നമ്മൾ
ജീവിതസാഗരമതിലറിയാതെയെവിടെയോ
ഗതിമാറിയൊഴുകുമീ ഒരുകൊച്ചുതോണിയിൽ
മുറിവേറ്റ ഹൃദയത്താൽ വിങ്ങുന്ന പെൺമനം
ചിറകറ്റുവീണങ്ങു നീറിപ്പിടയവേ....
ഒരുമാത്രമവളോടു മിണ്ടുവാനായ് മാത്രം
അറിയാതെയെപ്പോഴോ നീ വന്നു ചേർന്നു.
അറിവതില്ലിരുവരും തെല്ലുമേയെങ്കിലും -
ചൊല്ലുമീയോരോവാക്കിലിരുവർക്കും
തമ്മിലറിയുവാൻ ഹൃദയം തുടിച്ചുവെന്നോ?
മനംതുറന്നന്നേരമവൾ ചൊല്ലി-
യിരുവരും പറയാതെ തമ്മിലറിഞ്ഞീടവേ...
കദനങ്ങൾ പേറുന്ന കുഞ്ഞോടമാമവൻ
കരതേടിയണഞ്ഞതീ തോണിയിലോ?
കരതേടിയലയുവാൻ കൂടെ നീയുള്ളതും
കരംവിടാതെന്നെ നീ ചാരെനിർത്തുന്നതും
സ്വപ്‌നങ്ങൾ നേടുവാനിന്നെന്റെയുള്ളിൽ
നാമൊന്നതെന്നുള്ള തോന്നൽമാത്രം ❤️