Part 16
അവന്റെ പതം പറഞ്ഞുള്ള കരച്ചിൽ അവിടെ ആർക്കും തന്നെ കണ്ടു നിൽക്കാൻ കഴിയുന്നന്ദായുരുന്നില്ല.. അവന്റെ ദേഹമെല്ലാം കുഴഞ്ഞ് അവൻ താഴേക്ക് പതിഞ്ഞിരുന്നു...
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഇനിയും കിരണിനെ അഞ്ജുവിന്റെ എടുത്ത് നിർത്തിയാൽ അവന്റെ അവസ്ഥ കൂടുതൽ മോശമായികൊണ്ടിരിക്കും എന്ന് അവിടെ കൂടെ ഉണ്ടായിരുന്നവർക്ക് ഉറപ്പായിരുന്നു.. രാജിയും അവിടെ ഉണ്ടായിരുന്ന കുറച്ചു പേരും കൂടെ ചേർന്ന് അവനെ എങ്ങനെയൊക്കെയോ പുറത്തേക്ക് കൊണ്ട് വന്നു .. വരുമ്പോഴെല്ലാം അവൻ ഉറക്കെ അലറി വിളിക്കുന്നുണ്ടാരുന്നു...
\"എന്നെ... എന്റെ അഞ്ജു ന്റെ എടുത്ത് നിന്ന് കൊണ്ട് പോവല്ലേ... ഞാൻ ഇല്ലങ്കി അവൾക്ക് വെഷമാവും \"......
__________
അഞ്ജുവുന്റെ ശേഷ ക്രിയകൾക്കെല്ലാം കിരണിന്റെ അച്ഛനും അമ്മയും വന്നിരുന്നു..അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുറച്ചു നാളത്തെ പരിജയം കൊണ്ട് തന്നെ അവൾ ആ അച്ഛനും അമ്മകും മകളായി മാറിയിരുന്നു. അവൾക് ഏറ്റവും പ്രിയപ്പെട്ട അവളുടെ കൊച്ചു സ്വർഗത്തിലേക്ക് തന്നെ ആണ് അവളെ കൊണ്ട് പോയത്... അഞ്ജുവിന്റെ വിയോഗം ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല..അത്രമേൽ പ്രിയപേട്ടവൾ ആയിരുന്നല്ലോ അവൾ എല്ലാവർക്കും.. കിരണിനെ അങ്ങോട്ടേക്ക് കൊണ്ട് വന്നിരുന്നില്ല.. അവന്റെ സമനില തെറ്റിയത് പോലെ ആയിരുന്നു..അഞ്ചു പോയി എന്ന് ഇപ്പോഴും അവൻ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. അവന്റെ സ്വപ്നത്തെയും കൂടുപിടിച്ചാണ് അവന്റെ ഓരോ നിമിഷവും..
കണ്ണന്റെ പ്രണയം എന്നും അവൻ ഒരു നോവായിരുന്നു... ഒരുവളെ അവൻ പ്രാണനെ പോലെ സ്‌നേഹിച്ചിട്ടും അവൾ കൂടെ നടന്ന് കൊണ്ട് അവനെ വഞ്ചിച്ചു..
മറ്റൊരുവളോ... കുറച്ചു നാൾ മാത്രമേ കൂടെ ഉണ്ടായിരുന്നുവെങ്കിലും പരസ്പരം അത്രമേൽ പ്രണയിച്ചിട്ടും വിധി അവളെ അവനിൽ നിന്നും പറിചെടുത്ത് കൊണ്ട് പോയി...
*******************
4 വർഷങ്ങൾക്ക് ശേഷം...
\" കണ്ണാ.. മോനെ വാ എഴുന്നേൽക്ക് അവിടെ അമ്മമാരൊക്കെ നിന്നെ അന്വേഷിക്കുന്നുണ്ട്\"
കണ്ണന്റെ അമ്മയാണ് വിളിചത്..
അഞ്ജുവിന്റെ കല്ലറയിൽ തല വെച്ച കൊണ്ട് അവന്റെ ഓരോ കാര്യങ്ങളും സംസാരിച് കൊണ്ടിരിക്കുകയാണ് കിരൺ..ഇപ്പോൾ അവൻ അങ്ങനെയാണ് അവന്റെ ജീവിതത്തിൽ എന്തെങ്കിലും സന്ദോഷമോ സങ്കടമോ ഉണ്ടായാൽ അവൻ ഓടി ഇവിടെ എടുത്തും.. അവളോട് എല്ലാം സംസാരിച് കഴിഞ്ഞാൽ അവന്റെ മനസിനു വല്ലാത്ത ഒരു ആശ്വാസമാണ്.. അഞ്ചു ഇന്ന് എല്ലാവരെയും വിട്ട് പോയിട്ട് 4 വർഷം കഴിഞ്ഞിരുന്നു.. ആദ്യത്തെ ഒന്ന് രണ്ട് വർഷം കിരണിന്റെ അവസ്ഥ വളരെ മോശമായിരുന്നു.. ചിലപ്പോഴൊക്കെ അവനിൽ ജീവനുണ്ടോ എന്ന് പോലും തോന്നിപോവുന്ന തരത്തിലേക്ക് അവൻ മാറിയിരുന്നു.. എപ്പഴും അവന്റെ റൂമിന്റെ ആ നാല് ചുവരുകൾക്കിടയിൽ കഴിഞ്ഞുക്കൂടി അച്ഛനോടോ അമ്മയോടോ ആരോടും ഒരു വിധത്തിലുള്ള സംസാരമില്ല... ഒരുപാട് നാളത്തേ ചികിത്സക്കും കൗൺസിലിംഗ് നും ശേഷം അവൻ ഇപ്പോൾ ഒന്ന് ഒക്കെ ആയി വരുന്നുണ്ട്.. ഇപ്പോൾ അവൻ ജീവിക്കുന്നത് അന്ന് അഞ്ജുവിന് കൊടുത്ത വാക്കിന്റെ പുറത്താണ്.. അവളുടെ സ്വപനമായിരുന്ന അവളുടെ ഈ കൊച്ചു സ്വർഗതിലെ അച്ചനമമ്മാർക് വേണ്ടി അവൾക്ക് ചെയ്ത് പൂർത്തികാരിക്കാൻ കഴിയാതെ പോയ പല കാര്യങ്ങളും ഏറ്റെടുത് ചെയുകയാണ് അവൻ... അഞ്ജുവിന്റെ ഓർമ്മ ദിവസം കിരണിന്റെ വകയാണ് ഇവിടെ ഭക്ഷണം.. അവളുടെ പ്രിയപെട്ടവർക്ക് ഒപ്പം ഇരുന്നണ് അവനും കഴിക്കാർ.. അന്നതെ ദിവസം കണ്ണ് ഈറനണിയാത്ത ആരും അവിടെ ഉണ്ടാവില്ല...
കിരൺ ഇപ്പോൾ നാട്ടിൽ തന്നെ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്തിരിക്കുകായണ്...അഞ്ജുവിന്റെ ഓർമ്മകളും അവളുടെ സ്വപ്നങ്ങളെയും കൂട്ട് പിടിച്ചു അവനും ജീവിക്കുന്നു അവന്റെ പ്രിയപെട്ടവൾക്ക് വേണ്ടി.......
(അവസാനിച്ചു)
എന്റെ ആദ്യത്തെ ഒരു തുടക്കമായിരുന്നു ഈ കുഞ്ഞു കഥ.. അതിങ്ങനെ അവൻസാനിപ്പിക്കുമ്പോൾ എല്ലാവർക്കും ഇഷ്ട്ടമാവുമോ എന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു.. പക്ഷെ പ്രണയം എല്ലാവർക്കും ഒരുപൊലെ ആയിരികില്ലലോ.. ചിലവർക്ക് അത് എപ്പഴും ഓർക്കുമ്പോൾ കുളിരെകുന്ന ഒന്നയിരിക്കും മറ്റ് ചിലർക്ക് ആലോചിക്കുന്തോറും പുകച്ചിലെടുക്കുന്ന ഒന്നും.. അത്രമേൽ പ്രണയിച്ചിട്ടും ഒന്നു ചേരാൻ പറ്റാതെ പാതി വഴിക്ക് വിധി എന്ന ക്രൂരൻ പരിച്ചെടുത്ത് കൊണ്ട് പോയ പലരും ഉണ്ടാവും നമുക്കിടയിൽ.
അതരത്തിൽ അടർത്തി എടുത്തതാണ് അഞ്ജുവിനെയും കിരണിനേയും.... കിരൺ ഇനിയും ജീവിക്കും.. പ്രിയപെട്ടവർക്ക് നമ്മൾ കൊടുക്കുന്ന വാക്ക്..അത് പാലിച്ചല്ലേ പറ്റു.. 🙃
ഇത് വരെ പ്രണയം ❤️ വായിച് അഭിപ്രായം പറഞ്ഞവർക്കും അഭിപ്രായം പറയാതെ വായിച്ചവർക്കും ഒത്തിരി നന്ദിയുണ്ട്.. ഒരു തുടക്കകാരി എന്ന നിലക്ക് പല തെറ്റ് കളും പാളിച്ചകളും എനിക്കും ഉണ്ട്.. എല്ലാവരും അത് മനസിലാക്കുന്നു എന്ന് വിചാരിക്കുന്നു 🤗😁.. ഇനിയും കൂടെ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.. അഭിപ്രായങ്ങളും അറിയിക്കുമല്ലോ....
💕💕💕💕💕
ഞാൻ അത്ര വെഗം ഒഴിഞു പൊവുമെന്ന് ആരും വിചാരിക്കണ്ട 😁😁.. അധികം വൈകാതെ തന്നെ നമ്മുടെ പുതിയ കഥ \"ശിവകാശി 💫💕\" യും ആയിട്ട് വീണ്ടും കണ്ടുമുട്ടാം 🤗❤️