തൊടുപുഴയാറ്
തൊടുപുഴയാറ്-----------------നാടിനു മുഴുവൻ വൈദ്യുതി നല്കിയനിലയമൊഴുക്കിയ കുളിർനീരിൽപശ്ചിമഗിരിയുടെ പനിനീർതൂവിയകുളിരു നിറച്ചൊരു പുഴയാണ്!അങ്ങു വടക്കേ ചോരപ്പുഴയുടെഅരുണിമ തേടുമൊഴുക്കല്ലാ...അറബിക്കടലിൻ മാറു തണുക്കാൻ കുളിരു നിറച്ചയൊഴുക്കാണ്!കീഴ്മലനാടിനു തിലകം ചാർത്തുംപരിശിഷ്ടങ്ങൾക്കിടയിൽ,വിണ്ണാറായിട്ടൊഴുകും തൊടുപുഴമാമലനാടിനു പുണ്യനദി!കാട്ടുമരുന്നിൻ വേരിന്നിടയിൽകൊടുവേലിച്ചെടി തെട്ടുവണങ്ങി,സുകൃതം വിതറും വനകന്യകയായ്പുളകം തീർക്കും തൊടുപുഴയാർ!