Aksharathalukal

മാധുരി വൃത്തം

മാധുരി
--------- പ്രേമസംഗിതം എന്ന കവിത മാധുരി വൃത്തത്തിലാണ്.

ലക്ഷണം:

\"മാത്രകൾ നന്നാലു ഗണവും നന്നാലു
മൊന്നാം പാദത്തിൽ
രണ്ടാം പാദേ രണ്ടര ഗണവും
മാധുരി വൃത്തത്തിൽ.\"

നാല് മാത്രകൾ വീഥമുള്ള നാലു ഗണങ്ങൾ ഒന്നാം വരിയിൽ. രണ്ടാം വരിയിൽ രണ്ടര ഗണങ്ങൾ. അതായത് ഒന്നാം വരിയിൽ 16 മാത്രകൾ, രണ്ടാം വരിയിൽ 10 മാത്രകൾ.

(തകതക,തകതക,തകതക,തകതക
തകതക,തകതക,തക!)
ഉള്ളൂർ:
\"ഒരൊറ്റ/ മതമു/ണ്ടുലകി/ന്നുയിരാം
പ്രേമമ/തൊന്ന/ല്ലോ\"

എന്റെ ഉദാഹരണയെഴുത്ത്:

1.വരട്ടെ /ഞാനാ/പ്പുഴയുടെ/യരുകിൽ
കവിതകൾ/ പാടീ/ടാൻ

2. പരീക്ഷ/ വന്നാൽ/ പാഠമ/തൊക്കെ
പഠിച്ചു/ വെക്കേ/ണം.

3. ഉറക്ക/മില്ലേൽ /രാത്രിയി/ലൊരുകുളി
ഉറക്ക/മുണ്ടാ/ക്കാം.

അഞ്ചു മിനിറ്റിനുള്ളിൽ വരുതിയിലാക്കാവുന്ന മാത്രാവൃത്തമാണ്, മാധുരി.




പ്രേമസംഗീതം ഭാഗം 4

പ്രേമസംഗീതം ഭാഗം 4

0
650

\"പദങ്ങളന്വയമാർന്ന വാക്യംഭവിപ്പൂ സാർത്ഥകമായ്ശ്രുതിയും താളവുമൊത്തേ ഗാനംശ്രോത്രസുഖം നൽകു.പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരുംശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തുംപരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ.\"വാക്കുകൾ കൂടിച്ചേർന്ന് അർഥപൂർണമായ വാക്യം രൂപം കൊള്ളുന്നതുപോലെ, ശ്രുതിയും താളവും ഒത്തുചേർന്ന് ഗാനം ശ്രവണമധുരമാകുന്നതുപോലെ; കോടാനുകോടി പരമാണുക്കൾ ( ആറ്റങ്ങൾ) ഒന്നിച്ചു ചേരുന്ന പ്രപഞ്ച ശരീരത്തിന്റെ ഉടമയാണ് സ്നേഹസ്വരൂപനായ പരമാത്മാവിന്റേത്.മറ്റൊന്നിന്റെയും സഹായമില്ലാതെ ഒരു പ്രാണിക്കും (ജീവിക്കും)