Aksharathalukal

COMPLICATED LOVE STORY - PART 22

പിറ്റേന്ന് ക്ലാസ്സിൽ...

\" ഇന്ന് റെക്കോർഡ് submission ദിവസമാണ് എല്ലാരും എഴുതിയെങ്കിൽ നമുക്ക് വെച്ചാലോ..മോഡൽ ആയത് കൊണ്ട് വേഗം കഴിയും..\" രവീഷ് പറഞ്ഞു

അപ്പോൾ എന്തോ ആലോചിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി നിന്ന നന്ദിതയെ റേച്ചൽ കണ്ടു..

\" ഡി..നന്ദിതെ..\" റേച്ചൽ അവളെ തട്ടി വിളിച്ചു

\"നീ അയാളെയും കിനാവ് കണ്ടോണ്ടിരുന്നോ എടി റെക്കോഡ് വെക്കേണ്ട \"

\" ഓഹ് അത് ഇന്നായിരുന്നോ...ഞാൻ റെക്കോർഡ് എടുക്കാൻ മറന്നു...\"

\" മറന്നോ...നീ അങ്ങനെ മറക്കാറില്ലല്ലോ ഞങ്ങൾ മറന്നാലും നീ മറക്കാറില്ല  \"

\" ഇവൾക്ക് ഇപ്പോ നമ്മളെ ഒന്നും വേണ്ട രവീഷേ ആ അവനുണ്ടല്ലോ.... ആ ദാസൻ അവനെ മാത്രം മതി...\"

\" അദ്വൈതേ നീ ചാടി കേറി ഓരോന്ന് പറയാതെ \"

\" പിന്നെ ഞാൻ എന്താ വേണ്ടത് ഒരെണ്ണം അങ്ങോട്ട് ചെവികല്ലു നോക്കി കൊടുക്കാത്തോണ്ടാണ്....ഇവളുടെ ഈ പോക്ക് കാണുമ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട് \"

ഇത് കേട്ട നന്ദിത ഒന്നും മിണ്ടാതെ ബാഗും എടുത്ത് അവിടെ നിന്നിറങ്ങി...റേച്ചൽ വിളിച്ചിട്ടും അവൾ നിന്നില്ല...

\" നീ ഇത്രക്ക് ദേഷ്യപ്പെടാൻ.. അവൾക്ക് just ഒരു crush അല്ലേ ഉണ്ടായുള്ളൂ നീ എന്തിനാ ഇങ്ങനെ ഓവർ react ചെയ്യുന്നേ...ഇനി നിനക്കവളോട് വല്ല ഇഷ്ടമുണ്ടോ \" റേച്ചൽ ചോദിച്ചു

അദ്വൈതും ഒന്നും മിണ്ടാതെ അവിടെ നിന്ന് എഴുനേറ്റു....

\" ഡാ...എന്തായാലും നമ്മളെല്ലാരും നിങ്ങൾക്ക് കട്ട സപ്പോർട്ട് ആയിരിക്കും കേട്ടല്ലോ \" രവീഷ് ബാഗും എടുത്ത് കൊണ്ട് ദൂരേക്ക് പോവുന്ന അദ്വൈതിനോട് പറഞ്ഞു

നന്ദിത ഫങ്ഷൻ നടക്കുന്ന റിസോർട്ടിൽ എത്തി.. അവൾ ദർശൻ ദാസുള്ള കഫേയുടെ അടുത്തേക്ക് ചെന്നു... ബോഡിഗാർഡ്‌ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി...

\" ദർശൻ സാറിനെ എനിക്കൊന്ന് കാണാൻ പറ്റുമോ..ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്...\"

\" ഇപ്പോ സാർ നല്ല തിരക്കിലാണ്... നിങ്ങൾ മറ്റൊരു ഇവന്റിൽ വരു..ഇന്നേക്ക് കുറേ ഫാൻസിനെ മീറ്റ് ചെയ്തു കഴിഞ്ഞു...\"

\" പ്ലീസ് ഞാൻ കുറേ ദൂരെ നിന്ന് വരുന്നതാണ് എനിക്ക് നാളെ എക്സാം കൂടിയുണ്ട് സാറിനെ ഒന്ന് കണ്ട് സംസാരിച്ചാൽ മാത്രം മതി \"

\" ഓക്കെ..wait... ഞാൻ ഒന്ന് ചോദിക്കട്ടെ \"

അവർ പെട്ടെന്ന് തിരികെ വന്നു...

\" സാർ ഇയാളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു...\"

അവൾ അകത്തു ചെന്ന് ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ ദർശൻ അവിടേക്ക് വന്ന് ഇരുന്നു... waiter ദർശൻ ഓർഡർ ചെയ്ത കോഫി കൊണ്ടു വന്നു..

\" ഹലോ മിസ്സ്‌...your... Good name \"

\" നന്ദിത..നന്ദിത ബൽറാം \"

\"..would യൂ like some കോഫി \"

\" നോ സർ...\" ദർശൻ കോഫിയുള്ള കപ്പ് കയ്യിൽ എടുത്ത് ഒരു സിപ് കുടിച്ചപ്പോൾ ഒരു പെണ്കുട്ടി അവിടേക്ക് വന്നു...

\" ദേ കൊച്ചു.. look ഒരുപാട് അകലെ നിന്ന് യാത്ര ചെയ്തു എന്നെ കാണാൻ വന്ന ആരാധികയെ കണ്ടോ....\"

ആ പെണ്കുട്ടിയെ അവൻ അവന്റ അടുത്ത് വിളിച്ചിരുത്തി..

\" ഇത്..കൊച്ചു...എന്റെ ഫ്രണ്ട് ആണ്...\"

\" hi am അക്ഷര .. പിന്നെ ഞാൻ വെറും ഫ്രണ്ട് അല്ലട്ടോ... ഞാൻ ഇവന്റെ ഗേൾ ഫ്രണ്ട് ആണ്.. ഇത്‌ ഞങ്ങൾ രഹസ്യമായി വെച്ചതായിരുന്നു ഇന്നലെ ഇവന്റെ മമ്മിയുടെ മുന്നിൽ reveal ആകേണ്ടി വന്നു... \"

\" പക്ഷേ സർ ചാനൽ ഇന്റർവ്യൂവിൽ പറഞ്ഞത് \"

\" ചില കാര്യങ്ങളൊക്കെ രഹസ്യങ്ങൾ ആയിട്ട് നിൽക്കുന്നത് നല്ലതാണ് നന്ദിതേ..താൻ അയക്കാറുള്ള മെസ്സേജ് പോലെ \"

\" മെസ്സേജ് ഓ...\" അക്ഷര ചോദിച്ചു

\" ദാ.. നോക്ക് നന്ദിത ഓരോ തവണ എനിക്ക് അയച്ച മെസ്സേജ് ആണിത്...
ഞാനിതൊക്കെ ഒരു fun ആയി മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു..പക്ഷേ എന്റെ ബർത്ഡേയ്ക്ക് താൻ അയച്ച മെസ്സേജ് കണ്ടപ്പോൾ തനിക്ക് എന്നോട് എന്തോ സ്പർക് ഉള്ളത് പോലെ തോന്നി \"

അവളുടെ കണ്ണുകൾ നിറഞ്ഞു... അവർ കാണാതിരിക്കാൻ അവൾ മുഖം കുനിച്ചു കൊണ്ട് കണ്ണ് തുടച്ചു.. 

\" വിഷമിക്കേണ്ടെഡോ.. ഇതൊക്കെ എല്ലാ പെണ്കുട്ടികൾക്കും തോന്നുന്നതാണ് ആരാധന അതിര് കടക്കുമ്പോൾ അത് പ്രണയമാകും...\" ദർശൻ പറഞ്ഞത് കേട്ട് നന്ദിത ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു

\" ഇറ്‌സ് ഓക്കെ ഡിയർ...ഇറ്‌സ് happens... ഹമ്മ്... ദർശൻ...ടൈം...നോക്ക്...\" അക്ഷര പറഞ്ഞത് കേട്ട് ദർശൻ വാച്ചിൽ നോക്കി

\" ഓഹ്...shit....സോ സോറി നന്ദിത ഞങ്ങൾക്ക് പോകേണ്ട കാർ വരാറായി...if യൂ dont മൈൻഡ്...\"

\" സോറി..സർ..ഞാൻ പോയ്ക്കോളാം...\".

\" നന്ദിത...\"

\" താൻ എന്റെ കൂടെ സെൽഫി എടുത്തില്ലല്ലോ...\"

\" ഇനി എനിക്കതിന്റെ ആവിശ്യമില്ല സർ...\" അവൾ ആ കഫേയിൽ നിന്ന് പുറത്തേക്ക് വന്നു...

_______________________________

Underഗ്രൗണ്ട് പാർക്കിങ് വഴി പുറത്തേക്ക് പോകാൻ നോക്കിയപ്പോൾ അവിടെ രണ്ട് പേർ വെളുത്ത ഒമിനി വാനിൽ ആരെയോ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

\" ഡാ..ഈ പീസ് കൊള്ളാലോ \" അവൾ അവരുടെ അടുത്തെത്തിയപ്പോൾ അവരിൽ ഒരാൾ പറഞ്ഞു

\" ഒന്ന് നിൽക്ക് മാഡം... ആഹ് ഒന്ന് നിന്നെന്നെ ... നന്ദിത പേരൊക്കെ കൊള്ളാലോടാ...ആള് നല്ല ഐസ് ക്രീം പോലുണ്ട്.....\" ഒരുവൻ അവളെ തടഞ്ഞു നിർത്തി

\" മാഡം...തേടി പിടിച്ചു വന്നതാഡാ...\" മറ്റൊരുത്തൻ പരിഹാസവും തുടങ്ങി.. അതുവരെ ദർശൻ ഉണ്ടാക്കിയ ട്രോമയിൽ  നടന്ന് വന്ന നന്ദിതയ്ക്ക് പെട്ടന്ന് അവരോട് പ്രതികരിക്കാൻ കഴിഞ്ഞില്ല.. 

\" നമ്മടെ ചേച്ചിക്ക് ഉശിര്.. കുറച്ച് കൂടുതൽ ആണല്ലോടാ...ഈ കയ്യിൽ ഇങ്ങനെ കയറി പിടിക്കുമ്പോ നിന്റെ കണ്ണിലുള്ള ഈ ഭയമുണ്ടല്ലോ അത് എനിക്ക് ബോധിച്ചു കേട്ടോ ....\" അവൻ അവളെ പോകാൻ വിടില്ലെന്ന ഭാവത്തിൽ ആയിരുന്നു.. താൻ അവിടെ പെട്ട് പോയെന്ന് അവൾക്ക് തോന്നി..


_____________________________

\" എടാ 2 30 കഴിഞ്ഞു അവളെ കാണുന്നില്ലല്ലോ submit ചെയ്യാൻ 15 മിനുറ്റ് കൂടി ബാക്കിയുണ്ട് \" ലാബിലേക്ക് പോവുന്നതിന് മുൻപ് രവീഷ് അദ്വൈതിനോട് ചോദിച്ചു

\" ഞാൻ അവൾ വന്നിട്ടേ വെക്കുന്നുള്ളൂ \"

ഉച്ച കഴിഞ്ഞപ്പോൾ എക്സാം കഴിഞ്ഞു ക്ലാസ്സിലെത്തിയ രവീഷ് കണ്ടത് ഡെസ്കിൽ തല ചായ്ച്ചു വെച്ചു കിടക്കുന്ന അദ്വൈതിനെയാണ്. 

\" ഡാ...അദ്വൈതേ... എഴുന്നേൽക്ക്..\"

അവൻ പെട്ടെന്ന് എഴുനേറ്റു...

\" എടാ...ഞാൻ ഉറങ്ങി പോയി...\"

\" നീ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലേ... നന്ദിതയെവിടെ... പോയോ...\"

\" അപ്പോ അവൾ വന്നിരുന്നോ....\"

\" എടാ അവൾ ലാബിൽ പോലും വന്നിട്ടില്ല മോഡൽ എക്സാമും അറ്റൻഡ് ചെയ്തിട്ടില്ല...സംശയമുണ്ടെങ്കിൽ നീ രജിസ്റ്റർ നോക്ക് \"

\" എന്നാൽ... പിന്നെ..അവൾ എവിടെ പോയെടാ...12 മണിക്ക് ഇവിടെ നിന്ന് പോയതല്ലേ ഇപ്പോ ദേ മണി 3 കഴിഞ്ഞു...\"

അവളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് കണ്ടപ്പോൾ അവർ രണ്ടു പേരും ബൈക്കും എടുത്ത് കോളേജിൽ നിന്ന് ഇറങ്ങി..

\" എന്നാൽ നന്ദിതയെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല....അദ്വൈതും ഞാനും ടൗണിൽ മുഴുവൻ അവളെ തിരഞ്ഞു...അപ്പോൾ സ്റ്റേഡിയം കോംപ്ലക്സിൽ വച്ച ഫ്ലക്സ് എന്റെ ശ്രെദ്ധയിൽപ്പെട്ടു ദർശന്റെ പ്രോഗ്രാം ഉള്ളിടത്ത് അവൾ ഉണ്ടാകുമെന്ന് അദ്വൈത് ഉറപ്പിച്ചു പറഞ്ഞു...ഞാനും അവനും ആ ഹോട്ടലിൽ എത്തിയപ്പോൾ പാർക്കിങ് ഏരിയയിലേക്ക് കുറേ പേർ ഓടി പോകുന്നത് കണ്ടു..ഞങ്ങൾ ചോദിച്ചപ്പോൾ അവിടെ ഒരു പെണ്കുട്ടി മരിച്ചു കിടക്കുന്നു എന്ന് മാത്രം ഓടിപോകുന്നവരിൽ ഒരാൾ പറഞ്ഞു.. അത് കേട്ടതും എന്നെയും തട്ടി മാറ്റി കൊണ്ട് അദ്വൈത് മുൻപിലേക്ക് ഓടി ചെന്നു..ഞാൻ അവിടെ ചുറ്റും കൂടി നിന്ന ആൾക്കൂട്ടത്തെ തള്ളിമാറ്റി കൊണ്ട് മുൻപിലെത്തിയപ്പോൾ കണ്ടത് നിലത്ത്‌ വിവസ്ത്രയായി കിടന്ന നന്ദിതയായെയാണ്... അവളുടെ ചിത്രം പകർത്തുന്ന തിരക്കിലായിന്നു ചുറ്റും കൂടി നിന്ന ചെന്നായക്കൂട്ടം അതിൽ ഒരുത്തന് പോലും അവളുടെ ദേഹം മറയ്ക്കാൻ തോന്നിയില്ല... ഞങ്ങൾ ഇട്ടിരുന്ന ഷർട്ട്  അഴിച്ച് അവളെ പുതപ്പിച്ചു... കരച്ചിൽ അടക്കിപിടിച്ച് അദ്വൈത് അവളെ കയ്യിൽ എടുത്തപ്പോൾ അവളുടെ
ശരീരത്തിൽ ജീവൻ ബാക്കിയുണ്ടായിരുന്നു...
പിന്നീട് ആംബുലൻസിനുള്ളിലുള്ളപ്പോൾ ഏതോ നേരത്ത് അവൾക്ക് ബോധം വന്നു... ഞങ്ങൾ ചോദിച്ചതിന് ഉത്തരമൊന്നും പറയാതെ അദ്വൈതിന്റെ കയ്യ് പിടിച്ച് അവൾ അലറി കരഞ്ഞു കൊണ്ടേ നിന്നു...ഒന്നും ചെയ്യാൻ കഴിയാതെ ഞങ്ങളും...അവളെ ഐസിയുവിൽ ആക്കി ഞങ്ങൾ പുറത്തേക്ക് വന്നപ്പോൾ പോലീസുകാർ ഞങ്ങളെ കാത്തു പുറത്തു നിൽപ്പുണ്ടായിരുന്നു...അവരുടെ കണ്ണിൽ ഷർട്ട് ധരിക്കാതെ നിന്ന ഞങ്ങളായിരുന്നു അവളെ ആക്രമിച്ച പ്രതികൾ...അപ്പോഴേക്കും റേച്ചലും ബൽറാം സാറും വന്നു... ബൽറാം സാറിന്റെ ഇടപെടൽ കാരണം ഞങ്ങളെ അവരുടെ സംശയത്തിൽ  നിന്ന് ഒഴിവാക്കി... അവളുടെ മൊഴിയെടുക്കാൻ വേണ്ടി ഞങ്ങൾ പ്രതിഷേധിച്ചപ്പോൾ മജിസ്ട്രേറ്റ് വരാൻ വൈകുമെന്ന് പറഞ്ഞു.. അപ്പോഴേക്കും അവൾ ഞങ്ങളെ വിട്ട് പോയി...\"


( തുടരും...)

( next പാർട് ഇനി 4 മാസം കഴിഞ്ഞു നോക്കിയാൽ മതി കുറച്ച് busy ആട്ടോ..)