Aksharathalukal

ശാസ്ത്ര വീക്ഷണം 7

ശാസ്ത്ര വീക്ഷണം ഭാഗം 7.   
                                                                                              ഭൂമിയുടെ അക്ഷയപാത്രം 
----------------------------------

ഇതിഹാസത്തിലും പുരാണങ്ങളിലുമാണ് അക്ഷയപാത്രത്തെപ്പറ്റി കേൾക്കുന്നത്. 
എപ്പോഴും നിറച്ചു ഭക്ഷണം നിർമിച്ചു നല്കുന്ന അദ്ഭുതപാത്രം. ശരിക്കും അത്തര. ഒരനുഗ്രഹം ഭൂമിയിലുണ്ടെങ്കിൽ അത് പച്ചിലകളാണ്. പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം പാകം ചെയ്യുന്ന പച്ചിലകൾ. ഭൂമിയിൽ നിലനില്ക്കാൻ കഴിയുന്നിടത്തോളം ജന്തുക്കൾക്ക് ഭക്ഷണം ഉണ്ടാക്കാൻ പച്ചിലകൾക്കു കഴിയും.

നമുക്കിനി നമ്മുടെതായ ചില നിഗമനങ്ങളിലേക്ക് കടക്കാം. ജന്തുക്കളുടെ എണ്ണം ക്രമാതീതമായി കൂടിയാലും ഇലകളുടെ എണ്ണം കുറഞ്ഞാലും ഈ പാത്രം മതിയാകാതെ വരും. അതിനിടവരുത്താതെ ഏതെങ്കിലും തരത്തിൽ പ്രകൃതി ജന്തുക്കളുടെ എണ്ണം കുറയ്ക്കും. അപ്പോൾ പച്ചിലകളുടെ പരപ്പളവിന് ആനുപാതികമാവും ജന്തുക്കളുടെ സംഖ്യ.

Total surface area of green plant parts is directly proportional to the total consumption capacity of animals.

                       Or
The product of the green plant surface and
animal population is a constant.

പച്ചിലകളുടെ പരപ്പളവും ജന്തുക്കളുടെ എണ്ണത്തിന്റെ ഗുണനഫലവും ഒരു സ്ഥിര സംഖ്യയായിരിക്കും എന്ന്.

പരിണാത ഫലം ഇതാണ്: സസ്യജാലത്തിന്റെ എണ്ണം കുറയുന്നതിനനുസരിച്ച് ജന്തുവർഗങ്ങളുടെ എണ്ണവും കുറയും.
ഈ ലളിതമായ സത്യം മനസ്സിലാക്കിയാൽ സസ്യസംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാവും.


ശാസ്ത്ര വീക്ഷണം ഭാഗം 8

ശാസ്ത്ര വീക്ഷണം ഭാഗം 8

0
132

ഭാഗം 8.ചാറ്റിംഗ് കൾച്ചർ--------------------സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ വളർന്നുവരുന്ന \'ചാറ്റിംഗ്\' പ്രവണതകളെ ഒന്ന് ആഴത്തിൽ പഠിക്കാം. ഫേസ്ബുക്ക്, വാട്ട്സ് ആപ് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകൾ വലിയ സ്വാധീനം നമ്മളിൽ ചെലുത്തിയിട്ടുണ്ട്. ഇനി നമ്മുടെ ഭാവിയെയും കുടുംബവ്യവസ്ഥയേയും തകർക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്രബലമാകും.കുടുബവ്യവസ്ഥ മാറ്റത്തിന് വിധേയമാണ്.കുടുംബജീവിതത്തിന്റെ ദൃഢത അയഞ്ഞു വരുന്നതായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പത്തു വർഷത്തിനുള്ളിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിലും അനതിവിദൂര ഭാവിയിൽ കുടുബ വ്യവസ്ഥ ശിഥിലമാകും.നമ്മുടെ കുടുംബങ്ങളിൽ ബന്ധ