Aksharathalukal

തന്മിഴി

ഡാ

അജുവിന്റെ ഉറക്കെയുള്ള വിളിയായിരുന്നു കണ്ണന്റെ ശ്രദ്ധ അവളിൽ നിന്നും വ്യതിചലിപ്പിച്ചത്

കണ്ണൻ അജുവിനെയോന്ന് കൂർപ്പിച്ചു നോക്കിയതും

അങ്ങനെയിപ്പോ എന്റെ സ്വപ്നം തല്ലിക്കെടുത്തിട്ട് നീയിവിടെ നിന്ന് റൊമാൻസിക്കണ്ട മോനെ കണ്ണാപ്പി

പോടാ ദുഷ്ട

രണ്ട് പേരും കണ്ണും കണ്ണും നോക്കി കഥകളി കളിക്കുന്നത് നോക്കി നിൽക്കുകയാണ് തനു

എടാ അജുവേട്ട

ആ..
എന്താടി കുട്ടിപിശാശ്ശെ നിനക്ക് എന്റെ തൊലി ഇപ്പൊ പറിഞ്ഞു വന്നേനെല്ലോ

വന്നെങ്കിലെ കണക്കായി പോയി
ഞാനെത്ര നേരം അജുവേട്ടനെ വിളിച്ചു
അപ്പൊ ദേ രണ്ടും നിന്ന് കണ്ണും കണ്ണും നോക്കി നിന്ന് കളിക്കുന്നു

എന്തിനാ തനു നീ വിളിച്ചത് അത് പറ

ഇത് നോക്കിയേ അജുവേട്ട ആദി തന്നതാ

ഇത് കൊള്ളാല്ലോടാ
അല്ല ഇതെന്തിനാ ഇവൾക്കിപ്പോ

എടാ ഇന്നിവൾടെ birthday അല്ലെ അപ്പൊ ചെറിയൊരു ഗിഫ്റ്റ്

അജുവിനും കണ്ണന്റെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടിരുന്നു
അപ്പോഴാണ് അജു ഓർത്തത് ഇന്ന് തനുവിന്റെ birthday ആണെന്ന കാര്യം താൻ മറന്നിരിക്കുന്നു
അന്നത്തെ സംഭവത്തോടെ എല്ലാത്തിലും മാറ്റം വന്നിരുന്നു
തനുവിന്റെ ഓരോ birthday തനിക്ക് അത്രയും വേണ്ടപ്പെട്ടതായിരുന്നു അന്നത്തെ ദിവസം എത്രയൊക്കെ ചെയ്താലും തനിക്ക് മതി വരാറില്ലായിരുന്നുവെന്നു
അജു ഓർത്തു
പക്ഷെ...
പിന്നീട് അതോർക്കേ അജുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

അയ്യോ കിച്ചേട്ടൻ എന്തിനാ കരയണേ
ഗിഫ്റ്റ് തരാൻ പറ്റാത്തോണ്ടാണോ
സാരില്ലാട്ടോ

അജുവിന്റെ കണ്ണുകൾ നിറഞ്ഞത് കാണെ തനുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു
സങ്കടം വരുമ്പോഴോ ഒരുപാട് സന്തോഷം തോന്നുമ്പോഴും മാത്രമാണ് തനു അജുവിനെ കിച്ചു എന്ന് വിളിക്കാറ്

ആരാ കുഞ്ഞി നിന്നോട് പറഞ്ഞെ ഞാൻ ഗിഫ്റ്റ് തരുന്നില്ലന്ന് അതൊക്കെ സർപ്രൈസ് കേട്ടോടി
കുറുമ്പി
Happy birthday കുഞ്ഞോളെ

അജു അവളെ ചേർത്തു നിർത്തി നെറുകിലായി അരുമയോടെ മുത്തമേകി കൊണ്ട് പറഞ്ഞു

എന്റെ കുഞ്ഞി പോയി ഈ വേഷമൊക്കെയൊന്ന് മാറ്റിട്ട് വാ
നമ്മുക്കെല്ലാവർക്കും ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം നീയും വാ കണ്ണാ

ഓക്കേ കിച്ചേട്ടാ ഞാൻ വേം വരാവേ

തനു അകത്തേക്ക് ഓടി പോയിരുന്നു

മോനെ അളിയാ എന്തായിരുന്നു രണ്ടും കൂടെ ഇവിടൊരു പരിപാടി

അത് ഞാൻ ഗിഫ്റ്റ് കൊടുക്കാൻ വന്നതാ
നീയും കണ്ടതല്ലേ

മ്മ് മ്മ് ഉരുളണ്ട ഉരുളണ്ട
ഉപദേശമാണെന്ന് കരുതണ്ട പക്ഷെ ഒരു കാര്യമോർത്ത കൊള്ളാം
അവളുടെ പഠിത്തം
അത് നീ ഓർത്തോണം
പിന്നെ തീവണ്ടിക്ക തല വയ്ക്കുന്നതെന്നും
അവളായത് കൊണ്ട് നിന്റെ തല എപ്പോൾ വേണമെങ്കിലും തല്ലി പൊട്ടിക്കാനുള്ള ചാൻസും ഞാൻ കാണുന്നുണ്ട്
അത് കൊണ്ടൊന്ന് സൂക്ഷിച്ചും കണ്ടും നിന്നോ നീ

അജു ready ആവനായി മുറിയിലേക്ക് പോയിരുന്നു

ഇനി അവളെങ്ങാൻ എന്റെ തല തല്ലിപൊട്ടിക്കോ
ഏയ് എന്റെ മിഴിയല്ലേ

ഒരു ചിരിയോടെ അതുമോർത്തു കൊണ്ട് കണ്ണൻ താഴേക്ക് പോയിരുന്നു

####@@#####@@@


തനുവിന്റെ പിറന്നാൾ അതിഗംഭീരമായി തന്നെ അജുവും കണ്ണനും ചേർന്നു നടത്തി
ദേവയാനിക്കിതൊന്നും പിടിക്കുന്നില്ലെന്ന് അറിയാമെങ്കിലും അവരാരും അതോർത്തു സമയം കളഞ്ഞില്ല

തനുവിന് വേണ്ടിയുള്ള അജുവിന്റെ സർപ്രൈസ് അവളിൽ ഒരുപാട് സന്തോഷം തീർത്തിരുന്നു

അജുവിന് നന്നായി ഗിറ്റാർ വായിക്കാനറിയാമായിരുന്നു
അത് കാണുമ്പോഴെല്ലാം തനുവിനും വാശിയായിരുന്നു അവൾക്കും അത് പഠിക്കണമെന്നത്
അവളുടെ വാശി കാരണം അജു അവൾക്കത് കുറച്ചു കുറച്ചായി പഠിപ്പിച്ചു കൊടുത്തിരുന്നു
അവളത് നന്നായി തന്നെ പഠിച്ചെടുക്കുകയും ചെയ്തിരുന്നു
എന്നാൽ ആ സംഭവത്തോടെ അതെല്ലാം നിന്ന് പോയിരിന്നു

ഇന്ന് അജുവിന്റെ വകയായി അവൾക്കയൊരു ഗിറ്റാർ ആയിരുന്നു സമ്മാനം

ആദ്യമൊക്കെ ടച്ച്‌ വിട്ടു പോയതിന്റെ കാരണമുണ്ടായിരുന്നെങ്കിലും
തനു അജുവിന്റെ സഹായത്തോടെ അതിമനോഹരമായി തന്നെ അത് പ്ലേ ചെയ്തു

രാഹുലും കുടുംബവും അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു

അന്നത്തെ ഉത്സവ ദിനവും തനുവിന്റെ പിറനാൾ ആഘോഷവുമെല്ലാം വലിയ കുഴപ്പങ്ങളില്ലാതെ തന്നെ കഴിഞ്ഞിരുന്നു

തുടരും...

ബോർ ആകുന്നുണ്ടെങ്കിൽ പറയണേ
എത്രയും വേഗം തീർത്തേക്കാം കേട്ടോ

BY രുദ്

തന്മിഴി

തന്മിഴി

4.2
1116

തനുവിന് തന്റെ സുഹൃത്തിനെ കാണാൻ പോകണമെന്ന് നേരത്തെ പറഞ്ഞിരുന്നതിനാൽ അവിടേക്ക് പോകുവാൻ ready ആവുകയായിരുന്നു അവൾമോളെഎന്താ my dear ദേവിഅടി കിട്ടുട്ടോ പെണ്ണിന്ഓ നമ്മളൊക്കെ വിളിച്ച ഓഹോ സ്വന്തം പതിദേവ് വിളിച്ചാൽ ആഹാ കൊള്ളാല്ലോ ഭാരതി കൊച്ചേഒന്ന് പോടീ പെണ്ണെദേ നാൺ വന്നു ഭാരതി കൊച്ചിന് നാൺ വന്നുഅത് പറഞ്ഞു കൊണ്ട് തനു ഭാരതിയെ വട്ടം ചുറ്റിപ്പിടിച്ചിരുന്നുആ അമ്മ മനസ്സപ്പോൾ സന്തോഷിക്കുകയായിരുന്നപ്പോൾതന്റെ മകളെ തിരിച്ചു കിട്ടിയതിൽമോളെ ഇന്ന് തന്നെ പോണോഅജുവിനെയോ കണ്ണനെയോ കൂട്ടി പിന്നീടൊരു ദിവസം പോയ പോരെഎന്റെ ഭാരതി കൊച്ചേ ഞാൻ നാട് വിട്ടു പോവൊന്നുമല്ലന്നെപെട്ടന്