കളിപ്പാട്ടം ❤️
കാവിലെ ഉത്സവമാണിന്നു ഏവർക്കും
ആഘോഷ വേളയാണിന്നു...
ഓടിയും ചാടിയും ഗജ വീരനെ നോക്കിയും പായുന്നു പൈതലിൻ കൂട്ടം..
തിളങ്ങും ഉടുപ്പും കിലുങ്ങും കൊലുസും
അണിഞങ്ങു കുഞ്ഞുങ്ങൾ നിൽപ്പൂ..
ഉത്സവം ക്കൊട്ടി കയറുമ്പോളും ബാല-
മനസ്സിൽ കളിപ്പാട്ടമല്ലോ...
ചെറുതൊന്നുമല്ല കുഞ്ഞിളം കൈകളിൽ വില കൂടും കളിപ്പാട്ടമല്ലോ...
ശ്രെദ്ധിച്ചുവോ നിങ്ങൾ ഉത്സവ ഭൂമിയിൽ നിൽപ്പുണ്ട് മറ്റു പൈതങ്ങൾ
ആ മക്കളെ കണ്ടാൽ ചില കൂട്ടർ
ചൊല്ലിടും പിച്ചക്കാർ തൻ കൂട്ടരാണേ...
മുഷിഞ്ഞ ഉടുപ്പും കീറിയ വസ്ത്രമായ്
ചെറു പുഞ്ചിരി തൂകി നിൽപ്പുണ്ട്...
ആ കുഞ്ഞു പൈതങ്ങൾക് ആഗ്ര- ഹമുണ്ടന്ന് ഇന്നീ കളിപ്പാട്ടം വാങ്ങാൻ...
പുത്തനടുപ്പിട്ടു ഉത്സവ വേളകൾ
സുന്ദരാമാക്കുവാൻ കുഞ്ഞു മോഹം...
എന്നാൽ വിധിയതോ പാവമാം കുഞ്ഞുങ്ങൾ നേടുന്നത് നഷ്ടബാല്യം...
കളിപ്പാട്ടക്കടയുടെ മുന്നിലായി കാണാം
രണ്ടു തരം ചെറുപുഞ്ചിരികൾ...
ഒന്നോ ഇളം കയ്യിലേന്തിയ കളിപ്പാട്ട- മേകുന്ന പുഞ്ചിരീയല്ലോ...
മറ്റൊന്ന് വേദനയുള്ളിൽ ഒതുക്കി കൊണ്ടുള്ളുരു പുഞ്ചിരിയല്ലോ...
ഓർക്കണം ഏവരും ജീവിതം ഏവർക്കും
ഉത്സവ രാത്രി പോൽ അല്ലാ...
ഉയർത്തണം കൈപിടിച്ചീടേണംബാല്യ-
ങ്ങൾ തച്ചുടയ്കേണ്ടവയല്ല...
തൻ മുന്നിൽ കരയുന്ന ഏതൊരു കുഞ്ഞിനും താങ്ങായി മാറുക വേണം...