പ്രിയപ്പെട്ടവനെ...... നിന്നെ ഞാൻ മറന്നു പോയിരിക്കുന്നു.... ചപ്പു ചവറുകൾക്കിടയിൽ നിന്ന് നിന്നെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു...രണ്ടു മൂന്നു വർഷങ്ങൾക്ക് മുൻപാണ് എനിക്ക് നിന്നെ കിട്ടിയത്... നിന്റെ സ്നേഹവും കരുതലും വെള്ളം കാണുമ്പോൾ ഉള്ള നിന്റെ കൊഞ്ചലുമെല്ലാം ഞാൻ ഇന്ന് ഓർക്കുന്നു...ഒരിക്കൽ സഞ്ജുവിന്റെ നായ ഓടിച്ചപ്പോൾ നിന്നെ കൈയിൽ പിടിച്ചു ഞാൻ ഓടിയ ഓട്ടത്തെ കുറിച്ചു ഇന്നലെയും കൂടി സഞ്ജു കളിയാക്കി പറഞ്ഞതെ ഉള്ളു...കഴിഞ്ഞ മഴക്കാലത്തു നിന്നെയും ഇട്ടു വയൽക്കരയിലൂടെ നടന്നപ്പോൾ നീ എന്റെ വെള്ള ചുരിദാറിൽ സമ്മാനിച്ച ചെളി പൊട്ടുകൾ