീയെ നോക്കി. അവർ പറഞ്ഞു.
\"ദൈവം  ഇത്തരം കുറവുകൾ ഉള്ള കുഞ്ഞിനെ തരുമ്പോൾ അത്  ദൈവകോപമോ ദൈവത്തിന്റെ ശിക്ഷയോ ആണെന്ന് ഒരിക്കലും കരുതരുത്. അതിനെ കൊല്ലാൻ ഒരുങ്ങുകയുമരുത് .ദൈവം നോക്കുന്നതുപോലെ ഒരു കുറവും ഇല്ലാതെ ആ കുഞ്ഞിനെ അവൻ / അവൾ നോക്കും എന്ന് തോന്നുവർക്കാണ് ദൈവം ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കൊടുക്കുന്നത്. എന്നാൽ പലപ്പോഴും അവർ ആ കുഞ്ഞുങ്ങളെ ഒരു ഭാരമായും , ദൈവകോപമായുമാണ് ഭൂമിയിൽ ഉള്ളവർ കണക്കാക്കുന്നത്. അപ്പോഴൊക്കെ ഞങ്ങൾക്ക് തോന്നും  ദൈവം ഞങ്ങളെ ഏൽപ്പിച്ച ദൗത്യം ഞങ്ങൾക്ക് കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞില്ല എന്ന്. തന്റെ കാര്യത്തിലും ഞങ്ങൾ എടുത്ത തീരുമാനം തെറ്റിപ്പോയി. താനും ഈ കുഞ്ഞിനെ നന്നായി സംരക്ഷിക്കും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ താനും കുഞ്ഞിനെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്നു. \"

\"🥺🥺\" ലിൻറ്റ

\" ദൈവം ദൂതരെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി അവർ ദൈവത്തെയറിച്ചത് നിന്റെ പേരാണ് .....  നീ കണ്ട ആ കുഞ്ഞാണ് ഇപ്പോൾ  നിന്റെ ഉദരത്തിൽ  ഉള്ളത്.\"
അത് കേട്ടപ്പോൾ അവൾ ഒന്നും കൂടെ ഞെട്ടി.
\" എന്റെ ഭർത്താവും വീട്ടുകാരും ഈ കുഞ്ഞിന് ഇങ്ങനെ വന്നത് ദൈവകോപമാണെന്ന്  പറഞ്ഞപോൾ അറിയാതെ ആണെങ്കിലും ഞാൻ അത് വിശ്വസിച്ചു പോയി. ഒരു നിമിഷത്തേക്ക് എങ്കിലും കുത്തിനെ വേണ്ടെന്ന് തോന്നി പോയി .എന്നോട് ക്ഷമിച്ചാലും . ഇനി എന്ത് തന്നെ വന്നാലും എന്റെ കുഞ്ഞിനെ ഞാൻ വേണ്ടെന്ന് വെക്കില്ല. അതിനെ ഞാൻ തന്നെ വളർത്തും. ദൈവം എങ്ങനെയാണോ ആ കുഞ്ഞിനെ സംരക്ഷിച്ചത് അതുപോലെ തന്നെ ഞാനും ആ കുഞ്ഞിനെ സംരക്ഷിക്കും.\" ലിൻറ്റ

പെട്ടന്ന് അവൾ ഉറക്കത്തിൽ നിന്ന് ഉണർതും. ഒരു ഉറച്ച തീരുമാനത്തോടെ അവൾ ആ മുറി വിട്ട് പുറത്തിറങ്ങി.  അവിടെ അവളെയും കാത്ത് മാർട്ടിനും അവന്റെ Parents - സും ഇരുപ്പുണ്ടായിരുന്നു. അവരെ  കണ്ടെങ്കിലും കണ്ടില്ലെന്ന ഭാവം നടിച്ച് അവൾ അടുക്കളയിലേക്ക് നീങ്ങി.

\" ലിന്റാ... ഒന്നു നിന്നെ. എന്താ നിന്റെ തീരുമാനം? \" മാർട്ടിൻ

\" 12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഞാൻ ഒരു അമ്മയാവാൻ പോവുന്നത്. കുഞ്ഞിന് എന്ത് കുറവുണ്ടായാലും എനിക്ക് അത് ഒരു പ്രശ്നവും അല്ല. അതിനെ വളർത്താൻ തന്നെയാണ് എന്റെ തീരുമാനം.\" ലിൻറ്റ

\" ഇത് എന്റെ വീടാ... നീ എന്റെ ഭാര്യയും . എന്റെ ഭാര്യ എന്റെ തീരുമാനങ്ങൾ അനുസരിക്കുന്ന  ഒരാളാവണം.\" മാർട്ടിൻ

\" നല്ല തീരുമാനമാണ് എന്റെ ഇച്ഛൻ എടുത്തതെങ്കിൽ ഞാൻ അത് അനുസരിച്ചേനെ  . പക്ഷേ ഇതിന് ഞാൻ കൂട്ട് നിൽക്കില്ല . കാരണം എന്റെ വയറ്റിൽ ഉള്ളത് ഒരു ജീവനാണ് . \" ലിൻറ്റ

\" എന്റെ തീരുമാനം അനുസരിച്ച് ഒരു നല്ല ഭാര്യയായി നിൽക്കാൻ  കഴിയുമെങ്കിൽ മാത്രം നീ ഇവിടെ നിന്നാൽ മതി. അതിന് കഴിയാത്തവർ ആരും ഇവിടെ നിൽക്കണമെന്നില്ല.\" മാർട്ടിൻ

അതിന് മറുപടിയായി അവൾ ഒരു വാക്ക് പോലും പറഞ്ഞില്ല. താൻ ആ വീട്ടിലേക്ക് ആദ്യമായി കയറി വന്നപ്പോൾ കൂടെ കൊണ്ടു വന്ന സാധനങ്ങളും എടുത്ത് അവൾ ആ വീട്ടിന്റെ പടികൾ ഇറങ്ങി. അവൻ പുച്ഛത്തോടെ പറഞ്ഞ ആ ഭാർഗവി നിലയത്തിലേക്ക് . പോവുന്നതിനിടയിൽ മാർട്ടിൻ അവളോടായി ചോദിച്ചു.

\" നീ വളർത്തും ..... വളർത്തും എന്ന് പറയുന്നുണ്ടല്ലോ. നീ എങ്ങനെ അതിനെ വളർത്താൻ. നിനക്ക് വല്ല ജോലിയും കൂലിയും ഉണ്ടോ .അത് മാത്രമല്ല ഇതിനെ ഒക്കെ വളർത്തിയിട്ട് എന്ത് കാര്യം ? വളർത്തിയാലും ഇതൊക്കെ എവിടെ വരെ എത്താനാ? .\" മാർട്ടിൻ

\" ഇതിനുള്ള മറുപടി എനിക്ക് ഇപ്പോൾ തരാൻ കഴിയില്ല. പക്ഷേ പിന്നിടൊരിക്കൽ ഞാനിതിന് മറുപടി തരും. അന്ന് ചിലപ്പോൾ ഈ പറഞ്ഞതിനെയെല്ലാം ഒർത്ത് നിങ്ങൾ ഉരുകി ഉരുകി ജീവിക്കുന്നുണ്ടാവും. അത് ഓർത്താൽ നല്ലത്.\" ലിൻറ്റ
അതും പറഞ്ഞ് അവൾ ആ വീട് വിട്ട് ഇറങ്ങി.

8 വർഷങ്ങൾക്ക് ശേഷം.

എല്ലാവർക്കും  RJ talks ന്റെ പുതിയ ഒരു show -യിലേക്ക്  സ്വാഗതം.
\" മ്യൂസിക് .... മ്യൂസിക് കേൾക്കാനും ആസ്വദിക്കാനും ഇഷ്ടം ഇല്ലാത്തവരായി നമ്മളിൽ ആരും തന്നെ  ഉണ്ടാവില്ല .അല്ലെ ? . പാടാൻ അറിയില്ലെങ്കിലും നമ്മുക്കൊക്കെ മ്യൂസിക് ആസ്വദിക്കാൻ  ഭയങ്കര ഇഷ്ടം ആയിരിക്കും. മ്യൂസിക്കിന് നമ്മുടെ വികാരങ്ങളെ അതിന്റെ extreme level-ൽ എത്തിക്കാൻ കഴിയും. സന്തോഷത്തോടെ ഇരിക്കുന്ന ഒരു വ്യക്തിയെ ആ സന്തോഷത്തിന്റെ മുൾമുനയിൽ നിർത്താൻ സംഗീതത്തിന് കഴിയും.  സംഗീതത്തെ കുറിച്ച് പറയാൻ നിന്നാൽ, അത് ഇന്നൊന്നും പറഞ്ഞാൽ തീരില്ല. 
സംഗീതം കൊണ്ട് ഒരുപാട് പേരുടെ മനസ് കീഴടക്കിയ ഒരു കൊച്ച് കലകാരനേയും അവന് വേണ്ട എല്ലാ Support -ും  നൽകി കൂടെ നിൽക്കുന്ന ഒരമ്മയേയും ആണ് ഇന്ന് RJ talks ഇവിടെ പരിജയപ്പെടുത്തുന്നത്.
Lets us welcome Rayan and Linta - \"Anger

\"👋👋\" റയാൻ , ലിന്റ

\" ഇന്ന് Facebook ൽ ആയാലും instagram -ൽ ആയാലും ഒരുപാട് ആരാധകർ ഉള്ള ഒരാളാണ് റയാൻ. അവൻ ഇന്ന് ഇത്ര ഉയരത്തിൽ എത്തി നിൽക്കുമ്പോൾ ഒരു അമ്മ എന്ന നിലയിൽ നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത്.\" Anger.

\" പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്. കുഞ്ഞിന് down syndrom ഉണ്ടെന്ന് അറിഞ്ഞിട്ടും ഞാൻ അവനെ വളർത്താൻ തീരുമാനിച്ചപ്പോൾ എന്നോട് ഒരാൾ ചോദിച്ചു. ഇതിനെ ഒക്കെ വളർത്തിയിട്ട് എന്ത് കാര്യം? ഇതിനെ ഒക്കെ വളർത്തിയാലും ഇതൊക്കെ എവിടെ വരെ എത്താനാണ് എന്ന്. ആ ചോദിച്ച വ്യക്തിക്ക് മറുപടി കൊടുക്കാൻ എനിക്ക് അന്ന് കഴിഞ്ഞില്ല. ഇന്ന് എനിക്ക് ആ വ്യക്തിയോട് പറയാൻ കഴിയും അവനെ എനിക്ക് ഇവിടെ ..... RJ Talks ന്റെ floor വരെ എത്തിക്കാൻ സാധിച്ചു എന്ന്. \"ലിൻറ്റ.

\"കുഞ്ഞുങ്ങൾക്ക് ഇങ്ങനെ കുറവുകൾ ഉണ്ടെന്ന് അറിയുമ്പോൾ അവരെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നവരാണ് 60% ആളുകളും . പക്ഷേ താങ്കൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. അതിന് കാരണം?\" Anger

അത് കേട്ടപ്പോൾ ഒരു നിമിഷം താൻ പോലും കുഞ്ഞിനെ വേണ്ടാന് വെക്കണോ എന്ന് ആലോചിച്ച ആ  നിമിഷത്തെ അവൾ ഓർത്തു. പിന്നെ പതിയെ ഒന്ന് പുഞ്ചിരിച്ചിട്ട് അവൾ പറഞ്ഞു.
\"ദൈവത്തിന്റെ അടുത്ത് ഒരു കുഞ്ഞുണ്ടായിരുന്നു. കുറച്ച് പ്രതേകതകൾ ഉള്ള ഒരു കുഞ്ഞായിരുന്നു അത്. അതുകൊണ്ട് തന്നെ ആ കുഞ്ഞിനെ മറ്റുള്ള കുട്ടികളെക്കാൾ കൂടുതൽ ശ്രദ്ധ ദൈവം കൊടുത്തിരുന്നു. ഒരിക്കൽ ദൈവത്തിന് തോന്നി ഇവനും ഭൂമിയിലുള്ള മറ്റു കുഞ്ഞുങ്ങളെ പോലെ ഭൂമിയിലെ എല്ലാ സന്തോഷങ്ങളും അറിഞ്ഞ് വളരണം എന്ന് . താൻ ആ കുഞ്ഞിനെ ശ്രദ്ധിക്കുന്ന പോലെ ആ കുഞ്ഞിനെ ശ്രദ്ധിക്കാൻ കഴിയുന്ന ഒരാളുണ്ടോ എന്ന് അറിയാൻ അവിടുന്ന് ഭൂമിയിലോട്ട് നോക്കി. അവസാനം ദൈവം അങ്ങനെ ഒരാളെ കണ്ടെത്തി. അത് ഞാനായിരുന്നു .\"
ആ മറുപടി അവിടെയുള്ളവരെ മൊത്തം അത്ഭുതപ്പെടുത്തി. പിന്നീട് അങ്ങോട്ട് റയാൻ്റെ വളർച്ചയുടെ കാലഘട്ടമായിരുന്നു. കോടികണക്കിന് ആളുകളിൽ ഒന്നോ രണ്ടോ പേർക്ക് എത്തി പിടിക്കാൻ പറ്റുന്ന സാധ്യതകൾ പോലും അവൻ എത്തി പിടിച്ചു.