Aksharathalukal

മായാമൗനം (Part3)




ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നയനയോട് അമ്മ പറഞ്ഞു.."മോളെ വേഗം കുളിച്ച് മാറ്റിക്കേ.... നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്..എല്ലാം അന്വേഷിച്ചു മോളെ .അഖിൽ എന്നാണ് ചെക്കൻ്റെ പേര്.നല്ല കുടുംബവും ചെക്കനും ആണ്. ചെക്കന്റെ വീട്ടിൽ നിന്ന് എല്ലാവരും വരുന്നുണ്ട് .അവർ നിന്നെ കണ്ടിട്ടുണ്ട്.പേരിന് ഒരു ചടങ്ങ് മാത്രം ആണിത്..".

 കേട്ടപാതി കേൾക്കാത്ത പാതി മനസ്സിൽ വല്ലാത്തൊരു ഭാരം അവൾക്ക് അനുഭവപ്പെട്ടു. അവൾ കുളിച്ച് ഡ്രസ്സ് മാറി. ഇത്തിരി നേരം ദൈവത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചു..
    
"മോളെ...നയനെ...അവരെത്തി.. നീ വാ."..എന്ന അമ്മയുടെ വിളികേട്ട നയന അമ്മയോടൊപ്പം ആ ആളുകൾക്കിടയിലേക്ക് ചെന്നു.
  
പെണ്ണുകാണാൻ വന്നവർക്ക് അവളെ ഇഷ്ടപ്പെട്ടു. ചെക്കന് മുന്നിൽ ചെന്ന് നിൽക്കുമ്പോഴും അവൾ ആരെയും ശ്രദ്ധിച്ചിരുന്നില്ല . ചെക്കനും വീട്ടുകാരും അവളോട് ഓരോന്ന് ചോദിച്ചു.എല്ലാത്തിനും അവള് മുഖത്ത് ചിരി വരുത്തി മറുപടി പറഞ്ഞെങ്കിലും അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. അവൾ എല്ലാവരെയും കാണുന്നുണ്ടായിരുന്നു എന്നല്ലാതെ ഒന്നും ഉൾക്കൊണ്ടിരുന്നില്ല.ചെക്കനും വീട്ടുകാർക്കും നയന ജോലിക്ക് പോകുന്നതിന് താൽപര്യം ഉണ്ടായിരുന്നില്ല.അവൾടെ കുടുംബത്തിൻ്റെ സന്തോഷം കണ്ടപ്പോൾ അവൾക് എതിർക്കാനും കഴിഞ്ഞില്ല.എല്ലാം കൊണ്ടും ഒത്തുവന്ന ഈ വിവാഹാലോചന ജോലിക്ക് വിടാത്തത് ഒരു കാരണമായി പറയാൻ തോന്നിയില്ല. രണ്ടുദിവസത്തിനുള്ളിൽ വിവാഹം നിശ്ചയിക്കാമെന്ന് വാക്കാൽ ഉറപ്പിച്ച് വന്നവർ മടങ്ങി


മോളെ നിനക്ക് ചേക്കനെയും കുടുംബത്തെയും ഇഷ്ടപ്പെട്ടോ? അമ്മ ചോദിച്ചു..
ഞാൻ അയാളെ ഒന്നും ശ്രദ്ധിച്ചില്ലമ്മേ...അന്ന്വേഷിച്ചിട്ട് നല്ലതാണെങ്കിൽ എനിക്ക് സമ്മതം ആണ്..പക്ഷേ എന്താന്നറിയില്ലമ്മെ...വല്ലാത്തൊരു പേടി...

നിനക്ക്  ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ വിവാഹം വേണ്ടെന്ന് വെക്കാം മോളെ..എന്ന് അമ്മ പറഞ്ഞു.

ചെക്കനെ നിങ്ങളെല്ലാവരും കണ്ടതല്ലേ...കുഴപ്പം ഒന്നും ഇല്ലല്ലോ...അപ്പൊ എനിക്കും പ്രശ്നമില്ല..എന്ന് പറഞ്ഞ് അവള് റൂമിലേക്ക് പോയി.

നയനയുടെ മറുപടി കേട്ട് അമ്മ നയനയുടെ  അച്ഛനോട് അവരെക്കുറിച്ച് കൂടുതലായി ഇനിയും അന്വേഷിച്ചിട്ട് അവരെ തീരുമാനം അറിയിക്കാം എന്ന് പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ ഒന്നും തെറ്റായി അറിയാൻ കഴിഞ്ഞില്ല.
പറഞ്ഞപോലെ രണ്ട് ദിവസം കഴിഞ്ഞ്  വിവാഹം നിശ്ചയിച്ചു. വിവാഹത്തിന് രണ്ടുമാസം മാത്രമാണ് ഉണ്ടായിരുന്നത്.
നയന വിവേകിന്ന് വിവാഹം നിശ്ചയിച്ചത് അടക്കം  മെസ്സേജ് അയച്ചു അറിയിച്ചിരുന്നെങ്കിലും അവൻ തിരിച്ച് റിപ്ലൈ ഒന്നും കാര്യമായി നൽകിയില്ല.. നിഷ്ചയത്തിന്ന് വരാൻ ഫോൺ വിളിച്ചെങ്കിലും അവന്ന് തിരക്ക് കാരണം എത്താനും പറ്റിയില്ല . 

നയനയുടെ വിവാഹം പെട്ടെന്ന് തീരുമാനിച്ചപ്പോൾ വിവേകും അസ്വസ്ഥനായി.   മാത്രമല്ല നയന തന്നെ സുഹൃത്തായി മാത്രമാണ് കണ്ടതെങ്കിൽ അത് അവർക്കിടയിൽ അകലം സൃഷ്ടിക്കാൻ കാരണമാകും എന്ന് അവൻ ഭയന്നു .നയനയോട് സംസാരിക്കാൻ അവന്ന് കഴിയില്ലെന്ന് തോന്നിയപ്പോൾ അവൻ മെല്ലെ സംസാരം കുറക്കാൻ ശ്രമിച്ചു.എന്നാല് വിവേകിൻ്റെ മൗനം നയനക്ക് സഹിക്കാൻ കഴിഞ്ഞില്ല. 

എന്നിട്ട് വീണ്ടും വിവേകിന് ഫോൺ വിളിച്ചു


 അവൻ ഫോണെടുത്ത് സംസാരിക്കുമ്പോൾ പഴയ ഉഷാർ ഒന്നും അവൻ ഇല്ലായിരുന്നു

 അപ്പോൾ നയന ചോദിച്ചു

" നിനക്കെന്താ പറ്റിയത്? ഞാൻ എന്താടാ നിന്നോട് ചെയ്തത് ,എന്നെ ഇത്രമാത്രം അവോയിഡ് ചെയ്യാൻ? നീ ശരിക്കൊന്ന് ഫോൺ എടുക്കുന്നുപോലും ഇല്ലല്ലോ..
നീ ഇങ്ങനെ ഒന്നും അല്ലല്ലോ...ഇപ്പൊ എന്താ പുതിയതായിട്ട്...?
മാര്യേജ് ഫിക്സ് ആയി എന്ന് അറിഞ്ഞത് മുതൽ എന്നോട് മിണ്ടാൻ മറന്നുപോയോ? ൻ്റെ മാര്യേജ് ഒന്നും കഴിഞ്ഞിട്ടില്ല എന്നോട് മിണ്ടാതിരിക്കാൻ...
നിനക്ക് എന്നെ ഫ്രണ്ട് ആയിട്ട് കാണാൻ പറ്റാത്തത് കൊണ്ടാണോ?"

എന്നിങ്ങനെ അവനോടൊരുപാട് ചോദ്യങ്ങൾ ചോദിച്ചു 

 
അവളോട് എന്ത് പറയണം എന്ന് അവന്ന് അറിയില്ലായിരുന്നു.. തൻ്റെ ഇഷ്ടം ഇനിയും പറഞ്ഞില്ല എങ്കിൽ അവളെ തനിക്ക് സ്വന്തമാക്കാൻ സാധിക്കില്ല എന്ന ബോധം വിവേകിനുണ്ടായിരുന്നു.ഒരു ജോലിയും കൂലിയും  ഇല്ലാതെ ഞാൻ അവളെ എങ്ങനെ സംരക്ഷിക്കും എന്നവൻ ചിന്തിച്ചു. തൻറെ മകളെ നോക്കാനുള്ള പാകമില്ലാതെ അവളുടെ വീട്ടുകാർ അവനെ അംഗീകരിക്കില്ല എന്ന് അവന് ഉറപ്പുണ്ടായിരുന്നു. 

നയന ചോദിച്ചതിന് അവന് ഒന്നും പറയാനുണ്ടായിരുന്നില്ല ഞാൻ പിന്നെ വിളിക്കാം ..എന്ന് പറഞ്ഞ് അവൻ വേഗം ഫോൺ വെച്ചു.

ഇതുകൂടി ആയപ്പോൾ നയന വല്ലാതെ അസ്വസ്ഥയായി.  മിണ്ടാതിരിക്കാൻ ഉള്ള കാരണം എന്താണെന്ന് അറിഞ്ഞിട്ട് അടങ്ങൂ എന്ന് അവള് ഉറപ്പിച്ചു 

അന്ന് രാത്രി 7 മണിക്ക് അവളുടെ ഫോണിൽ അറിയാത്ത നമ്പർ ൽ നിന്നും കോൾ വന്നു. അറ്റൻഡ് ചെയ്തു നോക്കിയപ്പോൾ മറുഭാഗത്ത് നിന്നും 
      ഹലോ..നയനയാണോ..?

അതെ...ആരാണ് സംസാരിക്കുന്നത്?അവള് ചോദിച്ചു.

ഞാൻ അഖിൽ ആണ്..

ആര്..? അവള് വീണ്ടും ആവർത്തിച്ചു

അപ്പോഴേക്കും എന്നെ മറന്നോ..നമ്മുടെ വിവാഹം നിശ്ചയിച്ചിട്ട്  ഒരാഴ്ച കഴിഞ്ഞതല്ലെ ഉള്ളൂ..? അത് കേട്ടപ്പോഴാണ് അമ്മ എപ്പോഴും ചെക്കന്റെ പേര് അഖിൽ ആണെന്ന് പറഞ്ഞത് ഓർമ്മ വന്നത്

ൻ്റെ ദേവീ...ഒരു തീ ആളിയത് കെട്ടിട്ടില്ല...അടുത്ത തീയോ...എന്ന് അവള് മനസ്സിൽ വിചാരിച്ചു.. അവൾ തൻറെ വിവാഹം ഉറപ്പിച്ചത് മനസ്സുകൊണ്ട് അംഗീകരിച്ചു തുടങ്ങിയിട്ടില്ലായിരുന്നു .. വിവേകാണോ അഖിലാണോ എന്ന കാര്യത്തിൽ അവൾ ഒന്ന് സംശയിച്ചു എങ്കിലും വിവേക് അവളോട് അവൻറെ ഇഷ്ടം തുറന്നു പറഞ്ഞാൽ മാത്രമേ അവനെ അംഗീകരിക്കൂ  എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

അഖിൽ അവൾക്ക് അവനെ ഇൻട്രൊഡ്യൂസ് ചെയ്തു അവർക്ക് തമിഴ്നാട്ടിൽ ഹോൾസെയിൽ ബിസിനസ് ആണെന്ന് ബിസിനസ് നടത്തിക്കൊണ്ടു പോവുകയാണെന്ന് പറഞ്ഞു അഖിൽ പറയുന്നതെല്ലാം അവള് കേട്ടിരുന്നു .അവളുടെ മനസ്സ് ശൂന്യമായിരുന്നു...



         മായാമൗനം (part 4)

മായാമൗനം (part 4)

0
550

           ഒരാഴ്ച കഴിഞ്ഞു ..ഒരു ദിവസം ഉച്ചയ്ക്ക് അഖിൽ നയനയെ ഫോൺ വിളിച്ചു ചോദിച്ചു നീ എവിടെയാണ്? വീട്ടിലുണ്ടെങ്കിൽ ഒന്ന് പുറത്തേക്ക് വാ... എവിടേക്ക്? അവൾ ആശ്ചര്യത്തോടെ ചോദിച്ചു..ഞാനിവിടെ മെയിൻ റോഡിൽ നിന്നെ കാത്തു നിൽക്കുന്നുണ്ട് ..അവൻ പറഞ്ഞുഅഖിൽ തമാശ പറയുകയാണെന്ന് കരുതി അവൾ അവനോട് പറഞ്ഞു ചുമ്മാ കളിയാക്കാതെ..നീയൊന്ന് പുറത്തേക്ക് വാ ..  അപ്പോൾ കാണാംഅവൻറെ ഉറപ്പിച്ചുള്ള സംസാരം കേട്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. അവൻ അവളെ കാണാൻ വന്നിട്ടുണ്ടെന്ന്... പിന്നെ ആകെ വെപ്രാളം ആയിരുന്നു തോളത്തൊരു ഷാൾ എടുത്തിട്ട് അമ്മയോട് പറഞ്ഞു. അമ്മേ അയാൾ റോഡിൽ  റോഡിൽ വ