ദീപുവിന്റെ ആ മരണ മരണപ്പാച്ചിൽ അവസാനിച്ചത് ഒരു വലിയ വീടിന്റെ മുറ്റത്തായിരുന്നു. പഴയ രീതി നിർമ്മിച്ചിരിക്കുന്ന ആ വലിയ വീട് കണ്ടു അഭിയുടെ കണ്ണ് മിഴിഞ്ഞു. ആ വീടിന്റെ കാവടത്തിൽ സ്വർണ്ണ ലിപികളാൽ കൊത്തി വെച്ചിരിക്കുന്ന പേര് അവൻ വായിച്ചു \" അശ്വതി നിവാസ് \". കാർ റോഡിലിട്ടു ദീപു ഇറങ്ങി പിന്നാലെ അഭിയും. ഇനി എന്തൊക്കെ സംഭവിക്കുമോ എന്ന ഭയം അഭിയുടെ മുഖത്തു പന്തലിച്ചു. എന്നാൽ ദീപുവാകട്ടെ നിർവികാരനായി എന്തോ മനസിലുറപ്പിച്ചു നില്കുകയായിരുന്നു. അവർ ഗേറ്റ് കടന്നു അകത്തു കയറി. അപരിചിതരെ കണ്ട് അവിടുത്തെ വളർത്തുനായ കുരക്കുവാൻ തുടങ്ങി. നായയുടെ കുരകേട്ട് അച്ചുവിന്റെ ഇ