Aksharathalukal

ഭാഗം 14

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 14

ഭാഗം 14 ഗണങ്ങൾ 
--------------------
പദ്യത്തിന്റെ ഒരു വരിയാണ് പാദം. ഓരോ പാദത്തിലുംവേണ്ട അക്ഷര നിബന്ധനയ്ക്ക് ഛന്ദസ്സ് എന്നു പറയും. ഒരു പാദത്തിൽ ഒന്നുമുതൽ ഇരുപത്തിയാറ് അക്ഷരങ്ങൾ വരെയാകാം. ഒരു പാദത്തിൽ ഇരുപത്തിയാറിലധികം അക്ഷരങ്ങൾ വരുന്നതിന് ദണ്ഡകം എന്നു പറയും. വൃത്തം നിർണ്ണയിക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി അക്ഷ
രങ്ങളെ ഗണങ്ങളായി തിരിക്കും. മാത്ര വൃത്തങ്ങളിൽ ഗണങ്ങളിലെ മാത്ര
കളുടെ എണ്ണമനുസരിച്ച് അക്ഷരങ്ങളുടെ എണ്ണത്തിന് വ്യത്യാസം വരും.
വർണ്ണവൃത്തങ്ങളിൽ ഒരു ഗണത്തിൽ മൂന്ന് അക്ഷരങ്ങൾ എന്നതാണ്
വ്യവസ്ഥ. മൂന്ന് അക്ഷരങ്ങളുള്ള ഗണത്തിലെ ലഘു ഗുരു അക്ഷരങ്ങ
ളുടെ സ്ഥാനഭേഗമനുസരിച്ച് 8 ഗണങ്ങൾ വരാം. ഇവയ്ക്ക് ഓരോന്നിനും
ഓരോ പേരും ഉണ്ട്.

വൃത്തശാസ്ത്രത്തിൽ സ്വരാക്ഷരങ്ങളേയും സ്വരങ്ങളോടു കൂടി
നിൽക്കുന്ന വ്യഞ്ജനങ്ങളേയും മാത്രമേ അക്ഷരങ്ങളായി കണക്കാക്കുകയുള്ളു.
സ്വതന്ത്രമായി നിൽക്കുന്ന വ്യഞ്ജനങ്ങൾ, ചില്ലുകൾ - ൽ,ർ, ൺ, ൻ എന്നിവ - അക്ഷരങ്ങളായി കണക്കാക്കുകയില്ല.

ഹ്രസ്വാക്ഷരങ്ങൾ (ദീർഘമില്ലാത്ത
അക്ഷരങ്ങൾ) എല്ലാം ലഘുവാണ്. ദീർഘമുള്ള അക്ഷരമാണ് ഗുരു. എന്നാൽ ഒരു ഹ്രസ്വാക്ഷരത്തിനു
ശേഷം അനുസ്വാരം (അക്ഷരത്തിനു ശേഷം വരുന്ന രം\' എന്ന അടയാളം ഉദാ: നഖം വിസർഗ്ഗം (ദുഃഖം) എന്നതിലെ : എന്ന ചിഹ്നം. ബലമായി ഉച്ചരിക്കുന്ന ചില്ലക്ഷരം, കൂട്ടക്ഷരം ഇവയിൽ ഏതെങ്കിലും ഒന്നു
വന്നാൽ ആ ഹ്രസ്വാക്ഷരവും ഗുരു ആയിത്തീരും.

ഒരു ഹ്രസ്വാക്ഷരം ഉച്ചരിക്കാനെടുക്കുന്ന സമയം ഒരു \'മാത്ര\'. ദീർഘാക്ഷരം ഉച്ചരിക്കാനെടുക്കുന്ന സമയം \'രണ്ടു മാത്ര\'.
ഹ്രസ്വചിഹ്നം ചന്ദ്രക്കല; ദീർഘചിഹ്നം ചെറിയവര. ഈ ചിഹ്നങ്ങൾ അക്ഷരങ്ങളുടെ മുകളിലാണ് ഗണം തിരിക്കുമ്പോൾ സൂചിപ്പിക്കുക.

ദുഃഖം എന്ന വാക്കിൽ “ദു\' എന്ന അക്ഷരം ഹ്രസ്വമാണ്.
എന്നാൽ അതിനു ശേഷം വിസർഗ്ഗം (1) ഉള്ളതുകൊണ്ട് \"ദു\' എന്ന
അക്ഷരം ഗുരു ആയിത്തീരും. അതുപോലെ \'ഖ\' എന്ന അക്ഷരവും
ഹ്രസ്വമാണ്. പക്ഷെ അതിനുശേഷം അനുസ്വാരം \'\' ഉള്ളതു
കൊണ്ട് \'ഖ\' യും ഗുരു ആയിത്തീർന്നു.
ഒരു പദ്യത്തിന്റെ പാദത്തിലെ അവസാനത്തെ ഹ്രസ്വത്തെ ലഘു
വായോ ഗുരുവായോ കണക്കാക്കാം. എന്നാൽ ഇത് എല്ലായിടത്തും ഒരു
പോലെ ഉപയോഗിക്കുവാൻ പാടില്ല. സമപാദങ്ങളുടെ അവസാനമേ ഇതു
പ്രയോഗിക്കാവൂ. വിഷമ പാദങ്ങളിൽ ഇങ്ങനെ പ്രയോഗിക്കുന്നത് അഭംഗി
ആയിരിക്കും.
(ഒരു പദത്തിന്റെ നാലു പാദങ്ങളിൽ ഒന്നും മൂന്നും പാദങ്ങൾക്ക് വിഷമപാദങ്ങൾ അല്ലെങ്കിൽ അസമ പാദങ്ങൾ എന്നും രണ്ടും നാലും പാദങ്ങൾക്ക് സമപാദങ്ങൾ അല്ലെങ്കിൽ യുഗ്മ പാദങ്ങൾ എന്നും പറയും.മുകളിൽ പറഞ്ഞ പ്രയോഗം രണ്ടും നാലും പാവങ്ങളിലേ ആകാവൂ എന്നു സാരം.

ഗണങ്ങൾ:
ആദിലഘു യഗണം
മധ്യലഘു രഗണം
അന്ത്യലഘു തഗണം

ആദിഗുരു ഭഗണം
മധ്യഗുരു ജഗണം
അന്ത്യഗുരു സഗണം

സർവ്വലഘു നഗണം
സർവ്വഗുരു മഗണം

നമുക്ക് സൗകര്യത്തിനുവേണ്ടി ഒരു താളത്തിൽ ഈ ഗണങ്ങളെ എഴുതിനോക്കാം.

ആദിലഘു യഗണം. വിമാനം
മധ്യലഘു. രഗണം. കേറിനാം
അന്ത്യലഘു. തഗണം. മുംബക്കു
ആദിഗുരു. ഭഗണം. പോകുക
മധ്യഗുരു. ജഗണം. മണാലി
അന്ത്യഗുരു. സഗണം. മഥുരാ

സർവലഘു. നഗണം. ത്രിപുര
സർവഗുരം മഗണം. യാത്രക്കായ്!

ഒന്നിച്ചു പാടിയാൽ,

\"വിമാനം കേറിനാം മുംബയ്ക്കു പോകുക,
മണാലി,മഥുരാ, ത്രിപുര യാത്രക്കായ്!\"

മറ്റൊരു കുസൃതിക്കവിത. ഇതിലും എട്ടുഗണങ്ങൾ ക്രമത്തിൽ വരുന്നു.

\"കുമാരാ പോകടാ ചെന്നെക്കു രാവിലെ
കുമാരിം സരിതേം മമതയേം കാണാം !\"

ഭാഗം 15

ഭാഗം 15

0
333

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 15കിളിപ്പാട്ട് പ്രസ്ഥാനം----------------------മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ ഒരു ശാഖയാണ് കിളിപ്പാട്ട്. മതപരവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ കൈകാര്യംചെയ്ത ശാഖ. ആദിമദശയില്‍ മതവിഷയങ്ങളായിരുന്നെങ്കില്‍ പിന്നീട് ലൗകിക വിഷയങ്ങള്‍ കൂടി വന്നു. പണ്ഡിതന്റെയും സാധാരണക്കാരന്റെയും തുല്യാരാധന കിളിപ്പാട്ടുകള്‍ക്ക് ലഭിച്ചു. രാമായണാദികളായ ഇതിഹാസങ്ങള്‍, സ്‌കാന്ദ ബ്രാഹ്മണപുരാണങ്ങള്‍, പടപ്പാട്ട്, മാമാങ്കപ്പാട്ട് തുടങ്ങിയ ചരിത്രകൃതികള്‍, പഞ്ചതന്ത്രാദി നീതിശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവയും കിളിപ്പാട്ടുകളാണ്.എ.ഡി. 16-ാം ശതകം മുതല്‍ മൂന്നു നൂറ്