മാനത്തൊരു പൊൻ
നിലാവു പോലെ
പൂത്തിങ്കളായി \'
തിളങ്ങുുന്നു മൂക്കുത്തി
മുക്കുറ്റിപ്പൂവിൻ
അഴകോടെ നീ ഇന്ന്
മൂക്കിൻ തുമ്പിനെ പ്രണയിക്കുന്നു
ഞാനാം പ്രാണനെ പ്രണയത്തിലൊഴിക്കിടും
വെള്ളാരം കല്ലുപോൽ തിളക്കമാർന്നവളെ
ആഭരണമാണെന്നാരോ ചൊല്ലവെ
അഹങ്കാരമായി നിൻ മുഖം വെളിച്ചത്തിലമർന്നതും
മനം നിറയെ ഒരായിരം
ആകാശം പണിഞ്ഞിട്ടും
മൂക്കിൽ നിലാവായി നീ കുത്തിവച്ചതും
നിലാവിൻ അഴകുള്ള മൂക്കുത്തി തന്നെ
മുക്കുറ്റി അഴക്കുള്ള മൂക്കുത്തി തന്നെ........