Aksharathalukal

പ്രണയം ❤️


Part 15


\"എന്താ അഞ്ചു നീ കയറാതെ നിക്കുന്നെ വാ പോവാം \"
 തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.. അവൻ ചുറ്റും നോക്കി ഇല്ല അവൾ അവിടെയ്യെങ്ങും ഇല്ല...

\"അഞ്ജു......... \"

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റിരുന്നു.. \"അഞ്ജു... അഞ്ജു നീ എവിടെയാ.... \"

കുറച്ചു നേരം സംഭവിച്ചത് എന്താണെന് അവന് മനസിലാക്കാൻ കഴിഞ്ഞില്ല.. അവൻ എഴുന്നേറ്റ് ലൈറ്റ് ഇട്ട് ചുറ്റും നോക്കി. 
താൻ ഇപ്പോൾ വീട്ടിലാണ്.. അപ്പോൾ ഇത്രയും നേരം കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നോ..അവൾ വന്നില്ലെ ഇങ്ങോട്ട്... അവൻ വേഗം ഫോൺ എടുത്ത് സമയം നോക്കി വെളുപ്പാ കാലം 3 മണിയോട് അടുക്കാറായിരുന്നു...
അവൻ ഇത് വരെ കണ്ട സ്വപ്‍നത്തെ പറ്റിയെല്ലാം ഒന്ന് കൂടെ ആലോചിചു... അവന്റെ ചുണ്ടിൽ ആദ്യം ഒരു ചിരി വന്നെങ്കിലും അഞ്ജുവിനെ കാണാതെ ആയത് ഓർത്തപ്പോൾ അവനെതോ ഒരു പേടി തോന്നി...

ഞാൻ എന്റെ പെണ്ണിനെ സ്വന്തമാക്കിയതല്ലെ കണ്ടത്.. പിന്നീട് അവൾ എങ്ങോട്ട പോയെ... ഒന്നും മനസിലാവുന്നില്ലല്ലോ.. അവൻ എത്രയും പെട്ടന് അവളുടെ അടുത്ത് എത്താൻ കൊതിച്ചു. വണ്ടിയുടെ കീ എടുത്ത് റൂമിന്റെ ഡോർ ലോക്ക് ചെയ്ത് അവൻ പുറത്തേക്ക് നടന്നു..

\"കണ്ണാ.. നീ ഇത് ഇങ്ങോട്ടാ\"

അവൻ തിരിഞ്ഞു നോക്കിയപ്പോൾ അച്ഛൻ ആണ്.

\"ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം.. അഞ്ജുവിനെ കാണാനാ ഹോസ്പിറ്റൽ ക്ക് \"

\"ഈ നേരത്താണോ നീ പോവുന്നെ.. \"

\"അത് അച്ഛാ ഞാൻ.. ഞാൻ ഒരു സ്വപ്നം കണ്ടു.. എനിക്ക് എത്രയും പെട്ടന്ന് അവളുടെ എടുത്ത് എത്തിയെ പറ്റു.. \"

അവന്റെ മുഖത്തെ പരിഭ്രമവും അവളോടുള്ള കരുതലുമെല്ലം കണ്ടപ്പോൾ അച്ചൻ ഒന്ന് ചിരിച്ചു..

\"കണ്ണാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ\"

അവൻ എന്താ എന്നർത്ഥത്തിൽ അച്ഛനെ നോക്കി. 

\"നിനക്ക് ഇഷ്ട്ടാണോടാ അവളെ \"
അവൻ ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി നിന്നു. അവന്റെ നിൽപ്പിൽ നിന്നും മനസിലാവുണ്ടായിരുന്നു അതിന്റെ ഉത്തരം.

\"നീ പറഞ്ഞിട്ടുണ്ടോ അവളോട് നിന്റെ ഇഷ്ടത്തിനെ പറ്റി\"

അവൻ മറുപടിയായി ഒന്നു മൂളി.
\"അവൾ എന്നിട്ട് എന്തു പറഞ്ഞു   നിന്നോട്.. \"

\"അവൾ എനിക്ക് ഒരു മറുപടി തന്നില്ലച്ച.. പക്ഷെ ഇപ്പോൾ എനിക്ക് അറിയാം അവൾക്കും എന്നെ ഇഷ്ട്ടം ആണ് എന്ന്. \"

\"അവൾ നല്ലോരു കുട്ട്യാടാ.. നിന്റെ അമ്മക്കും അവളെ വല്ല്യേ ഇഷ്ട്ട.. എനിക്കും.. നമക്ക് അവളെ കൊണ്ട് വരാം ഇങ്ങോട്ട്.. നീ എന്തായാലും ഇനി ഈ നേരത്ത് അങ്ങോട്ട് പോവണ്ട.. നാളെ കാലത് പോയാൽ മതി. എന്താ അത് പോരേ\"

\"മതി\"

\"ഹാ എന്ന നീ ചെന്ന് കേടക്കാൻ നോക്ക് \"

അച്ഛനോട് അവൻ അങ്ങനെ പറഞ്ഞെങ്കിലും അവൻ ഉറക്കം വരുന്നുണ്ടായിരുന്നില്ല എത്രയും പെട്ടന്ന് അവിടെ എത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു... തന്റെ പ്രിയപ്പെട്ടവളെ അച്ചനും അമ്മയും മകളായി സ്നേഹിക്കുന്നുണ്ട് എന്നറിയാഞ്ഞപ്പോൾ അവനും വല്ലാത്തൊരു സന്ദോഷം തോന്നി..

അവൻ കാലത്തു തന്നെ അഞ്ജുവിനെ കാണാനായി ഹോസ്പിറ്റലിലെക്ക് പുറപ്പെട്ടു. 

ഹോസ്പിറ്റൽ എത്തി ബൈക്ക് പാർക് ചെയ്ത് അവൻ അവളുടെ അടുത്തേക്കായി നടന്നു.. ഉള്ളിലേക്ക് നടന്നപ്പോൾ കണ്ടു എതിരെ വരുന്ന രാജി നേഴ്സിനെ.. അവൻ അവർക്കൊരു പുഞ്ചിരി നൽകി..

\"കിരണോ... ഇപ്പോ എങ്ങനെ ഉണ്ടെടോ എല്ലാം മാറിലെ \"

\"ഇപ്പോ കുഴപ്പൊന്നുല്ല ഒക്കെ ആയി \"

\"ഹാ താൻ എന്താ ഇവിടെ അതും ഇത്ര നേരത്തെ\"
\"ഞാൻ... അത്.. അഞ്ജു.. അഞ്ജലിയെ കാണാൻ ആയിട്ട് വന്നതാ\"

അഞ്ജുവിന്റെ കാര്യം പറഞ്ഞപ്പോൾ നേഴ്സിന്റെ മുഖം മാറി കണ്ണെല്ലാം നിറയുന്നത് അവൻ ശ്രദ്ധിച്ചു...


\"എന്താ.. എന്ത് പറ്റി അവൾ ഇല്ലേ ഇവിടെ ഞാൻ അവളെ കാണാനായിട്ട് വന്നതാ.. \"

\"അത് കിരൺ.. അഞ്ജു.. അഞ്ജു പോയി... നമ്മളെ എല്ലാരേം വിട്ട് അവൾ..\"

പകുതി പറഞ്ഞു വന്നപ്പോഴേക്കും രാജിയുടെ വാക്കുകൾ മുറിഞ്ഞിരുന്നു.. 
എന്നാൽ കേട്ടത് വിശ്വാസിക്കനവതെ ഞെട്ടി നിൽക്കുകായാണ്  കിരൺ.. ചുറ്റുമുള്ളതൊന്നും അവൻ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ചുറ്റും നിശബ്ദദ മാത്രം... കാഴ്ചയെല്ലാം മങ്ങുന്ന പോലെ തോന്നിയവൻ.. അഞ്ജു.. അഞ്ചു പോയെന്നോ.. അങ്ങനെ എന്നെ ഒറ്റക്ക് ആക്കി പോവാൻ കഴിയോ അവൾക്ക്.. 

\"ഇന്നായിരുന്നു അവളുടെ ഒപ്പറേഷൻ നടത്താൻ തീരുമാനിച്ചിരുന്നേ.. അവളുടെ ബോഡി നല്ല വീക്കായിരുന്നല്ലോ അത് കൊണ്ട് ഞാൻ എടക്ക് എടക്ക് ചെന്ന് പ്രശേരെല്ലാം ചെക്ക് ചെയ്തിരുന്നു. ഇന്നലെ പതിവിലും നന്നായി അവൾ ഉറങ്ങിയിരുന്നു. രാവിലെ ഒരു മൂന്നുമണിയോട് അടുക്കാറയി കാണും ഞാൻ ചെന്ന് വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല.. പിന്നെ ഡോക്ടർ വന്ന് നോക്കിപ്പോഴേക്കും അഞ്ചു.. അവൾ \"

മുഴുവൻ പറയുന്നതിനു മുൻമ്പേ അവർ വിതുമ്പി തുടങ്ങിയിരുന്നു.. എപ്പഴും രാജിയുമായി അവൾ വഴക്ക് ഉണ്ടാക്കരുണ്ടെങ്കിലും അവൾ  എല്ലാവർക്കും അത്രമെൽ പ്രിയപ്പെട്ടവൾ ആയിരുന്നു..


\"ഇല്ലാ... അഞ്ചു...എന്റെ... അഞ്ചു എങ്ങോട്ടും പോയിട്ടില്ലാ.. \"

ഒരു അലർച്ചയോടെ ആയിരുന്നു കിരൺ അത് പറഞ്ഞത്. അവന്റെ ശബദം ആ ഹോസ്പിട്ടലിൽ അലയടിക്കാൻ തുടങ്ങി.. ചുറ്റുമുള്ളവരെല്ലാവരും അവനെ തന്നെ നോക്കി..


\"ന്റെ അഞ്ചു.. അവൾക്ക് അങ്ങനെ ഒന്നും പോവാൻ പറ്റില്ല.. ഞാൻ ഇല്ലാണ്ട്  അവൾക്ക് എവിടെ പോവാനും പറ്റില്ലാ..അവള്.. അഞ്ജു പോവില്ല... \"

പലതും പുലമ്പി കൊണ്ട് പരിസരബോധം ഇല്ലാതെ വാവിട്ട് കരഞ്ഞു കൊണ്ടിരിക്കുന്ന അവനെ എല്ലാവർക്കും നിസ്സാഹയതയോടെ നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളു.. 

അവന്റെ പെരുമാറ്റത്തിൽ നിന്നും രാജിക്ക് മനസിലായിരുന്നു കിരണിന് അഞ്ചു ആരയിരുന്നു എന്ന്..

\"കിരൺ എന്താ.. ഇത് താൻ ഒന്ന് കൂൾ ആവൂ ഇതൊരു ഹോസ്പിറ്റൽ അല്ലെ \"

\"നിക്ക്... എനിക്ക് പറ്റണില്ല.. എന്റെ അഞ്ജു അവളില്ലാതെ ഞാൻ.. ഞാൻ എങ്ങനെയാ.. എനിക്ക് പറ്റണില്ല.. എനിയ്ക്കു എനിക്ക് ഒന്ന് കാണണണം അവളെ.. ന്റെ അഞ്ചുനെ എനിക്ക് ഒന്ന് കാണാണം .. എന്നെ... ന്നേ ഒന്ന് കാണിക്കോ പ്ലീസ്... എനിക്കവളെ കാണണം..\"

\"കൂൾ കിരൺ നമ്മക്ക് കാണം താൻ ഈ കരച്ചിൽ ഒന്ന് നിർതിക്കെ... വാ അവളെ കാണം\"
 രാജിയുടെ കൂടെ അവൻ എങ്ങനെയൊക്കെയോ നടന്ന നടന്ന് മോർച്ചറിയുടെ അടുത്ത് എത്തി.. തന്റെ അഞ്ജു അവളെ ഇങ്ങനെ ഒരു സ്ഥലത്തിൽ വെച്ച കാണുന്നതിനെ പറ്റിയാലോചിച്ചപ്പോൾ അവന്റെ ചങ്ക് പൊടിയുന്നുണ്ടായിരുന്നു...

തന്റെ മുന്നിൽ ഒരു വെള്ള കെട്ടിൽ പൊതിഞ്ഞു കിടക്കുന്നുവളെ... അവൻ നോക്കികൊണ്ടൊരിരുന്നു.. അവന്റെ കണ്ണിൽ നിന്നും ഇടക്ക് താഴേക്ക് പതിക്കുന്ന കണ്ണുനീർ മാത്രമായിരുന്നു അവനിൽ ജീവൻ നിൽക്കുന്നുണ്ട് എന്നതിന്റെ തെളിവ്.

അവൻ പെട്ടന്ന് എന്തോ ഓർത്തെടുത്ത പോലെ അവളെ പുതപ്പിച ആ വെള്ള തുണി കഴുത്തിന് താഴെ അൽപ്പം നീക്കി അവന്റെ കയ്യുകൾ വിറകുന്നുണ്ടായിരുന്നു വല്ലാതെ... അവളുടെ കഴുത്ത് ശൂന്യമായിരുന്നു.. ഇന്നലെ അവിടെ ഉണ്ടായിരുന്ന ആ കുഞ്ഞ് മഞ്ഞ ചരട്  അവിടെ ഇല്ല എന്നോർത്തപ്പോൾ കണ്ണന്റെ സമനില തെറ്റുന്നത് പോലെ ആയി..

\"അഞ്ജു.. ടാ... മോളെ... വാ എണിക്ക്.. നമക്ക് പോവാം അവിടെ അച്ഛനും അമ്മയൊക്കെ നിന്നെ കാത്ത് നിൽക്കിണ്ട് ഞാൻ... ഞാൻ അവർക്ക് വാക് കൊടുത്തത അഞ്ചു.. നിന്നെ ഞാൻ കൊണ്ട് വരാ ന്ന്.. വാ മോളെ നീ കണ്ണ് തുറന്ന് നോകിയെ ഞാന.. നിന്റെ കണ്ണേട്ടനാടി.. നോക്ക് അഞ്ജു... പ്ലീസ്‌ ഒന്ന് നോക്കടി.. \"

അവളോട് ചേർന്ന് നിന്ന് അവളെ വിളിച്ചു ഉണർത്താൻ നോക്കി കൊണ്ടിരിക്കുന്ന കിരണിനെ എങ്ങനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് രാജിക്കറിയുന്ന്ടായിരുന്നില്ല. 

\"അഞ്ചു.. നീയല്ലേ ഇന്നലെ എന്നോട് പറഞ്ഞേ.. എന്റെ പാതിയായി ജീവിക്കാൻ നിനക്ക് ഒരുപാട് കൊതി ഉണ്ട് എന്ന്.. എന്നിട്ട് എന്നിട്ട് നീ എന്ത ഇങ്ങനെ കേട്ക്കണേ.... എന്നൊദ് എന്തെങ്കിലും ഒന്ന് പറയടി.. നിന്നെ സ്വന്ധമാകിയതല്ലേ ഞാൻ... എന്നിട്ടും എന്തടി നീ എന്നോട് ഒന്നും പറയാതെ പോയെ.. നിന്നെ അവിടെ കാണാഞ്ഞപ്പോ ഞാൻ എന്ത് മാത്രം വെഷമിച്ചു ന്ന് അറിയോ.... ഇവരൊക്ക പറയാ നീ പോയി ന്ന്.. പക്ഷെ നിനക്ക് അങ്ങനെ എന്നെ ഒറ്റക്ക് ആക്കി പോവാൻ കഴിയില്ല ന്ന് ഇക്ക് അറിയാലോ.... നിനക്ക് എന്നെ അത്രക്ക് ഇഷ്ട്ടല്ലേ.. ആണ് എന്ന് പറയടി.. \"

അവന്റെ പതം പറഞ്ഞുള്ള കരച്ചിൽ അവിടെ ആർക്കും തന്നെ കണ്ടു നിൽക്കാൻ കഴിയുന്നന്ദായുരുന്നില്ല.. അവന്റെ ദേഹമെല്ലാം കുഴഞ്ഞ് അവൻ താഴേക്ക് പതിഞ്ഞിരുന്നു...





(തുടരും )



പ്രണയം ❤️

പ്രണയം ❤️

5
849

Part 16 അവന്റെ പതം പറഞ്ഞുള്ള കരച്ചിൽ അവിടെ ആർക്കും തന്നെ കണ്ടു നിൽക്കാൻ കഴിയുന്നന്ദായുരുന്നില്ല.. അവന്റെ ദേഹമെല്ലാം കുഴഞ്ഞ് അവൻ താഴേക്ക് പതിഞ്ഞിരുന്നു... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഇനിയും കിരണിനെ അഞ്ജുവിന്റെ എടുത്ത് നിർത്തിയാൽ അവന്റെ അവസ്ഥ കൂടുതൽ മോശമായികൊണ്ടിരിക്കും എന്ന് അവിടെ കൂടെ ഉണ്ടായിരുന്നവർക്ക് ഉറപ്പായിരുന്നു.. രാജിയും അവിടെ ഉണ്ടായിരുന്ന കുറച്ചു പേരും കൂടെ ചേർന്ന് അവനെ എങ്ങനെയൊക്കെയോ പുറത്തേക്ക് കൊണ്ട് വന്നു .. വരുമ്പോഴെല്ലാം അവൻ ഉറക്കെ അലറി വിളിക്കുന്നുണ്ടാരുന്നു... \"എന്നെ... എന്റെ അഞ്ജു ന്റെ എടുത്ത് നിന്ന് കൊണ്ട് പോവല്ലേ... ഞാൻ ഇല്ലങ്കി അവൾക്ക് വെഷമാ