Aksharathalukal

puthiya oru ലൈഫ്

ഇന്നായിരുന്നു അവരുടെ വിവാഹം അറേഞ്ച് മാര്യേജ് ആയിരുന്നു.. രണ്ടു കുടുംബവും പരസ്പരം സന്തോഷത്തോടുകൂടി ആ കല്യാണം കഴിച്ചു നൽകി.. എല്ലാവരുടെ മുഖത്തും അതിയായ സന്തോഷമുണ്ടായിരുന്നു.
 ഒരു ചെറിയ കല്യാണം ആയിരുന്നു ചെക്കന്റെ വീട്ടുകാരുടെതു. പെണ്ണിന്റെ വീട്ടിൽ അത്യാവശ്യം വലിയൊരു കല്യാണം ആയിരുന്നു.. നമ്മുടെ ചെറുക്കൻ ജുനൈസിന്റെ ഉപ്പക്ക് ആഡംബരം ഇഷ്ടമില്ലാത്ത ഒരു വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെഅടുത്ത കുറച്ചു നാട്ടുകാരും കുടുംബക്കാരും സുഹൃത്തുക്കളും മാത്രം വിളിച്ചുകൊണ്ട് അവർ ആ കല്യാണം ചെറുതാക്കി.. ഇതേസമയം തന്റെ ഏക മകളായ റസീനാ .. അവളുടെ കല്യാണത്തിന് എല്ലാവരെയും വിളിച്ച് വലിയ ഒരു പരിപാടി തന്നെ വേണമെന്നത് അവളുടെ ഉപ്പക്ക് നിർബന്ധമായിരുന്നു..
 അങ്ങനെ കല്യാണ ദിവസം രാത്രിവന്നെത്തി.. കല്യാണം വീട്ടിൽ നിന്നും പതിയെ ആളുകൾ പോയി തുടങ്ങി. ഇനി അടുത്ത ബന്ധുക്കളും പിന്നെ കുറച്ച് അലമ്പ് ആക്കുവാൻ കാത്തു നിൽക്കുന്ന സുഹൃത്തുക്കളും.. എന്തായാലും റസീനയോട് സലാം പറഞ്ഞു അവളുടെ ഉപ്പയും ഉമ്മയും ബന്ധുക്കളും അവിടെനിന്നും ഇറങ്ങി.. റസീനക്ക് വളരെ ഭയം മനസ്സിൽ തോന്നി.. ശരിയാണ് കല്യാണത്തിന് മുന്നേ നിശ്ചയം കഴിഞ്ഞപ്പോൾ തന്നെ ജുനേഷിന്റെ നമ്പർ വാങ്ങി പരസ്പരം സംസാരിച്ച് തുടങ്ങിയതാണ്.. അതുകൊണ്ടുതന്നെ അയാളോട് കുറച്ച് അടുപ്പമുള്ളത് പോലെ അവൾക്ക് തോന്നി.. അതുമാത്രമായിരുന്നു അവൾക്ക് ഒരു ആശ്വാസം..
 ഇതേസമയം ജുനൈസിനെ അടുത്തിരുത്തി കൂട്ടുകാർ വട്ടംചേർന്നിരുന്ന് പലതും പറഞ്ഞ് ഇളക്കുകയായിരുന്നു.. സമയം ഒരുപാട് നീങ്ങി.. ജുനൈസ് വീട്ടിനുള്ളിലേക്ക് കയറി സുഹൃത്തുക്കളും ഉണ്ടായിരുന്നു.. റൂമിൽ ഇരിക്കുകയായിരുന്ന റസീനയോട് നീ തൽക്കാലം പുറത്തേക്ക് ഇരിക്ക്. ഞങ്ങൾക്ക് ജുനൈസിനോട് കുറച്ച് സ്വകാര്യം പറയാനുണ്ട്.. പിന്നെ പെങ്ങളെ നല്ല കടുപ്പത്തിൽ ചായ പോന്നോട്ടെ.. കൂട്ടത്തിലെ ഒരു സുഹൃത്ത് പറഞ്ഞു.. അതു കേട്ട ജുനൈസിന്റെ ഉമ്മ പറഞ്ഞു മക്കളെ ചായ ഞാൻ ഉണ്ടാക്കി തരാം അവളെ ചുമ്മാ പേടിപ്പിക്കല്ലേ.. ഇല്ല ഉമ്മ ഇന്ന് പെങ്ങളുടെ കയ്യിൽ നിന്ന് ചായ കിട്ടിയിട്ട് ഞങ്ങൾ പോകുന്നുള്..
 റസീനക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമായിരുന്നു.. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലേ.. അവൾ അടുക്കളയിലേക്ക് ചെന്നു.. പാത്രം എടുത്ത് ചായ തിളപ്പിച്ചു.. ആ സമയം അവൾ മറ്റു ചിന്തകളിൽ ആയെന്നു പോയി..
                   തുടരും