Aksharathalukal

ഭാഗം.7 ചിഹ്നങ്ങൾ

ഭാഗം.7
ചിഹ്നങ്ങൾ 
(Puntuation)
--------------
ആശയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാനാണ് ചിഹ്ന
ങ്ങൾ ഉപയോഗിക്കുന്നത്. സംസാരിക്കുമ്പോൾ ആശയം വ്യക്തമാക്കുവാനും അർത്ഥഗ്രഹണത്തിനും വേണ്ടി ശബ്ദം മാറ്റിയും ക്രമീകരിച്ചും
നീട്ടിയും കുറുക്കിയും മറ്റും പ്രയോഗിക്കുവാൻ കഴിയും. അപ്പോൾ
ശ്രോതാവിന് കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും. എന്നാൽ ലേഖന
ത്തിൽ ഇതൊന്നും സാധ്യമല്ലാത്തതുകൊണ്ട് ആശയ വ്യക്തതയ്ക്ക് ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്.

പ്രധാനപ്പെട്ട ചിഹ്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

1. പൂർണ്ണവിരാമം (ബിന്ദു) ( . ) (Full Stop)

ഒരു വാക്യത്തിന്റെ ആശയം പൂർണ്ണമായി\' എന്നു സൂചിപ്പിക്കു
വാൻ വാക്യത്തിന്റെ അവസാനം ഇത് ആവശ്യമാണ്. 
പദങ്ങൾ ചുരുക്കി എഴുതുമ്പോഴും ബിരുദങ്ങൾ സൂചിപ്പിക്കു
മ്പോഴും പൂർണ്ണവിരാമം വേണം.
ഉദാ:
ഞാൻ ഇന്നലെ സ്കൂളിൽ പോയില്ല.
ബഹു. മന്ത്രി (ബഹുമാനപ്പെട്ട മന്ത്രി)
പ്രൊഫ. രാജൻ (പ്രൊഫസർ രാജൻ)
ബി. എ, എം. എ

2. അല്പവിരാമം (അങ്കുശം) , (Comma)

മലയാള വ്യാകരണത്തിൽ
ഇടയ്ക്ക് അല്പം നിറുത്തേണ്ട ഭാഗത്താണ് സാധാരണ ഈ ചിഹ്നം ഇടുന്നത്.
അങ്കുശം എന്നാൽ തോട്ടി എന്നാണ് അർത്ഥം. തോട്ടികൊണ്ട് ആനയെ നിയന്ത്രിക്കുന്നതുപോലെ വാക്യത്തിൽ ഒരേ വിഭാഗത്തിൽപ്പെട്ട ഒന്നിലധികം കാര്യങ്ങൾ പറയുമ്പോൾ, സമ
അംഗവാക്യങ്ങളുടെ അവസാനം, സംബോധനയ്ക്കു ശേഷം
വിശേഷണമോ വിവരണമോ ചേർക്കുമ്പോൾ, മേൽ വിലാസം എഴുതുമ്പോൾ നാമത്തിനു ശേഷം
സ്ഥലവും തീയതിയും എഴുതേണ്ടിടത്ത്, സ്ഥലത്തിന്റെ പേരെഴുതിയതിനുശേഷം, പക്ഷേ, എങ്കിലും, എന്നാൽ എന്നിങ്ങനെയുള്ള 
പദത്തിന്റെ ആദിയിൽ വരുന്ന ഘടക പദങ്ങൾക്കു ശേഷം തുടങ്ങിയ
ഇടങ്ങളിലാണ് സാധാരണ ഈ ചിഹ്നം ഉപയോഗിക്കുന്നത്.

ഉദാ: സുഹൃത്തുക്കളേ,
മകനേ, നീ വേഗം വരിക.
അമ്മേ, എന്നെ അനുഗ്രഹിക്കണം.
പാഠപ്പുസ്തകം, നോട്ട്ബുക്ക്, പേന, പെൻസിൽ എന്നിവ
കുട്ടികൾ കൊണ്ടു വരണം.
വീണപൂവ് ലീല, നളിനി, കരുണ എന്നിവ കുമാരനാശാന്റെ കൃതികളാണ്.

3. അർദ്ധവിരാമം രോധിനി (;) Semicolon

മഹാവാക്യത്തിലെ ഉപവാക്യങ്ങളെ വേർതിരിച്ചു പറയുവാനാണ്
രോധിനി പ്രധാനമായും ഉപയോഗിക്കുന്നത്.
ഉദാ:
കാറ്റു വീശാൻ തുടങ്ങി; ഒപ്പം ശക്തിയായി മഴയും പെയ്തു.
തുടർച്ചയായ ഒരു ആശയത്തെ ഒന്നിലധികം വാക്യങ്ങളിൽ പറയേണ്ടി വരുമ്പോൾ ഈ ചിഹ്നം ഉപയോഗിക്കാം.
ഉദാ:
സൂര്യൻ അസ്തമിച്ചു; പ്രകാശം മങ്ങി; പക്ഷികൾ കൂടണഞ്ഞു തുട
പ്രകൃതി സന്ധ്യയെ എതിരേല്ക്കുവാൻ തയ്യാറായി നിന്നു
ഒരു കാര്യം പറഞ്ഞതിനുശേഷം അതിനോടുതന്നെ ബന്ധപ്പെട്ട മറ്റൊരു കാഴ്ചകൂടി പറയുമ്പോഴും ഈ ചിഹ്നമാണ് ഉപയോഗിക്കേണ്ടത്.
ഞാൻ കേട്ട കവിത അർത്ഥ സമ്പുഷ്ടമായിരുന്നു; അതിലെ ഭാഷ ലളിത മനോഹരമായിരുന്നു.

4. അപൂർണ്ണവിരാമം (ഭിത്തിക ( :) (Colon)

തുല്യപ്രാധാന്യമുള്ള വാക്യങ്ങൾ, വിശദീകരണങ്ങൾ, അന്യഭാ
ഷണങ്ങൾ തുടങ്ങിയവയ്ക്ക് ഭിത്തിക ഉപയോഗിക്കുന്നു.
ഇതിഹാസങ്ങൾ രണ്ടാണ്: രാമായണം, മഹാഭാരതം.
സംഭാഷണം സൂചിപ്പിക്കുന്നതിന്, വക്താവിന്റെ നാമത്തിനുശേഷം
ഭിത്തികയോട് ഒരു ചെറുരേഖകൂടി ചേർക്കണം.
ഉദാ:
ശ്രീരാമൻ പറഞ്ഞു:- \"ലക്ഷ്മണാ നിന്റെ ഈ കോപം ശരിയല്ല\'.

5. ഉദ്ധരണി (Inverted Comma)

സംഭാഷണം എഴുതുമ്പോഴും ഗ്രന്ഥങ്ങളിലേയോ മഹാന്മാരു
ടെയോ വാക്കുകൾ ഉദ്ധരിക്കുമ്പോഴും ഈ ചിഹ്നമാണ് ചേർക്കേണ്ടത്.
ചുരുക്കത്തിൽ മറ്റൊരാളിന്റെ വാക്കോ പ്രയോഗമോ ആണെന്നു കാണി
ക്കുവാനാണ് ഉദ്ധരണി ഉപയോഗിക്കുന്നത്.

ഉദാ:
സ്വാമി വിവേകാനന്ദൻ ഭാരതീയരെ ഉദ്ബോധിപ്പിച്ചു: “ഉത്തിഷ്ഠതാ
ജാഗ്രതാ പ്രാപ്യവരാൻ നിബോധത
എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിൽ പറയുന്നു: “ക്രോധം
പരിത്യജിക്കേണം ബുധജനം\"

6. ചോദ്യചിഹ്നം (?) (Interrogation/Question Mark)
ചോദ്യരൂപത്തിലുള്ള വാക്യങ്ങളുടെ അവസാനവും സംശയമുള്ള
പരാമർശങ്ങളെ സൂചിപ്പിക്കുവാനും ഈ ചിഹ്നം ഉപയോഗിക്കുന്നു.
ഉദാ: നീ എവിടെ പോയതായിരുന്നു?
ആ കാണുന്നത് എന്താണ് ?
എഴുത്തച്ഛന്റെ ശരിയായ പേര് രാമാനുജൻ എന്നായിരുന്നോ?

7. ആശ്ചര്യചിഹ്നം (വിക്ഷേപിണി) ( ! ) (Exclamation Mark)

അതിശയം, സന്തോഷം, സങ്കടം, അത്ഭുതം മുതലായ വികാര
ങ്ങൾ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.
ഉദാ:
ഹാ! എന്തൊരു ഭംഗി.
കഷ്ടം! അയാൾ മരിച്ചുപോയി

8. വലയം (Bracket)

ഒരു വാക്യത്തിനുള്ളിലോ വാക്യത്തിനു ശേഷമോ മറ്റൊരു വിഷ
യമോ വിശദീകരണമോ ചേർക്കുമ്പോൾ വലയം ഉപയോഗിക്കുന്നു.

9. കുറുവര (ശൃംഖല) ( - ) (Hyphen)

രണ്ടു പദങ്ങളെ ബന്ധിപ്പിച്ചു കാണിക്കുവാനും ഒരു വരിയും
അവസാന പദം മുറിഞ്ഞാൽ അടുത്ത വരിയിൽ തുടരുന്നുണ്ട് എ
കാണിക്കുവാനും ഈ ചിഹ്നം ഉപയോഗിക്കുന്നു.
ഉദാ:
1. തിരുവനന്തപുരം - കന്യാകുമാരി റോഡ്
2. ഇന്നലെച്ചെയ്തോരബന്ധം മൂഢർ-
ക്കിന്നത്തെ ആചാരമാവാം
3. തുമതേടും തൻ പാള കിണറ്റിലി-
ട്ടോമൽ കൈയ്യാൽ കയറു വലിക്കവേ

10. നെടുവര (രേഖ) (Dash)

സംക്ഷേപിച്ചു പറഞ്ഞ കാര്യം വിശദീകരിക്കുവാനും പദത
അക്ഷരങ്ങൾ വിട്ടു പോയിട്ടുണ്ട് എന്ന് സൂചിപ്പിക്കുവാനും അപൂർണ്ണ
മത്തിനു ശേഷമുള്ള വിവരണത്തിനും അക്കങ്ങൾക്കു ശേഷം
മാസം വർഷം തുടങ്ങിയവ സൂചിപ്പിക്കുവാനും ഈ ചിഹ്നം ഉപയോഗിക്കുന്നു.
ഉദാ: ആ പ്രസ്ഥാനം വളർന്നു
- കഠിനാദ്ധ്വാനം കൊണ്ടും ആകർഷം
പ്രവർത്തന രീതികൊണ്ടും.
ഭാര്യ, മക്കൾ, സുഹൃത്തുക്കൾ - എല്ലാവരും അദ്ദേഹത്തെ
കൈയ്യൊഴിഞ്ഞു
സെപ്റ്റംബർ 1-ാം തീയതി വെള്ളിയാഴ്ച.
10-ാം വർഷം

11. ചരിവുവരെ ( / ) (Oblique)

രണ്ടിൽ ഒന്ന് എന്നർത്ഥം സൂചിപ്പിക്കുന്നു.
വിദ്യാർത്ഥിയുടെ അച്ഛന്റെ /അമ്മയുടെ ഒപ്പ്
12. വിശ്ലേഷം (\') (Apostrophe)

വർണ്ണലോപം കാണിക്കുവാൻ ഉപയോഗിക്കുന്നു പദങ്ങളും
വാക്യങ്ങളും പ്രത്യേകമായി സൂചിപ്പിക്കുവാനും ഉപയോഗിക്കുന്നു.
ഇംഗ്ലീഷ് ഭാഷയിലാണ് ഇതിന്റെ ഉപയോഗം കൂടുതൽ ഉള്ളത്.
ഉദാ: 
‘കവർഗ്ഗം, \'ച\'വർഗ്ഗം
Don\'t talk
I can\'t go

13. അടിവര(_) (Underline)

തലക്കെട്ടുകളേയും കൂടുതൽ ശ്രദ്ധിക്കേണ്ട ഭാഗങ്ങളേയും അടി
വരകൊണ്ട് സൂചിപ്പിക്കുന്നു.

14. പാടിനി (^)(Carex)

വിട്ടുപോയ അക്ഷരം, പദം, വാക്യം മുതലയാവ പിന്നീട് മുകൾ
ഭാഗത്ത് ചേർക്കുമ്പോൾ അടിയിൽ ഉപയോഗിക്കുന്ന ചിഹ്നം

ഭാഗം 8

ഭാഗം 8

5
696

കവിത എഴുത്തിന്റെ ബാലപാഠംഭാഗം. 8. സന്ധി.                                                                                                                           കവിത എഴുതുമ്പോൾ വാക്കുകൾ ചേർത്തെഴുതേണ്ടിവരും. ചേർത്തെഴുതുന്നതിന് സന്ധികളെക്കുറിച്ച് അറിഞ്ഞിരുന്നാൽ തെറ്റുകൾ ഒഴിവാക്കാം.സന്ധി എന്ന പദത്തിനു ചേർച്ച എന്നര്ഥം. അക്ഷരങ്ങളോ വർണങ്ങളോ തമ്മിൽ ചേരുമ്പോൾ അവയ്ക്ക് പലതരത്തിൽ മാറ്റം വരുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് സന്ധിപ്രകരണം.സന്ധികൾ പ്രധാനമായും നാലുതരം.1. ലോപസന്ധിലോപിക്കുക എന്നാ